പശ്ചാത്തല പരിശോധന

Google, ഇന്റർനെറ്റ് കൂടുതൽ സുരക്ഷിതമാക്കുന്നത് എങ്ങനെയെന്നത് സംബന്ധിച്ച, തിരശ്ശീലയ്ക്ക് പിന്നിലെ കാഴ്‌ചകൾ

ഇൻഫ്രാസ്‌ട്രക്‌ചർ

ലോകത്തിലെ ഏറ്റവും വലുതും സുരക്ഷിതവുമായ ക്ലൗഡ് ഇൻഫ്രാസ്‌ട്രക്‌ചറുകളിലൊന്ന് Google പ്രവർത്തിപ്പിക്കുന്നു. ഇതിന്റെ ഡാറ്റാ കേന്ദ്രങ്ങൾ ലോകത്തുടനീളം സ്ഥിതി ചെയ്യുന്നു, സമുദ്രത്തിനടിയിലൂടെ ഫൈബർ ഒപ്റ്റിക് കേബിളുകൾ വഴിയാണ് അവ കണക്റ്റ് ചെയ്തിരിക്കുന്നത്. മുഴുവൻ സംവിധാനത്തെയും എല്ലാ സമയത്തും ശ്രദ്ധാപൂർവ്വമായ നിരീക്ഷണത്തിന് വിധേയമാക്കുന്നു.

Google Play Protect

മാൽവെയറും വൈറസുകളും കണ്ടെത്താൻ Play Protect എല്ലാ ദിവസവും ഏകദേശം 50 ബില്യൺ Android ആപ്പുകൾ പരിശോധിക്കുന്നു. Google Play Store-ലേക്ക് ആപ്പ് അപ്‌ലോഡ് ചെയ്യാൻ ഒരു ദാതാവ് ശ്രമിക്കുമ്പോഴാണ് ആദ്യത്തെ പരിശോധന നടത്തുന്നത്. ഉപയോക്താക്കൾ ഒരു ആപ്പ് ഡൗൺലോഡ് ചെയ്യാനോ അവരുടെ ഉപകരണത്തിൽ ഉപയോഗിക്കാനോ ശ്രമിക്കുമ്പോഴും Google Play Protect-ന്റെ സേവനം ലഭ്യമാകും. സേവനം, ദോഷകരമാകാൻ സാധ്യതയുള്ള ആപ്പ് തിരിച്ചറിയുമ്പോൾ Google ഉപയോക്താവിന് മുന്നറിയിപ്പ് നൽകും അല്ലെങ്കിൽ സ്വയമേവ ആപ്പ് നീക്കം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് android.com സന്ദർശിക്കുക.

എൻക്രിപ്ഷൻ

Gmail വഴി അയയ്ക്കുന്ന ഇമെയിലുകളും ഉപയോക്താക്കൾ ക്ലൗഡിൽ സംരക്ഷിക്കുന്ന ഫോട്ടോഗ്രാഫുകളും പരിരക്ഷിക്കാൻ HTTPS-ഉം ട്രാൻസ്പോർട്ട് ലെയർ സെക്യൂരിറ്റിയും പോലുള്ള വ്യത്യസ്ത എൻക്രിപ്ഷൻ സാങ്കേതികവിദ്യകൾ Google ഉപയോഗിക്കുന്നു. Google-ന്റെ തിരയൽ യന്ത്രം അടിസ്ഥാന പ്രോട്ടോക്കോൾ ആയി ഉപയോഗിക്കുന്നതും HTTPS ആണ്.

