ഡബ്ലിനിലെ ഉള്ളടക്ക ഉത്തരവാദിത്ത പ്രവർത്തനങ്ങൾ മനസ്സിലാക്കാം.
ഞങ്ങളുടെ യൂറോപ്യൻ ആസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന GSEC ഡബ്ലിൻ, നിയമവിരുദ്ധവും ദോഷകരവുമായ ഉള്ളടക്കങ്ങൾ പ്രചരിക്കുന്നത് തടയുന്നതിനായി പ്രവർത്തിക്കുന്ന Google വിദഗ്ദ്ധർക്ക് വേണ്ടിയുള്ള ഒരു പ്രാദേശിക ഹബ്ബ് ആണ്, ഈ പ്രവർത്തനങ്ങൾ നയസ്രഷ്‌ടാക്കളുമായും ഗവേഷകരുമായും നിയന്ത്രണാധികാരികളുമായും പങ്കിടാനുള്ള ഇടം കൂടിയാണിത്.
നയ വിദഗ്ദ്ധരും ഏറ്റവും പുതിയ സാങ്കേതികവിദ്യയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഉപയോഗിച്ച് ആളുകളെ ഓൺലൈനിൽ സുരക്ഷിതരായി നിലനിർത്തുന്നതിനായി പ്രവർത്തിക്കുന്ന വിദഗ്ദ്ധരും അനലിസ്‌റ്റുകളും ഉൾപ്പെടുന്ന, ഞങ്ങളുടെ വിശ്വാസ്യതാ, സുരക്ഷാ ടീമുകളുടെ ഹബ്ബാണ് ഡബ്ലിൻ. ഈ സംരംഭങ്ങൾ അവരുടെ പ്രവർത്തനത്തിന് കൂടുതൽ സുതാര്യത നൽകുന്നു.
YouTube പ്രവർത്തിക്കുന്ന രീതി
ഞങ്ങളുടെ നയങ്ങൾ, ഉൽപ്പന്നങ്ങൾ, പ്രവർത്തനങ്ങൾ എന്നിവ കാണൂ
ഓരോ ദിവസവും, ദശലക്ഷക്കണക്കിന് ആളുകൾ വിവരങ്ങൾ അറിയാനോ പ്രചോദനം നേടാനോ സന്തോഷിക്കുന്നതിനോ വേണ്ടി YouTube സന്ദർശിക്കുന്നു. YouTube പ്രവർത്തിക്കുന്ന രീതിയെ കുറിച്ച് പലപ്പോഴും ചോദ്യങ്ങൾ ഉയർന്ന് വന്നിട്ടുണ്ട്, അതിനാൽ ചില ഉത്തരങ്ങൾ നൽകുന്നതിന് ഞങ്ങൾ ഈ സൈറ്റ് സൃഷ്‌ടിച്ചു – ഉപയോക്താക്കളും സ്രഷ്‌ടാക്കളും ആർട്ടിസ്‌റ്റുകളും അടങ്ങുന്ന ഞങ്ങളുടെ കമ്മ്യൂണിറ്റിക്ക് ആശ്രയിക്കാവുന്ന തരത്തിൽ ഉത്തരവാദിത്തമുള്ള ഒരു പ്ലാറ്റ്‌ഫോം വളർത്തിയെടുക്കുന്നതിനായി ഞങ്ങൾ എന്താണ് ചെയ്യുന്നതെന്നും സൈറ്റ് വിശദീകരിക്കുന്നു.
കുട്ടികളുടെ സുരക്ഷയ്ക്കുള്ള ടൂളുകൾ
ഓൺലൈനിൽ കുട്ടികളെ ദുരുപയോഗിക്കുന്നതിനും ചൂഷണം ചെയ്യുന്നതിനുമെതിരെ പോരാടുന്നു
കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് ചിത്രീകരിക്കുന്ന ഉള്ളടക്കത്തിന് (CSAM) എതിരെ പോരാടുന്നതിനും അത്തരം ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കാൻ ഞങ്ങളുടെ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നത് തടയാനും Google പ്രതിജ്ഞാബദ്ധമാണ്. ഓൺലൈനിൽ കുട്ടികളെ ദുരുപയോഗിക്കുന്നതിന് എതിരായ പോരാട്ടത്തിനും, ഞങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ കുറ്റകൃത്യങ്ങൾ തടയാനും കണ്ടെത്താനും നീക്കം ചെയ്യാനും വേണ്ടിയുള്ള ഞങ്ങളുടെ ഉടമസ്ഥതയിലുള്ള സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനും ഞങ്ങൾ ഒരുപാട് സമയവും പണവും ചെലവഴിക്കുന്നുണ്ട്. മറ്റ് സ്ഥാപനങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് CSAM കണ്ടെത്തി നീക്കം ചെയ്യാൻ അവരെ സഹായിക്കുന്നതിനുള്ള ടൂളുകൾ വികസിപ്പിക്കാനും പങ്കിടാനും ഞങ്ങളുടെ സാങ്കേതിക വൈദഗ്ദ്ധ്യം ഉപയോഗിക്കുന്നു.
