കുടുംബ-സൗഹാര്‍ദ്ദ അനുഭവങ്ങൾ സൃഷ്ടിക്കൽ

നിങ്ങളുടെ കുടുംബത്തിന് കൂടുതൽ നന്നായി ആസ്വദിക്കുന്നതിന്, ഞങ്ങളുടെ പല ഉൽപ്പന്നങ്ങളിലേക്കും, സ്‌മാർട്ട് ഫിൽട്ടറുകളും സൈറ്റ് ബ്ലോക്കറുകളും ഉള്ളടക്ക റേറ്റിംഗുകളും പോലുള്ള സവിശേഷ ഫീച്ചറുകൾ ഞങ്ങൾ ഉൾച്ചേർക്കുന്നു.

കുട്ടികൾക്കുള്ള ഉള്ളടക്കവും അനുഭവങ്ങളും കണ്ടെത്തൽ

 • കുട്ടി YouTube ഉപയോഗിച്ച് അറിവിന്റെയും വിനോദത്തിന്റെയും ലോകം കണ്ടെത്തൂ

  ലോകമെമ്പാടുമുള്ള കുട്ടികൾക്ക്, ഓൺലൈൻ വീഡിയോകളിലൂടെ അവരുടെ താൽപര്യങ്ങൾ അടുത്തറിയുന്നതിനായുള്ള ഒരു സുരക്ഷിത അന്തരീക്ഷം എന്ന നിലയിലാണ് ഞങ്ങൾ കുട്ടി YouTube സൃഷ്‌ടിച്ചത്. അനുയോജ്യമായ രക്ഷാകർതൃ നിയന്ത്രണങ്ങളിലൂടെ രസകരമായ കുടുംബ അനുഭവങ്ങൾക്ക് നിങ്ങൾ മേൽനോട്ടം വഹിക്കുന്നത് ഞങ്ങൾ എളുപ്പമാക്കുന്നു:

  • വീഡിയോകൾ കാണാനായി നിങ്ങളുടെ കുട്ടികൾക്ക് എത്ര സമയം ചിലവഴിക്കാം എന്നതിന് പരിധി നിശ്ചയിക്കാനായി ടൈമർ സജ്ജീകരിക്കുക.
  • വിശ്വസ്‌തരായ മൂന്നാം കക്ഷികൾ അല്ലെങ്കിൽ കുട്ടി YouTube ടീം തിരഞ്ഞെടുത്ത ചാനലുകളുടെ ശേഖരം മാത്രം കാണാൻ നിങ്ങളുടെ കുട്ടികളെ അനുവദിക്കുക.
  • നിങ്ങളുടെ കുട്ടികൾ അടുത്തിടെ കണ്ട ടാബുകൾ “അത് വീണ്ടും കാണുക” എന്നതിൽ സൂക്ഷിക്കുക.
  • കുട്ടി YouTube ടീം പരിശോധിച്ചുറപ്പിച്ച ചാനലുകളുടെ കൂടുതൽ സമതുലിതമായ അനുഭവത്തിനായി, തിരയൽ ഓഫാക്കുക.
  • കുട്ടിയുടെ ആപ്പിൽ ദൃശ്യമാവുന്നതിൽ നിന്ന് വീഡിയോകൾ അല്ലെങ്കിൽ ചാനലുകൾ ബ്ലോക്ക് ചെയ്യുക.
  • ആപ്പിൽ ഉണ്ടാവരുതെന്ന് നിങ്ങൾ കരുതുന്ന വീഡിയോകൾ അവലോകനത്തിനായി ഫ്ലാഗ് ചെയ്യുക.

