നിങ്ങളുടെ സ്വകാര്യത മാനിക്കുന്ന പരസ്യങ്ങൾ.
“നിങ്ങളെ ഓൺലൈനിൽ സുരക്ഷിതമായി നിലനിർത്തുന്നതിനേക്കാൾ പ്രധാനമായി മറ്റൊന്നുമില്ല. ഡിഫോൾട്ടായി സുരക്ഷിതവും, ഡിസൈൻ പ്രകാരം സ്വകാര്യവും, നിയന്ത്രണം നിങ്ങൾക്ക് തന്നെ നൽകുന്നതുമായ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിലൂടെയാണ്, എല്ലായ്‌പ്പോഴും നിങ്ങൾ Google-ൽ സുരക്ഷിതരാണെന്ന് ഞങ്ങൾ ഉറപ്പാക്കുന്നത്.”
- Jen Fitzpatrick, സീനിയർ വൈസ് പ്രസിഡന്റ്, കോർ സിസ്‌റ്റംസ് & എക്‌സ്‌പീരിയൻസസ്, Google
പ്രവേശന സ്വാതന്ത്ര്യമുള്ളതും അതേ സമയം സ്വകാര്യവും സുരക്ഷിതവും ആയി ഇന്റർനെറ്റ് നിലനിർത്തുക എന്നതാണ് ഞങ്ങളുടെ പ്രവർത്തന മേഖലകളുടെയെല്ലാം അടിസ്ഥാനം. പരസ്യങ്ങൾ ഉത്തരവാദിത്തപരമായി ആളുകളിലെത്തിക്കുന്നതിൽ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. Google-ന്റെ സ്വകാര്യതാ തത്വങ്ങൾ എങ്ങനെ പരസ്യങ്ങൾക്ക് ബാധകമാകുന്നു എന്ന് കാണൂ:
നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ ഞങ്ങൾ ആർക്കും വിൽക്കില്ല.
പരസ്യങ്ങൾ സംബന്ധിച്ച ആവശ്യങ്ങൾക്ക് ഉൾപ്പെടെ നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ ഞങ്ങൾ ആർക്കും വിൽക്കില്ല.
എന്തൊക്കെ ഡാറ്റ ഞങ്ങൾ ശേഖരിക്കുന്നു, എന്തുകൊണ്ടാണ് അവ ശേഖരിക്കുന്നത് എന്നിവയെക്കുറിച്ച് ഞങ്ങൾ സുതാര്യത നിലനിർത്തുന്നു..
ഞങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ പരസ്യങ്ങളും സ്പോൺസർ ചെയ്‌ത ഉള്ളടക്കവും ഞങ്ങൾ വ്യക്തമായി ലേബൽ ചെയ്യുന്നു, ഓരോ പരസ്യങ്ങളും കാണിക്കുന്നത് എന്തുകൊണ്ടാണെന്നും എന്തൊക്കെ വിവരങ്ങളാണ് ഉപയോഗിക്കുന്നതെന്നും നിങ്ങളുടെ Google Ads അനുഭവം എങ്ങനെ സ്വയം നിയന്ത്രിക്കാമെന്നും മനസ്സിലാക്കുന്നത് എളുപ്പമാക്കുകയും ചെയ്യുന്നു.
ഉദാഹരണത്തിന്, Search, YouTube, Discover എന്റെ പരസ്യ കേന്ദ്രം എന്നിവയിൽ, ഏതൊക്കെ വിവരങ്ങളാണ് പരസ്യങ്ങൾക്കായി ഉപയോഗിക്കുന്നതെന്ന് ദൃശ്യമാക്കുകയും ആ വിവരങ്ങൾ മാനേജ് ചെയ്യുന്നത് എളുപ്പമാക്കുകയും ചെയ്യുന്നു. അങ്ങനെ, നിങ്ങൾക്ക് അനുയോജ്യമായ അനുഭവം ലഭ്യമാക്കാൻ ഇത് സഹായിക്കുന്നു.
നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ സ്വയം നിയന്ത്രിക്കുന്നത് ഞങ്ങൾ വളരെ എളുപ്പമാക്കുന്നു.
