മ്യൂണിക്കിലെ സ്വകാര്യതാ, സുരക്ഷാ
എഞ്ചിനീയറിംഗ്
പ്രവർത്തനങ്ങൾ മനസ്സിലാക്കാം.

യൂറോപ്പിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന, Google-ന്റെ സ്വകാര്യതാ, സുരക്ഷാ എഞ്ചിനീയറിംഗിന്റെ ആഗോള ഹബ്ബ് ആണ് GSEC മ്യൂണിക്ക്. 2019-ൽ സ്ഥാപിതമായ ഇവിടെ, എല്ലായിടത്തുമുള്ള ആളുകളെ ഓൺലൈനിൽ സുരക്ഷിതരായിരിക്കാനും അവരുടെ വിവരങ്ങൾ സ്വകാര്യവും സുരക്ഷിതവുമായിരിക്കാനും സഹായിക്കുന്ന ഉൽപ്പന്നങ്ങളും ടൂളുകളും സൃഷ്‌ടിക്കാൻ 200-ലധികം എഞ്ചിനീയർമാർ അർപ്പണബോധത്തോടെ പ്രവർത്തിക്കുന്നു.

GSEC മ്യൂണിക്കിന്റെ സംരംഭങ്ങൾ വിശദമായി പരിശോധിക്കാം.

ദശലക്ഷക്കണക്കിന് ആളുകളെ ഓൺലെെനിൽ സുരക്ഷിതരായി തുടരാൻ സഹായിക്കുന്ന ഉൽപ്പന്നങ്ങളും ടൂളുകളും GSEC മ്യൂണിക്ക് വികസിപ്പിക്കുന്നു. ഏറ്റവും മികച്ച സ്വകാര്യതയും സുരക്ഷയും എല്ലാവർക്കും ഒരുപോലെ ലഭ്യമാക്കാനാണ് എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ഈ നിയന്ത്രണങ്ങളും ബിൽറ്റ്-ഇൻ സുരക്ഷയും ഓപ്പൺ സോഴ്‌സ് സാങ്കേതികവിദ്യകളും രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

പാസ്‌വേഡ് മാനേജർ

പാസ്‌വേഡുകൾ മാനേജ് ചെയ്യാൻ കൂടുതൽ സുരക്ഷിതമായ മാർഗ്ഗം

Android, Chrome എന്നിവയിലും iOS-ലെ Chrome-ലും നേരിട്ട് ലഭ്യമായ ഞങ്ങളുടെ പാസ്‌വേഡ് മാനേജർ, ഓൺലൈനിലെ നിങ്ങളുടെ എല്ലാ അക്കൗണ്ടുകളും പരിരക്ഷിക്കാനുള്ള കൂടുതൽ സുരക്ഷിതമായൊരു മാർഗ്ഗമാണ്. നിങ്ങളുടെ സംരക്ഷിച്ച പാസ്‌വേഡുകൾ Google-ന്റെ സ്വയമേവയുള്ള പ്രതിരോധം ഉപയോഗിച്ച് 24/7 പരിരക്ഷിച്ചിരിക്കുന്നു, നിങ്ങൾ പാസ്‌വേഡ് സംരക്ഷിച്ചിട്ടുള്ള സൈറ്റോ ആപ്പോ അപഹരിക്കപ്പെട്ടുവെന്ന് കണ്ടെത്തിയാൽ അത് ഞങ്ങൾ നിങ്ങളോട് പറയും. കൂടാതെ, പുതിയ സൈറ്റിനോ ആപ്പിനോ വേണ്ടി സൈൻ അപ്പ് ചെയ്യുമ്പോൾ തനതായതും സങ്കീർണ്ണമായതുമായ പാസ്‌വേഡ് സ്വയമേവ സൃഷ്‌ടിക്കാൻ പാസ്‌വേഡ് മാനേജറിന് കഴിയും, അടുത്ത തവണ നിങ്ങൾ ലോഗിൻ ചെയ്യുമ്പോൾ നിങ്ങൾക്കായി അത് സ്വയമേവ പൂരിപ്പിക്കും.

GSEC മ്യൂണിക്കിന്റെ പിന്നണിയിൽ
പ്രവർത്തിക്കുന്നവരെ പരിചയപ്പെടാം.

മ്യൂണിക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന എന്നാൽ ജർമ്മനിയിൽ നിന്നും പുറത്ത് നിന്നുമുള്ള GSEC മ്യൂണിക്കിന്റെ 200-ലധികം എഞ്ചിനീയർമാർ ലോകമെമ്പാടുമുള്ള എല്ലാവർക്കും സുരക്ഷിതമായ ഇന്റർനെറ്റ് ലഭ്യമാക്കാൻ പ്രവർത്തിക്കുന്നു.

റക്കേൽ റൂയിസ് ഫോട്ടോ

“തങ്ങൾ എപ്പോഴും സുരക്ഷിതരാണെന്ന് ഉറപ്പുള്ളതോടൊപ്പം, ഓൺലെെൻ സ്വകാര്യത, സുരക്ഷ എന്നിവയെക്കുറിച്ച് ആഗ്രഹിക്കുന്നത്ര അറിയാൻ ഉപയോക്താക്കൾക്ക് കഴിയണം.”

