ഡിജിറ്റൽ സംബന്ധമായ അടിസ്ഥാന നയങ്ങൾ സജ്ജീകരിക്കാൻ നിങ്ങളെ സഹായിക്കുന്നു

നിങ്ങളുടെ ചെറിയ കുട്ടികളും മുതിർന്ന കുട്ടികളും എങ്ങനെയാണ് ഓൺലൈൻ അടുത്തറിയുന്നതെന്നും, അവരുടെ അക്കൗണ്ടും അനുയോജ്യമായ ഉപകരണങ്ങളും മാനേജ് ചെയ്യുന്നതിനും Family Link നിങ്ങളെ സഹായിക്കുന്നു. ആപ്പുകൾ മാനേജ് ചെയ്‌തും സ്ക്രീൻ സമയം ശ്രദ്ധിച്ചും നിങ്ങളുടെ കുട്ടിയുടെ ഉപകരണത്തിനായി ഉറക്ക സമയം സജ്ജീകരിച്ചും കുടുബത്തിന് അനുയോജ്യമായ പരിധികൾ നിങ്ങൾക്ക് സജ്ജീകരിക്കാനാവും.

Family Link ഉപയോഗിച്ച് ഓൺലൈനിൽ നിങ്ങളുടെ കുടുംബാംഗങ്ങൾക്ക് പരിധികൾ നിശ്ചയിക്കുക

 • സ്ക്രീൻ സമയം ശ്രദ്ധിക്കാനാവും

  കുട്ടിക്കായി കൃത്യമായ അളവിലുള്ള സ്ക്രീൻ സമയം ഏതെന്ന് നിങ്ങൾ തീരുമാനിക്കുക. നിങ്ങളുടെ കുട്ടി പുസ്‌തകം വായിക്കാനാണോ വീഡിയോകൾ കാണാനാണോ ഗെയിമുകൾ കളിക്കാനാണോ അവരുടെ ഉപകരണം ഉപയോഗിക്കുന്നത് എന്നതിനെ ആശ്രയിച്ചായിരിക്കാം ഈ തീരുമാനം. നിങ്ങളുടെ കുട്ടി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ഏതെല്ലാം ആപ്പുകളാണെന്ന് കാണുന്നതിന് Family Link-ന്റെ ആപ്പ് ആക്‌റ്റിവി റിപ്പോർട്ടുകൾ ഉപയോഗിക്കാം.

 • പ്രതിദിന ആക്‌സസ് പരിമിതപ്പെടുത്തുക

  പ്രതിദിന പരിധി സജ്ജീകരിക്കുക – നിങ്ങളുടെ കുട്ടിയുടെ Android ഉപകരണത്തിൽ പ്രതിദിന സ്ക്രീൻ സമയ പരിധികൾ സജ്ജീകരിക്കാനും ഉറങ്ങാനുള്ള സമയമാവുമ്പോൾ അവരുടെ ഉപകരണം ലോക്ക് ചെയ്യുന്നതിനായി ഉറക്കസമയം സജ്ജീകരിക്കാനും Family Link നിങ്ങളെ അനുവദിക്കുന്നു.

 • നിങ്ങളുടെ കുട്ടിയുടെ ഉപകരണം ദൂരെയിരുന്ന് ലോക്ക് ചെയ്യുക

  കളിക്കാനോ പഠിക്കാനോ അല്ലെങ്കിൽ ഉറങ്ങാനോ ഉള്ള സമയമാവുമ്പോൾ, അവരുടെ ഉപകരണങ്ങൾ മാനേജ് ചെയ്യുക അല്ലെങ്കിൽ നിർദ്ദിഷ്‌ട ആപ്പുകൾ അദൃശ്യമാക്കുക.