നിങ്ങളുടെ വിവരങ്ങളുടെയും അത് എങ്ങനെ പരസ്യം ചെയ്യലിനായി ഉപയോഗിക്കണം എന്നതിന്റെയും നിയന്ത്രണം നിങ്ങൾക്ക് തന്നെയാണ്. പരസ്യങ്ങൾ ഉൾപ്പെടെ ഞങ്ങളുടെ ഉൽപ്പന്നങ്ങളിലുടനീളം മികച്ചതും കൂടുതൽ സഹായകരവുമായ അനുഭവങ്ങൾ നൽകുന്നതിന് നിങ്ങളുടെ മുൻഗണനകളെ അടിസ്ഥാനമാക്കി, നിങ്ങൾ സന്ദർശിക്കുന്ന സൈറ്റുകളും നിങ്ങൾ തിരഞ്ഞ കാര്യങ്ങളും പോലുള്ള Google-ലെ നിങ്ങളുടെ ആക്‌റ്റിവിറ്റി ഉപയോഗിക്കുന്നു.
നിങ്ങൾ ഇഷ്‌ടപ്പെടുന്ന ബ്രാൻഡുകളും വിഷയങ്ങളും കൂടുതലായി കാണുന്നതിനും ഇഷ്ടപ്പെടാത്തവ കുറച്ച് മാത്രം കാണുന്നതിനുമായി Google Search, Discover, YouTube എന്നിവയിലെ നിങ്ങളുടെ പരസ്യ അനുഭവങ്ങൾ ഇഷ്ടാനുസൃതമാക്കാൻ എന്റെ പരസ്യ കേന്ദ്രം നിങ്ങളെ അനുവദിക്കുന്നു. മദ്യം, ഡേറ്റിംഗ്, ചൂതാട്ടം, ഗർഭധാരണവും രക്ഷാകർതൃത്വവും, ശരീരഭാരം കുറയ്ക്കൽ എന്നിവ ഉൾപ്പെടെയുള്ള ചില സൂക്ഷ്‌മമായി കൈകാര്യം ചെയ്യേണ്ട വിഷയങ്ങളെ സംബന്ധിച്ച പരസ്യങ്ങൾ കുറയ്ക്കാനും നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
നിങ്ങൾക്ക് പരസ്യങ്ങൾ വ്യക്തിപരമാക്കുന്നത് പൂർണ്ണമായും ഓഫാക്കാനും നിങ്ങളുടെ അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള ആക്റ്റിവിറ്റി ഡാറ്റ, ഡാറ്റാ, സ്വകാര്യതാ ക്രമീകരണങ്ങൾ ഉപയോഗിച്ച് ഏത് സമയത്തും ശാശ്വതമായി ഇല്ലാതാക്കാനും കഴിയും.
നിങ്ങളുടെ സ്വകാര്യതയ്‌ക്ക് കൂടുതലായി പരിരക്ഷ നൽകാൻ, ഞങ്ങൾ ഉപയോഗിക്കുന്ന ഡാറ്റയുടെ അളവ് കുറയ്‌ക്കുന്നു.
ആരോഗ്യം, വംശം, മതം, ലൈംഗിക ആഭിമുഖ്യം എന്നിവ പോലുള്ള സൂക്ഷ്‌മമായി കൈകാര്യം ചെയ്യേണ്ട വിവരങ്ങൾ, നിങ്ങൾക്ക് അനുയോജ്യമായ പരസ്യം തിരഞ്ഞെടുക്കാൻ ഞങ്ങൾ ഒരിക്കലും ഉപയോഗിക്കില്ല.
Drive, Gmail, Photos എന്നിവ പോലുള്ള ആപ്പുകളിൽ നിങ്ങൾ സൃഷ്‌ടിക്കുകയും സംഭരിക്കുകയും ചെയ്യുന്ന ഉള്ളടക്കം ഞങ്ങൾ ഒരിക്കലും പരസ്യം സംബന്ധിച്ച ആവശ്യങ്ങൾക്കായി ഉപയോഗിക്കില്ല. കൂടാതെ, നിങ്ങളുടെ സ്വകാര്യത കൂടുതൽ പരിരക്ഷിക്കുന്നതിന്, "സ്വയമേവ-ഇല്ലാതാക്കൽ" ഞങ്ങളുടെ അടിസ്ഥാന ആക്റ്റിവിറ്റിയുടെ ഡിഫോൾട്ട് ക്രമീകരണത്തിന്റെ ഭാഗമാക്കുകയും ചെയ്‌തിരിക്കുന്നു. ഇതിനർത്ഥം, നിങ്ങളുടെ അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള ആക്റ്റിവിറ്റി ഡാറ്റ നിങ്ങൾ സ്വയം ഇല്ലാതാക്കുന്നത് വരെ സൂക്ഷിക്കുന്നതിന് പകരം 18 മാസത്തിന് ശേഷം തുടർച്ചയായി, സ്വയമേവ ഇല്ലാതാക്കപ്പെടും എന്നാണ്.
