സുരക്ഷയെ കുറിച്ച് നിങ്ങൾ
ഒരിക്കലും ആശങ്കപ്പെടേണ്ടതില്ല.

Chrome-ന്റെ സുരക്ഷാ ഫീച്ചറുകൾ നിങ്ങളെ മാൽവെയറിൽ നിന്നും അപകടകരമായ സൈറ്റുകളിൽ നിന്നും പരിരക്ഷിക്കുന്നതിനാൽ നിങ്ങളുടെ ബ്രൗസിംഗ് അനുഭവം പരമാവധി പ്രയോജനപ്പെടുത്തൂ.

ബിൽറ്റ് ഇൻ സുരക്ഷ

ഡിഫോൾട്ടായി സുരക്ഷിതമാണ്

ഡിഫോൾട്ടായി സുരക്ഷിതമാണ്

നിങ്ങളുടെ പാസ്‌വേഡുകൾ അപഹരിക്കാനോ കമ്പ്യൂട്ടർ അപകടത്തിലാക്കാനോ സാധ്യതയുള്ള അപകടകരവും വഞ്ചനാപരവുമായ സൈറ്റുകളിൽ നിന്ന് നിങ്ങളെ പരിരക്ഷിക്കുന്ന വിധം ഡിഫോൾട്ടായി Chrome സുരക്ഷിതമാണ്. സൈറ്റ് ഐസൊലേഷൻ, സാൻഡ്ബോക്സിംഗ്, മുൻകൂട്ടിയുള്ള ഫിഷിംഗ് പരിരക്ഷകൾ മുതലായ വിപുലമായ സാങ്കേതികവിദ്യകൾ നിങ്ങളെയും നിങ്ങളുടെ ഡാറ്റയെയും സുരക്ഷിതമായി സൂക്ഷിക്കുന്നു.

നിങ്ങൾ വെബിൽ ബ്രൗസ് ചെയ്യുന്നതിന് അനുസരിച്ചുള്ള ശക്തവും തനതുമായ പാസ്‌വേഡുകൾ

നിങ്ങൾ വെബിൽ ബ്രൗസ് ചെയ്യുന്നതിന് അനുസരിച്ചുള്ള ശക്തവും തനതുമായ പാസ്‌വേഡുകൾ

വിവിധ സൈറ്റുകൾക്ക് നിങ്ങളുടെ ഡാറ്റ വെളിപ്പെടുത്തിയേക്കാവുന്ന ദുർബലവും ആവർത്തിച്ച് ഉപയോഗിക്കുന്നതുമായ പാസ്‌വേഡുകളോട് വിട പറയൂ. ശക്തവും തനതുമായ പാസ്‌വേഡുകൾ സൃഷ്‌ടിച്ച്, നിങ്ങൾ ലാപ്ടോപ്പിലോ മൊബൈൽ ഫോണിലോ വെബ് ബ്രൗസ് ചെയ്യുമ്പോഴെല്ലാം അവ സ്വയമേവ പൂരിപ്പിക്കാൻ Chrome-ന് കഴിയും. നിങ്ങളുടെ ക്രെഡൻഷ്യലുകൾ അപഹരിക്കപ്പെട്ടാൽ Chrome നിങ്ങൾക്ക് മുന്നറിയിപ്പ് നൽകും.

എപ്പോഴും അപ് ടു ഡേറ്റാണ്

നിങ്ങൾക്ക് എല്ലായ്‌പ്പോഴും ഏറ്റവും പുതിയ സുരക്ഷാ ഫീച്ചറുകളും പരിഹാരങ്ങളും ലഭിക്കുന്നതിന് ഓരോ ആറ് ആഴ്ചയിലും Chrome സ്വയമേവ അപ്‌ഡേറ്റ് ചെയ്യുന്നു. മാത്രമല്ല, പ്രധാനപ്പെട്ട സുരക്ഷാ ബഗ്ഗുകൾക്ക് ഞങ്ങൾ 24 മണിക്കൂറിനുള്ളിൽ പരിഹാരം കണ്ടെത്തും – നിങ്ങൾ ഒന്നും ചെയ്യേണ്ടതില്ല.

സ്വകാര്യതാ നിയന്ത്രണങ്ങൾ

അദൃശ്യ മോഡ്

അദൃശ്യ മോഡ്

നിങ്ങളുടെ ഉപകരണം സുഹൃത്തുക്കളുമായോ കുടുംബവുമായോ മനഃസമാധാനത്തോടെ പങ്കിടാൻ അദൃശ്യ മോഡ് സഹായിക്കുന്നു. അദൃശ്യ മോഡിൽ ബ്രൗസ് ചെയ്യൂ, നിങ്ങൾ Chrome അടയ്ക്കുമ്പോൾ അദൃശ്യ വിൻഡോകളിൽ നിന്നുള്ള ബ്രൗസിംഗ് ചരിത്രം ഇല്ലാതാക്കപ്പെടും.

സുരക്ഷാ പരിശോധന

Chrome-ന്റെ സുരക്ഷാ പരിശോധനയ്ക്ക്, മൊത്തത്തിലുള്ള സുരക്ഷയും നിങ്ങളുടെ ബ്രൗസിംഗ് അനുഭവത്തിന്റെ സ്വകാര്യതയും സ്ഥിരീകരിക്കാനാകും. സുരക്ഷാ പരിശോധന, Chrome-ൽ സംരക്ഷിച്ച പാസ്‌വേഡുകളിൽ ഏതെങ്കിലും അപഹരിക്കപ്പെട്ടാൽ നിങ്ങളെ അറിയിക്കുകയും അപകടകരമായ വിപുലീകരണങ്ങൾ ഫ്ലാഗ് ചെയ്യുകയും നിങ്ങളുടെ സുരക്ഷാ പരിരക്ഷകൾ അപ് ടു ഡേറ്റാണെന്ന് ഉറപ്പാക്കാൻ സഹായിക്കുകയും ചെയ്യുന്നു.

സ്വകാര്യതാ നിയന്ത്രണങ്ങൾ

വ്യക്തിപരമാക്കിയ ഫീഡും സൗകര്യപ്രദമായ രീതിയിലുള്ള പാസ്‌വേഡ് മാനേജ്മെന്റും പ്രസക്തമായ തിരയൽ ഫലങ്ങളും നിങ്ങൾക്ക് അനുയോജ്യമായ Chrome അനുഭവം നൽകുന്നു. നിങ്ങളുടെ ലൊക്കേഷനിലേക്കോ ക്യാമറയിലേക്കോ ഉള്ള ആക്‌സസ് പോലുള്ള വെബ്‌സൈറ്റ് അനുമതികൾ നിയന്ത്രിക്കുന്നത് ഉൾപ്പെടെ, സമന്വയിപ്പിക്കലും Chrome-ന്റെ സ്വകാര്യതാ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട നിങ്ങളുടെ അനുഭവം ഇഷ്ടാനുസൃതമാക്കൂ.

Chrome ഷോപ്പ്
Chrome-നെ കുറിച്ച്
കൂടുതലറിയുക.
ഞങ്ങൾ നിർമ്മിക്കുന്ന ഓരോ ഉൽപ്പന്നത്തിലും
സുരക്ഷ എങ്ങനെ ഉൾപ്പെടുത്തുന്നു എന്ന് അറിയുക.