നിങ്ങളുടെ കുട്ടികൾക്ക് ഓൺലൈനിൽ എന്തൊക്കെ കാണാനാകും എന്നതിലേക്കുള്ള ആക്‌സസ് മാനേജ് ചെയ്യുക

 • Google അസിസ്‌റ്റന്റിലെ, നിങ്ങളുടെ കുട്ടിയുടെ അക്കൗണ്ട് ക്രമീകരണം ഉപയോഗിക്കുക

  Family Link ഉപയോഗിച്ച് മാനേജ് ചെയ്യുന്ന, അവരുടെ സ്വന്തം അക്കൗണ്ട് ഉപയോഗിച്ച്, അസിസ്‌റ്റന്റ് പ്രവർത്തനക്ഷമമാക്കിയ ഉപകരണങ്ങളിലേക്ക് കുട്ടികൾക്ക് ലോഗിൻ ചെയ്യാം. അവർക്കായി വ്യക്തിപരമാക്കിയ അസിസ്‌റ്റന്റ് അനുഭവം നേടാനും, വീട്ടിലെല്ലാവർക്കും ചേരുന്ന ഗെയിമുകൾ, പ്രവർത്തനങ്ങൾ, കഥകൾ എന്നിവ ആക്‌സസ് ചെയ്യാനും അവർക്കാവും. ഇടപാടുകൾ നടത്തുന്നതിൽ നിന്ന് കുട്ടികളെ ബ്ലോക്ക് ചെയ്‌തിരിക്കുന്നു, അസിസ്‌റ്റന്റിലെ മൂന്നാം കക്ഷി അനുഭവങ്ങളിലേക്ക് അവർക്ക് ആക്‌സസ് വേണോയെന്ന് രക്ഷിതാക്കൾക്ക് തീരുമാനിക്കാനും കഴിയും.

 • Chrome ഉപയോഗിച്ച് വെബ്‌സൈറ്റുകളിലേക്കുള്ള, നിങ്ങളുടെ കുട്ടിയുടെ ആക്‌സസ് മാനേജ് ചെയ്യുക

  Android അല്ലെങ്കിൽ ChromeOS ഉപകരണത്തിൽ നിങ്ങളുടെ കുട്ടി Chrome ബ്രൗസർ ഉപയോഗിക്കുമ്പോൾ, വെബ്‌സൈറ്റുകളിലേക്കുള്ള അവരുടെ ആക്‌സസ് നിങ്ങൾക്ക് മാനേജ് ചെയ്യാനാവും. നിങ്ങൾക്ക് തൃപ്‌തിയുള്ള വെബ്‌സൈറ്റുകളിലേക്ക് മാത്രം കുട്ടിയുടെ ആക്‌സസ് പരിമിതപ്പെടുത്താൻ നിങ്ങൾക്ക് തീരുമാനിക്കാം, അല്ലെങ്കിൽ അവർ സന്ദർശിക്കാൻ നിങ്ങൾ ആഗ്രഹിക്കാത്ത നിർദിഷ്‌ട സൈറ്റുകൾ ബ്ലോക്ക് ചെയ്യാം.

 • SafeSearch ഫിൽട്ടറുകൾ ഉപയോഗിച്ച്, പ്രായപൂർത്തിയായവർക്കുള്ള സൈറ്റുകൾ Google തിരയലിൽ ബ്ലോക്ക് ചെയ്യുക

  Family Link-ന്റെ ഭാഗമായി, ഫോണുകൾ, ടാബ്‌ലെറ്റുകൾ, ലാപ്‌ടോപ്പുകൾ എന്നിവയിലുടനീളം നിങ്ങൾക്ക് SafeSearch ക്രമീകരണം ഉപയോഗിക്കാം. 100% കൃത്യമല്ലെങ്കിൽ പോലും, അശ്ലീലസാഹിത്യവും ഗ്രാഫിക് അക്രമവും ഒഴിവാക്കുന്നതിന്, പ്രായപൂർത്തിയായവർക്കുള്ള ചിത്രങ്ങൾ, വീഡിയോകൾ, വെബ്‌സൈറ്റുകൾ എന്നിവ Google തിരയൽ ഫലങ്ങളിൽ നിന്ന് ബ്ലോക്ക് ചെയ്യാനായി രൂപകൽപ്പന ചെയ്‌തതാണ് ഈ ക്രമീകരണം. Family Link വഴി മാനേജ് ചെയ്യുന്ന അക്കൗണ്ടുകളുള്ള, 13 വയസിൽ കുറവുള്ള (അല്ലെങ്കിൽ നിങ്ങളുടെ രാജ്യത്ത് ബാധകമായ പ്രായം) സൈൻ ഇൻ ചെയ്‌ത ഉപയോക്താക്കൾക്ക് SafeSearch ക്രമീകരണം ഡിഫോൾട്ടായി ഓണായിരിക്കും, എന്നാൽ ഇത് രക്ഷിതാക്കൾക്ക് ഓഫാക്കാനാകും.