കുട്ടികളെ ഓൺലൈനിൽ കൂടുതൽ സുരക്ഷിതരായി നിലനിർത്താനുള്ള വഴികൾ ഞങ്ങൾ എപ്പോഴും തേടുന്നു, മാത്രവുമല്ല കുട്ടികൾ 18 വയസ്സിന് താഴെയുള്ളവരാണെന്ന് ഞങ്ങൾക്കറിയാവുന്ന സാഹചര്യങ്ങളിൽ പരസ്യങ്ങൾ വ്യക്തിപരമാക്കാൻ അനുവദിക്കുന്നുമില്ല.
ഡിഫോൾട്ടായി സുരക്ഷിതത്വമുള്ള ഉൽപ്പന്നങ്ങൾ വികസിപ്പിക്കുന്നതിലൂടെ ഞങ്ങൾ നിങ്ങൾക്ക് പരിരക്ഷ നൽകുന്നു.
നിങ്ങളുടെ സ്വകാര്യത പരിരക്ഷിക്കുന്നതും ഡാറ്റ സുരക്ഷിതമാക്കുന്നതും Google-ന്റെ പ്രവർത്തനങ്ങളുടെ അടിസ്ഥാനമാണ്. അതുകൊണ്ടാണ് എല്ലാ Google ഉൽപ്പന്നങ്ങളും ലോകത്തിലെ ഏറ്റവും വിപുലമായ സുരക്ഷാ ഇൻഫ്രാസ്ട്രക്‌ചറുകൾ ഉപയോഗിച്ച് എല്ലായ്‌പ്പോഴും പരിരക്ഷിക്കപ്പെടുന്നത്. ഈ ബിൽറ്റ്-ഇൻ സുരക്ഷ, നിങ്ങളുടെ വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ സഹായിക്കുന്നതിന്, തട്ടിപ്പുകളും വ്യാജ പരസ്യങ്ങളിലൂടെ വ്യക്തിഗത വിവരങ്ങൾ നേടാനുള്ള ശ്രമങ്ങളും ഉൾപ്പെടെ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഓൺലൈൻ ഭീഷണികൾ കണ്ടെത്തുന്നതിനും തടയുന്നതിനും സഹായിക്കുന്നു.
കൂടാതെ, നിങ്ങളെ സുരക്ഷിതമായി നിലനിർത്താൻ സഹായിക്കുന്നതിന്, ഞങ്ങൾ ആഗോളതലത്തിൽ പരസ്യദാതാക്കളെ പരിശോധിച്ചുറപ്പിക്കുകയും തെറ്റായ രീതിയിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്താനും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രതിനിധീകരിക്കാനുള്ള അവരുടെ ശ്രമങ്ങൾ പരിമിതപ്പെടുത്താനും ഞങ്ങൾ പ്രവർത്തിക്കുന്നു. പരിശോധിച്ചുറപ്പിച്ച പരസ്യദാതാക്കളിൽ നിന്ന് നൽകിയ എല്ലാ പരസ്യങ്ങളെ സംബന്ധിച്ചും തിരയാവുന്ന ഞങ്ങളുടെ ഹബ് ആയ Ads Transparency Center സന്ദർശിച്ച് നിങ്ങൾക്ക് കൂടുതലറിയാനാകും.
ഞങ്ങൾ വിപുലമായ സ്വകാര്യതാ സാങ്കേതികവിദ്യകൾ വികസിപ്പിക്കുകയും മറ്റുള്ളവരുമായി അത് പങ്കിടുകയും ചെയ്യുന്നു.
