ഇന്റർനെറ്റിൽ ഉടനീളം സുരക്ഷ ശക്തിപ്പെടുത്താൻ സഹകരിച്ച് പ്രവർത്തിക്കൽ

ലോകത്തുടനീളമുള്ള പങ്കാളികൾ, ഞങ്ങളോട് മത്സരിക്കുന്ന സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവയുമായി ഞങ്ങളുടെ സുരക്ഷാ സംബന്ധമായ അറിവുകൾ, അനുഭവങ്ങൾ, സാങ്കേതികവിദ്യകൾ എന്നിവ പരസ്യമായി പങ്കിടുന്നതിന്റെ ഒരു നീണ്ട ചരിത്രം തന്നെ Google-ന് ഉണ്ട്. സുരക്ഷാ ഭീഷണികൾ ഉണ്ടാവുന്ന മുറയ്ക്ക്, ഉപയോക്താക്കളെ പരിരക്ഷിക്കുന്നതിനും ഒത്തൊരുമിച്ച് കൂടുതൽ സുരക്ഷിതമായ ഇന്റർനെറ്റ് സൃഷ്‌ടിക്കാൻ സഹായിക്കുന്നതിനും, വ്യവസായമേഖലയിൽ ഉടനീളമുള്ള ഈ സഹകരണം അത്യന്താപേക്ഷിതമാണ്.

ഒത്തൊരുമിച്ച് ഇന്റർനെറ്റ് കൂടുതൽ സുരക്ഷിതമാക്കാൻ ഞങ്ങളെ സഹായിക്കുന്നതിന് ഞങ്ങളുടെ സുരക്ഷാ പരിഹാരമാർഗങ്ങൾ പങ്കിടൽ

 • സുരക്ഷിത ബ്രൗസിംഗ് ഉപയോഗിച്ച് അപകടകരമായ സൈറ്റുകൾ, ആപ്പുകൾ, പരസ്യങ്ങൾ എന്നിവയിൽ നിന്ന് നിങ്ങളെ പരിരക്ഷിക്കൽ

  വെബ് ഉപയോക്താക്കൾ അപകടകരമായ വെബ്‌സൈറ്റുകൾ സന്ദർശിക്കുമ്പോൾ അവർക്ക് മുന്നറിയിപ്പ് നൽകുന്നതിലൂടെ, മാൽവെയറുകളിൽ നിന്നും ഫിഷിംഗ് ശ്രമങ്ങളിൽ നിന്നും അവരെ പരിരക്ഷിക്കാനായി ഞങ്ങൾ [സുരക്ഷിത ബ്രൗസിംഗ്] (https://safebrowsing.google.com) സാങ്കേതികവിദ്യ നിർമ്മിച്ചിട്ടുണ്ട്. സുരക്ഷിത ബ്രൗസിംഗ് കേവലം Chrome ഉപയോക്താക്കൾക്ക് മാത്രമല്ല സംരക്ഷണം നൽകുന്നത് – ഇന്റർനെറ്റ് എല്ലാവർക്കുമായി സുരക്ഷിതമാക്കുന്നതിന്, Apple Safari, Mozilla Firefox എന്നിവ ഉൾപ്പെടെയുള്ള മറ്റ് കമ്പനികൾക്കും അവരുടെ ബ്രൗസറുകളിൽ ഉപയോഗിക്കുന്നതിന് ഈ സാങ്കേതികവിദ്യയെ സൗജന്യമാക്കിയിരിക്കുന്നു. ഇന്ന് 3 ശതകോടിയിലധികം ഉപകരണങ്ങൾക്ക് സുരക്ഷിത ബ്രൗസിംഗ് സംരക്ഷണം നൽകുന്നു. വെബ്സൈറ്റുകളിൽ സുരക്ഷാ പിഴവുകളുണ്ടെങ്കിൽ വെബ്സൈറ്റ് ഉടമകൾക്ക് അലേർട്ട് നൽകുകയും പ്രശ്‌നങ്ങൾ വേഗത്തിൽ പരിഹരിക്കാൻ സഹായിക്കുന്നതിന് സൗജന്യ ഉപകരണങ്ങൾ നൽകുകയും ചെയ്യുന്നു.

