ഇന്റർനെറ്റ്, എല്ലാവർക്കും സുരക്ഷിതമാക്കാൻ Google എല്ലാ ദിവസവും പ്രവർത്തിക്കുന്നു

ഞങ്ങളുടെ സംഭാവനകൾ കാണുക
ഞങ്ങളുടെ സമീപനം

ആളുകൾ, ബിസിനസുകൾ, സർക്കാരുകൾ എന്നിവയെ പരിരക്ഷിക്കുക

ഞങ്ങളുടെ ഉൽപ്പന്ന തന്ത്രത്തിന്റെ അടിസ്ഥാനം സുരക്ഷയാണ്. അതിനാലാണ്, ഞങ്ങളുടെ എല്ലാ ഉൽപ്പന്നങ്ങളെയും ഡിഫോൾട്ടായി സുരക്ഷിതമാക്കുന്ന ബിൽറ്റ്-ഇൻ പരിരക്ഷകൾ അവയിലുള്ളത്.

കൂടുതലറിയുക

സൈബർ സുരക്ഷാ അപകടസാധ്യതകളെ അഭിമുഖീകരിക്കാൻ സമൂഹത്തെ സഹായിക്കുക

ഓപ്പൺ സോഴ്‌സിന്റെ സാധ്യതകൾ തിരിച്ചറിയാൻ ഞങ്ങൾ സമൂഹങ്ങളെ സഹായിക്കുന്നു, ഇക്കോ സിസ്‌റ്റങ്ങളെ സുരക്ഷിതമായി നിലനിർത്തുന്നതിന് ഞങ്ങളുടെ അറിവും പ്രാവീണ്യവും ഇൻഡസ്ട്രിയുമായി സുതാര്യമായി പങ്കിടുന്നു.

കൂടുതലറിയുക

ഭാവി സാങ്കേതികവിദ്യകൾ അവതരിപ്പിക്കുക

അടുത്ത തലമുറ സൈബർ ഭീഷണികളിൽ നിന്ന് സമൂഹത്തെ പരിരക്ഷിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങളുടെ AI വൈദഗ്ധ്യത്തെ അടിസ്ഥാനമാക്കി, സുരക്ഷാ നവീകരണത്തിന്റെ പരിമിതികൾ മറികടക്കാൻ ഞങ്ങൾ അടുത്ത തലമുറ ആർക്കിടെക്ചറുകൾ രൂപകൽപ്പന ചെയ്യുന്നു.

കൂടുതലറിയുക
ആളുകൾ, ബിസിനസുകൾ, സർക്കാരുകൾ എന്നിവയെ പരിരക്ഷിക്കുക

ഞങ്ങളുടെ ഉൽപ്പന്ന വികസനത്തിന്റെയും ക്ലൗഡ് ഇൻഫ്രാസ്ട്രക്ചറിന്റെയും എല്ലാ ഘട്ടങ്ങളിലും ഞങ്ങൾ വിപുലമായ സുരക്ഷ നൽകുന്നു. ഉപയോക്താക്കളെ തങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ പരിരക്ഷിക്കാനും സുരക്ഷിതമായി ഇന്റർനെറ്റ് ആക്‌സസ് ചെയ്യാനും സഹായിക്കുന്നതിനൊപ്പം തന്നെ അവരുടെ ഐടി സുരക്ഷ നവീകരിക്കാനും ശക്തിപ്പെടുത്താനും ഇത് സ്ഥാപനങ്ങളെ പ്രാപ്‌തരാക്കുന്നു.

സൈബർ സുരക്ഷാ അപകടസാധ്യതകളെ അഭിമുഖീകരിക്കാൻ സമൂഹത്തെ ശാക്തീകരിക്കുക

ഉപയോക്തൃ സംരക്ഷണത്തിന് മുൻതൂക്കം നൽകുന്ന ആഗോള സ്റ്റാൻഡേർഡുകൾ അവതരിപ്പിക്കാനും എല്ലാവർക്കും സുരക്ഷിതമായ, പ്രവേശന സ്വാതന്ത്ര്യമുള്ള ഇടമാക്കി ഇന്റർനെറ്റിനെ നിലനിർത്താൻ തെറ്റായ വിവരങ്ങൾക്കെതിരെ പോരാടാനും സുരക്ഷാ ഇന്റലിജൻസ് പങ്കിടാനും ഞങ്ങൾ സൈബർ സുരക്ഷാ വിദഗ്ദ്ധരുമായും സർക്കാരുകളുമായും സുരക്ഷാ കമ്മ്യൂണിറ്റികളുമായും സഹകരിച്ച് പ്രവർത്തിക്കുന്നു.