  ഇതോടൊപ്പം, കുട്ടി YouTube-ലെ വീഡിയോകൾ കുടുംബത്തിന് യോജിച്ചതാക്കി നിലനിർത്താൻ, ഫിൽട്ടറുകളുടെ മിശ്രണം, ഉപയോക്താവിന്റെ ഫീഡ്‌ബാക്ക്, അവലോകനം ചെയ്യുന്നവരുടെ സേവനം എന്നിവ ഞങ്ങൾ ഉപയോഗിക്കുന്നു. എന്നാൽ, ഒരു സിസ്‌റ്റവും പൂർണ സുരക്ഷിതമല്ലാത്തതിനാൽ അനുചിതമായ വീഡിയോകൾ കടന്നുകൂടാം, അതിനാൽ ഞങ്ങൾ നൽകുന്ന സംരക്ഷണം മെച്ചപ്പെടുത്താനും കൂടുതൽ രക്ഷാകർതൃ നിയന്ത്രണങ്ങൾ വാഗ്‌ദാനം ചെയ്യാനുമായി ഞങ്ങൾ നിരന്തരം പരിശ്രമിക്കുന്നു.

 • Google Play-ൽ കുടുംബങ്ങളെ സ്വാഗതം ചെയ്യുന്ന ഇടം സൃഷ്‌ടിക്കുന്നു

  നിങ്ങളുടെ കുട്ടിക്ക് യോജിച്ചത് എന്താണ് എന്ന് തീരുമാനിക്കാൻ സഹായിക്കുന്നതിന്, ആപ്പുകളിലും ഗെയിമുകളിലും ഉള്ള കുടുംബ നക്ഷത്ര ബാഡ്‌ജ് ശ്രദ്ധിക്കുകയും അവലോകനങ്ങൾ വായിക്കുകയും ചെയ്യുക. ഉള്ളടക്കം കൂടുതൽ ശ്രദ്ധാപൂർവം അവലോകനം ചെയ്‌തതാണെന്നും കുട്ടികളെ മനസ്സിൽ കണ്ട് വികസിപ്പിച്ചതാണെന്നും നക്ഷത്ര ബാഡ്‌ജ് സൂചിപ്പിക്കുന്നു. ഉള്ളടക്കത്തിനായി നിർദ്ദിഷ്‌ട പ്രായ പരിധിയും അതിൽ ഉൾപ്പെടുന്നു.

  ആപ്പിന്റെ പക്വത മനസ്സിലാക്കുന്നതിന് ഉള്ളടക്ക റേറ്റിംഗ് പരിശോധിച്ച ശേഷം ഈ റേറ്റിംഗിന്റെ അടിസ്ഥാനത്തിൽ നിങ്ങളുടെ കുട്ടിക്ക് യോജിച്ചത് എന്തെന്ന് തീരുമാനിക്കുന്നതിനായി ഫിൽട്ടറുകൾ സജ്ജീകരിക്കുക. ആപ്പിൽ പരസ്യങ്ങളോ ആപ്പ് വഴി വാങ്ങലുകളോ അടങ്ങിയിട്ടുണ്ടോ, അല്ലെങ്കിൽ ആപ്പിന് ഉപകരണ അനുമതികൾ ആവശ്യമുണ്ടോ എന്ന് അറിയണമെങ്കിൽ, ആപ്പിന്റെ സ്‌റ്റോർ പേജിലെ അധിക വിവര വിഭാഗം നിങ്ങൾക്ക് പരിശോധിക്കാം.

 • Google അസിസ്‌റ്റന്റ് ഉപയോഗിച്ച് നിങ്ങളുടെ കുടുംബവുമൊത്ത് ആസ്വദിക്കാനുള്ള സന്ദർഭങ്ങൾ കണ്ടെത്തൂ

