നിങ്ങളുടെ വ്യക്തിപര
വിവരങ്ങൾ സ്വകാര്യവും സുരക്ഷിതവും ഭദ്രവുമായി
ഞങ്ങൾ സൂക്ഷിക്കുന്നു.

വിപണിയിൽ ലഭ്യമായ ഏറ്റവും മികച്ച സുരക്ഷാ അടിസ്ഥാന സൗകര്യങ്ങളും ഉത്തരവാദിത്തത്തോടെയുള്ള ഡാറ്റയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും എളുപ്പത്തിൽ ഉപയോഗിക്കാവുന്നതും നിങ്ങൾക്ക് നിയന്ത്രിക്കാവുന്നതുമായ സ്വകാര്യതാ ടൂളുകളും നൽകി, Google-ൽ നിങ്ങളുടെ സ്വകാര്യത ഞങ്ങൾ മാനിക്കുകയും പരിരക്ഷിക്കുകയും ചെയ്യുന്നു.

നിങ്ങളുടെ സ്വകാര്യതയുടെ പരിരക്ഷ ലോകത്തെ
ഏറ്റവും വിപുലമായ സുരക്ഷയോടെ

ആരംഭിക്കുന്നു.

ഭീഷണികൾ നിങ്ങളിലേക്ക് എത്തും മുമ്പ് അവ സ്വയമേവ തടയാൻ രൂപകൽപ്പന ചെയ്തിരിക്കുന്ന ബിൽറ്റ് ഇൻ സുരക്ഷ ഉപയോഗിച്ച് Google-ലുടനീളം നിങ്ങളുടെ സ്വകാര്യത പരിരക്ഷിക്കുന്നു.

കൂടുതലറിയുക

വിപുലമായ എൻക്രിപ്ഷൻ, നിങ്ങളുടെ ഡാറ്റ കൈമാറ്റം ചെയ്യുമ്പോൾ സുരക്ഷിതമായി സൂക്ഷിക്കുന്നു

എൻക്രിപ്‌ഷൻ ഞങ്ങളുടെ സേവനങ്ങൾക്ക് ഉയർന്ന തലത്തിലുള്ള സുരക്ഷയും സ്വകാര്യതയും നൽകുന്നു. ഒരു ഇമെയിൽ അയയ്‌ക്കുമ്പോഴോ വീഡിയോ പങ്കിടുമ്പോഴോ വെബ്സൈറ്റ് സന്ദർശിക്കുമ്പോഴോ ഫോട്ടോകൾ സംഭരിക്കുമ്പോഴോ നിങ്ങൾ സൃഷ്‌ടിക്കുന്ന ഡാറ്റ, ഉപകരണം, Google സേവനങ്ങൾ, ഞങ്ങളുടെ ഡാറ്റ കേന്ദ്രങ്ങൾ എന്നിവ തമ്മിൽ കൈമാറുന്നു. HTTPS, ട്രാൻസ്‌പോർട്ട് ലെയർ സുരക്ഷ, എന്നിവ പോലുള്ള മുൻനിര എൻക്രിപ്‌ഷൻ സാങ്കേതികവിദ്യ ഉൾപ്പെടെ, ഒന്നിലധികം സുരക്ഷാ ലെയറുകൾ ഉപയോഗിച്ച് ഞങ്ങൾ ഈ വിവരങ്ങൾ പരിരക്ഷിക്കുന്നു.

മുൻകൂറായുള്ള സുരക്ഷാ അറിയിപ്പുകൾ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ പരിരക്ഷിക്കാൻ സഹായിക്കുന്നു

സംശയാസ്‌പദമായ ലോഗിൻ ശ്രമമോ ദോഷകരമായ വെബ്സൈറ്റോ ഫയലോ ആപ്പോ പോലുള്ള, നിങ്ങൾ അറിഞ്ഞിരിക്കേണ്ടതെന്ന് ഞങ്ങൾ കരുതുന്ന എന്തെങ്കിലും കണ്ടെത്തിയാൽ നിങ്ങളെ മുൻകൂറായി അറിയിക്കും - നിങ്ങൾ കൂടുതൽ സുരക്ഷിരായിരിക്കാൻ സഹായിക്കുന്ന നിർദ്ദേശങ്ങൾ നൽകുകയും ചെയ്യും. നിങ്ങളുടെ അക്കൗണ്ടിൽ സംശയാസ്പദമായ എന്തെങ്കിലും ഞങ്ങൾ കണ്ടെത്തുമ്പോൾ, ഇൻബോക്സിലേക്കോ ഫോണിലേക്കോ ഒരു അറിയിപ്പ് അയയ്ക്കുന്നതിനാൽ ഒറ്റ ക്ലിക്കിലൂടെ നിങ്ങൾക്ക് അക്കൗണ്ട് സംരക്ഷിക്കാനാകും.

