എന്തെല്ലാം ഡാറ്റ ഞങ്ങൾ ശേഖരിക്കുന്നുവെന്നും എന്തിനുവേണ്ടിയാണ് അത് ശേഖരിക്കുന്നതെന്നും മനസ്സിലാക്കുന്നത് എളുപ്പമാക്കൽ

Google സേവനങ്ങൾ ഉപയോഗിക്കുമ്പോൾ, ഡാറ്റ ഞങ്ങളെ വിശ്വസിച്ചേൽപ്പിക്കുകയാണ് നിങ്ങൾ ചെയ്യുന്നത്. ഞങ്ങൾ ശേഖരിക്കുന്ന ഡാറ്റയെ കുറിച്ചും ഞങ്ങളുടെ സേവനങ്ങൾ നിങ്ങൾക്കായി കൂടുതൽ നല്ല രീതിയിൽ പ്രവർത്തിക്കുന്നതിനായി അത് എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ കുറിച്ചുമുള്ള കാര്യങ്ങൾ സുതാര്യമാക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്.

ഞങ്ങൾ ഉപയോഗിക്കുന്ന ഡാറ്റയെ കുറിച്ച് സുതാര്യമായിരിക്കൽ

 • നിങ്ങൾ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾ

  നിങ്ങൾ ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ – ഉദാഹരണത്തിന്, Google-ൽ തിരയുക, Google മാപ്‌സിൽ ദിശാസൂചനകൾ നേടുക, അല്ലെങ്കിൽ YouTube-ൽ ഒരു വീഡിയോ കാണുക – ഈ സേവനങ്ങൾ നിങ്ങൾക്കായി കൂടുതൽ നന്നായി പ്രവർത്തിക്കുന്നതിന് ഞങ്ങൾ ഡാറ്റ ശേഖരിക്കുന്നു. ഇതിൽ ഇനിപ്പറയുന്നവയും ഉൾപ്പെടാം:

  • നിങ്ങൾ തിരയുന്ന കാര്യങ്ങൾ
  • നിങ്ങൾ കാണുന്ന വീഡിയോകൾ
  • നിങ്ങൾ കാണുന്ന അല്ലെങ്കിൽ ക്ലിക്ക് ചെയ്യുന്ന പരസ്യങ്ങൾ
  • നിങ്ങളുടെ ലൊക്കേഷൻ
  • നിങ്ങൾ സന്ദർശിക്കുന്ന വെബ്‌സൈറ്റുകൾ
  • Google സേവനങ്ങൾ ആക്‌സസ് ചെയ്യാൻ നിങ്ങൾ ഉപയോഗിക്കുന്ന ആപ്പുകൾ, ബ്രൗസറുകൾ, ഉപകരണങ്ങൾ എന്നിവ
 • നിങ്ങൾ സൃഷ്‌ടിക്കുന്നതോ ഞങ്ങൾക്ക് നൽകുന്നതോ ആയ വിവരം

  ഒരു Google അക്കൗണ്ടിനായി സൈൻ അപ്പ് ചെയ്യുമ്പോൾ, നിങ്ങൾ ഞങ്ങൾക്ക് വ്യക്തിഗത വിവരം നൽകുന്നു. സൈൻ ഇൻ ചെയ്‌തിരിക്കുകയാണെങ്കിൽ, ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ നിങ്ങൾ സൃഷ്‌ടിക്കുന്ന വിവരം ഞങ്ങൾ ശേഖരിക്കുകയും പരിരക്ഷിക്കുകയും ചെയ്യുന്നു. ഇതിൽ ഇനിപ്പറയുന്നവയും ഉൾപ്പെടാം:

  • നിങ്ങളുടെ പേര്, ജന്മദിനം, ലിംഗഭേദം
  • നിങ്ങളുടെ പാസ്‌വേഡും ഫോൺ നമ്പറും
  • Gmail-ൽ നിങ്ങൾ അയയ്‌ക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന ഇമെയിലുകൾ
  • നിങ്ങൾ സംരക്ഷിക്കുന്ന ഫോട്ടോകളും വീഡിയോകളും
  • ഡ്രൈവിൽ നിങ്ങൾ സൃഷ്‌ടിക്കുന്ന ഡോക്‌സ്, ഷീറ്റുകൾ, സ്ലൈഡുകൾ എന്നിവ
  • YouTube-ൽ നിങ്ങൾ നൽകുന്ന കമന്റുകൾ
  • നിങ്ങൾ ചേർക്കുന്ന കോൺടാക്‌റ്റുകൾ
  • കലണ്ടർ ഇവന്റുകൾ

നിങ്ങൾക്ക് Google സേവനങ്ങൾ കൂടുതൽ പ്രയോജനപ്രദമാക്കുന്നതിന് ഡാറ്റ ഉപയോഗിക്കൽ

 • എങ്ങനെയാണ് Google മാപ്‌സ് സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ വേഗത്തിൽ നിങ്ങൾക്ക് ലഭ്യമാക്കുന്നത്