ഡാറ്റാ അഭ്യർത്ഥനകൾ പരിശോധിക്കൽ

ഇന്റലിജൻസ് ഏജൻസികൾക്കോ മറ്റ് സർക്കാർ ഏജൻസികൾക്കോ ഉപയോക്തൃ ഡാറ്റയിലേക്ക് Google നേരിട്ട് ആക്‌സസ് നൽകാറില്ല. ലോകത്തിലെ മറ്റെല്ലാ രാജ്യങ്ങളുടെ കാര്യത്തിലും എന്ന പോലെ യുണൈറ്റഡ് സ്റ്റേറ്റ്സിന്റെയും ജർമ്മനിയുടെയും കാര്യത്തിലും ഇത് ഇങ്ങനെ തന്നെയാണ്. ഒരു അതോറിറ്റി ഉപയോക്തൃ ഡാറ്റയിലേക്ക് ആക്‌സസ് അഭ്യർത്ഥിക്കുകയാണെങ്കിൽ Google ആ അഭ്യർത്ഥന സൂക്ഷ്മപരിശോധന നടത്തും, ന്യായമായ കാരണമില്ലാതെ ആക്സസ് അനുവദിക്കില്ല. വർഷങ്ങളായി Google സുതാര്യതാ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്നുണ്ട്, ഇവയിൽ ഡാറ്റയ്ക്കുള്ള അഭ്യർത്ഥനകൾ ഉൾപ്പെടുന്നു. അഭ്യർത്ഥനകൾ വായിക്കാൻ transparencyreport.google.com സന്ദർശിക്കുക.

സുരക്ഷിത സർഫിംഗ്

Google സുരക്ഷിത ബ്രൗസിംഗ് ഉപയോക്താക്കളെ അപകടകരമായ സൈറ്റുകളിൽ നിന്നും ദോഷകരമായ പ്രവർത്തനം നടത്തുന്നവരിൽ നിന്നും പരിരക്ഷിക്കുന്നു. സംശയാസ്‌പദമായ വെബ്സൈറ്റുകളുടെ വിലാസങ്ങൾ അടങ്ങിയിട്ടുള്ള ഡാറ്റാബേസാണ് ഇതിന്റെ അടിത്തറ. ഉപയോക്താവ് ഈ സൈറ്റുകളിൽ ഒന്ന് സന്ദർശിക്കാൻ ശ്രമിക്കുകയാണെങ്കിൽ ആ വ്യക്തിക്ക് ഒരു മുന്നറിയിപ്പ് ലഭിക്കും. പുതുതായി വികസിപ്പിച്ചെടുത്ത ഫിഷിംഗ് സ്ട്രാറ്റജികൾ നേരിടാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസും Google ഉപയോഗിക്കുന്നു. കൂടുതൽ വായിക്കാൻ safebrowsing.google.com സന്ദർശിക്കുക.

പഴുതുകൾ അടയ്ക്കൽ

ഓരോ വർഷവും ഗവേഷണ പ്രോജക്റ്റുകളിൽ Google ദശലക്ഷക്കണക്കിന് ഡോളർ നിക്ഷേപിക്കുന്നു – ഒപ്പം “ബഗ് ബൗണ്ടികളിലും”. മറഞ്ഞിരിക്കുന്ന സുരക്ഷാ പഴുതുകൾ കണ്ടെത്താൻ കമ്പനിയെ സഹായിക്കുന്ന ഐടി വിദഗ്ദ്ധർക്ക് നൽകുന്ന പാരിതോഷികങ്ങളാണിവ. ഇത്തരം നിരവധി പഴുതുകൾ കണ്ടെത്താൻ Google-നെ സഹായിച്ചിട്ടുള്ള അത്തരത്തിലൊരു വിദഗ്ദ്ധനാണ് ഉറുഗ്വേയിൽ നിന്നുള്ള 18 വയസ്സുകാരനായ എസ്ക്വിയെൽ പെരേര. ഒരു പ്രധാനപ്പെട്ട കണ്ടെത്തലിന് കഴിഞ്ഞ വർഷം അദ്ദേഹത്തിന് പാരിതോഷികമായി $36,337 ലഭിച്ചു.

