നിയന്ത്രണം നിങ്ങൾക്കാണ്

സ്വകാര്യതയുടെ കാര്യത്തിൽ, ഒരു നിയമം എല്ലായിടത്തും ഒരുപോലെ ബാധകമാവില്ലെന്ന് ഞങ്ങൾക്കറിയാം, അതിനാലാണ് ശക്തമായതും, എളുപ്പത്തിൽ ഉപയോഗിക്കാവുന്നതുമായ, സ്വകാര്യതാ ടൂളുകൾ ഞങ്ങൾ നിങ്ങളുടെ Google അക്കൗണ്ടിലേക്ക് ചേർത്തിട്ടുള്ളത്. അവ, നിങ്ങൾക്ക് യോജിക്കുന്ന സ്വകാര്യതാ ക്രമീകരണം, ഉപകരണങ്ങളിൽ ഉടനീളം ഞങ്ങൾ ഏതൊക്കെ തരത്തിലുള്ള ഡാറ്റയാണ് ശേഖരിക്കുന്നത്, ഉപയോഗിക്കുന്നത് എന്നീ കാര്യങ്ങളിലുള്ള നിയന്ത്രണം നിങ്ങൾക്ക് നൽകുന്നു.

Google-ൽ ഉടനീളം ഡാറ്റ എങ്ങനെയാണ് ഉപയോഗിക്കപ്പെടുന്നത് എന്നത് നിയന്ത്രിക്കുക

 • നിങ്ങളുടെ Google അക്കൗണ്ടിൽ സംരക്ഷിച്ചിട്ടുള്ള ഡാറ്റയുടെ നിയന്ത്രണം ഏറ്റെടുക്കുക

  നിങ്ങളെക്കുറിച്ചുള്ള വിവരം, സ്വകാര്യത, സുരക്ഷ എന്നിവയെ സംബന്ധിച്ച ക്രമീകരണം എല്ലാം ഒരു സ്ഥലത്ത് കണ്ടെത്താം – നിങ്ങളുടെ Google അക്കൗണ്ടിൽ. Google സേവനങ്ങളിൽ ഉടനീളം നിങ്ങളുടെ ആക്‌റ്റിവിറ്റിയിൽ നിന്ന് ശേഖരിച്ച ഡാറ്റയിലുള്ള സുതാര്യത നിങ്ങൾക്ക് നൽകുന്ന, ഡാഷ്‌ബോർഡ്, എന്റെ ആക്റ്റിവിറ്റി എന്നിവ പോലുള്ള, ഉപയോഗിക്കാൻ എളുപ്പമുള്ള ടൂളുകൾ ഞങ്ങൾ സൃഷ്‌ടിച്ചിട്ടുണ്ട്. പ്രവർത്തന നിയന്ത്രണങ്ങൾ, പരസ്യ ക്രമീകരണം എന്നിവ പോലുള്ള ശക്തമായ സ്വകാര്യതാ നിയന്ത്രണങ്ങളും ഇതോടൊപ്പമുണ്ട്, Google-ന്റെ എല്ലാ സേവനങ്ങൾക്കും നിങ്ങൾക്കായി കൂടുതൽ നല്ല രീതിയിൽ എങ്ങനെ പ്രവർത്തിക്കാനാവും എന്ന് തീരുമാനിക്കാൻ, ഡാറ്റ ശേഖരിക്കുന്നതും ഉപയോഗിക്കുന്നതും ഓണും ഓഫും ചെയ്യാൻ ഇത് നിങ്ങളെ അനുവദിക്കുന്നു.