  Google മാപ്‌സ് ആപ്പ് ഉപയോഗിക്കുമ്പോൾ, ലൊക്കേഷനെക്കുറിച്ചുള്ള, മറ്റാർക്കും അറിയാനാവാത്ത ഏതാനും ഡാറ്റ നിങ്ങളുടെ ഫോൺ Google-ലേക്ക് തിരിച്ച് അയയ്‌ക്കുന്നു. ട്രാഫിക് പാറ്റേണുകൾ തിരിച്ചറിയുന്നതിന്, നിങ്ങൾക്ക് ചുറ്റുമുള്ള ആളുകളിൽ നിന്നുള്ള ഡാറ്റയുമായി ഇത് സം‌യോജിപ്പിക്കുന്നു. ഉദാഹരണത്തിന്, ഒരു തെരുവിൽക്കൂടി നിരവധി വാഹനങ്ങൾ വളരെ പതുക്കെ നീങ്ങുമ്പോൾ, അത് തിരിച്ചറിയാനും അവിടെ കനത്ത ട്രാഫിക് ഉണ്ടെന്ന് നിങ്ങളെ അറിയിക്കാനും മാപ്‌സിന് കഴിയും. അതിനാൽ അടുത്ത തവണ മാപ്‌സ് ഒരു അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി കൂടുതൽ വേഗത്തിൽ എത്തിച്ചേരാവുന്ന വഴി നിർദ്ദേശിക്കുന്നുവെങ്കിൽ, ആ കുറുക്കുവഴി ലഭിച്ചതിന്, മറ്റ് ഡ്രൈവർമാരിൽ നിന്നുള്ള ഡാറ്റയ്ക്ക് നിങ്ങൾക്ക് നന്ദി പറയാം.

 • എങ്ങനെയാണ് നിങ്ങളുടെ തിരയലുകൾ Google സ്വയം പൂർത്തിയാക്കുന്നത്

  എന്തെങ്കിലും തിരയുന്നതിനിടെ ഒരു അക്ഷരത്തെറ്റ് വരുത്തുമ്പോൾ – നിങ്ങൾ എന്താണ് ഉദ്ദേശിച്ചതെന്ന് ഏത് വിധേനയും Google മനസ്സിലാക്കുന്ന കാര്യം അറിയാമോ? നിങ്ങൾ വരുത്തിയ അക്ഷരത്തെറ്റ് തിരുത്തുന്നതിന്, മുമ്പ് സമാനമായ തെറ്റ് വരുത്തിയിട്ടുള്ള ആളുകളിൽ നിന്നുള്ള വിവരം ഞങ്ങളുടെ അക്ഷരത്തെറ്റ് തിരുത്തൽ മോഡൽ ഉപയോഗിക്കുന്നു. അങ്ങനെയാണ്, നിങ്ങൾ “Barsalona” എന്ന് ടൈപ്പ് ചെയ്യുമ്പോഴും ഉദ്ദേശിച്ചിരിക്കാനിടയുള്ളത് “Barcelona” എന്ന് ആണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നത്.

  തിരയലുകൾ സ്വയം പൂർത്തിയാക്കുന്നതിന് Google-നെ സഹായിക്കാൻ നിങ്ങളുടെ തിരയൽ ചരിത്രത്തിനുമാവും. ഉദാഹരണത്തിന്, ‌“ബാഴ്‌സലോണ ഫ്ലൈറ്റുകൾ” എന്നതിനായി നിങ്ങൾ മുമ്പ് തിരഞ്ഞിട്ടുണ്ടെങ്കിൽ, ടൈപ്പ് ചെയ്യൽ പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ ഞങ്ങൾ ഇത് സെർച്ച് ബോക്‌സിൽ നിർദ്ദേശിച്ചേക്കാം. അല്ലെങ്കിൽ നിങ്ങൾ ഒരു ഫുട്‌ബോൾ ടീമിന്റെ ആരാധകനാണ്, "ബാഴ്‌സലോണ സ്‌കോറുകൾ" എന്ന് ഇടയ്ക്കിടെ തിരയാറുണ്ടെങ്കിൽ, അത് അപ്പോൾത്തന്നെ ഞങ്ങൾ നിർദേശിച്ചേക്കാം.