സുതാര്യതാ റിപ്പോർട്ട്
വിവരങ്ങൾ ആക്‌സസ് ചെയ്‌തത് സംബന്ധിച്ച ഡാറ്റ പങ്കിടുന്നു
സർക്കാരുകളുടെയും കോർപ്പറേറ്റുകളുടെയും നയങ്ങളും പ്രവർത്തനങ്ങളും എങ്ങനെയാണ് സ്വകാര്യതയേയും സുരക്ഷയേയും വിവരങ്ങളിലേക്കുള്ള ആക്‌സസിനേയും ബാധിക്കുന്നത് എന്നറിയിക്കാൻ 2010 മുതൽ Google സ്ഥിരമായി സുതാര്യതാ റിപ്പോർട്ടുകൾ പങ്കിടുന്നുണ്ട്. ഉള്ളടക്കങ്ങൾ നീക്കം ചെയ്യാനുള്ള സർക്കാരുകളുടെ അഭ്യർത്ഥനകൾ, പകർപ്പവകാശവും YouTube കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങളും ബാധകമാക്കിയതിനാൽ ലിസ്‌റ്റിൽ നിന്ന് നീക്കം ചെയ്‌ത ഉള്ളടക്കങ്ങൾ, Google-ലെ രാഷ്ട്രീയ പരസ്യങ്ങൾ എന്നിവ സംബന്ധിച്ച ഡാറ്റയും മറ്റ് പല വിവരങ്ങൾക്കുമൊപ്പം ഞങ്ങളുടെ സുതാര്യതാ റിപ്പോർട്ടിൽ ഉൾപ്പെടുന്നു.
Google സുരക്ഷാ എഞ്ചിനീയറിംഗ് കേന്ദ്രത്തിലെ ടീമിൽ നൂറുകണക്കിന് അനലിസ്‌റ്റുകളും എഞ്ചിനീയർമാരും നയ വിദഗ്ദ്ധരും ഗവേഷകരും മറ്റ് വിദഗ്ദ്ധരും ഉൾപ്പെടുന്നു, ഇവരെല്ലാം കൂടുതൽ മികച്ചതും സുരക്ഷിതവുമായ ഇന്റർനെറ്റ് ലഭ്യമാക്കുന്നതിനായി പ്രവർത്തിക്കുന്നു.
“ഞങ്ങൾ ഉള്ളടക്ക സുരക്ഷ കൈകാര്യം ചെയ്യുന്നതെങ്ങനെ എന്ന് നിയന്ത്രണാധികാരികളും നയസ്രഷ്‌ടാക്കളും ഗവേഷകരും മനസ്സിലാക്കുന്നത് GSEC ഡബ്ലിൻ എളുപ്പത്തിലാക്കും.”
Amanda Storey
“ഞങ്ങളുടെ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്ന ആളുകളെ സംരക്ഷിക്കുക, അവരുടെയും അതോടൊപ്പം ഞങ്ങളുടെ പങ്കാളികളുടെയും ഞങ്ങൾ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റികളുടെയും വിശ്വാസം സമ്പാദിക്കുക, ദുരുപയോഗം ചെയ്യുന്നവരെയും തെറ്റായ രീതിയിൽ പ്രവർത്തിക്കുന്നയാളുകളെയും മുൻകൂട്ടി തടയാൻ Google-നെ സഹായിക്കുക എന്നിവയാണ് ഞങ്ങളുടെ ലക്ഷ്യം."
Helen O’Shea
“വ്യക്തമായും അപകടകരവും ദോഷകരവുമായ ഉള്ളടക്കത്തിൽ നിന്നും ഞങ്ങളുടെ ഉപയോക്താക്കളെ സംരക്ഷിക്കുന്നതിനോടൊപ്പം തന്നെ, വിദഗ്ദ്ധ ഉറവിടങ്ങളിൽ നിന്നും ആധികാരികമായ വിവരങ്ങൾ കണ്ടെത്താൻ ആളുകളെ സഹായിക്കുന്നതിനും ചിട്ടയായ പ്രക്രിയകളുടെ ഫ്രെയിംവർക്ക് ഞങ്ങളെ സഹായിക്കുന്നു.”