 • സ്വകാര്യതാ പരിശോധന ഉപയോഗിച്ച്, നിങ്ങൾക്ക് യോജിച്ച സ്വകാര്യതാ ക്രമീകരണം തിരഞ്ഞെടുക്കുക

  ഏതാനും മിനിറ്റിനുള്ളിൽ, ഞങ്ങൾ ശേഖരിക്കുന്ന ഡാറ്റയുടെ തരം മാനേജ് ചെയ്യാനും നിങ്ങൾ സുഹൃത്തുക്കളുമായി അല്ലെങ്കിൽ എല്ലാവരുമായി പങ്കിടുന്നത് അപ്‌ഡേറ്റ് ചെയ്യാനും ഞങ്ങൾ കാണിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്ന പരസ്യങ്ങളുടെ തരം ക്രമീകരിക്കാനും നിങ്ങൾക്കാവും. നിങ്ങൾക്ക് എത്ര തവണ വേണമെങ്കിലും ഈ ക്രമീകരണം മാറ്റാനാവും, നിലവിലെ ക്രമീകരണം ഓർമിക്കാനായി പതിവായി റിമൈൻഡറുകൾ ലഭിക്കാൻ തീരുമാനിക്കാനുമാവും.

 • നിങ്ങളുടെ അക്കൗണ്ടിലേക്ക് എന്ത് ഡാറ്റയാണ് സംരക്ഷിക്കുന്നത് എന്ന് തിരഞ്ഞെടുക്കാൻ ലളിതമായ ഓൺ/ഓഫ് നിയന്ത്രണങ്ങൾ അനുവദിക്കുന്നു

  മാപ്‌സിലെ കൂടുതൽ നല്ല പതിവ് യാത്രാ ഓപ്‌ഷനുകൾ മുതൽ തിരയലിലെ വേഗത്തിലുള്ള ഫലങ്ങൾ വരെ, നിങ്ങളുടെ അക്കൗണ്ടിൽ ഞങ്ങൾ സംരക്ഷിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച്, Google സേവനങ്ങൾ നിങ്ങൾക്ക് കൂടുതൽ ഉപയോഗപ്രദമാക്കാനാവും. പ്രവർത്തന നിയന്ത്രണങ്ങൾ ഉപയോഗിച്ച്, തിരയൽ, ബ്രൗസിങ് ആക്‌റ്റിവിറ്റി, ലൊക്കേഷൻ ചരിത്രം, ഫോൺ, ലാപ്‌ടോപ്പ്, അല്ലെങ്കിൽ ടാബ്‌ലെറ്റ് എന്നിവയിൽ നിന്നുള്ള വിവരം എന്നിവ പോലുള്ള – ഏതെല്ലാം തരത്തിലുള്ള ആക്റ്റിവിറ്റിയാണ് Google സേവനങ്ങളിലുടനീളം അനുഭവം വ്യക്തിപരമാക്കാൻ നിങ്ങളുടെ അക്കൗണ്ടുമായി ബന്ധപ്പെടുത്തുന്നത് എന്ന് തീരുമാനിക്കാനും നിർദ്ദിഷ്‌ട തരത്തിലുള്ള ഡാറ്റയുടെ ശേഖരണം താൽക്കാലികമായി നിർത്താനും നിങ്ങൾക്ക് തീരുമാനിക്കാം.

 • നിങ്ങളുടെ അക്കൗണ്ടിലേക്ക് എന്ത് ഡാറ്റ സംരക്ഷിക്കുന്നു എന്നത്, എന്റെ ആക്‌റ്റിവിറ്റിയിൽ കാണുക, നിയന്ത്രിക്കുക

  ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിച്ച് നിങ്ങൾ തിരഞ്ഞതും കണ്ടതും വീക്ഷിച്ചതുമായ എല്ലാ കാര്യങ്ങളും കണ്ടെത്താനാവുന്ന കേന്ദ്ര സ്ഥലമാണ് 'എന്റെ ആക്‌റ്റിവിറ്റി'. മുമ്പുള്ള ഓൺലൈൻ ആക്‌റ്റിവിറ്റി ഓർമിക്കുന്നത് എളുപ്പമാക്കാൻ, വിഷയം, തീയതി, ഉൽപ്പന്നം എന്നിവ പ്രകാരം തിരയാനുള്ള ടൂളുകൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. നിങ്ങൾക്ക് അക്കൗണ്ടുമായി ബന്ധപ്പെടുത്താൻ താൽപ്പര്യമില്ലാത്ത നിർദ്ദിഷ്‌ട ആക്‌റ്റിവിറ്റികൾ അല്ലെങ്കിൽ മുഴുവൻ വിഷയങ്ങൾ പോലും ശാശ്വതമായി ഇല്ലാതാക്കാനാവും.