Raquel Ruiz

TECHNICAL PROGRAM MANAGER
യാൻ-ഫിലിപ്പ് വെബ്ബർ

“സ്വകാര്യതയും സുരക്ഷയും വളരെ അനിവാര്യവും അത്യന്തം വ്യക്തിപരവുമാണ്, അവ രണ്ടും അനായാസം ലഭിക്കേണ്ടതുണ്ട്.”

Jan-Philipp Weber

ENGINEERING MANAGER
എലീസ് ബെലമി

“Google-മായി പങ്കിടാൻ അനുയോജ്യമായ ഡാറ്റ നിർണ്ണയിക്കാനും ആ ഡാറ്റ എത്ര സമയം സഹായകരമാകണമെന്ന് തിരഞ്ഞെടുക്കാനുമുള്ള നിയന്ത്രണങ്ങൾ ഉപയോക്താക്കൾക്ക് നൽകാനും ഞങ്ങൾ ലക്ഷ്യമിടുന്നു. ലളിതമായ ഡിസെെനുകൾ, ഉപയോക്താക്കൾക്ക് അവരുടെ ഡാറ്റാ, സ്വകാര്യതാ മുൻഗണനകൾ കണ്ടെത്തുന്നതും ഉപയോഗിക്കുന്നതും മാനേജ് ചെയ്യുന്നതും എളുപ്പമാക്കുന്നു.”

Elyse Bellamy

SENIOR INTERACTION DESIGNER
യോഹെൻ ഐസിഞ്ചർ

“ഉപയോക്താക്കൾ അവരുടെ ഓൺലെെൻ സ്വകാര്യതയുടെയും സുരക്ഷയുടെയും നിയന്ത്രണം സ്വയം ഏറ്റെടുക്കാൻ പ്രാപ്‌തരാകണമെന്നും അവ സംബന്ധിച്ച് അവർക്കുള്ള ആശങ്കകൾ മാറണമെന്നും ഞങ്ങൾ ആഗ്രഹിക്കുന്നു. ഉപയോക്താക്കൾ ഇന്റർനെറ്റ് ബ്രൗസ് ചെയ്യാൻ ആഗ്രഹിക്കുന്നു, അവർ ബ്രൗസ് ചെയ്യുമ്പോൾ സുരക്ഷിതവും ന്യായമായതുമായ ഡിഫോൾട്ട് ക്രമീകരണം നാം നൽകേണ്ടതുണ്ട്.”

Jochen Eisinger

DIRECTOR OF ENGINEERING
ഓഡ്രി ആൻ

“വിഭവങ്ങളോ സാങ്കേതിക വൈദഗ്‌ദ്ധ്യമോ പരിഗണിക്കാതെ എല്ലാവർക്കും സ്വകാര്യതയ്‌ക്കുള്ള അവകാശമുണ്ട്. അവരവർക്ക് അനുയോജ്യമായതും ഒരു നിശ്ചിത സമയത്ത് അവർ ചെയ്യുന്നതിന് അനുയോജ്യമായതും തിരഞ്ഞെടുക്കാൻ എല്ലാവരെയും പ്രാപ്‌തരാക്കുന്ന ടൂളുകൾ നിർമ്മിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.”

Audrey An

PRODUCT MANAGER
സബീൻ ബോർസെയ്

“തങ്ങളുടെ അനുഭവം സ്വയം നിയന്ത്രിക്കുന്നതായി തോന്നുന്ന രീതിയിൽ സുരക്ഷിതമായി ഇന്റർനെറ്റ് ബ്രൗസ് ചെയ്യാൻ ആളുകൾക്ക് കഴിയണം. ശക്തമായ ഡിഫോൾട്ട് പരിരക്ഷകളും എളുപ്പത്തിൽ ഉപയോഗിക്കാവുന്ന സ്വകാര്യതാ, സുരക്ഷാ ക്രമീകരണങ്ങളുമാണ് ഓൺലെെനിലെ ഉപയോക്തൃ സുരക്ഷയുടെയും ഞങ്ങളുടെ പ്രതിദിന ലക്ഷ്യങ്ങളുടെയും അടിസ്ഥാനശിലകൾ.”

Sabine Borsay

PRODUCT MANAGER
Google സുരക്ഷാ എഞ്ചിനീയറിംഗ് കേന്ദ്രത്തിലെ തിരശ്ശീലയ്ക്ക് പിന്നിലെ കാഴ്‌ചകൾ.

ഇന്റർനെറ്റ് സുരക്ഷയുമായി ബന്ധപ്പെട്ട് ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്കുള്ള ആശങ്കകൾ മനസ്സിലാക്കാൻ ഞങ്ങൾ അവരോട് സംസാരിക്കുന്നു. ഓൺലൈനിൽ സുരക്ഷ മെച്ചപ്പെടുത്താൻ സഹായിക്കുന്നതിന് അടുത്ത തലമുറ സൊല്യൂഷനുകൾ വികസിപ്പിക്കുന്നതിന് ഞങ്ങളുടെ എഞ്ചിനീയർമാരുടെ ടീമിന് ഞങ്ങൾ ഇടവും പ്രചോദനവും പിന്തുണയും നൽകുന്നു.

സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട മുന്നേറ്റങ്ങൾ

ആളുകളെ, ലോകത്തിലെ മറ്റാരെക്കാളും കൂടുതൽ ഓൺലൈനിൽ സുരക്ഷിതരായി നിലനിർത്തുന്നത് എങ്ങനെയെന്ന് അറിയുക.