Mary Phelan
"ഞങ്ങളുടെ പ്ലാറ്റ്‌ഫോമുകളെയും അവ ഉപയോഗിക്കുന്ന ആളുകളെയും ദുരുപയോഗങ്ങളിൽ നിന്നും ഉപദ്രവങ്ങളിൽ നിന്നും... ഓൺലൈനിലെ ഉപദ്രവങ്ങളിൽ നിന്നും ഓഫ്‌ലൈനായി ഉണ്ടാകാനിടയുള്ള ഉപദ്രവങ്ങളിൽ നിന്നും, സംരക്ഷിക്കുന്നതിനോടൊപ്പം തന്നെ ഈ പ്ലാറ്റ്‌ഫോമുകളിലെ വിവരങ്ങളിലേക്ക് എങ്ങനെ ആക്‌സസ് ലഭ്യമാക്കാമെന്ന ചോദ്യത്തിലൂടെയാണ് ഞങ്ങളുടെ ടീമുകൾ ഓരോ ദിവസവും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്."
Claire Lilley
"GSEC മുഖേന, ഞങ്ങളുടെ ഉള്ളടക്ക മോഡറേഷൻ സിസ്‌റ്റങ്ങളും മറ്റ് സാങ്കേതികവിദ്യകളും ഉപയോക്താക്കളുടെ വിവരങ്ങളുടെ രഹസ്യാത്മകത സംരക്ഷിക്കുന്ന സുരക്ഷിതമായ ഒരു ലൊക്കേഷനിൽ പ്രായോഗികമായി എങ്ങനെ പ്രവർത്തിക്കുന്നു എന്നത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ നിയന്ത്രണാധികാരികൾക്ക് ആക്‌സസ് ചെയ്യാനാകും."
Huikang Yi
"ഞങ്ങളുടെ പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കങ്ങളുടെ കാര്യമെടുക്കുകയാണെങ്കിൽ, ഞങ്ങളുടെ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്ന ആളുകൾക്കും ബിസിനസുകൾക്കും വ്യക്തവും സുതാര്യവുമായ നയങ്ങളും പ്രക്രിയകളും ഉപയോഗിച്ച് സംരക്ഷണം നൽകാനുള്ള ഉത്തരവാദിത്തം ഞങ്ങൾക്കുണ്ട്."
Nuria Gómez Cadahía
"നിരവധി വ്യത്യസ്‌ത നയവിദഗ്ദ്ധരും, ഏറ്റവും പുതിയ സാങ്കേതികവിദ്യയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഉപയോഗിച്ച് ആളുകളെ സുരക്ഷിതരായി നിലനിർത്തുന്നതിനായി പ്രവർത്തിക്കുന്ന വിദഗ്ദ്ധരും എഞ്ചിനീയർമാരും അടങ്ങുന്ന ഞങ്ങളുടെ വിശ്വാസ്യതാ, സുരക്ഷാ ടീമുകളുടെ പ്രാദേശിക ഹബ്ബാണ് ഡബ്ലിൻ."
Ollie Irwin
-
“ഞങ്ങൾ ഉള്ളടക്ക സുരക്ഷ കൈകാര്യം ചെയ്യുന്നതെങ്ങനെ എന്ന് നിയന്ത്രണാധികാരികളും നയസ്രഷ്‌ടാക്കളും ഗവേഷകരും മനസ്സിലാക്കുന്നത് GSEC ഡബ്ലിൻ എളുപ്പത്തിലാക്കും.”
Amanda Storey
DIRECTOR OF TRUST & SAFETY -
“ഞങ്ങളുടെ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്ന ആളുകളെ സംരക്ഷിക്കുക, അവരുടെയും അതോടൊപ്പം ഞങ്ങളുടെ പങ്കാളികളുടെയും ഞങ്ങൾ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റികളുടെയും വിശ്വാസം സമ്പാദിക്കുക, ദുരുപയോഗം ചെയ്യുന്നവരെയും തെറ്റായ രീതിയിൽ പ്രവർത്തിക്കുന്നയാളുകളെയും മുൻകൂട്ടി തടയാൻ Google-നെ സഹായിക്കുക എന്നിവയാണ് ഞങ്ങളുടെ ലക്ഷ്യം."