 • നിങ്ങൾക്ക് കാണാൻ താൽപ്പര്യമുള്ള വീഡിയോകൾ എങ്ങനെയാണ് YouTube കണ്ടെത്തുന്നത്

  നിങ്ങൾ മുമ്പ് കണ്ടിട്ടുള്ളത് എന്തെല്ലാമാണ്, സമാനമായ കാണൽ ചരിത്രങ്ങളുള്ള മറ്റ് ആളുകൾ മുമ്പ് കണ്ടിട്ടുള്ളത് എന്തെല്ലാമാണ് എന്നിവയെ അടിസ്ഥാനമാക്കി, നിങ്ങൾക്ക് ഇഷ്‌ടമായേക്കാവുന്ന വീഡിയോകൾ YouTube ശുപാർശ ചെയ്യുന്നു. എല്ലാവരും എന്താണ് കാണുന്നത് എന്നതിനെ അടിസ്ഥാനമാക്കി, ജനപ്രിയമായവയും ട്രെൻഡ് ചെയ്യുന്നവയും ഏതെല്ലാമെന്നതിനെക്കുറിച്ചും ഞങ്ങൾക്ക് സൂചനകൾ ലഭിക്കുന്നു. നിങ്ങൾക്ക് തിരഞ്ഞെടുക്കാനായി – മുൻനിര സംഗീത ട്രാക്കുകൾ, 'എങ്ങനെ ചെയ്യാം' എന്നുള്ള ട്യൂട്ടോറിയലുകൾ, വാർത്ത എന്നിവ പോലുള്ള – വൈവിധ്യമുള്ള വിഭാഗങ്ങളിൽ നിന്നുള്ള വീഡിയോകൾ നിർദേശിക്കാൻ ഇത് ഞങ്ങളെ സഹായിക്കുന്നു.

 • Chrome സ്വമേധയാ പൂരിപ്പിക്കൽ എങ്ങനെയാണ് നിങ്ങൾക്കായി ഫോമുകൾ പൂർത്തിയാക്കുന്നത്

  ഓൺലൈനിൽ ഓരോ തവണ വാങ്ങൽ നടത്തുമ്പോൾ അല്ലെങ്കിൽ ഒരു അക്കൗണ്ടിനായി സൈൻ അപ്പ് ചെയ്യുമ്പോഴും, ഫോമുകളിൽ വ്യക്തിഗത വിവരം പൂരിപ്പിക്കാൻ നിങ്ങൾ സമയം ചിലവഴിക്കുന്നു. Chrome ഉപയോഗിക്കുമ്പോൾ, ഈ ഫോമുകൾ നിങ്ങൾക്കായി സ്വയം പൂർത്തിയാക്കുന്നതിന്, നിങ്ങളുടെ പേര്, വിലാസം, ഫോൺ നമ്പർ, ഇമെയിൽ വിലാസം, പേയ്‌മെന്റ് വിവരം എന്നിവ പോലുള്ള വിവരങ്ങൾ സംരക്ഷിക്കാൻ ഞങ്ങൾക്കാവും. നിങ്ങൾക്ക് എല്ലായ്‌പ്പോഴും, നിർദ്ദിഷ്‌ടമായ സ്വമേധയാ പൂരിപ്പിക്കൽ ഫീൽഡുകൾ എഡിറ്റ് ചെയ്യാനോ ഈ ക്രമീകരണം പൂർണമായി പ്രവർത്തനരഹിതമാക്കാനോ കഴിയും.

 • നിങ്ങളുടെ സ്വന്തം വിവരം കണ്ടെത്താൻ Google തിരയൽ എങ്ങനെയാണ് സഹായിക്കുന്നത്

  Gmail, Google ഫോട്ടോസ്, കലണ്ടർ എന്നിവയിൽ നിന്നും മറ്റും ഉപയോഗപ്രദമായ വിവരം ലഭ്യമാക്കാനും അത് നിങ്ങളുടെ സ്വകാര്യ തിരയൽ ഫലങ്ങളിൽ കാണിക്കാനും Google തിരയലിന് കഴിയുന്നതിനാൽ നിങ്ങൾ അവയ്‌ക്കായി കൂടുതൽ സ്വയം തിരയേണ്ടതില്ല. “ദന്ത ഡോക്‌ടറുമായുള്ള എന്റെ കൂടിക്കാഴ്‌ച,” “ബീച്ചിൽവച്ച് എടുത്ത എന്റെ ഫോട്ടോകൾ കാണിക്കുക,” “എന്റെ ഹോട്ടൽ റിസർവേഷൻ എവിടെയാണ്” എന്നിങ്ങനെയുള്ള കാര്യങ്ങൾക്കായി തിരയുക മാത്രം ചെയ്‌താൽ മതി. നിങ്ങൾ സൈൻ ഇൻ ചെയ്‌തിരിക്കുന്നിടത്തോളം, ഒരൊറ്റ ഘട്ടത്തിൽ, മറ്റ് Google സേവനങ്ങളിൽ നിന്ന് ഞങ്ങൾ ഈ വിവരം ശേഖരിക്കുകയും നിങ്ങളിലേക്ക് എത്തിക്കുകയും ചെയ്യും.

