നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ സുരക്ഷിതമാക്കുന്ന ഇമെയിൽ.

നിങ്ങളുടെ ഇൻബോക്‌സിലെത്തുന്നതിന് മുമ്പ് തന്നെ, സ്‌പാം, ഫിഷിംഗ്, മാൽവെയർ എന്നിവയിൽ നിന്ന് നിങ്ങളെ സംരക്ഷിക്കാൻ Gmail നിരന്തരം പരിശ്രമിക്കുന്നു. ഞങ്ങളുടെ AI-മെച്ചപ്പെടുത്തിയ സ്‌പാം ഫിൽട്ടറിംഗ് ശേഷികൾ ഓരോ മിനിറ്റിലും ഏതാണ്ട് 10 ദശലക്ഷം സ്‌പാം ഇമെയിലുകൾ ബ്ലോക്ക് ചെയ്യുന്നു.

ഫിംഷിംഗിൽ നിന്നുള്ള പരിരക്ഷ

ഫിംഷിംഗിൽ നിന്നുള്ള പരിരക്ഷ

നിരവധി മാൽവെയർ, ഫിഷിംഗ് ആക്രമണങ്ങൾ ആരംഭിക്കുന്നത് ഇമെയിലിലൂടെയാണ്. നിങ്ങളിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ സ്‌പാം, ഫിഷിംഗിനുള്ള ശ്രമങ്ങൾ, മാൽവെയർ എന്നിവയിൽ 99.9%-ത്തിലേറെയും Gmail ബ്ലോക്ക് ചെയ്യുന്നു.

സുരക്ഷിത ബ്രൗസിംഗ്

സുരക്ഷിത ബ്രൗസിംഗ്

ഇമെയിൽ സന്ദേശങ്ങളിലെ അപകടകരമായ ലിങ്കുകൾ കണ്ടെത്തി സൈറ്റ് സന്ദർശിക്കുന്നതിന് മുമ്പ് നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിലൂടെ സുരക്ഷിത ബ്രൗസിംഗ് നിങ്ങളെ സംരക്ഷിക്കുന്നു.

സമയോചിത മുന്നറിയിപ്പുകൾ

സമയോചിത മുന്നറിയിപ്പുകൾ

നിങ്ങളുടെ സുരക്ഷ അപകടത്തിലാക്കാനിടയുള്ള അറ്റാച്ച്‌മെന്റ് ഡൗൺലോഡ് ചെയ്യുന്നതിന് മുമ്പ് Gmail നിങ്ങൾക്ക് മുന്നറിയിപ്പ് നൽകും.

അക്കൗണ്ട് സുരക്ഷ

അക്കൗണ്ട് സുരക്ഷ

ഒന്നിലധികം സുരക്ഷാ സിഗ്‌നലുകൾ നിരീക്ഷിക്കുന്നതിലൂടെ സംശയകരമായ ലോഗിനുകളിൽ നിന്നും അനധികൃത ആക്റ്റിവിറ്റിയിൽ നിന്നും ഞങ്ങൾ നിങ്ങളെ സംരക്ഷിക്കുന്നു. ടാർഗറ്റ് ചെയ്തുള്ള ആക്രമണങ്ങൾ നേരിടാൻ സാധ്യതയുള്ള അക്കൗണ്ടുകൾക്കായി ഞങ്ങൾ വിപുലമായ പരിരക്ഷാ പ്രോഗാമും നൽകുന്നു.

രഹസ്യ മോഡ്

രഹസ്യ മോഡ്

നിശ്ചിത സമയത്തിന് ശേഷം നിങ്ങളുടെ സന്ദേശങ്ങൾ കാലഹരണപ്പെടുന്ന രീതിയിൽ സജ്ജീകരിക്കാനും സ്വീകർത്താക്കൾക്ക് അവ Gmail-ൽ നിന്ന് കൈമാറാനും പകർത്താനും ഡൗൺലോഡ് ചെയ്യാനും അച്ചടിക്കാനുമുള്ള ഓപ്ഷൻ നീക്കം ചെയ്യാനും നിങ്ങൾക്ക് കഴിയും.

ഇമെയിൽ എൻക്രിപ്ഷൻ

ഇമെയിൽ എൻക്രിപ്ഷൻ

Google സംവിധാനത്തിൽ, സന്ദേശങ്ങൾ നിശ്ചലമായിരിക്കുമ്പോഴും ഡാറ്റാ കേന്ദ്രങ്ങൾക്കിടയിൽ കൈമാറുമ്പോഴും എൻക്രിപ്റ്റ് ചെയ്യുന്നു. മൂന്നാം കക്ഷി ദാതാക്കളിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ, സാധ്യമാകുമ്പോഴോ കോൺഫിഗറേഷൻ ആവശ്യപ്പെടുമ്പോഴോ ട്രാൻസ്പോർട്ട് ലെയർ സുരക്ഷ ഉപയോഗിച്ച് എൻക്രിപ്റ്റ് ചെയ്യുന്നു.

Gmail-നെക്കുറിച്ച് കൂടുതലറിയുക.
ഞങ്ങൾ നിർമ്മിക്കുന്ന ഓരോ ഉൽപ്പന്നത്തിലും
സുരക്ഷ എങ്ങനെ ഉൾപ്പെടുത്തുന്നു എന്ന് അറിയുക.