Helen O’Shea
HEAD OF CONTENT RISK & COMPLIANCE -
“വ്യക്തമായും അപകടകരവും ദോഷകരവുമായ ഉള്ളടക്കത്തിൽ നിന്നും ഞങ്ങളുടെ ഉപയോക്താക്കളെ സംരക്ഷിക്കുന്നതിനോടൊപ്പം തന്നെ, വിദഗ്ദ്ധ ഉറവിടങ്ങളിൽ നിന്നും ആധികാരികമായ വിവരങ്ങൾ കണ്ടെത്താൻ ആളുകളെ സഹായിക്കുന്നതിനും ചിട്ടയായ പ്രക്രിയകളുടെ ഫ്രെയിംവർക്ക് ഞങ്ങളെ സഹായിക്കുന്നു.”
Mary Phelan
DIRECTOR OF TRUST & SAFETY -
"ഞങ്ങളുടെ പ്ലാറ്റ്‌ഫോമുകളെയും അവ ഉപയോഗിക്കുന്ന ആളുകളെയും ദുരുപയോഗങ്ങളിൽ നിന്നും ഉപദ്രവങ്ങളിൽ നിന്നും... ഓൺലൈനിലെ ഉപദ്രവങ്ങളിൽ നിന്നും ഓഫ്‌ലൈനായി ഉണ്ടാകാനിടയുള്ള ഉപദ്രവങ്ങളിൽ നിന്നും, സംരക്ഷിക്കുന്നതിനോടൊപ്പം തന്നെ ഈ പ്ലാറ്റ്‌ഫോമുകളിലെ വിവരങ്ങളിലേക്ക് എങ്ങനെ ആക്‌സസ് ലഭ്യമാക്കാമെന്ന ചോദ്യത്തിലൂടെയാണ് ഞങ്ങളുടെ ടീമുകൾ ഓരോ ദിവസവും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്."
Claire Lilley
CHILD ABUSE ENFORCEMENT MANAGER -
"GSEC മുഖേന, ഞങ്ങളുടെ ഉള്ളടക്ക മോഡറേഷൻ സിസ്‌റ്റങ്ങളും മറ്റ് സാങ്കേതികവിദ്യകളും ഉപയോക്താക്കളുടെ വിവരങ്ങളുടെ രഹസ്യാത്മകത സംരക്ഷിക്കുന്ന സുരക്ഷിതമായ ഒരു ലൊക്കേഷനിൽ പ്രായോഗികമായി എങ്ങനെ പ്രവർത്തിക്കുന്നു എന്നത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ നിയന്ത്രണാധികാരികൾക്ക് ആക്‌സസ് ചെയ്യാനാകും."
Huikang Yi
SOFTWARE ENGINEER -
"ഞങ്ങളുടെ പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കങ്ങളുടെ കാര്യമെടുക്കുകയാണെങ്കിൽ, ഞങ്ങളുടെ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്ന ആളുകൾക്കും ബിസിനസുകൾക്കും വ്യക്തവും സുതാര്യവുമായ നയങ്ങളും പ്രക്രിയകളും ഉപയോഗിച്ച് സംരക്ഷണം നൽകാനുള്ള ഉത്തരവാദിത്തം ഞങ്ങൾക്കുണ്ട്."
Nuria Gómez Cadahía
TECHNICAL PROGRAM MANAGER -
"നിരവധി വ്യത്യസ്‌ത നയവിദഗ്ദ്ധരും, ഏറ്റവും പുതിയ സാങ്കേതികവിദ്യയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഉപയോഗിച്ച് ആളുകളെ സുരക്ഷിതരായി നിലനിർത്തുന്നതിനായി പ്രവർത്തിക്കുന്ന വിദഗ്ദ്ധരും എഞ്ചിനീയർമാരും അടങ്ങുന്ന ഞങ്ങളുടെ വിശ്വാസ്യതാ, സുരക്ഷാ ടീമുകളുടെ പ്രാദേശിക ഹബ്ബാണ് ഡബ്ലിൻ."
Ollie Irwin
STRATEGIC RISK MANAGER
ഇന്റർനെറ്റ് സുരക്ഷയുമായി ബന്ധപ്പെട്ട് ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്കുള്ള ആശങ്കകൾ മനസ്സിലാക്കാൻ ഞങ്ങൾ അവരോട് സംസാരിക്കുന്നു. ഓൺലൈനിൽ സുരക്ഷ മെച്ചപ്പെടുത്താൻ സഹായിക്കുന്നതിന് അടുത്ത തലമുറ സൊല്യൂഷനുകൾ വികസിപ്പിക്കുന്നതിന് ഞങ്ങളുടെ എഞ്ചിനീയർമാരുടെ ടീമിന് ഞങ്ങൾ ഇടവും പ്രചോദനവും പിന്തുണയും നൽകുന്നു.