 • കാര്യങ്ങൾ ചെയ്യാൻ, Google അസിസ്‌റ്റന്റിന് നിങ്ങളെ എങ്ങനെ സഹായിക്കാനാവും

  വീട്ടിലായിരിക്കുമ്പോഴോ യാത്ര ചെയ്യുമ്പോഴോ, നിങ്ങളെ സഹായിക്കുന്നതിന് അസിസ്‌റ്റന്റ് എപ്പോഴും തയ്യാറായിരിക്കും. നിങ്ങൾ അസിസ്‌റ്റന്റിനോട് ഒരു ചോദ്യം ചോദിക്കുമ്പോഴോ ചെയ്യേണ്ടത് എന്താണെന്ന് പറയുമ്പോഴോ, നിങ്ങൾക്ക് ആവശ്യമായത് ലഭ്യമാക്കാൻ മറ്റ് Google സേവനങ്ങളിൽ നിന്നുള്ള ഡാറ്റ അസിസ്‌റ്റന്റ് ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, “ഏതൊക്കെ കോഫി ഷോപ്പുകളാണ് സമീപത്തുള്ളത്?” അല്ലെങ്കിൽ “നാളെ കുട എടുക്കേണ്ടി വരുമോ?” എന്ന് നിങ്ങൾ ചോദിക്കുമ്പോൾ, നിങ്ങൾക്ക് ഏറ്റവും പ്രസക്തമായ ഉത്തരം നൽകുന്നതിന്, മാപ്‌സ്, തിരയൽ എന്നിവയിൽ നിന്നുള്ള വിവരങ്ങളും ലൊക്കേഷൻ, താൽപ്പര്യങ്ങൾ, മുൻഗണനകൾ എന്നിങ്ങനെയുള്ള കാര്യങ്ങളും അസിസ്‌റ്റന്റ് ഉപയോഗിക്കുന്നു. അസിസ്‌റ്റന്റുമായുള്ള സമ്പർക്കങ്ങളിൽ നിന്ന് ശേഖരിക്കുന്ന ഡാറ്റ കാണാനോ ഇല്ലാതാക്കാനോ, നിങ്ങളുടെ Google അക്കൗണ്ടിലുള്ള 'എന്റെ ആക്റ്റിവിറ്റി' ടൂൾ എപ്പോഴും സന്ദർശിക്കാം.

നിങ്ങളുടെ സ്വകാര്യത മനസ്സിൽ കണ്ട് ഉൽപ്പന്നങ്ങൾ നിർമിക്കൽ

 • ഞങ്ങളുടെ ഉൽപ്പന്ന വികസനത്തിലെ ഒരു പ്രധാന ഘട്ടമാണ് സ്വകാര്യതാ അവലോകനം

  ഞങ്ങളുടെ ഏത് പുതിയ ഉൽപ്പന്നങ്ങളും സമാരംഭിക്കുമ്പോൾ, സ്ഥാപനത്തിലെ സ്വകാര്യതാ ടീമിനെയും സമഗ്ര അവലോകന പ്രോസസിനെയുമാണ് ഞങ്ങൾ ആശ്രയിക്കുന്നത്. എഞ്ചിനിയറിംഗ് മുതൽ ഉൽപ്പന്ന മാനേജ്‌മെന്റ് വരെ – സ്വകാര്യത ഒരു പ്രധാന പരിഗണനയാക്കാൻ, ഉൽപ്പന്ന വികസനത്തിന്റെ എല്ലാ ഘട്ടത്തിലും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. എല്ലാ ദിവസവും ആസ്വദിക്കുന്ന Google ഉൽപ്പന്നങ്ങളെ ആളുകൾക്ക് വിശ്വസിക്കാനാവുമെന്ന് ഉറപ്പാക്കാൻ ഇത് സഹായിക്കുന്നു.

ഞങ്ങളുടെ സുരക്ഷാ നടപടികളെ കുറിച്ച് കൂടുതലറിയുക

നിങ്ങളുടെ സുരക്ഷ

ഈ മേഖലയിൽ ലഭ്യമായ മുൻനിര സുരക്ഷ ഉപയോഗിച്ച് ഞങ്ങൾ നിങ്ങളെ ഓൺലൈനിൽ പരിരക്ഷിക്കുന്നു.

നിങ്ങളുടെ സ്വകാര്യത

എല്ലാവർക്കും അനുയോജ്യമായ സ്വകാര്യതാ തത്ത്വങ്ങളാണ് ഞങ്ങൾ സൃഷ്‌ടിക്കുന്നത്.

കുടുംബങ്ങൾക്ക്

നിങ്ങളുടെ കുടുംബത്തിന് ഓൺലൈനിൽ അനുയോജ്യമായത് എന്താണെന്ന് മാനേജ് ചെയ്യാൻ ഞങ്ങൾ സഹായിക്കുന്നു.