ഓൺലൈനിൽ സുരക്ഷിതമായി തുടരാൻ
നിങ്ങളെ സഹായിക്കുന്ന
ടൂളുകളും നുറുങ്ങുകളും.

വിപണിയിൽ ലഭ്യമായ ഏറ്റവും മികച്ച സുരക്ഷ ഉപയോഗിച്ച് ഞങ്ങൾ നിങ്ങളുടെ സ്വകാര്യത സ്വയമേവ പരിരക്ഷിക്കുന്നു. നിങ്ങളുടെ ഓൺലൈൻ സുരക്ഷ മാനേജ് ചെയ്യാനും നിങ്ങൾക്കുള്ള ശരിയായ നിലയിലുള്ള പരിരക്ഷ തിരഞ്ഞെടുക്കാനും നിങ്ങൾക്ക് കൈക്കൊള്ളാവുന്ന ചില അധിക നടപടികളുണ്ട്.

നിങ്ങളുടെ Google അക്കൗണ്ടിന്റെ
സുരക്ഷ ശക്തിപ്പെടുത്തൂ.

സുരക്ഷാ പരിശോധന

സുരക്ഷാ പരിശോധന നടത്തുക

നിങ്ങളുടെ Google അക്കൗണ്ട് പരിരക്ഷിക്കാനുള്ള ഒരു എളുപ്പവഴി സുരക്ഷാ പരിശോധന നടത്തലാണ്. നിങ്ങളുടെ Google അക്കൗണ്ടിന്റെ സുരക്ഷ ശക്തമാക്കാൻ സഹായിക്കുന്നതിന് നിങ്ങൾക്ക് വ്യക്തിപരമാക്കിയതും പ്രവർത്തനക്ഷമവുമായ നിർദ്ദേശങ്ങൾ ഘട്ടം ഘട്ടമായുള്ള ഈ ടൂൾ നൽകുന്നു.

2-ഘട്ട പരിശോധിച്ചുറപ്പിക്കൽ

2 ഘട്ട പരിശോധിച്ചുറപ്പിക്കൽ ഉപയോഗിച്ച് ഹാക്കർമാരെ പ്രതിരോധിക്കുക

നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുന്നതിന്, ഉപയോക്തൃ നാമത്തിനും പാസ്‌വേഡിനും പുറമേ ഒരു ദ്വിതീയ ഘട്ടം കൂടി ഉപയോഗിക്കാൻ ആവശ്യപ്പെടുന്നതിലൂടെ, നിങ്ങളുടെ അക്കൗണ്ട് ആക്‌സസ് ചെയ്യാൻ പാടില്ലാത്തവരെ അത് ഉപയോഗിക്കുന്നതിൽ നിന്ന് അകറ്റിനിർത്താൻ 2-ഘട്ട പരിശോധിച്ചുറപ്പിക്കൽ സഹായിക്കുന്നു. ടാർഗറ്റ് ചെയ്തുള്ള ഓൺലൈൻ ആക്രമണങ്ങളുടെ ഭീഷണി നേരിടുന്നവർക്കും കൂടുതൽ ശക്തമായ പരിരക്ഷ ആവശ്യമുള്ളവർക്കുമായി ഞങ്ങൾ വിപുലമായ പരിരക്ഷാ പ്രോഗാം സൃഷ്ടിച്ചിട്ടുണ്ട്.

നിങ്ങളുടെ പാസ്‌വേഡുകളുമായി ബന്ധപ്പെട്ട്
ചെറിയ സഹായം.

ശക്തവും തനതുമായ പാസ്‍വേഡുകൾ ഉപയോഗിക്കുക

നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കാൻ കൈക്കൊള്ളാവുന്ന സുപ്രധാന നടപടികളിലൊന്നാണ് ഓരോ അക്കൗണ്ടിനും ശക്തവും തനതുമായ പാസ്‍വേഡ് സൃഷ്ടിക്കുക എന്നത്. Google അക്കൗണ്ട്, സോഷ്യൽ മീഡിയ പ്രൊഫൈലുകൾ, ചില്ലറവ്യാപാര വെബ്‌സൈറ്റുകൾ പോലെയുള്ള ഒന്നിലധികം അക്കൗണ്ടുകളിലേക്ക് ലോഗിൻ ചെയ്യാൻ ഒരേ പാസ്‌വേഡ് ഉപയോഗിക്കുന്നത് സുരക്ഷാ ഭീഷണി വർദ്ധിപ്പിക്കുന്നു.