 • ഇന്റർനെറ്റ് ബ്രൗസ് ചെയ്യുമ്പോൾ HTTPS എൻക്രിപ്ഷൻ നിങ്ങളെ സുരക്ഷിതമായി നിലനിർത്തുന്നു

  ഞങ്ങളുടെ സേവനങ്ങൾക്ക് HTTPS എൻക്രിപ്ഷൻ ഉപയോഗിച്ച് പിന്തുണ നൽകുന്നത്, മറ്റുള്ളവർ നിങ്ങളുടെ വിവരങ്ങൾ തടസ്സപ്പെടുത്താതെ നിങ്ങൾക്ക് സൈറ്റുകളിലേക്ക് കണക്‌റ്റ് ചെയ്യാനാകുമെന്നും ക്രെഡിറ്റ് കാർഡ് നമ്പറുകൾ പോലുള്ള സ്വകാര്യ വിവരങ്ങൾ നൽകാനാകുമെന്നും ഉറപ്പുവരുത്തുന്നു. ഈ അധിക സുരക്ഷ സ്വീകരിക്കാൻ മറ്റ് വെബ്‌സൈറ്റുകളെയും പ്രോത്സാഹിപ്പിക്കാനായി, ടൂളുകളും റിസോഴ്‌സുകളും ഞങ്ങൾ ഡെവലപ്പർമാർക്ക് നൽകുന്നു. ഞങ്ങളുടെ തിരയൽ ഫലങ്ങളിൽ വെബ്‌സൈറ്റുകൾ റാങ്ക് ചെയ്യുമ്പോൾ Google തിരയൽ അൽഗരിതം ഉപയോഗിക്കുന്ന മാനദണ്ഡമാണ് HTTPS എൻക്രിപ്ഷൻ. കൂടാതെ .google അല്ലെങ്കിൽ .app ഉന്നത തല ഡൊമെയ്‌നുകൾക്ക് ഞങ്ങൾ [HSTS പ്രീലോഡിംഗ്] (https://security.googleblog.com/2017/09/broadening-hsts-to-secure-more-of-web.html) ഉപയോഗിക്കുകയും, അത് ഈ ഡൊമെയ്‌നുകളിൽ HTTPS ഉപയോഗം നടപ്പിലാക്കുകയും ചെയ്യുന്നു.

 • സുരക്ഷാ പ്രശ്‌നങ്ങൾ തടയാൻ സഹായിക്കുന്നതിന് ഡെവലപ്പർമാരെ പ്രാപ്‌തരാക്കാൻ സുരക്ഷാ ടൂളുകൾ അവർക്ക് ലഭ്യമാക്കൽ

  ഞങ്ങളുടെ സുരക്ഷാ സാങ്കേതികവിദ്യ കൊണ്ട് മറ്റുള്ളവർക്ക് പ്രയോജനം ലഭിയ്‌ക്കുമെന്ന് വിശ്വസിക്കുമ്പോഴെല്ലാം ഞങ്ങൾ അത് പങ്കിടുന്നു. ഉദാഹരണത്തിന്, ഞങ്ങൾ Google ക്ലൗഡ് സുരക്ഷാ സ്‌കാനർ സൗജന്യമായി ഡെവലപ്പർമാർക്ക് ലഭ്യമാക്കുന്നതിനാൽ അവർക്ക് സുരക്ഷാ അപകടസാദ്ധ്യതകൾ ഉണ്ടോയെന്നു പരിശോധിക്കാനായി അവരുടെ വെബ് അപ്ലിക്കേഷനുകൾ App Engine-ൽ സ്‌കാൻ ചെയ്യാനും വിശകലനം ചെയ്യാനുമാകും.