എന്തൊക്കെ വ്യക്തിപരമായ വിവരങ്ങളാണ് ശേഖരിക്കുന്നത്, ആരാണ് ശേഖരിക്കുന്നത് എന്നിവയെ കുറിച്ച് ആശങ്കപ്പെടാതെ നിങ്ങളുടെ ഓൺലൈൻ അനുഭവം ആസ്വദിക്കാൻ നിങ്ങൾക്ക് കഴിയണം. അതിനാലാണ് ഓൺലൈനിൽ ആളുകളുടെ സ്വകാര്യത മെച്ചപ്പെടുത്താൻ Google-ലുടനീളമുള്ള ടീമുകൾ, ഈ മേഖലയിലുള്ള മറ്റുള്ളവരുമായി സഹകരിച്ച് പ്രവർത്തിക്കുന്നത്. ഉപയോക്തൃ വിവരങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം, സ്വകാര്യതാ സാൻഡ്ബോക്‌സ് സംരംഭം നടപ്പിലാക്കുന്നതും ബിസിനസുകൾക്ക് ഉപഭോക്താക്കളിലേക്ക് എത്താനും ബിസിനസുകളുടെ പരസ്യ ക്യാമ്പെയ്‌നുകളുടെ സ്വാധീനം കണക്കാക്കാനും സഹായിക്കുന്ന രഹസ്യാത്മക കമ്പ്യൂട്ടിംഗ് സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.
കുറിച്ച് കൂടുതലറിയുക.
എന്തുകൊണ്ട് ഈ പരസ്യം
പരസ്യങ്ങൾ കാണിക്കാൻ ഞങ്ങൾ എന്ത് ഡാറ്റയാണ് ഉപയോഗിക്കുന്നതെന്ന് കാണൂ
നൽകിയിരിക്കുന്ന പരസ്യം എന്തുകൊണ്ടാണ് നിങ്ങൾ കാണുന്നതെന്ന് മനസിലാക്കാൻ "എന്തുകൊണ്ട് ഈ പരസ്യം" ഫീച്ചർ നിങ്ങളെ സഹായിക്കുന്നു. ഉദാഹരണത്തിന്, മുമ്പ് നിങ്ങൾ ക്യാമറകൾക്കായി തിരഞ്ഞതിനാലോ ഫോട്ടോഗ്രാഫി വെബ്‌സൈറ്റുകൾ സന്ദർശിച്ചതിനാലോ ക്യാമറകൾക്കുള്ള പരസ്യങ്ങളിൽ ക്ലിക്ക് ചെയ്തതിനാലോ ആണ് നിങ്ങൾ ക്യാമറയുടെ പരസ്യം കാണുന്നതെന്ന് കണ്ടെത്തിയേക്കാം.
പരസ്യദാതാവിന്റെ ഐഡന്റിറ്റി പരിശോധിച്ചുറപ്പിക്കൽ
നിങ്ങൾ കാണുന്ന പരസ്യങ്ങൾക്ക് പിന്നിലെ പരസ്യദാതാക്കളെ കുറിച്ച് അറിയുക
പരസ്യദാതാക്കളെ കുറിച്ച് നിങ്ങൾക്ക് കൂടുതൽ വിവരങ്ങൾ നൽകുന്നതിനായി, ഞങ്ങളുടെ പ്ലാറ്റ്‌ഫോമുകളിലെ പരസ്യദാതാക്കളുടെ ഐഡന്റിറ്റി പരിശോധിച്ചുറപ്പിക്കാൻ ഞങ്ങൾ പ്രവർത്തിക്കുന്നു. ഈ ശ്രമത്തിന്റെ ഭാഗമായി, Google-ൽ നിന്ന് പരസ്യങ്ങൾ വാങ്ങുന്നതിനായി പരസ്യദാതാക്കൾ പരിശോധിച്ചുറപ്പിക്കൽ പ്രോഗ്രാം പൂർത്തിയാക്കേണ്ടതുണ്ട്, പരസ്യദാതാവിന്റെ പേരും രാജ്യവും ലിസ്റ്റ് ചെയ്ത 'പരസ്യദാതാവിനെ വെളിപ്പെടുത്തൽ' നിങ്ങൾക്ക് കാണാനാകും.
ഒരു നിശ്ചിത പ്രദേശത്ത് ഏതൊക്കെ പരസ്യങ്ങളാണ് കാണിച്ചത് അല്ലെങ്കിൽ പരസ്യത്തിന്റെ ഫോർമാറ്റ് ഏതായിരുന്നു എന്നിങ്ങനെയുള്ള കാര്യങ്ങളെ കുറിച്ച് കൂടുതലറിയാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ, YouTube, Search, Display എന്നിവയിലുടനീളം ദൃശ്യമാക്കുന്ന പരിശോധിച്ചുറപ്പിച്ച പരസ്യദാതാക്കളിൽ നിന്നുള്ള എല്ലാ പരസ്യങ്ങളെ സംബന്ധിച്ചും തിരയാവുന്ന ഹബ് ആയ Ads Transparency Center സന്ദർശിക്കാം. നിങ്ങൾക്ക് നേരിട്ടോ നിങ്ങൾ കാണുന്ന പരസ്യങ്ങളുടെ സമീപത്തുള്ള 'മൂന്ന് കുത്ത്' മെനുവിലൂടെ My Ad Center സന്ദർശിച്ചോ Ads Transparency Center ആക്‌സസ് ചെയ്യാം.