  നിങ്ങളുടെ കുടുംബത്തെ മുഴുവൻ രസിപ്പിച്ച് നിർത്താനുള്ള പ്രവർത്തനങ്ങൾ അസിസ്‌റ്റന്റിൽ ഉണ്ട് – കുടുംബത്തെ രാത്രിയിൽ ഗെയിമുകളിൽ സഹായിക്കുന്നത് മുതൽ കസേരകളിയിൽ പങ്കെടുക്കുന്നത് വരെ എല്ലാം. കുടുംബങ്ങൾക്കായുള്ള പരിപാടിക്കായി 50-ൽ അധികം ഗെയിമുകൾ, പ്രവർത്തനങ്ങൾ, കഥകൾ എന്നിവ നിലവിൽ അസിസ്‌റ്റന്റിൽ ഉണ്ട്. ഈ പ്രവർത്തനങ്ങളിൽ ഓരോന്നും ഞങ്ങളുടെ, വി‌ശ്വാസ്യതാ- സുരക്ഷാ ടീം അവലോകനം ചെയ്‌തതും അംഗീകരിച്ചതുമാണ്, അതിനാൽ അവ കുടുംബങ്ങൾക്ക് യോജിച്ചതായിരിക്കുമെന്ന് നിങ്ങൾക്ക് മനസ്സിലാക്കാം.

നിങ്ങളുടെ കുടുംബത്തിന്റെ ഓൺലൈൻ അനുഭവം മാനേജ് ചെയ്യുന്നതിനുള്ള ടൂളുകൾ നിങ്ങൾക്ക് നൽകൽ

 • SafeSearch ഫിൽട്ടറുകൾ ഉപയോഗിച്ച്, പ്രായപൂർത്തിയായവർക്കുള്ള സൈറ്റുകൾ Google തിരയലിൽ ബ്ലോക്ക് ചെയ്യുക

  അശ്ലീലസാഹിത്യം, ഗ്രാഫിക് അക്രമം എന്നിവ ഒഴിവാക്കുന്നതിന്, പ്രായപൂർത്തിയായവർക്കുള്ള ചിത്രങ്ങൾ, വീഡിയോകൾ, വെബ്‌സൈറ്റുകൾ എന്നിവ Google തിരയൽ ഫലങ്ങളിൽ നിന്ന് ബ്ലോക്ക് ചെയ്യാനായി രൂപകൽപ്പന ചെയ്‌തതാണ് SafeSearch ക്രമീകരണം. എന്നിരുന്നാലും, ഇത് ഒരു കുറ്റമറ്റ ടൂൾ അല്ല, അതിനാൽ ഇപ്പോഴും പ്രായപൂർത്തിയായവർക്കുള്ള ഫലങ്ങൾ നിങ്ങൾ കണ്ടെത്തിയേക്കാം. അത്തരം സാഹചര്യങ്ങളിൽ, നിങ്ങൾക്ക് അത് റിപ്പോർട്ട് ചെയ്യാം – SafeSearch ക്രമീകരണം എല്ലാവർക്കുമായി മെച്ചപ്പെടുത്താൻ അത്തരത്തിലുള്ള ഫീഡ്‌ബാക്ക് ഞങ്ങളെ സഹായിക്കുന്നു.

 • നിയന്ത്രിത മോഡ് ഉപയോഗിച്ച്, YouTube-ലെ മുതിർന്നവർക്കായുള്ള വീഡിയോകൾ തടയുക

  YouTube നിയന്ത്രിത മോഡ് ക്രമീകരണം ഓണാക്കുക വഴി, കൗമാരക്കാരായ നിങ്ങളുടെ മക്കൾ കാണാൻ നിങ്ങൾ ആഗ്രഹിക്കാത്ത, മുതിർന്നവർക്കുള്ളതാവാൻ സാധ്യതയുള്ള ഉള്ളടക്കം ഒഴിവാക്കാൻ ഞങ്ങൾക്ക് സഹായിക്കാനാവും. ഞങ്ങളുടെ അവലോകകരുടെ ടീം പ്രായപരിധി നിർണയിച്ച വീഡിയോകൾ ഫിൽട്ടർ ചെയ്‌ത് ഒഴിവാക്കുന്നതിന് പുറമേ, വീഡിയോയുടെ മെറ്റാഡാറ്റ, പേര്, വീഡിയോയിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷ എന്നിവ പോലുള്ള സൂചനകളും ഞങ്ങളുടെ സ്വമേധയായുള്ള സിസ്‌റ്റം ശ്രദ്ധിക്കുന്നു. നിയന്ത്രിത മോഡ് പ്രവർത്തനക്ഷമമായിരിക്കുമ്പോൾ, അനാവശ്യമായ ഏതെങ്കിലും ചർച്ച ഒഴിവാക്കുന്നതിനായി, കാണുന്ന വീഡിയോയിലെ കമന്റുകൾ കാണാനും നിങ്ങൾക്കാവില്ല.

