ഞങ്ങൾ നിർമിക്കുന്നത്തിലെല്ലാം പരിരക്ഷ ഉൾച്ചേർക്കുന്നു

ലോകത്തിലെ ഏറ്റവും നൂതനമായ സുരക്ഷാ സംവിധാനങ്ങളിൽ ഒന്നിനാൽ തുടർച്ചയായി പരിരക്ഷിക്കപ്പെടുന്നതാണ് Google സേവനങ്ങൾ. സേവനങ്ങളിൽ ഉൾച്ചേർത്തിട്ടുള്ള ഈ സുരക്ഷാ സംവിധാനം, ഓൺലൈൻ ഭീഷണികൾ തിരിച്ചറിയുകയും തടയുകയും ചെയ്യുന്നു, അതിനാൽ നിങ്ങളുടെ വ്യക്തിഗത വിവരം സുരക്ഷിതമാണെന്ന് നിങ്ങൾക്ക് വിശ്വസിക്കാം.

തുടർച്ചയായി അപ്‌ഡേറ്റ് ചെയ്യപ്പെടുന്ന സുരക്ഷാ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് നിങ്ങളെ കൂടുതൽ സുരക്ഷിതമായി നിലനിർത്തൽ

 • എൻക്രിപ്‌ഷൻ, യാത്രയിലായിരിക്കുമ്പോൾ ഡാറ്റ സ്വകാര്യമായും സുരക്ഷിതമായും സൂക്ഷിക്കുന്നു

  എൻക്രിപ്‌ഷൻ ഞങ്ങളുടെ സേവനങ്ങൾക്ക് ഒരു ഉയർന്ന തലത്തിലുള്ള സുരക്ഷയും സ്വകാര്യതയും നൽകുന്നു. ഒരു ഇമെയിൽ അയയ്‌ക്കുമ്പോഴോ വീഡിയോ പങ്കിടുമ്പോഴോ വെബ്സൈറ്റ് സന്ദർശിക്കുമ്പോഴോ ഫോട്ടോകൾ സംഭരിക്കുമ്പോഴോ നിങ്ങൾ സൃഷ്‌ടിക്കുന്ന ഡാറ്റ, ഉപകരണം, Google സേവനങ്ങൾ, ഞങ്ങളുടെ ഡാറ്റ കേന്ദ്രങ്ങൾ എന്നിവ തമ്മിൽ കൈമാറുന്നു. HTTPS, ട്രാൻസ്‌പോർട്ട് ലെയർ സുരക്ഷ, എന്നിവ പോലുള്ള മുൻനിര എൻക്രിപ്‌ഷൻ സാങ്കേതികവിദ്യ ഉൾപ്പെടെ ഒന്നിലധികം ലെയറുകളുള്ള സുരക്ഷ ഉപയോഗിച്ച് ഞങ്ങൾ ഈ വിവരങ്ങൾ പരിരക്ഷിക്കുന്നു.

 • ഞങ്ങളുടെ ക്ലൗഡ് ഇൻഫ്രാസ്‌ട്രക്‌ചർ ഡാറ്റ 24/7 പരിരക്ഷിക്കുന്നു

  ഇഷ്‌ടാനുസൃതമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഡാറ്റ കേന്ദ്രങ്ങൾ മുതൽ, ഭൂഖണ്ഡങ്ങൾ തമ്മിൽ വിവരം കൈമാറുന്ന കടലിന്നടിത്തട്ടിലുള്ള ഫൈബർ കേബിളുകൾ വരെ, ലോകത്തിലെ ഏറ്റവും സുരക്ഷിതവും വിശ്വസ്‌തവുമായ ക്ലൗഡ് ഇൻഫ്രാസ്‌ട്രക്‌ചറുകളിലൊന്നാണ് ഞങ്ങൾ പ്രവർത്തിപ്പിക്കുന്നത്. നിങ്ങളുടെ വിവരങ്ങൾ പരിരക്ഷിക്കുന്നതിനും ആവശ്യമുള്ളപ്പോൾ ലഭ്യമാക്കുന്നതിനുമായി അത് തുടർച്ചയായി നിരീക്ഷിക്കുന്നു. സത്യത്തിൽ, ഒന്നിലധികം ഡാറ്റ കേന്ദ്രങ്ങളിലേക്ക് ഞങ്ങൾ ഡാറ്റ വിതരണം ചെയ്യുന്നതിനാൽ അഗ്നിബാധയോ അത്യാഹിതങ്ങളോ സംഭവിക്കുമ്പോൾ അതിന് സ്വമേധയാ, സങ്കീർണ്ണതകളില്ലാതെ സുസ്ഥിരവും സുരക്ഷിതവുമായ ലൊക്കേഷനുകളിലേക്ക് മാറാനാകുന്നു.