Ads Transparency Center സന്ദർശിക്കുക.
പരസ്യങ്ങൾക്കായി Google എന്ത് ഡാറ്റയാണ് ഉപയോഗിക്കുന്നത്?
പരസ്യങ്ങൾ ഉൾപ്പെടെ, ഞങ്ങളുടെ ഉൽപ്പന്നങ്ങളിലുടനീളം മെച്ചപ്പെട്ടതും കൂടുതൽ സഹായകരവുമായ അനുഭവങ്ങൾ നൽകാൻ – നിങ്ങൾ സന്ദർശിക്കുന്ന സൈറ്റുകൾ, ഉപയോഗിക്കുന്ന ആപ്പുകൾ, നിങ്ങൾ തിരഞ്ഞ കാര്യങ്ങൾ എന്നിവയും ലൊക്കേഷൻ പോലുള്ള അനുബന്ധ വിവരങ്ങളും അടക്കമുള്ള – Google-ലെ നിങ്ങളുടെ ആക്റ്റിവിറ്റി ഞങ്ങൾ ഉപയോഗിക്കുന്നു.
നിങ്ങൾ കാണുന്ന പരസ്യങ്ങൾ നിങ്ങൾക്ക് അനുയോജ്യമാക്കാൻ ഞങ്ങൾ ഒരിക്കലും ആരോഗ്യം, വംശം, മതം, ലൈംഗിക ആഭിമുഖ്യം എന്നിവ പോലുള്ള സൂക്ഷ്‌മമായി കൈകാര്യം ചെയ്യേണ്ട വിവരങ്ങൾ ഉപയോഗിക്കില്ല. Drive, Gmail, Photos എന്നിവയിൽ നിന്നുള്ള ഡാറ്റയും ഞങ്ങൾ പരസ്യങ്ങൾ കാണിക്കാൻ ഉപയോഗിക്കില്ല.
എന്റെ പരസ്യ കേന്ദ്രം സന്ദർശിച്ച്, പരസ്യങ്ങൾ വ്യക്തിപരമാക്കാൻ ഉപയോഗിക്കുന്ന വിവരങ്ങൾ നിയന്ത്രിക്കാനും പരസ്യ മുൻഗണനകൾ മാനേജ് ചെയ്യാനും നിങ്ങൾക്ക് കഴിയും.
പരസ്യം കാണിക്കുന്നതിന് Google എന്തുകൊണ്ടാണ് എന്റെ വിവരങ്ങൾ ഉപയോഗിക്കുന്നത്?
നിങ്ങളുടെ ആക്റ്റിവിറ്റികളുടെ അടിസ്ഥാനത്തിൽ നിങ്ങളുടെ താൽപര്യങ്ങൾ സംബന്ധിച്ച് പ്രസക്തമെന്ന് ഞങ്ങൾ കരുതുന്ന പരസ്യങ്ങളോ പുതിയത് എന്തെങ്കിലും കണ്ടെത്താൻ സഹായിക്കുന്ന പരസ്യങ്ങളോ നിങ്ങളെ കാണിക്കാൻ Google നിങ്ങളുടെ വിവരങ്ങൾ ഉപയോഗിക്കുന്നു.
ഉദാഹരണത്തിന്, നിങ്ങൾ പുതിയ കാറുകളെ കുറിച്ച് തിരയുമ്പോൾ, ബാൽക്കണിയിലെ ഫർണിച്ചറിന്റെയോ വളർത്ത് മൃഗങ്ങൾക്കുള്ള ഭക്ഷണത്തിന്റെയോ പൊതുവായ പരസ്യങ്ങൾ കാണുന്നതിനേക്കാൾ പ്രയോജനം ചെയ്യുന്നത് പ്രാദേശിക കാർ ഡീലർമാരിൽ നിന്നുള്ള പ്രമോഷനുകൾ ഫീച്ചർ ചെയ്യുന്ന പരസ്യങ്ങൾ കാണുന്നതാണ്.
