നിങ്ങളുടെ എല്ലാ ഓൺലൈൻ അക്കൗണ്ടുകളിലും സൈൻ ഇൻ ചെയ്യാനുള്ള സുരക്ഷിതമായ മാർഗ്ഗം.

നിങ്ങളുടെ എല്ലാ ഓൺലൈൻ അക്കൗണ്ടുകളിലും, നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങളിലേക്കുള്ള ആദ്യപടി സൈൻ ഇൻ ചെയ്യലാണ്. അപകടസാധ്യതകൾ പ്രധാനമായും തുടങ്ങുന്നതും അവിടെ നിന്നാണെന്നതിനാൽ അത് പരിരക്ഷിക്കേണ്ടത് പ്രധാനമാണ്.

Google-ലും നിങ്ങളുടെ എല്ലാ ആപ്പുകളിലും സേവനങ്ങളിലും സൈൻ ഇൻ ചെയ്യുന്നത് ഞങ്ങൾ ഡിഫോൾട്ടായി സുരക്ഷിതമാക്കിയിരിക്കുന്നു. പുതിയൊരു ഉപകരണത്തിൽ നിന്ന് നിങ്ങളുടെ Google അക്കൗണ്ട് ആക്‌സസ് ചെയ്യുമ്പോൾ നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നത് പോലെ, ബിൽറ്റ് ഇൻ ടൂളുകളും സ്വയമേവയുള്ള പരിരക്ഷകളും ഉപയോഗിച്ച് വേഗത്തിലും എളുപ്പത്തിലും നിങ്ങൾക്ക് സുരക്ഷിതമായി സൈൻ ഇൻ ചെയ്യാം.

നിങ്ങളുടെ Google അക്കൗണ്ടിന്റെ സുരക്ഷ ശക്തമാക്കുക

സുരക്ഷാ പരിശോധന നടത്തി നിങ്ങളുടെ Google അക്കൗണ്ട് പരിരക്ഷിക്കുക. നിങ്ങളുടെ Google അക്കൗണ്ടിന്റെ സുരക്ഷ ശക്തമാക്കാൻ സഹായിക്കുന്നതിന് നിങ്ങൾക്ക് വ്യക്തിപരമാക്കിയതും പ്രവർത്തനക്ഷമവുമായ നിർദ്ദേശങ്ങൾ ഘട്ടം ഘട്ടമായുള്ള ഈ ടൂൾ നൽകുന്നു.

പരിശോധന പൂർത്തിയാക്കുക
നിങ്ങളെ ഓൺലൈനിൽ സുരക്ഷിതമായി നിലനിർത്തുന്ന
ഞങ്ങളുടെ കൂടുതൽ മാർഗ്ഗങ്ങൾ അടുത്തറിയുക.