 • Gmail സംശയകരമായ ഇമെയിലുകളിൽ നിന്ന് നിങ്ങളെ പരിരക്ഷിക്കുകയും അപായ മുന്നറിയിപ്പുകൾ നൽകുകയും ചെയ്യുന്നു

  നിരവധി മാൽവെയർ, ഫിംഷിംഗ് ആക്രമണങ്ങൾ ആരംഭിക്കുന്നത് ഇമെയിൽ വഴിയാണ്. മറ്റ് ഇമെയിൽ സേവനങ്ങളെക്കാൾ മികച്ച രീതിയിൽ സ്‌പാം, ഫിഷിംഗ്, മാൽവെയർ എന്നിവയിൽ നിന്ന് Gmail നിങ്ങളെ പരിരക്ഷിക്കുന്നു. മെഷീൻ ലേണിംഗും കൃത്രിമബുദ്ധിയും ഉപയോഗിക്കുന്നതിലൂടെ, Gmail, സ്‌പാമായി ഉപയോക്‌താക്കൾ അടയാളപ്പെടുത്തിയ ഇമെയിലുകളുടെ സ്വഭാവം തിരിച്ചറിയുന്നതിന് കോടാനുകോടി സന്ദേശങ്ങളിൽ നിന്നുമെടുത്ത പാറ്റേണുകൾ വിശകലനം ചെയ്‌ത്, സംശയാസ്‌പദമോ അപകടകരമോ ആയ ഇമെയിലുകൾ നിങ്ങളിലേക്കെത്തുന്നതിന് മുമ്പ് തടയുന്നതിനായി ആ മാർക്കറുകൾ ഉപയോഗിക്കുന്നു.

  അപകടകരമാകാൻ സാധ്യതയുള്ള ഇമെയിൽ വരുമ്പോൾ മുന്നറിയിപ്പുകൾ നൽകൽ, സംശയാസ്‌പദമായ ഇമെയിലുകൾ നേരിട്ട് "സ്‌പാം ആയി അടയാളപ്പെടുത്താൻ" അനുവദിക്കൽ, കൂടാതെ നിശ്ചിത സമയത്തിന് ശേഷം സന്ദേശങ്ങൾ കാലഹരണപ്പെടുത്തി സ്വീകർത്താവിന് അവ കൈമാറാനോ പകർത്താനോ ഡൗൺലോഡ് ചെയ്യാനോ പ്രിൻ്റ് ചെയ്യാനോ ഉള്ള ഓപ്ഷൻ നീക്കം ചെയ്യുന്ന രഹസ്യ മോഡ് എന്നിവ പോലുള്ള മറ്റ് പരിരക്ഷകളും Gmail നൽകുന്നു

 • സ്വമേധയായുള്ള Chrome അപ്‌ഡേറ്റുകൾ മാൽവെയറുകളിൽ നിന്നും വഞ്ചനാപരമായ സൈറ്റുകളിൽ നിന്നും നിങ്ങളെ പരിരക്ഷിക്കുന്നു

  സുരക്ഷാ സാങ്കേതികവിദ്യകൾ എപ്പോഴും മാറിക്കൊണ്ടിരിക്കുന്നതായതിനാൽ, നിങ്ങൾ ഉപയോഗിക്കുന്ന ബ്രൗസർ പതിപ്പ് അപ് ടു ഡേറ്റ് ആണെന്ന് ഉറപ്പുവരുത്താനായി Chrome പതിവായി പരിശോധന നടത്തുന്നതാണ്. ഏറ്റവും പുതിയ സുരക്ഷാ പരിഹാരങ്ങൾ, മാൽവെയർ, വഞ്ചനാപരമായ സൈറ്റുകൾ എന്നിവയിൽ നിന്നുള്ള സംരക്ഷണം എന്നിവയും മറ്റും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ ഇത് സ്വമേധയാ അപ്‌ഡേറ്റ് ചെയ്യപ്പെടുന്നതിനാൽ, ഏറ്റവും പുതിയ Chrome സാങ്കേതിക വിദ്യ കൊണ്ട് പരിരക്ഷ നേടുന്നത് വളരെ എളുപ്പമാണ്.

 • ദോഷകരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പരസ്യങ്ങൾ നിങ്ങളെ ബാധിക്കുന്നതിന് മുമ്പ് ബ്ലോക്ക് ചെയ്യൽ

  മാൽവെയറുള്ള പരസ്യങ്ങൾ, നിങ്ങൾ കാണാൻ ശ്രമിക്കുന്ന ഉള്ളടക്കം മറയ്‌ക്കൽ, വ്യാജ ഉൽപ്പന്നങ്ങൾ പ്രൊമോട്ട് ചെയ്യൽ, അതുമല്ലെങ്കിൽ ഞങ്ങളുടെ പരസ്യംചെയ്യൽ നയങ്ങൾ ലംഘിക്കൽ എന്നിവ നിങ്ങളുടെ ഓൺലൈൻ അനുഭവത്തെ ബാധിച്ചേക്കാം. ഞങ്ങൾ ഈ പ്രശ്‌നം വളരെ ഗൗരവമായി എടുക്കുന്നു. തത്സമയ നിരൂപകരുടെയും സങ്കീർണ്ണമായ സോഫ്റ്റ്‌വെയർ ബ്ലോക്കിംഗുകളുടെയും ഒരു സങ്കലനത്തിലൂടെ, സെക്കൻഡിൽ 100 എന്ന ശരാശരി കണക്കിൽ ഓരോ വർഷവും ശതകോടിക്കണക്കിന് മോശം പരസ്യങ്ങൾ ഞങ്ങൾ ബ്ലോക്ക് ചെയ്യാറുണ്ട്. നിന്ദ്യമായ പരസ്യങ്ങൾ റിപ്പോർട്ടുചെയ്യുന്നതിനും എന്തെല്ലാം തരത്തിലുള്ള പരസ്യങ്ങൾ കാണണമെന്ന് നിയന്ത്രിക്കുന്നതിനുമുള്ള ഉപകരണങ്ങളും ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഒപ്പം ഇന്റർനെറ്റ് എല്ലാവർക്കും സുരക്ഷിതമാക്കുന്നതിന് സഹായിക്കുന്നതിനുള്ള ഞങ്ങളുടെ ഇൻസൈറ്റുകളും മികച്ച മാതൃകകളും സജീവമായി പ്രസിദ്ധീകരിക്കുന്നു.

 • ഞങ്ങൾ ഗവൺമെൻ്റുകൾക്ക് ഡാറ്റയിലേക്ക് നേരിട്ടുള്ള ആക്സസ് നൽകുന്നില്ല

  ഉപയോക്തൃ ഡാറ്റ, കാലയളവ് സംഭരിക്കുന്ന ഉപയോക്തൃ ഡാറ്റ അല്ലെങ്കിൽ ഞങ്ങളുടെ സെർവറുകളിലേക്കുള്ള "തിരികെ പ്രവേശനം" ഞങ്ങൾ ഒരിക്കലും നൽകില്ല. അതായത്, ഞങ്ങളുടെ ഗവൺമെന്റിന്റെ വിവരങ്ങളൊന്നും നേരിട്ട് ആക്സസ് ചെയ്യുന്നില്ലെങ്കിൽ, യു.എസ്. ഞങ്ങൾക്ക് ലഭിക്കുന്ന ഉപയോക്തൃ ഡാറ്റയ്ക്കുള്ള ഏതെങ്കിലും അഭ്യർത്ഥന അവലോകനം ചെയ്യുക, അഭ്യർത്ഥന അമിതമായി വിശാലമാകുമ്പോൾ മടിക്കുക, ഞങ്ങളുടെ സുതാര്യത റിപ്പോർട്ടിൽ ഞങ്ങളുടെ ഡാറ്റ അഭ്യർത്ഥനകൾ തുറന്നിരിക്കുന്നു