 • Google Wifi ഉപയോഗിച്ച്, ഉപകരണം കാലഹരണപ്പെടൽ സജ്ജീകരിക്കുക, ഒപ്പം അനുചിതമായ ഉള്ളടക്കം ബ്ലോക്ക് ചെയ്യുക

  നിങ്ങളുടെ കുട്ടികൾ ഉചിതമായ ഉള്ളടക്കമാണ് കാണുന്നതെന്ന് ഉറപ്പാക്കാൻ Google Wifi സഹായിക്കുന്നു. മോശം കാര്യങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്നതിന്, നിങ്ങളുടെ കുട്ടിയുടെ ഉപകരണത്തിൽ നിന്ന്, അശ്ലീലസാഹിത്യം അല്ലെങ്കിൽ ഗ്രാഫിക് അതിക്രമം എന്നിവയുള്ള സൈറ്റുകൾ പോലുള്ള, പ്രായപൂർത്തിയായവർക്കുള്ള ദശലക്ഷണക്കിന് വെബ്‌സൈറ്റുകൾ സ്വമേധയാ ബ്ലോക്ക് ചെയ്യാനുള്ള നൂതനമായ സൈറ്റ് ബ്ലോക്ക് ചെയ്യൽ Google Wifi പ്രദാനം ചെയ്യുന്നു. ഗൃഹപാഠ സമയം, പുറത്തുപോവുന്ന സമയം, അല്ലെങ്കിൽ ഉറക്ക സമയം എന്നിവ പോലുള്ള പ്രധാന നിമിഷങ്ങളിൽ വൈഫൈ താൽക്കാലികമായി നിർത്തുന്നത് നിങ്ങൾക്ക് ഷെഡ്യൂൾ ചെയ്യാനുമാവും. Google Wifi-യോടൊപ്പം ലഭിക്കുന്ന ലേബലുകളുടെ ഫീച്ചർ ഉപയോഗിക്കുക വഴി, നെറ്റ്‌വർക്കിലെ ഓരോ ഉപകരണത്തിനും വ്യത്യസ്‌ത ഫിൽട്ടറുകളും താൽക്കാലികമായി നിർത്തേണ്ട സമയവും ബാധകമാക്കാനും നിങ്ങൾക്കാവും.

കൂടുതൽ സുരക്ഷിതവും സുഭദ്രവുമായ ഓൺലൈൻ പഠനത്തിന്, വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ വിദഗ്‌ധർക്കും ടൂളുകൾ നൽകൽ