 • ഡാഷ്‌ബോർഡിൽ, നിങ്ങളുടെ Google അക്കൗണ്ടിലെ ഡാറ്റ കാണുക, മാനേജ് ചെയ്യുക

  നിങ്ങൾ ഉപയോഗിക്കുന്ന Google ഉൽപ്പന്നങ്ങളുടെയും അവ ഓരോന്നിന്നിലുമുള്ള ഡാറ്റയുടെയും ചുരുക്കവിവരണം കാണുന്നത് ഞങ്ങൾ എളുപ്പമാക്കുന്നു, എല്ലാം ഒരു സ്ഥലത്ത്. മുമ്പുള്ള മാസത്തിലെ Google ആക്‌റ്റിവിറ്റി നിങ്ങൾക്ക് അവലോകനം ചെയ്യാം; നിങ്ങൾക്ക് എത്ര ഇമെയിലുകൾ, ഡോക്‌സ്, ഫോട്ടോകൾ എന്നിവ ഉണ്ടെന്ന് കാണാം; Gmail ക്രമീകരണത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നേടുകയും ചെയ്യാം. ആവശ്യമെങ്കിൽ, പ്രസക്തമായ ഉപകരണ ക്രമീകരണം, അവയുമായി ബന്ധപ്പെട്ട സഹായ കേന്ദ്ര ലേഖനങ്ങൾ എന്നിവയിലേക്ക് വേഗത്തിലുള്ള ആക്‌സസും നിങ്ങൾക്കുണ്ട്.

 • 'നിങ്ങളുടെ ഡാറ്റ ഡൗൺലോഡ് ചെയ്യുക' ഉപയോഗിച്ച്, നിങ്ങളുടെ ഉള്ളടക്കം ആവശ്യമുള്ള എവിടേയ്ക്കും മാറ്റുക

  ഫോട്ടോകൾ. ഇമെയിലുകൾ. കോൺടാക്റ്റുകൾ. നിങ്ങളുടെ ബുക്ക്‌മാർക്കുകൾ പോലും. നിങ്ങളുടെ Google അക്കൗണ്ടിൽ സംരക്ഷിച്ചിരിക്കുന്ന ഡാറ്റയുടെ നിയന്ത്രണം നിങ്ങൾക്കാണ്. അതിനാലാണ് ഞങ്ങൾ 'നിങ്ങളുടെ ഡാറ്റ ഡൗൺലോഡ് ചെയ്യുക' എന്നത് സൃഷ്‌ടിച്ചിരിക്കുന്നത് — അതുവഴി നിങ്ങൾക്ക് ഒരു പകർപ്പ് സൃഷ്‌ടിക്കാനോ അത് ബാക്കപ്പ് ചെയ്യാനോ അല്ലെങ്കിൽ മറ്റൊരു സേവനത്തിലേക്ക് അത് നീക്കാനോ പോലും കഴിയും.

  Google Photos, Drive, Calendar, Gmail എന്നിവ ഉൾപ്പെടെയുള്ള Google സേവനങ്ങളിൽ നിന്ന് ഒന്നിലധികം ഫോർമാറ്റുകളിൽ നിങ്ങൾക്ക് ഡാറ്റ ഡൗൺലോഡ് ചെയ്യാം. അല്ലെങ്കിൽ Dropbox, Microsoft OneDrive, Box എന്നിവ ഉൾപ്പെടെയുള്ള സേവനങ്ങളിലേക്ക് ആ ഡാറ്റ നേരിട്ട് എക്‌സ്‌പോർട്ട് ചെയ്യാനുമാവും.

