ഓൺലൈൻ ലോകത്ത് സുരക്ഷിതമായി നാവിഗേറ്റ് ചെയ്യുന്നു

ജർമ്മൻ Google ഡിജിറ്റൽ ഗ്യാരേജ് പ്രോഗ്രാമിന്റെ ഉത്തരവാദിത്തം Google-ന്റെ ലെന റോഹുവിനാണ്, ഡാറ്റാ സുരക്ഷയിലെ പരിശീലന കോഴ്‌സുകൾ ഉൾപ്പെടെയുള്ള വിഷയങ്ങളിലെ കോഴ്‌സുകൾ ആണ് അവർ നൽകുന്നത്

റോഹു, ഡാറ്റാ സ്വകാര്യതയെക്കുറിച്ചും ഡാറ്റാ സുരക്ഷയെക്കുറിച്ചുമുള്ള അറിവ് കമ്പനികളെ പോലെ തന്നെ സ്വകാര്യ വ്യക്തികൾക്കും പ്രധാനമാണ്. ഈ മേഖലയിൽ നിങ്ങൾ ഏതൊക്കെ പരിശീലന കോഴ്സുകളാണ് നൽകുന്നത്?

Google ഡിജിറ്റൽ ഗ്യാരേജിൽ, സ്വന്തം കരിയറിൽ പുരോഗതി നേടാനോ കമ്പനി വളർത്താൻ സഹായം ആവശ്യമുള്ളതോ ആയ ആളുകൾക്കായി ഡിജിറ്റൽ വൈദഗ്‌ദ്ധ്യത്തിൽ ഞങ്ങൾ പരിശീലനം നൽകുന്നു. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിലെ അടിസ്ഥാന പാഠങ്ങൾ മുതൽ ജോലിസ്ഥലത്തെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നത് എങ്ങനെയെന്നത് വരെയുള്ള വിവിധ വിഷയങ്ങളിലുള്ള കോഴ്സുകളുണ്ട്. ഡാറ്റാ സ്വകാര്യത, ഡാറ്റാ സുരക്ഷ എന്നിവയെക്കുറിച്ചുള്ള ഞങ്ങളുടെ കോഴ്സുകളിൽ, രണ്ട് ഘട്ട അക്കൗണ്ട് ലോഗിൻ പ്രോസസ് ആയ രണ്ട് ഘട്ട പരിശോധിച്ചുറപ്പിക്കൽ എന്താണെന്ന് ഞങ്ങൾ വിവരിക്കുന്നു. ഫിഷിംഗ് എന്താണെന്നും അതിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷ നേടാമെന്നും ഞങ്ങൾ വിശദീകരിക്കുന്നു. വെബ്‌സൈറ്റുകളിലേക്ക് HTTPS എങ്ങനെ സംയോജിപ്പിക്കാമെന്ന് മനസ്സിലാക്കാൻ ബിസിനസ് ഉടമകൾക്ക് ഡിജിറ്റൽ ഗ്യാരേജ് കോഴ്‌സുകളിൽ പങ്കെടുക്കാവുന്നതാണ്.

എങ്ങനെയാണ് കോഴ്‌സുകൾ പ്രവർത്തിക്കുന്നത്?

നിങ്ങൾ മ്യൂണിക്കിലോ ഹാംബർഗിലോ ബെർലിനിലോ ഉള്ള ഞങ്ങളുടെ ഏതെങ്കിലും ലോക്കേഷനുകളിൽ നേരിട്ട് കോഴ്‌സിൽ ചേർന്നാലും അതല്ല ഡിജിറ്റൽ ഗ്യാരേജ് ഓൺലൈൻ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ചേർന്നാലും ഞങ്ങളുടെ എല്ലാ കോഴ്‌സുകളും സൗജന്യമായി ലഭിക്കും. രണ്ട് മണിക്കൂറോളം നീണ്ടുനിൽക്കുന്നതാണ് ഓൺസൈറ്റ് കോഴ്‌സുകൾ, അവയെ സംബന്ധിച്ച് ഏറ്റവും നല്ല കാര്യം എന്താണെന്ന് വെച്ചാൽ കോഴ്‌സിൽ പങ്കെടുക്കുന്ന മറ്റ് ആളുകളുമായി സംസാരിക്കാൻ നിങ്ങൾക്ക് അവസരം ലഭിക്കുകയും അതുവഴി പുതിയ നല്ല ബന്ധങ്ങൾ ഉണ്ടാക്കാനും കഴിയും എന്നതാണ്.

എന്തൊക്കെ പുതിയ കഴിവുകളാണ് പങ്കെടുക്കുന്നവർക്ക് ലഭിക്കുന്നത്?

തീർച്ചയായും, വെറും രണ്ട് മണിക്കൂർ കൊണ്ട് ആർക്കും വിദഗ്ദ്ധരാകാനാകില്ല. എന്നാൽ, അടിസ്ഥാന പാഠങ്ങൾ മനസ്സിലാക്കാനും സ്വകാര്യ ജീവിതത്തിലും പ്രൊഫഷണൽ രംഗത്തും ഡിജിറ്റൽ ലോകത്തെ കൂടുതൽ സുരക്ഷിതമായി എങ്ങനെ കൈകാര്യം ചെയ്യാമെന്നതിനെക്കുറിച്ച് മനസ്സിലാക്കാനും ഈ സമയം മതിയാകും.

ഡിജിറ്റൽ യുഗത്തിനായി നിങ്ങളെ സജ്ജമാക്കാൻ, Google ഡിജിറ്റൽ ഗ്യാരേജിൽ ഇപ്പോൾ രജിസ്റ്റർ ചെയ്ത് അതിൽ സൗജന്യമായി ലഭിക്കുന്ന കോഴ്‌സുകളിൽ ചേരൂ. ഏതെങ്കിലും ഒരു കോഴ്‌സ് ലോക്കേഷനിൽ ചേർന്നോ വീട്ടിൽ തന്നെയിരുന്നോ വ്യക്തിപരമായും പ്രൊഫഷണലായും വളർച്ച കൈവരിക്കൂ.

ജർമ്മനിയിലെ കോഴ്‌സുകൾക്ക്, zukunftswerkstatt.de സന്ദർശിക്കുക

യുണൈറ്റഡ് കിംഗ്‌ഡത്തിലെ കോഴ്‌സുകൾക്ക്, learndigital.withgoogle.com/digitalgarage സന്ദർശിക്കുക

ഇറ്റലിയിലെ കോഴ്‌സുകൾക്ക്, learndigital.withgoogle.com/digitaltraining സന്ദർശിക്കുക

ഫ്രാൻസിലെ കോഴ്‌സുകൾക്ക്, learndigital.withgoogle.com/ateliersnumeriques സന്ദർശിക്കുക

സ്പെയിനിലെ കോഴ്‌സുകൾക്ക്, learndigital.withgoogle.com/activatunegocio സന്ദർശിക്കുക

നെതർലൻഡ്‌സിലെ കോഴ്സുകൾക്ക്, learndigital.withgoogle.com/digitalewerkplaats സന്ദർശിക്കുക

ഫോട്ടോഗ്രാഫുകൾ: ഇവ ഹാബെർലി

Google എങ്ങനെയാണ് എല്ലാവരെയും ഓൺലൈനിൽ സുരക്ഷിതരായി തുടരാൻ സഹായിക്കുന്നതെന്ന് മനസ്സിലാക്കുക.