 • വിദ്യാഭ്യാസ ആവശ്യകതകൾക്കുള്ള G Suite-ലേക്ക് സുരക്ഷ ചേർക്കുന്നു

  വിദ്യാഭ്യാസ ആവശ്യകതകൾക്കുള്ള G Suite, ഉപകരണങ്ങളിൽ ഉടനീളം സുരക്ഷിതമായി സംവദിക്കാൻ അധ്യാപകരെയും വിദ്യാർത്ഥികളെയും സഹായിക്കുന്നു. വിദ്യാഭ്യാസ ആവശ്യകതകൾക്കുള്ള G Suite-ന്റെ അടിസ്ഥാന സേവനങ്ങളിലും വിദ്യാഭ്യാസ ആവശ്യകതകൾക്കുള്ള G Suite-ന്റെ പ്രൈമറി മുതൽ സെക്കൻഡറി (K-12) സ്‌കൂളുകൾ വരെയുള്ള ഉപയോക്താക്കൾക്കും പരസ്യങ്ങൾ ഇല്ല, പരസ്യങ്ങൾ ലക്ഷ്യമിട്ട്, ഉപയോക്താക്കളുടെ ഏതെങ്കിലും വ്യക്തിഗത വിവരം ഞങ്ങൾ ഉപയോഗിക്കുകയുമില്ല. ഉചിതമായ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നയങ്ങൾ സജ്ജീകരിക്കുന്നതിന് അധികൃതരെ സഹായിക്കുന്നതിനും സ്‌കൂളിലെ Google അക്കൗണ്ടുകൾ ഉപയോഗിച്ച് വിദ്യാർത്ഥികളെ പരിരക്ഷിക്കാൻ സഹായിക്കുന്നതിനുമുള്ള ടൂളുകളും ഞങ്ങൾ നൽകുന്നു. വിദ്യാർത്ഥികൾ ഉപയോഗിക്കുന്ന, വിദ്യാഭ്യാസ ആവശ്യകതകൾക്കുള്ള G Suite സേവനങ്ങളുമായി ബന്ധപ്പെട്ട, വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള തീരുമാനങ്ങളെടുക്കാൻ സഹായിക്കുന്നതിനുള്ള ടൂളുകളും വിഭവങ്ങളും സ്‌കൂളുകൾക്ക് നൽകുന്നതിനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

 • Chromebook-കൾ ക്ലാസ് മുറിയിലെ ഉപയോഗത്തിന് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നു

  ദശലക്ഷക്കണക്കിന് വിദ്യാർത്ഥികൾ – Google-ന്റെ ലാപ്‌ടോപ്പുകൾ ആയ – Chromebook-കൾ ക്ലാസ് മുറിയിൽ ഉപയോഗിക്കുന്നു. സ്‌കൂൾ തിരഞ്ഞെടുക്കുന്ന കൂടുതലോ കുറവോ ആയ പ്രവർത്തനം അല്ലെങ്കിൽ ആക്‌സസ് വിദ്യാർത്ഥികൾക്ക് നൽകാനായി ഗ്രൂപ്പ് ക്രമീകരണം മാനേജ് ചെയ്യാൻ ഞങ്ങൾ അധികൃതരെ അനുവദിക്കുന്നു. കുട്ടികളുടെ വ്യക്തിപരമായ ഡാറ്റ പരിരക്ഷിതമായി നിലനിർത്തുന്നതിന് ഞങ്ങളുടെ സ്വകാര്യതാ സുരക്ഷാ ഫീച്ചറുകൾ സഹായിക്കുന്നു, കഴിഞ്ഞ നാല് വർഷത്തിൽ യുഎസ്സിലെ K-12 സ്‌കൂളുകളുടെയും മറ്റ് രാജ്യങ്ങളിലെ നിരവധി സ്‌കൂളുകളുടെയും പ്രിയങ്കര ഇനമായി Chromebook-കളെ മാറ്റാനും ഇവ സഹായിച്ചിട്ടുണ്ട്.

ഞങ്ങളുടെ സുരക്ഷാ നടപടികളെ കുറിച്ച് കൂടുതലറിയുക

നിങ്ങളുടെ സുരക്ഷ

ഈ മേഖലയിൽ ലഭ്യമായ മുൻനിര സുരക്ഷ ഉപയോഗിച്ച് ഞങ്ങൾ നിങ്ങളെ ഓൺലൈനിൽ പരിരക്ഷിക്കുന്നു.

നിങ്ങളുടെ സ്വകാര്യത

എല്ലാവർക്കും അനുയോജ്യമായ സ്വകാര്യതാ തത്ത്വങ്ങളാണ് ഞങ്ങൾ സൃഷ്‌ടിക്കുന്നത്.

കുടുംബങ്ങൾക്ക്

നിങ്ങളുടെ കുടുംബത്തിന് ഓൺലൈനിൽ അനുയോജ്യമായത് എന്താണെന്ന് മാനേജ് ചെയ്യാൻ ഞങ്ങൾ സഹായിക്കുന്നു.