 • Google Play പരിരക്ഷ ഉപയോഗിച്ച് നിങ്ങളുടെ Android ഉപകരണവും ആപ്പുകളും ഡാറ്റയും സുരക്ഷിതമായി നിലനിർത്തൽ

  നിങ്ങളുടെ Android ഉപകരണത്തിലേക്ക് ഉൾച്ചേർത്തിരിക്കുന്ന Google Play പരിരക്ഷ, ഉപകരണവും ഡാറ്റയും ആപ്പുകളും സുരക്ഷിതമായി നിലനിർത്താൻ ഇവയുടെയൊക്കെ പ്രവർത്തനങ്ങൾക്ക് പിന്നിൽ തുടർച്ചയായി പ്രവർത്തിക്കുന്നു. നിങ്ങൾ ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതിന് മുമ്പോ ഡൗൺലോഡ് ചെയ്യുമ്പോഴോ അതിന് ശേഷമോ, അവയുടെ ഉറവിടം പരിഗണിക്കാതെ ഞങ്ങൾ സ്‌കാൻ ചെയ്യുന്നു.

 • വ്യക്തിഗതമാക്കിയ സുരക്ഷാ അറിയിപ്പുകൾ സാധ്യതയുള്ള പ്രശ്നങ്ങളെ കുറിച്ച് നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും സുരക്ഷിതമായിരിക്കാൻ നിങ്ങളെ സഹായിക്കുകയും ചെയ്യുന്നു

  സംശയാസ്‌പദമായ ലോഗിൻ, ദോഷകരമായ വെബ്‌സൈറ്റ്, ഫയൽ, അല്ലെങ്കിൽ ആപ്പ് പോലുള്ള, നിങ്ങൾ അറിഞ്ഞിരിക്കണമെന്ന് ഞങ്ങൾ കരുതുന്ന എന്തെങ്കിലും കണ്ടെത്തിയാൽ നിങ്ങളെ അറിയിക്കുകയും സുരക്ഷിതമായിരിക്കാൻ സഹായിക്കുന്ന നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു. ഉദാഹരണത്തിന് Gmail-ൽ, നിങ്ങളുടെ സുരക്ഷ അപകടത്തിലാക്കുന്ന ഒരു അറ്റാച്ച്‌മെൻ്റ് ഡൗൺലോഡ് ചെയ്യുന്നതിന് മുമ്പോ, അല്ലെങ്കിൽ നിങ്ങളുമായി ബന്ധപ്പെടുത്തിയിട്ടില്ലാത്ത ഒരു ഉപകരണത്തിൽ നിന്ന് ആരെങ്കിലും നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുകയാണെങ്കിലോ ഞങ്ങൾ മുന്നറിയിപ്പ് നൽകും. നിങ്ങളുടെ അക്കൗണ്ടിൽ സംശയാസ്പദമായത് എന്തെങ്കിലും ഞങ്ങൾ കണ്ടെത്തുമ്പോൾ, ഇൻബോക്സിലേക്കോ ഫോണിലേക്കോ ഒരു അറിയിപ്പ് അയയ്ക്കും, അങ്ങനെ ഒറ്റ ക്ലിക്കിലൂടെ നിങ്ങൾക്ക് അക്കൗണ്ട് സംരക്ഷിക്കാനാകും.

ഞങ്ങളുടെ സുരക്ഷാ നടപടികളെ കുറിച്ച് കൂടുതലറിയുക

നിങ്ങളുടെ സുരക്ഷ

ഈ മേഖലയിൽ ലഭ്യമായ മുൻനിര സുരക്ഷ ഉപയോഗിച്ച് ഞങ്ങൾ നിങ്ങളെ ഓൺലൈനിൽ പരിരക്ഷിക്കുന്നു.

നിങ്ങളുടെ സ്വകാര്യത

എല്ലാവർക്കും അനുയോജ്യമായ സ്വകാര്യതാ തത്ത്വങ്ങളാണ് ഞങ്ങൾ സൃഷ്‌ടിക്കുന്നത്.

കുടുംബങ്ങൾക്ക്

നിങ്ങളുടെ കുടുംബത്തിന് ഓൺലൈനിൽ അനുയോജ്യമായത് എന്താണെന്ന് മാനേജ് ചെയ്യാൻ ഞങ്ങൾ സഹായിക്കുന്നു.