കൂടുതൽ സുരക്ഷിതവും
കൂടുതൽ വിശ്വസനീയവുമായ ഇന്റർനെറ്റ്
ലഭ്യമാക്കുന്നു.

ഇന്ന്, ലോകമെമ്പാടും സ്വകാര്യത, സുരക്ഷ, ഉള്ളടക്കത്തിന്റെ ഉത്തരവാദിത്തം, കുടുംബത്തിന്റെ സുരക്ഷ എന്നിവയ്‌ക്കെല്ലാം വേണ്ടി പ്രവർത്തിക്കുന്ന Google ടീമുകൾ ഞങ്ങൾക്കുണ്ട്. പരിചയ സമ്പന്നരായ എഞ്ചിനീയർമാരും നയ വിദഗ്ദ്ധരും വിഷയ വിദഗ്ദ്ധരും നയിക്കുന്ന ഞങ്ങളുടെ മ്യൂണിക്കിലെയും ഡബ്ലിനിലെയും Google സുരക്ഷാ എഞ്ചിനീയറിംഗ് കേന്ദ്രങ്ങൾ ഈ ഇന്റർനെറ്റ് സുരക്ഷാ പ്രവർത്തനങ്ങൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകാൻ സഹായിക്കുന്നു.

മ്യൂണിക്ക് കേന്ദ്രം
GSEC മ്യൂണിക്ക്

ഞങ്ങളുടെ മ്യൂണിക്ക് കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് സ്വകാര്യതാ, സുരക്ഷാ എഞ്ചിനീയറിംഗിലാണ്.

എങ്ങനെയെന്ന് അറിയൂ
ഡബ്ലിൻ കേന്ദ്രം
GSEC ഡബ്ലിൻ

ഞങ്ങളുടെ ഡബ്ലിൻ കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് ഉള്ളടക്കങ്ങളുടെ ഉത്തരവാദിത്തത്തിലാണ്.

എങ്ങനെയെന്ന് കണ്ടെത്തൂ

സുരക്ഷാ എഞ്ചിനീയറിംഗിനോടുള്ള ഞങ്ങളുടെ സമീപനം.

ഇന്റർനെറ്റ് സുരക്ഷയെ കുറിച്ച് ലോകമെമ്പാടുമുള്ള ആളുകളുടെ ആശങ്കകളറിയാൻ ഞങ്ങൾ അവരോട് സംസാരിക്കുന്നു. ഓൺലൈൻ സുരക്ഷ മെച്ചപ്പെടുത്താൻ അടുത്ത തലമുറയിൽപ്പെടുന്ന പരിഹാരങ്ങൾ വികസിപ്പിക്കുന്നതിന്, വിദഗ്ദ്ധരുടെ ടീമിന് ഞങ്ങൾ അവസരവും പ്രോത്സാഹനവും പിന്തുണയും നൽകുന്നു.

മനസ്സിലാക്കുന്നു

ഇന്റർനെറ്റ് സുരക്ഷയുമായി ബന്ധപ്പെട്ട് നിലവിലുള്ളതും ഭാവിയിൽ ഉണ്ടാകാനിടയുള്ളതുമായ ഭീഷണികൾ മനസ്സിലാക്കുന്നതിന് ഞങ്ങൾ സംശയങ്ങൾ ചോദിക്കുകയും പ്രതികരണങ്ങൾ കേൾക്കുകയും ചെയ്യുന്നു

വികസിപ്പിക്കുന്നു

പ്രതികരണമായി, ഞങ്ങൾ പുതിയതും പ്രസക്തവുമായ എഞ്ചിനീയറിംഗ് പരിഹാരങ്ങൾ വികസിപ്പിക്കുന്നു

ശാക്തീകരിക്കുന്നു

ടൂളുകൾ, ഇവന്റുകൾ, വിഭവങ്ങൾ, സംരംഭങ്ങൾ എന്നിവയിലൂടെ സ്വയം സുരക്ഷിതരായിരിക്കാൻ ഞങ്ങൾ ആളുകളെ ശാക്തീകരിക്കുന്നു

പങ്കാളികളാകുന്നു

അറിവ് പങ്കിടാനും സങ്കീർണ്ണമായ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാനും ഞങ്ങൾ നയസ്രഷ്‌ടാക്കളോടൊപ്പം സഹകരിച്ച് പ്രവർത്തിക്കുന്നു

സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട മുന്നേറ്റങ്ങൾ

ആളുകളെ, ലോകത്തിലെ മറ്റാരെക്കാളും കൂടുതൽ ഓൺലൈനിൽ സുരക്ഷിതരായി നിലനിർത്തുന്നത് എങ്ങനെയെന്ന് അറിയുക.