കുടുംബങ്ങളെ മനസിൽ കണ്ട് വികസിപ്പിച്ചെടുത്തിട്ടുള്ള ആപ്പുകൾ കണ്ടെത്തുക

 • നിങ്ങളുടെ കുട്ടിക്ക് ഉപയോഗിക്കാനാവുന്ന ആപ്പുകൾ മാനേജ് ചെയ്യാൻ Family Link ഉപയോഗിക്കുക

  എല്ലാ കുട്ടികൾക്കും എല്ലാ ആപ്പുകളും അനുയോജ്യമല്ല. Family Link ഉപയോഗിച്ച്, അനുയോജ്യമെന്ന് കരുതുന്ന റേറ്റിംഗ് ഉള്ള ആപ്പുകൾ മാത്രം ബ്രൗസ് ചെയ്യാൻ കുട്ടിയെ അനുവദിക്കുന്നതിന്, Google Play സ്‌റ്റോറിൽ നിങ്ങൾക്ക് ആപ്പുകൾ ഫിൽട്ടർ ചെയ്യാം. Google Play സ്‌റ്റോറിൽ നിന്ന് കുട്ടി ഡൗൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന ആപ്പുകൾക്ക് അനുമതി നൽകാനോ ബ്ലോക്ക് ചെയ്യാനോ അനുവദിക്കുന്ന അറിയിപ്പ് നിങ്ങളുടെ ഉപകരണത്തിൽ നേടാനുമാവും.

  ഏതെല്ലാം വിഭാഗത്തിലുള്ള ഉള്ളടക്കം അല്ലെങ്കിൽ വിനോദം ആയിരിക്കാം നിങ്ങളുടെ കുട്ടിക്ക് അനുയോജ്യമെന്ന് തീരുമാനിക്കാൻ സഹായിക്കുന്നതിന്, Google Play-യിലെ കുടുംബ നക്ഷത്ര ബാഡ്‌ജ് ശ്രദ്ധിക്കുക. അവ കൂടുതൽ ശ്രദ്ധാപൂർവമായ അവലോകനത്തിന് വിധേയമായതാണെന്നും കുടുംബങ്ങളെ മനസ്സിൽ കണ്ട് വികസിപ്പിച്ചതാണെന്നും കുടുംബ നക്ഷത്ര ബാഡ്‌ജ് സൂചിപ്പിക്കുന്നു. അതിന്റെ ഉള്ളടക്ക റേറ്റിംഗുകൾ, അനുമതികൾ എന്നിവയും അതിൽ പരസ്യങ്ങളോ ആപ്പ് വഴി വാങ്ങലുകൾ അടങ്ങിയിട്ടുണ്ടോ എന്നും നിങ്ങൾക്ക് അവലോകനം ചെയ്യാനുമാവും.

  സ്ക്രീൻ സമയത്തിന്റെ ദൈർഘ്യം മാത്രമല്ല, അതിന്റെ നിലവാരവും മാനേജ് ചെയ്യാൻ രക്ഷിതാക്കളെ സഹായിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു. നല്ലതെന്ന് നിങ്ങൾക്ക് തോന്നുന്ന, നിലവാരമുള്ള ഉള്ളടക്കം കുട്ടികൾക്ക് ആസ്വദിക്കുന്നതിനായി യഥാർത്ഥ അധ്യാപകരുടെ നിർദേശങ്ങൾ അടങ്ങിയ, ഗുണകരമായ ഉള്ളടക്കം കണ്ടെത്താൻ നിങ്ങളെ സഹായിക്കുന്നതിനാണ് Family Link-നുള്ളിൽ ഉൾച്ചേർത്തിട്ടുള്ള ഫീച്ചറുകൾ അടങ്ങിയിരിക്കുന്നത്.