ഭാവി സാങ്കേതികവിദ്യകൾ അവതരിപ്പിക്കുക

AI, ഹാർഡ്‌വെയർ, ക്ലൗഡ് കമ്പ്യൂട്ടിംഗ്, ക്വാണ്ടം കമ്പ്യൂട്ടിംഗിനായുള്ള അന്താരാഷ്ട്ര നിലവാരം എന്നിവയിലെ മുന്നേറ്റങ്ങളിലൂടെ ഓൺലൈൻ ആക്രമണങ്ങൾക്ക് ഇരയാകാൻ കൂടുതൽ സാധ്യതയുള്ള ഉപയോക്താക്കളുടെ സ്വകാര്യത പരിരക്ഷിക്കുന്നതിനൊപ്പം തന്നെ അത്തരം ആക്രമണങ്ങളിൽ നിന്ന് അവരെ സംരക്ഷിക്കാനും ഞങ്ങൾ പ്രവർത്തിക്കുന്നു.

ഇന്റർനെറ്റ്, എല്ലാവർക്കും സുരക്ഷിതമാക്കാനുള്ള സഹകരണം

സൈബർ സുരക്ഷയ്ക്കായി എല്ലാവരും ഒരുമിച്ച് ശ്രമിക്കണം, ഒരുമിച്ച് പ്രവർത്തിക്കുന്നതിലൂടെ, സങ്കീർണ്ണവും അതിവേഗം വികസിക്കുന്നതുമായ ലോകത്തിൽ എല്ലാവർക്കും പ്രയോജനകരമാകുന്ന പുതിയ കാര്യങ്ങൾ കണ്ടെത്താനും മികച്ച രീതികൾ കൂടുതൽ മെച്ചപ്പെടുത്താനും കഴിയും.

സ്കൈസ്ക്രേപ്പറിന് പുറത്തുള്ള Google സുരക്ഷാ എഞ്ചിനീയറിംഗ് കേന്ദ്രത്തിന്റെ ബിൽബോർഡ്.
Google സുരക്ഷാ, എഞ്ചിനീയറിംഗ് കേന്ദ്രങ്ങൾ

ലോകമെമ്പാടും സ്വകാര്യത, സുരക്ഷ, ഉള്ളടക്കത്തിന്റെ ഉത്തരവാദിത്തം, കുടുംബത്തിന്റെ സുരക്ഷ എന്നിവയ്‌ക്കെല്ലാം വേണ്ടി ഞങ്ങളുടെ ടീമുകൾ പ്രവർത്തിക്കുന്നു. പരിചയ സമ്പന്നരായ എഞ്ചിനീയർമാരും നയ വിദഗ്ദ്ധരും വിഷയ വിദഗ്ദ്ധരും നയിക്കുന്ന ഞങ്ങളുടെ GSEC-കൾ ഈ പ്രവർത്തനങ്ങൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകാൻ സഹായിക്കുന്നു.

ഡെവലപ്പർ ചിഹ്നങ്ങളുടെ കൊളാഷ് കാണിക്കുന്ന Google Bug Hunters ഹോംപേജിന്റെ പ്രിവ്യൂ.
Google Bug Hunters

ഞങ്ങളുടെ ഉൽപ്പന്നങ്ങൾ ഉദ്ദേശിക്കുന്ന രീതിയിൽ ശരിയായി പ്രവർത്തിക്കുന്നുണ്ടെന്നും ഇന്റർനെറ്റ് സുരക്ഷിതമായ ഒരു ഇടമാണെന്നും ഉറപ്പാക്കാൻ Bug Hunters-ന്റെ ഞങ്ങളുടെ ആഗോള കമ്മ്യൂണിറ്റി അവ കർശനമായി പരിശോധിക്കുന്നു.

മൂന്ന് പ്രൊഫഷണലുകൾ ഒരു കമ്പ്യൂട്ടറിന് മുന്നിൽ ഇരിക്കുന്നു, അതിൽ ഒരാൾ മറ്റ് രണ്ട് സഹപ്രവർത്തകരോട് സൈബർ സുരക്ഷയെ കുറിച്ച് വിശദീകരിക്കുന്നു.
Google സൈബർ സുരക്ഷാ ആക്ഷൻ ടീം

സർക്കാരുകളുടെയും ക്രിട്ടിക്കൽ ഇൻഫ്രാ‌സ്ട്രക്‌ചറിന്റെയും എന്റർപ്രൈസുകളുടെയും ചെറുകിട ബിസിനസുകളുടെയും സുരക്ഷയ്ക്കും ഡിജിറ്റൽ പരിവർത്തനത്തിനും പിന്തുണ നൽകാൻ ഞങ്ങൾ ലോകത്തിലെ ഏറ്റവും മികച്ച സുരക്ഷാ ഉപദേശക സംഘത്തെ ചുമതലപ്പെടുത്തുന്നു.

നിങ്ങളെ ഓൺലൈനിൽ സുരക്ഷിതമായി നിലനിർത്താനുള്ള ഞങ്ങളുടെ
കൂടുതൽ വഴികൾ അടുത്തറിയുക.