നിങ്ങളുടെ എല്ലാ പാസ്‍വേഡുകളും ട്രാക്ക് ചെയ്‌തുകൊണ്ടിരിക്കൂ

നിങ്ങളുടെ Google അക്കൗണ്ടിലുള്ളത് പോലെ ഒരു പാസ്‍വേഡ് മാനേജർ, സൈറ്റുകളിലും ആപ്പുകളിലും നിങ്ങൾ ഉപയോഗിക്കുന്ന പാസ്‍വേഡുകൾ ട്രാക്ക് ചെയ്‌തുകൊണ്ടിരിക്കാനും പരിരക്ഷിക്കാനും സഹായിക്കുന്നു. സുരക്ഷിതമായും എളുപ്പത്തിലും നിങ്ങളുടെ അക്കൗണ്ടുകളിലേക്ക് സൈൻ ഇൻ ചെയ്യാൻ നിങ്ങളുടെ എല്ലാ പാസ്‍വേഡുകളും സൃഷ്ടിക്കാനും ഓർമ്മിക്കാനും സുരക്ഷിതമായി സംഭരിക്കാനും Google-ന്റെ പാസ്‍വേഡ് മാനേജർ നിങ്ങളെ സഹായിക്കുന്നു.

സുരക്ഷാ പ്രശ്‌നങ്ങൾ ഉണ്ടോയെന്നറിയാൻ നിങ്ങളുടെ പാസ്‍വേഡുകൾ പരിശോധിക്കുക

വേഗത്തിലുള്ള പാസ്‌വേഡ് പരിശോധനയിലൂടെ നിങ്ങളുടെ സംരക്ഷിച്ച എല്ലാ പാസ്‍വേഡുകളുടെയും ദൃഢതയും സുരക്ഷയും പരിശോധിക്കുക. മൂന്നാം കക്ഷി സൈറ്റുകളിലോ അക്കൗണ്ടുകളിലോ ഉപയോഗിക്കുന്ന സംരക്ഷിച്ച പാസ്‍വേഡുകളിൽ ഏതെങ്കിലും അപഹരിക്കപ്പെട്ടിട്ടുണ്ടോ എന്ന് അറിയുക, ആവശ്യമെങ്കിൽ അവ എളുപ്പത്തിൽ മാറ്റുക.

Google-ന്റെ പാസ്‌വേഡ് മാനേജരെ കുറിച്ച് കൂടുതലറിയുക
നിങ്ങളുടെ ഉപകരണങ്ങൾ സുരക്ഷിതമായി സൂക്ഷിക്കൂ.
സുരക്ഷിതമായി വെബ് ബ്രൗസ് ചെയ്യൂ.
കണക്ഷൻ സുരക്ഷിതമാണെന്ന് കാണിക്കുന്ന അറിയിപ്പ് ഫീച്ചർ ചെയ്യുന്ന ഫോൺ
ഓൺലൈൻ സ്‌കാമുകളും
ഫിഷിംഗ് ശ്രമങ്ങളും ഒഴിവാക്കൂ

സ്‌കാമർമാർ നിങ്ങളിലേക്ക് എത്തിച്ചേരാൻ ഉപയോഗിച്ചേക്കാവുന്ന മാർഗ്ഗങ്ങൾ അറിയൂ

നിയമപ്രകാരമുള്ള സന്ദേശങ്ങളാണെന്ന വ്യാജേന സ്കാമുകൾ നൽകി സ്‌കാമർമാർ സൽപ്പേര് ദുരുപയോഗം ചെയ്തേക്കാം. സ്‌കാമർമാർ നിങ്ങളെ ചൂഷണം ചെയ്യാൻ ഇമെയിലുകൾക്കൊപ്പം ടെക്സ്റ്റ് മെസേജുകൾ, സ്വയമേവയുള്ള കോളുകൾ, ദോഷകരമായ വെബ്സൈറ്റുകൾ എന്നിവയും ഉപയോഗിക്കാറുണ്ട്.

സംശയാസ്‌പദമായ URL-കൾ അല്ലെങ്കിൽ ലിങ്കുകൾ എപ്പോഴും പരിശോധിക്കുക

പാസ്‍വേഡ്, ബാങ്ക് വിശദാംശങ്ങൾ പോലെയുള്ള വ്യക്തിപരമോ സാമ്പത്തികമോ ആയ സുപ്രധാന വിവരങ്ങൾ വെളിപ്പെടുത്താനായി നിങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണ് ഫിഷിംഗ്. വ്യാജ ലോഗിൻ പേജ് പോലെ പല രൂപത്തിലും ഇതുണ്ടാകും. ഫിഷിംഗിന് ഇരയാകാതെയിരിക്കാൻ, സംശയാസ്‍പദമായ ലിങ്കുകളിൽ ഒരിക്കലും ക്ലിക്ക് ചെയ്യരുത്; ലിങ്കിന് മുകളിലൂടെ ഹോവർ ചെയ്തോ മൊബൈലിലെ ടെക്സ്റ്റിൽ ദീർഘനേരം അമർത്തിയോ വെബ്സൈറ്റോ ആപ്പോ നിയമപ്രകാരമുള്ളതാണെന്ന് ഉറപ്പാക്കാൻ URL രണ്ട് തവണ പരിശോധിക്കുക, കൂടാതെ URL തുടങ്ങുന്നത് "https"-ൽ ആണെന്നും ഉറപ്പാക്കുക.