 • മറ്റുള്ളവർ നിങ്ങളെ ബന്ധപ്പെടുന്നത് എളുപ്പമാക്കുന്നതിന്, എന്ത് അടിസ്ഥാന വ്യക്തിഗത വിവരമാണ് പങ്കിടേണ്ടതെന്ന് തീരുമാനിക്കുക

  Hangouts, Gmail, ഫോട്ടോസ് എന്നിവ പോലുള്ള Google സേവനങ്ങളിൽ നിങ്ങളെ കണ്ടെത്താനും ബന്ധപ്പെടാനും മറ്റുള്ളവരെ സഹായിക്കുന്നതിന്, പേര്, ഇമെയിൽ, ഫോൺ നമ്പർ എന്നിവ പോലുള്ള വ്യക്തിഗത വിവരം നിങ്ങൾക്ക് മാനേജ് ചെയ്യാം.

 • വ്യക്തിപരമാക്കിയ പരസ്യങ്ങൾ നിങ്ങളെ കാണിക്കാൻ, Google എന്തെല്ലാം വിവരം ഉപയോഗിക്കുന്നു എന്നത് നിയന്ത്രിക്കുക

  നിങ്ങൾക്ക് പരസ്യങ്ങൾ വ്യക്തിപരമാക്കുന്നതിന് എന്തെല്ലാം ഡാറ്റ ഞങ്ങൾ ഉപയോഗിക്കുന്നു എന്നത് നിയന്ത്രിക്കുന്നത്, പരസ്യ ക്രമീകരണത്തിൽ ഞങ്ങൾ എളുപ്പമാക്കിയിരിക്കുന്നു. Google അക്കൗണ്ടിലേക്ക് നിങ്ങൾ ചേർത്തിട്ടുള്ള വിവരം, ആക്റ്റിവിറ്റിയുടെ അടിസ്ഥാനത്തിൽ നിങ്ങളുടെ താൽപ്പര്യങ്ങളെക്കുറിച്ച് ഞങ്ങൾ ഊഹിച്ച കാര്യങ്ങൾ, പരസ്യങ്ങൾ കാണിക്കാനായി ഞങ്ങളുടെ പങ്കാളികളായ പരസ്യദാതാക്കളുമായുള്ള സമ്പർക്കം എന്നിവ ഇതിൽ ഉൾപ്പെടുന്നു.

  ഞങ്ങൾ നിങ്ങളെ എന്ത് കാണിക്കുന്നു എന്നതിനെ നിങ്ങളുടെ ആക്റ്റിവിറ്റി സ്വാധീനിക്കുന്നു, എന്നാൽ അതിന്റെ നിയന്ത്രണം എപ്പോഴും നിങ്ങൾക്ക് തന്നെയാണ്. ഉദാഹരണത്തിന്, അടുത്തിടെ നടന്ന ഒരു ഫുട്‌ബോൾ മത്സരത്തിന്റെ പ്രസക്തഭാഗങ്ങൾ YouTube-ൽ കാണുകയോ Google തിരയലിൽ "എന്റെ സമീപമുള്ള ഫുട്‌ബോൾ മൈതാനങ്ങൾ" എന്ന് തിരയുകയോ ചെയ്‌താൽ, നിങ്ങൾ ഒരു ഫുട്‌ബോൾ ആരാധകൻ ആണെന്ന് ഞങ്ങൾ കരുതിയേക്കാം. പങ്കാളിയായ ഒരു പരസ്യ ദാതാവിന്റെ സൈറ്റിൽ നിങ്ങൾ സമയം ചിലവഴിച്ചിട്ടുണ്ടെങ്കിലും, ആ സന്ദർശനത്തിന്റെ അടിസ്ഥാനത്തിൽ ഞങ്ങൾ പരസ്യങ്ങൾ നിർദേശിച്ചേക്കാം.

