എല്ലാവർക്കുമായുള്ള സാങ്കേതികവിദ്യ എന്നാൽ, ഉപയോഗിക്കുന്ന എല്ലാവരെയും സംരക്ഷിക്കുക എന്നത് കൂടിയാണ്.

ഉപയോക്താക്കളെ ബഹുമാനിച്ചുള്ള കാര്യങ്ങളെ ചെയ്യാവൂ എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് Google സ്ഥാപിച്ചിട്ടുള്ളത്. ഇതിനർത്ഥം, ഇന്റർനെറ്റ് വികാസത്തോടൊപ്പം, ഓൺലൈനിൽ, നിങ്ങളെയും കുടുംബത്തെയും സുരക്ഷിതമായി നിലനിർത്താൻ സഹായിക്കുന്നതിന്, സുരക്ഷാ സാങ്കേതികവിദ്യകളും സ്വകാര്യതാ ടൂളുകളും ഞങ്ങൾ തുടർച്ചയായി മെച്ചപ്പെടുത്തുന്നു എന്നാണ്.

നിങ്ങളെ സുരക്ഷിതമായി നിലനിർത്താൻ, ഞങ്ങൾ എന്താണ് ചെയ്യുന്നതെന്ന് അറിയുക

നിങ്ങളുടെ സുരക്ഷ

ഈ മേഖലയിലെ ഏറ്റവും ഉയർന്ന സുരക്ഷാ രീതി ഉപയോഗിച്ചാണ് ഞങ്ങൾ നിങ്ങളെ ഓൺലൈനിൽ പരിരക്ഷിക്കുന്നത്.

സ്‌പാം, മാൽവേർ, വൈറസുകൾ എന്നിവ പോലുള്ള ഭീഷണികൾ നിങ്ങളിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ തിരിച്ചറിയാനും ഉടൻ തന്നെ അവയെ ബ്ലോക്ക് ചെയ്യാനും സഹായിക്കുന്ന ശക്തമായ സുരക്ഷയോടെയുള്ള സാങ്കേതികവിദ്യകളാൽ, ഞങ്ങൾ നിർമിക്കുന്നതെല്ലാം പരിരക്ഷിക്കപ്പെട്ടിരിക്കുന്നു. ഈ സുരക്ഷാ സാങ്കേതികവിദ്യകൾ പങ്കാളികളുമായും ഞങ്ങളുടെ എതിർ കമ്പനികളുമായും ഒരേപോലെ പങ്കിടുന്നതിനാൽ, വ്യാവസായിക മാനദണ്ഡങ്ങൾ ഉയർത്തി എല്ലാവരേയും ഓൺലൈനിൽ പരിരക്ഷിക്കാൻ ഞങ്ങൾക്കാകുന്നു.

കൂടുതലറിയുക

നിങ്ങളുടെ സ്വകാര്യത

എല്ലാവർക്കും അനുയോജ്യമായ സ്വകാര്യതാ തത്ത്വങ്ങൾ ഞങ്ങൾ സൃഷ്‌ടിക്കുന്നു.

ഡാറ്റ, Google സേവനങ്ങളെ കൂടുതൽ സഹായകരവും സാംഗത്യവുമാക്കുന്നു, എന്നാൽ ഈ വിവരം ഞങ്ങൾ എങ്ങനെ ഉപയോഗിക്കണമെന്നത് നിങ്ങളുടെ വ്യക്തിഗതമായ തിരഞ്ഞെടുപ്പാണ്. ഏതെല്ലാം ഡാറ്റ ഞങ്ങൾ ശേഖരിക്കുന്നു, അത് എങ്ങനെ, എന്തിനുവേണ്ടി ഉപയോഗിക്കുന്നു എന്നിവയെക്കുറിച്ച് ഞങ്ങൾ നിങ്ങളെ അറിയിക്കുന്നതാണ്. നിങ്ങളുടെ Google അക്കൗണ്ടിൽ ഞങ്ങൾ ശക്തമായ ഡാറ്റ നിയന്ത്രണങ്ങൾ ചേർത്തിട്ടുള്ളതിനാൽ നിങ്ങൾക്ക് അനുയോജ്യമായ സ്വകാര്യതാ ക്രമീകരണം തിരഞ്ഞെടുക്കാം.

കൂടുതലറിയുക

കുടുംബങ്ങൾക്ക്

നിങ്ങളുടെ കുടുംബത്തിന് ഓൺലൈനിൽ അനുയോജ്യമായത് എന്താണെന്ന് മാനേജ് ചെയ്യാൻ ഞങ്ങൾ സഹായിക്കുന്നു.

ഇന്നത്തെ കുട്ടികൾ സാങ്കേതികവിദ്യയോടൊപ്പമാണ് വളരുന്നത്, മുൻപത്തെ തലമുറകളെപ്പോലെ, വളർന്നശേഷം സാങ്കേതികവിദ്യ ഉപയോഗിക്കുകയല്ല ചെയ്യുന്നത്. അതിനാൽ, നിങ്ങളുടെ കുടുംബത്തിന് അനുയോജ്യമായ രീതിയിൽ പരിധികൾ സജ്ജീകരിക്കാനും സാങ്കേതികവിദ്യ ഉപയോഗിക്കാനും സഹായിക്കുന്നതിന്, വിദഗ്‌ദ്ധർ, അധ്യാപകർ എന്നിവരുമൊത്ത് ഞങ്ങൾ നേരിട്ട് പ്രവർത്തിക്കുന്നു.

കൂടുതലറിയുക