 • പ്രവർത്തനം നിലയ്ക്കുന്നതിൽ നിന്ന് വാർത്താ സൈറ്റുകളെ Project Shield തടയുന്നു

  ഡിസ്‌ട്രിബ്യൂട്ടഡ് ഡിനയൽ ഓഫ് സർവീസ് (DDoS) ആക്രമണങ്ങളിൽ നിന്ന് വാർത്താ സൈറ്റുകളെയും മനുഷ്യാവകാശ സൈറ്റുകളെയും തെരഞ്ഞെടുപ്പ് സൈറ്റുകളെയും സംരക്ഷിക്കാൻ സഹായിക്കാനായി ഞങ്ങളുടെ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഒരു സേവനമാണ് Project Shield. വ്യാജ ട്രാഫിക് സൃഷ്‌ടിക്കുന്നതിലൂടെ വെബ്‌സൈറ്റുകളുടെ പ്രവർത്തനം താറുമാറാക്കുകയും അതുവഴി വോട്ടർമാർക്ക് പ്രധാനപ്പെട്ട വിവരങ്ങൾ ലഭിക്കുന്നത് തടയുകയും ചെയ്യാനുള്ള ശ്രമങ്ങളാണ് ഇത്തരം ആക്രമണങ്ങൾ. വെബ്‌സൈറ്റിൻ്റെ വലുപ്പമോ ആക്രമണത്തിൻ്റെ കാഠിന്യമോ എത്രയാണെങ്കിലും, Project Shield സൗജന്യമാണ്.

വ്യവസായ മേഖലയിലെ മുൻനിര സുരക്ഷാ നൂതനത്വവും സുതാര്യതയും

 • ഞങ്ങളുടെ ശക്തമായ സുരക്ഷ ഉപയോഗിച്ച് ടാർഗറ്റ് ചെയ്ത ആക്രമണങ്ങളിൽ നിന്ന് അപകടസാധ്യതയുള്ള ഉപയോക്താക്കളെ പരിരക്ഷിക്കുന്നു

  സുരക്ഷയെ കുറിച്ച് നല്ല ബോധ്യമുള്ള ആളുകൾ വരെ ഫിഷിംഗ് തട്ടിപ്പുകൾക്കോ സങ്കീർണ്ണവും ഉയർന്നതുമായ ടാർഗറ്റ് ചെയ്‌ത ആക്രമണങ്ങൾക്കോ ഇരയായേക്കാം. നയതന്ത്രജ്ഞർ, കാമ്പെയിൻ ടീമുകൾ, പത്രപ്രവർത്തകർ, ആക്ടിവിസ്റ്റുകൾ, ബിസിനസ്സ് നേതാക്കൾ എന്നിവരുടെയും സങ്കീർണ്ണമായ ഡിജിറ്റൽ ആക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്ന് കരുതുന്ന മറ്റെല്ലാവരുടെയും സ്വകാര്യ Google അക്കൗണ്ടുകൾക്ക് സംരക്ഷണം നൽകാനായി രൂപകൽപ്പന ചെയ്‌ത Google-ൻ്റെ ശക്തമായ സുരക്ഷാ പരിഹാരമാണ് വിപുലമായ പരിരക്ഷാ പ്രോഗ്രാം.

 • സുരക്ഷിതമായ ഇൻ്റർനെറ്റ് പരിപാലനത്തിനുള്ള ഞങ്ങളുടെ പ്രവർത്തനങ്ങളും മാർഗനിർദ്ദേശങ്ങളും സംബന്ധിച്ച ഡാറ്റ പങ്കിടൽ.

  ഫിഷിംഗ്, മാൽവെയർ എന്നിവ കണ്ടെത്തൽ, സുരക്ഷിത ബ്രൗസിംഗ് പോലുള്ള സുരക്ഷാ നടപടികൾ എന്നീ കാര്യങ്ങളുടെ സ്ഥിതിവിവരക്കണക്കുകൾ വിവരിക്കുന്ന സുതാര്യതാ റിപ്പോർട്ട് 2010 മുതൽ ഞങ്ങൾ പ്രസിദ്ധീകരിക്കുന്നുണ്ട്. വെബ്സൈറ്റുകൾക്കും ഇമെയിലുകൾക്കും വേണ്ടിയുള്ള, ഇൻഡസ്‌ട്രിയുടെ എൻക്രിപ്‌ഷന്റെ സ്വീകാര്യതയെക്കുറിച്ചുള്ള വിവരങ്ങളും ഞങ്ങൾ പങ്കിടുന്നു. ഞങ്ങളുടെ പുരോഗതി ഉപയോക്‌താക്കളുമായി പങ്കിടുന്നതിന് മാത്രമല്ല, എല്ലാവർക്കും ഒരു സുരക്ഷിത ഇന്റർനെറ്റ് ലഭിക്കുന്നതിനായി ദൃഢമായ സുരക്ഷാ മാനദണ്ഡങ്ങൾ സ്വീകരിക്കുന്നതിന് മറ്റുള്ളവരേയും പ്രചോദിപ്പിക്കുന്നതിനാണ് ഞങ്ങൾ ഇത് ചെയ്യുന്നത്.