Project Zero

ഹാക്കർമാർക്കും ഡാറ്റ മോഷ്ടിക്കുന്നവർക്കും കണ്ടെത്താൻ കഴിയുന്നതിന് മുമ്പ് തന്നെ സുരക്ഷാ പഴുതുകൾ അടയ്ക്കാൻ Google-ന്റെ ഉന്നത സുരക്ഷാ ടീം കഠിനമായി പരിശ്രമിക്കുന്നു. വിദഗ്ദ്ധർ ഈ പഴുതുകളെ “zero-day vulnerabilities” എന്ന് വിളിക്കുന്നു, അതിനാലാണ് ടീമിന് Project Zero എന്ന പേര് നൽകിയിരിക്കുന്നത്. ടീം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് Google സേവനങ്ങളിൽ മാത്രമല്ല; എതിരാളികളുടെ സേവനങ്ങളിലെ ദൗർബല്യങ്ങളും അത് പരിശോധിക്കുന്നു, അതിനാൽ അവരെ ഇതേക്കുറിച്ച് അറിയിക്കാനും അവരുടെ ഉപയോക്താക്കളെ പരിരക്ഷിക്കാനും ടീമിന് കഴിയും. Project Zero-യുടെ പ്രവർത്തനത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് googleprojectzero.blogspot.com സന്ദർശിക്കുക.

മറ്റ് ഐടി ദാതാക്കൾക്കുള്ള സഹായഹസ്തം

Google-ന്റെ പ്രവർത്തന മണ്ഡലത്തിന് പുറത്തും ഇന്റർനെറ്റ് സുരക്ഷിതമാക്കി നിലനിർത്താനുള്ള ശ്രമത്തിന്റെ ഭാഗമായി Google നിരന്തരം അതിന്റെ സുരക്ഷാ സാങ്കേതികവിദ്യകൾ മറ്റ് കമ്പനികൾക്ക് സൗജന്യമായി ലഭ്യമാക്കുന്നു. ഉദാഹരണത്തിന്, ദൗർബല്യങ്ങൾ തിരയുന്നതിന് മറ്റ് കമ്പനികളിലെ ഡെവലപ്പർമാർക്ക് ക്ലൗഡ് സുരക്ഷാ സ്‌കാനർ ഉപയോഗിക്കാം. മാത്രമല്ല, Mozilla Firefox-ഉം Apple-ന്റെ Safari ബ്രൗസറും Google-ന്റെ സുരക്ഷിത ബ്രൗസിംഗ് സാങ്കേതിവിദ്യയാണ് ഉപയോഗിക്കുന്നത്.

AI-യുടെ സഹായത്തോടെ ലഭിക്കുന്ന സ്പാം പരിരക്ഷ

Gmail ഉപയോക്താക്കളെ സ്‌പാമിൽ നിന്ന് പരിരക്ഷിക്കാൻ Google, മെഷീൻ ലേണിംഗ് ഉപയോഗിക്കുന്നു. ആവശ്യപ്പെടാത്തതും അനാവശ്യവുമായ കോടിക്കണക്കിന് ഇമെയിലുകൾ വിശകലനം ചെയ്യുന്നതിലൂടെ സ്‌പാം കണ്ടെത്താൻ സഹായിക്കുന്ന പാറ്റേണുകൾ, ന്യൂറൽ നെറ്റ്‌വർക്കുകൾ തിരിച്ചറിയുന്നു. ഈ സമീപനം വിജയകരമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇപ്പോൾ, ആയിരം സ്പാം ഇമെയിലുകളിൽ ഒന്ന് എന്നതിലും കുറഞ്ഞ തോതിൽ മാത്രമാണ് അവ ഉപയോക്താക്കളുടെ ഇൻബോക്‌സുകളിൽ എത്തിച്ചേരുന്നത് – ഈ എണ്ണവും ഓരോ ദിവസവും കുറഞ്ഞുകൊണ്ടിരിക്കുകയാണ്!

കൂടുതൽ വിവരങ്ങൾ ഇതിൽ കണ്ടെത്തുക:

safety.google

ചിത്രീകരണങ്ങൾ: റോബർട്ട് സാമുവൽ ഹാൻസൺ

സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട മുന്നേറ്റങ്ങൾ

ലോകത്ത് മറ്റാരേക്കാളും കൂടുതൽ ആളുകളെ ഞങ്ങൾ ഓൺലൈനിൽ സുരക്ഷിതരായി നിലനിർത്തുന്നത് എങ്ങനെയെന്ന് അറിയുക.

കൂടുതലറിയുക