  പരസ്യം വ്യക്തിഗതമാക്കൽ ഓണായിരിക്കുമ്പോൾ, നിങ്ങൾക്ക് ഏത് വിവരവും തിരഞ്ഞെടുക്കാം – പ്രായവും ലിംഗഭേദവും, ഊഹിക്കുന്ന താൽപ്പര്യം, അല്ലെങ്കിൽ പരസ്യദാതാവുമായി മുമ്പുള്ള സമ്പർക്കം – എന്തിനാണ് ഇത് ഉപയോഗിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതലറിയാം, ഓഫാക്കാം, അല്ലെങ്കിൽ വ്യക്തിപരമാക്കിയ പരസ്യങ്ങൾ പൂർണമായി നിർജ്ജീവമാക്കാം. അപ്പോഴും നിങ്ങൾ പരസ്യങ്ങൾ കാണും, എന്നാൽ അവ മിക്കവാറും അപ്രസക്തമായിരിക്കും.

 • അദൃശ്യ മോഡ് ഉപയോഗിച്ച് ഇന്റർനെറ്റ് സ്വകാര്യമായി ബ്രൗസ് ചെയ്യുക

  നിങ്ങളുടെ തിരയൽ ഫലങ്ങൾ കൂടുതൽ ഉപകാരപ്രദമാക്കാൻ ഓൺലൈൻ ചരിത്രത്തിന് സഹായിക്കാനാവും, എന്നാൽ സ്വകാര്യമായി ബ്രൗസ് ചെയ്യാൻ ആഗ്രഹിക്കുന്ന സാഹചര്യങ്ങളും നിങ്ങൾക്കുണ്ടായേക്കാം. ഉദാഹരണത്തിന്, നിങ്ങൾ പങ്കാളിയുമായി കമ്പ്യൂട്ടർ പങ്കിട്ട് ഉപയോഗിക്കുന്നു എങ്കിൽ, നിങ്ങൾ തിരയുന്ന, അപ്രതീക്ഷിതമായി നൽകാൻ ആഗ്രഹിക്കുന്ന പിറന്നാൾ സമ്മാനത്തെക്കുറിച്ചുള്ള വിവരം ബ്രൗസിംഗ് ചരിത്രത്തിലൂടെ ആ വ്യക്തി അറിയുന്നതിൽ നിങ്ങൾക്ക് താൽപ്പര്യമുണ്ടാവില്ല. ഇത്തരം സാഹചര്യങ്ങളിൽ, നിങ്ങളുടെ ബ്രൗസിംഗ് ചരിത്രം സംരക്ഷിക്കുന്നതിൽ നിന്ന് Chrome-നെ തടയാൻ, കമ്പ്യൂട്ടറിലോ മൊബൈലിലോ ഒരു അദൃശ്യ വിൻഡോ തുറക്കുക.

ഞങ്ങളുടെ സുരക്ഷാ നടപടികളെ കുറിച്ച് കൂടുതലറിയുക

നിങ്ങളുടെ സുരക്ഷ

ഈ മേഖലയിൽ ലഭ്യമായ മുൻനിര സുരക്ഷ ഉപയോഗിച്ച് ഞങ്ങൾ നിങ്ങളെ ഓൺലൈനിൽ പരിരക്ഷിക്കുന്നു.

നിങ്ങളുടെ സ്വകാര്യത

എല്ലാവർക്കും അനുയോജ്യമായ സ്വകാര്യതാ തത്ത്വങ്ങളാണ് ഞങ്ങൾ സൃഷ്‌ടിക്കുന്നത്.

കുടുംബങ്ങൾക്ക്

നിങ്ങളുടെ കുടുംബത്തിന് ഓൺലൈനിൽ അനുയോജ്യമായത് എന്താണെന്ന് മാനേജ് ചെയ്യാൻ ഞങ്ങൾ സഹായിക്കുന്നു.