നിങ്ങളുടെ കുട്ടിക്ക് അനുയോജ്യമായത് തിരഞ്ഞെടുക്കുന്നതിന് അക്കൗണ്ട് ക്രമീകരണം ഉപയോഗിക്കൽ

 • നിങ്ങളുടെ കുട്ടിയുടെ അക്കൗണ്ട് മാനേജ് ചെയ്യലും സുരക്ഷിതമാക്കലും

  Family Link ഉപയോഗിച്ച്, ഏതെല്ലാം പ്രവർത്തനങ്ങളാണ് സംരക്ഷിക്കപ്പെടുന്നത് എന്നും, ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ നിങ്ങളുടെ കുട്ടിയുടെ Google അക്കൗണ്ട് ആരാണ് മാനേജ് ചെയ്യുന്നത് എന്നും തീരുമാനിക്കാൻ, കുട്ടിയുടെ പ്രവർത്തന നിയന്ത്രണങ്ങൾ – നിങ്ങൾക്കുള്ളത് പോലുള്ളവ – നിങ്ങളെ അനുവദിക്കുന്നു.

  നിങ്ങളുടെ കുട്ടി പാസ്‌വേഡ് മറന്നുപോവുകയാണെങ്കിൽ, രക്ഷിതാവ് എന്ന നിലയിൽ, അത് മാറ്റാൻ അല്ലെങ്കിൽ പുനഃക്രമീകരിക്കാൻ നിങ്ങൾക്ക് സഹായിക്കാം. കുട്ടിയുടെ വ്യക്തിഗത വിവരം നിങ്ങൾക്ക് എഡിറ്റ് ചെയ്യാം അല്ലെങ്കിൽ ആവശ്യമാണെന്ന് തോന്നിയാൽ അവരുടെ അക്കൗണ്ട് ഇല്ലാതാക്കുകയും ചെയ്യാം. നിങ്ങളുടെ അനുമതി ഇല്ലാതെ സ്വന്തം അക്കൗണ്ടിലേക്കോ ഉപകരണത്തിലേക്കോ മറ്റൊരു പ്രൊഫൈൽ ചേർക്കാൻ അവർക്കാവില്ല. അവസാനമായി, അവരുടെ Android ഉപകരണത്തിന്റെ (അത് ഓണായിരിക്കുകയും ഇന്റർനെറ്റിലേക്ക് കണക്റ്റ് ആയിരിക്കുകയും അടുത്തിടെ സജീവമായിരിക്കുകയും ചെയ്യുന്നിടത്തോളം) ലൊക്കേഷൻ കാണാനായി നിങ്ങൾക്ക് പരിശോധിക്കുകയും ചെയ്യാം.

ഞങ്ങളുടെ സുരക്ഷാ നടപടികളെ കുറിച്ച് കൂടുതലറിയുക

നിങ്ങളുടെ സുരക്ഷ

ഈ മേഖലയിൽ ലഭ്യമായ മുൻനിര സുരക്ഷ ഉപയോഗിച്ച് ഞങ്ങൾ നിങ്ങളെ ഓൺലൈനിൽ പരിരക്ഷിക്കുന്നു.

നിങ്ങളുടെ സ്വകാര്യത

എല്ലാവർക്കും അനുയോജ്യമായ സ്വകാര്യതാ തത്ത്വങ്ങളാണ് ഞങ്ങൾ സൃഷ്‌ടിക്കുന്നത്.

കുടുംബങ്ങൾക്ക്

നിങ്ങളുടെ കുടുംബത്തിന് ഓൺലൈനിൽ അനുയോജ്യമായത് എന്താണെന്ന് മാനേജ് ചെയ്യാൻ ഞങ്ങൾ സഹായിക്കുന്നു.