ഭീഷണികൾ സ്വയമേവ കണ്ടെത്തി ബ്ലോക്ക് ചെയ്യുന്നു

നിങ്ങളുടെ ഉപകരണങ്ങൾ ഉൾപ്പെടെ 5 ബില്ല്യൺ ഉപകരണങ്ങൾ ഓരോ ദിവസവും Safe Browsing പരിരക്ഷിക്കുന്നു. ഇന്റർനെറ്റ് എല്ലാവർക്കുമായി സുരക്ഷിതമാക്കുന്നതിന് മറ്റ് കമ്പനികൾക്കും, Apple-ന്റെ Safari, Mozilla-യുടെ Firefox എന്നിവ ഉൾപ്പെടെയുള്ള ബ്രൗസറുകളിൽ നിരക്കില്ലാതെ ഈ സാങ്കേതികവിദ്യ ഉപയോഗിക്കാം. അതിനാൽ Google-ലും Google-ന് പുറത്തും നിങ്ങൾ ബ്രൗസ് ചെയ്യുമ്പോഴെല്ലാം പരിരക്ഷ ലഭിക്കുന്നു.

നിങ്ങൾക്ക് നിയന്ത്രണം നൽകുന്ന,
എളുപ്പം ഉപയോഗിക്കാവുന്ന സ്വകാര്യതാ ടൂളുകൾ.

നിങ്ങളുടെ Google അക്കൗണ്ടിൽ ഏതൊക്കെ ഡാറ്റ സംരക്ഷിക്കുന്നുവെന്നത് നിയന്ത്രിക്കുക

സ്വകാര്യതയുടെ കാര്യത്തിൽ, എല്ലാവർക്കും ഒരേ ക്രമീകരണം നൽകുന്നത് അനുയോജ്യമല്ലെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. അതിനാലാണ് നിങ്ങൾക്ക് അനുയോജ്യമായ സ്വകാര്യതാ ക്രമീകരണം തിരഞ്ഞെടുക്കാൻ ഞങ്ങൾ സഹായിക്കുന്നത്. നിങ്ങളുടെ ഡാറ്റ സംരക്ഷിക്കാനും ഇല്ലാതാക്കാനും സ്വയമേവ ഇല്ലാതാക്കാനുമുള്ള ടൂളുകൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു.

ഡാറ്റയുമായി ബന്ധപ്പെട്ട ഉത്തരവാദിത്തത്തോടെയുള്ള പ്രവർത്തനരീതികൾ
നിങ്ങളുടെ സ്വകാര്യത പരിരക്ഷിക്കുന്നു.

നിങ്ങൾ ദിവസവും ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളും സേവനങ്ങളും കൂടുതൽ സഹായപ്രദമാക്കുന്നതിൽ ഡാറ്റ പ്രധാന പങ്ക് വഹിക്കുന്നു. ആ ഡാറ്റ ഉത്തരാവാദിത്തത്തോടെ കൈകാര്യം ചെയ്യാനും കർക്കശമായ പ്രോട്ടോക്കോളുകളും നൂതനമായ സ്വകാര്യതാ സാങ്കേതികവിദ്യകളും ഉപയോഗിച്ച് നിങ്ങളുടെ സ്വകാര്യത പരിരക്ഷിക്കാനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

നിങ്ങളെ ഓൺലൈനിൽ സുരക്ഷിതമായി നിലനിർത്തുന്ന
ഞങ്ങളുടെ കൂടുതൽ മാർഗ്ഗങ്ങൾ അടുത്തറിയുക.
ബിൽറ്റ് ഇൻ സുരക്ഷ
ഞങ്ങളുടെ സ്വയമേവയുള്ള സുരക്ഷാ പരിരക്ഷയെ കുറിച്ച് കൂടുതലറിയുക.
സ്വകാര്യതാ നിയന്ത്രണങ്ങൾ
നിങ്ങൾക്ക് അനുയോജ്യമായ സ്വകാര്യതാ ക്രമീകരണം തിരഞ്ഞെടുക്കുക.
ഡാറ്റയുമായി ബന്ധപ്പെട്ട പ്രവർത്തനരീതികൾ
ഡാറ്റയുമായി ബന്ധപ്പെട്ട ഉത്തരവാദിത്തത്തോടെയുള്ള പ്രവർത്തനരീതികളിലൂടെ, ഞങ്ങൾ നിങ്ങളുടെ സ്വകാര്യതയെ ബഹുമാനിക്കുന്നതിനെ കുറിച്ച് കൂടുതലറിയുക.
സുരക്ഷാ നുറുങ്ങുകൾ
ഓൺലൈനിൽ സുരക്ഷിതമായി തുടരാൻ ആവശ്യമായ മികച്ച പ്രവർത്തനരീതികളും എളുപ്പത്തിലുള്ള നുറുങ്ങുകളും കണ്ടെത്തുക.
പരസ്യങ്ങളും ഡാറ്റയും
ഞങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ നിങ്ങൾ കാണുന്ന പരസ്യങ്ങളെക്കുറിച്ച് കൂടുതലറിയുക.