വ്യവസായ മേഖലയിലുടനീളം സുരക്ഷ ഉയർത്തുന്നതിന് മാനദണ്ഡങ്ങൾ മെച്ചപ്പെടുത്തൽ

 • സുരക്ഷാഭീഷണികൾ അറിയിക്കുന്നതിന് സുരക്ഷാ റിവാർഡുകൾ നൽകൽ

  ഞങ്ങളുടെ സേവനങ്ങളിലെ അപകടസാദ്ധ്യതകൾ കണ്ടെത്തുന്നതിന് സ്വതന്ത്ര ഗവേഷകർക്ക് പണം നൽകുന്ന സുരക്ഷാ റിവാർഡ് പ്രോഗ്രാമുകൾ ആദ്യമായി Google-ലാണ് അവതരിപ്പിച്ചത്. ഞങ്ങളുടെ ഉപയോക്താക്കളെ സുരക്ഷിതമായി നിലനിർത്താൻ സഹായിക്കുന്ന അതിനൂതനമായ എല്ലാ ബാഹ്യ സംഭാവനകൾക്കും പാരിതോഷികം നൽകാനായി, ഓരോ വർഷവും ഞങ്ങൾ ഗവേഷണ ഗ്രാൻ്റുകൾക്കും ബഗ് ബൗണ്ടികൾക്കും ദശലക്ഷക്കണക്കിന് ഡോളർ നൽകുന്നു. Chrome, Android എന്നിവയുൾപ്പെടെ ഞങ്ങളുടെ മിക്ക ഉൽപന്നങ്ങൾക്കും ഞങ്ങൾ നിലവിൽ സുരക്ഷാ റിവാർഡുകൾ വാഗ്ദാനം ചെയ്യുന്നു.

  സ്വതന്ത്ര ഗവേഷകരെ ഉൾപ്പെടുത്തുന്നതിന് പുറമെ, ഇൻ്റർനെറ്റിലുടനീളം ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറിലെ സുരക്ഷാ പാളിച്ചകൾ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനുമായി പ്രോജക്‌റ്റ് സീറോ എന്ന പേരിൽ എഞ്ചിനീയർമാരുടെ ഒരു ഇൻ്റേണൽ ടീമും ഞങ്ങൾക്കുണ്ട്.

 • സുരക്ഷാ പരിഹാരങ്ങളുടെ പുരോഗതിക്കായി മികച്ച ഗവേഷകരുമായി സഹകരിക്കൽ

  സുരക്ഷയുടെയും സ്വകാര്യതയുടെയും നില, ദുരുപയോഗത്തിനെതിരായ ഗവേഷണം എന്നിവ മെച്ചപ്പെടുത്താനായി, ഗവേഷക സമൂഹം, വ്യവസായ മേഖലാ ഗ്രൂപ്പുകൾ, സർക്കാർ ഇതര സംഘടനാ (എൻജിഒകൾ) പങ്കാളികൾ എന്നിവരുമായി ഞങ്ങളുടെ ഗവേഷകർ വിപുലമായ രീതിയിൽ സഹകരിക്കുന്നു. സജീവമായ സഹകരണത്തിലൂടെ, എല്ലായിടത്തുമുള്ള ഉപയോക്താക്കളെ പരിരക്ഷിക്കാനുള്ള പരിവർത്തനാത്മകമായ പരിഹാരങ്ങൾ ഞങ്ങൾ വികസിപ്പിക്കുന്നു, അവരുടെ വൈദഗ്ധ്യവും Google-ന്റെ വിഭവസാമഗ്രികളിലേക്കുള്ള ആക്‌സസും നൽകുക വഴി ഞങ്ങളുടെ ഗവേഷകർ മികച്ച ഗവേഷണ പദ്ധതികളെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