എളുപ്പത്തിൽ ഉപയോഗിക്കാവുന്ന സ്വകാര്യതാ ടൂളുകളുടെ സഹായത്തോടെ നിങ്ങൾക്ക് എപ്പോഴും നിങ്ങളുടെ ഡാറ്റയുടെ നിയന്ത്രണം നിലനിർത്താം, Google-മായി നിങ്ങളുടെ വിവരങ്ങൾ പങ്കിടാനും അവ പരസ്യങ്ങൾക്ക് എങ്ങനെ ഉപയോഗിക്കണമെന്ന് തീരുമാനിക്കാനുമുള്ള ചോയ്സ് നിങ്ങൾക്കാണ്.
എന്നെ പരസ്യങ്ങൾ കാണിക്കാൻ Google എന്റെ ഇമെയിലുകൾ വായിക്കുകയോ ഫോൺ കോളുകൾ കേൾക്കുകയോ ചെയ്യാറുണ്ടോ?
ഇല്ല. നിങ്ങളുടെ ഇമെയിലുകളും സംഭാഷണങ്ങളും വ്യക്തിപരവും സ്വകാര്യവുമാണ്. നിങ്ങൾ ഇമെയിലിൽ എഴുതുന്നതും ഫോണിലൂടെ സംസാരിക്കുന്നതും Google Drive പോലുള്ള സേവനങ്ങളിൽ സംഭരിക്കുന്നതും എന്താണെന്നതിന്റെ അടിസ്ഥാനത്തിൽ ഞങ്ങൾ ഒരിക്കലും നിങ്ങളെ പരസ്യങ്ങൾ കാണിക്കില്ല.
Google എന്റെ വിവരങ്ങൾ പരസ്യദാതാക്കൾക്ക് വിൽക്കുമോ?
ഇല്ല.
നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ ഞങ്ങൾ ഒരിക്കലും ആർക്കും വിൽക്കില്ല.
വ്യക്തിപരമാക്കിയ പരസ്യങ്ങൾ എനിക്ക് പൂർണ്ണമായും ഓഫാക്കാനാകുമോ?
ഉവ്വ്. നിങ്ങളുടെ മുൻഗണനകൾ അപ്ഡേറ്റ് ചെയ്യാനും പരസ്യം വ്യക്തിപരമാക്കൽ ഓഫാക്കാനും എന്റെ പരസ്യ കേന്ദ്രം സന്ദർശിക്കാം.
വ്യക്തിപരമാക്കിയ പരസ്യങ്ങൾ കാണേണ്ടെന്ന് തിരഞ്ഞെടുത്താലും നിങ്ങൾ തുടർന്നും പരസ്യങ്ങൾ കാണും, എന്നാൽ അവ നിങ്ങളെ സംബന്ധിച്ച് പ്രസക്തി കുറഞ്ഞവ ആയിരിക്കും.
ഞങ്ങളുടെ കൂടുതൽ മാർഗ്ഗങ്ങൾ അടുത്തറിയുക.
-
ബിൽറ്റ് ഇൻ സുരക്ഷഞങ്ങളുടെ സ്വയമേവയുള്ള സുരക്ഷാ പരിരക്ഷയെ കുറിച്ച് കൂടുതലറിയുക.
-
സ്വകാര്യതാ നിയന്ത്രണങ്ങൾനിങ്ങൾക്ക് അനുയോജ്യമായ സ്വകാര്യതാ ക്രമീകരണം തിരഞ്ഞെടുക്കുക.
-
ഡാറ്റയുമായി ബന്ധപ്പെട്ട പ്രവർത്തനരീതികൾഡാറ്റയുമായി ബന്ധപ്പെട്ട ഉത്തരവാദിത്തത്തോടെയുള്ള പ്രവർത്തനരീതികളിലൂടെ, ഞങ്ങൾ നിങ്ങളുടെ സ്വകാര്യതയെ ബഹുമാനിക്കുന്നതിനെ കുറിച്ച് കൂടുതലറിയുക.
-
സുരക്ഷാ നുറുങ്ങുകൾഓൺലൈനിൽ സുരക്ഷിതമായി തുടരാൻ ആവശ്യമായ മികച്ച പ്രവർത്തനരീതികളും എളുപ്പത്തിലുള്ള നുറുങ്ങുകളും കണ്ടെത്തുക.