ആൾമാറാട്ടക്കാരെ സൂക്ഷിക്കുക

സർക്കാർ സ്ഥാപനങ്ങളോ ചാരിറ്റി സ്ഥാപനങ്ങളോ പോലുള്ള നിയമാനുസൃത സ്ഥാപനങ്ങളാണ് തങ്ങളെന്ന് സ്‌കാമർമാർ തോന്നിപ്പിക്കാം. ആധികാരിക ഉറവിടമാണ് താനെന്ന് അവകാശപ്പെടുന്ന ഒരാളിൽ നിന്നുള്ള സന്ദേശങ്ങൾ വായിക്കുമ്പോൾ എല്ലായ്‌പ്പോഴും ജാഗ്രത പാലിക്കുക. നിങ്ങൾ‌ക്കറിയാവുന്ന ഒരാളിൽ നിന്നാണ് ഇമെയിൽ‌ വന്നിരിക്കുന്നതെങ്കിലും സന്ദേശം വിചിത്രമായി തോന്നുന്നുവെങ്കിൽ‌, ആ വ്യക്തിയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരിക്കാം. ഇമെയിൽ നിയമാനുസൃതമാണെന്ന് സ്ഥിരീകരിക്കാൻ കഴിയാത്ത പക്ഷം, സന്ദേശത്തിന് മറുപടി നൽകരുത്, അല്ലെങ്കിൽ ഏതെങ്കിലും ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. സന്ദേശത്തിൽ പണത്തിനായുള്ള അടിയന്തര അഭ്യർത്ഥനകളോ വിദേശത്ത് പെട്ടുപോയതിനെ കുറിച്ചുള്ള ശോകകഥകളോ ഉണ്ടോയെന്നും ഫോൺ മോഷ്ടിക്കപ്പെട്ടതിനാൽ വിളിക്കാനാവുന്നില്ല എന്ന് വ്യക്തി അവകാശപ്പെടുന്നുണ്ടോയെന്നും പരിശോധിക്കുക.

ഇമെയിൽ സ്‍കാമുകൾ, വ്യക്തിപരമായ വിവരങ്ങൾ അഭ്യർത്ഥിക്കുന്നവ എന്നിവയെ സൂക്ഷിക്കുക

അപരിചിതരിൽ നിന്നുള്ള സന്ദേശങ്ങൾ ലഭിച്ചാൽ സംശയിക്കേണ്ടതുണ്ട്, എന്നാൽ നിങ്ങളുടെ ബാങ്ക് പോലെ നിങ്ങൾ വിശ്വസിക്കുന്ന ഒരാളിൽ നിന്നുള്ള ആശയവിനിമയം പോലും ചിലപ്പോൾ ആൾമാറാട്ടമായിരിക്കാം. സംശയകരമായ ഇമെയിലുകൾക്കോ തൽക്ഷണ സന്ദേശങ്ങൾക്കോ വ്യക്തിപരമായ വിവരങ്ങൾ ആവശ്യപ്പെടുന്ന പോപ്പ്-അപ്പ് വിൻഡോകൾക്കോ മറുപടി നൽകരുത്. സംശയകരമായ ലിങ്കുകളിൽ ഒരിക്കലും ക്ലിക്ക് ചെയ്യരുത്, അല്ലെങ്കിൽ സംശയകരമായ ഫോമുകളിലോ സർവേകളിലോ വ്യക്തിഗത വിവരങ്ങൾ നൽകരുത്. ഏതെങ്കിലും ജീവകാരുണ്യ സ്ഥാപനം ഒരു സംഭാവന ആവശ്യപ്പെടുകയാണെങ്കിൽ, സംഭാവന നൽകുന്നതിനായി നിങ്ങൾക്ക് ലഭിച്ചിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതിന് പകരം, സ്ഥാപനത്തിന്റെ വെബ്‌സൈറ്റിലേക്ക് നേരിട്ട് പോകുക.

ഡൗൺലോഡ് ചെയ്യുന്നതിന് മുമ്പ് ഫയലുകൾ രണ്ട് തവണ പരിശോധിക്കുക

വൈറസ് ബാധിച്ച ഡോക്യുമെന്റുകൾ, PDF അറ്റാച്ച്മെന്റുകൾ എന്നിവ വഴി ചില സങ്കീർണ്ണമായ ഫിഷിംഗ് ആക്രമണങ്ങൾ സംഭവിക്കാം. സംശയാസ്‍പദമായൊരു അറ്റാച്ച്മെന്റ് ശ്രദ്ധയിൽപ്പെട്ടാൽ അത് തുറക്കാൻ Chrome അല്ലെങ്കിൽ Google Drive ഉപയോഗിക്കുക. ഞങ്ങൾ ഫയൽ സ്വയമേവ സ്‍കാൻ ചെയ്യുകയും വൈറസ് കണ്ടെത്തിയാൽ നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്യും.

നിങ്ങളെ ഓൺലൈനിൽ സുരക്ഷിതമായി നിലനിർത്താനുള്ള ഞങ്ങളുടെ
കൂടുതൽ വഴികൾ അടുത്തറിയുക.