 • നിങ്ങളുടെ സൈൻ-ഇൻ പരമാവധി സുരക്ഷിതമായി നിലനിർത്താൻ പരിശോധിച്ചുറപ്പിക്കൽ മാനദണ്ഡങ്ങൾ ഉയർത്തൽ

  വെബിലെ ശക്തമായ സൈൻ ഇൻ പരിശോധിച്ചുറപ്പിക്കൽ മാനദണ്ഡങ്ങൾ മറ്റുള്ളവരുമായി സഹകരിച്ച് സൃഷ്‌ടിക്കാനും സ്വീകരിക്കാനും ഞങ്ങൾ എപ്പോഴും മുന്നിലുണ്ടായിരുന്നു. കേന്ദ്രീകൃത വെബ് മാനദണ്ഡങ്ങൾ വികസിപ്പിച്ചുകൊണ്ട് വ്യവസായ മേഖലയിലുടനീളം ഞങ്ങൾ സഹകരിക്കുകയും സാങ്കേതികവിദ്യ പങ്കുവയ്ക്കുകയും ചെയ്യുന്നു. സന്നദ്ധ സംഘടനയായ FIDO Alliance-മായുള്ള ഇത്തരം ഒരു പങ്കാളിത്തം കാരണമായി, അവരുടെ ജീവനക്കാർക്ക് സുരക്ഷിതമായ അക്കൗണ്ട് ആക്‌സസ് ഉറപ്പുവരുത്താൻ കഴിഞ്ഞു, ഇതുവഴി കമ്പനികൾക്കുള്ള പുതിയ വ്യാവസായിക` മാനദണ്ഡങ്ങൾ സജ്ജമാക്കാനും വിന്യസിക്കാനും കഴിഞ്ഞു.

 • എല്ലാവർക്കുമായി മികച്ച സുരക്ഷ ഉറപ്പാക്കാൻ ഔട്ട്റീച്ച്, ഓൺലൈൻ സുരക്ഷാ പരിശീലനം നൽകൽ

  ലോകത്തെമ്പാടുമുള്ള ആളുകൾക്ക് എങ്ങനെ ഓൺലൈനിൽ സുരക്ഷിതമായി തുടരാനാകും എന്ന് പഠിക്കാൻ ഞങ്ങൾ വിദ്യാഭ്യാസ വസ്തുക്കളും പരിശീലനവും ഉപകരണങ്ങളും നൽകുന്നു. അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷകർത്താക്കൾ, പ്രായമായവർ, വൈകല്യമുള്ളവർ എന്നിവരുൾപ്പെടെ 100 ദശലക്ഷത്തിലധികം ആളുകളിലേക്ക് ഓൺലൈൻ സുരക്ഷാ റിസോഴ്‌സുകളും പരിശീലനവുമായി ഞങ്ങളുടെ ഔട്ട്റീച്ച് ടീം എത്തുന്നു.

ഞങ്ങളുടെ സുരക്ഷാ നടപടികളെ കുറിച്ച് കൂടുതലറിയുക

നിങ്ങളുടെ സുരക്ഷ

ഈ മേഖലയിൽ ലഭ്യമായ മുൻനിര സുരക്ഷ ഉപയോഗിച്ച് ഞങ്ങൾ നിങ്ങളെ ഓൺലൈനിൽ പരിരക്ഷിക്കുന്നു.

നിങ്ങളുടെ സ്വകാര്യത

എല്ലാവർക്കും അനുയോജ്യമായ സ്വകാര്യതാ തത്ത്വങ്ങളാണ് ഞങ്ങൾ സൃഷ്‌ടിക്കുന്നത്.

കുടുംബങ്ങൾക്ക്

നിങ്ങളുടെ കുടുംബത്തിന് ഓൺലൈനിൽ അനുയോജ്യമായത് എന്താണെന്ന് മാനേജ് ചെയ്യാൻ ഞങ്ങൾ സഹായിക്കുന്നു.