എല്ലാവർക്കും
ഇന്റർനെറ്റ് സുരക്ഷിതമാക്കുന്നതിനായി
വ്യാവസായിക മാനദണ്ഡങ്ങൾ ഉയർത്തുന്നു.

ഞങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നിർമ്മിക്കുന്ന എല്ലാ ഉൽപ്പന്നങ്ങളിലും ഞങ്ങളുടെ ഉപയോക്താക്കളുടെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും അത്യധികം പ്രധാന്യമുണ്ട്. എല്ലാവർക്കുമായി വ്യാവസായിക മാനദണ്ഡങ്ങൾ ഉയർത്തുന്ന സുരക്ഷാ സാങ്കേതികവിദ്യകൾ സൃഷ്ടിക്കുന്നതിലും പങ്കിടുന്നതിലും വ്യാവസായിക രംഗത്തെ നയിക്കുന്നത് ഞങ്ങളാണ്.

ഞങ്ങളുടെ ഉപയോക്താക്കളെ ഓൺലൈനിൽ സുരക്ഷിതരാക്കാൻ
സേവനങ്ങൾ നവീകരിക്കുന്നു.

പുതിയ ഭീഷണികൾ ഉണ്ടാകുന്നതിനാലും ഉപയോക്താക്കൾ അതിനനുസരിച്ചുള്ള മാറ്റം കൈവരിക്കേണ്ടതിനാലും, അപകടസാധ്യതയുള്ള എല്ലാ തലങ്ങളിലും, എല്ലാ ഉപയോക്താക്കളുടെയും സ്വകാര്യ വിവരങ്ങൾ ഞങ്ങളുടെ ഉൽപ്പന്നങ്ങളിലുടനീളം പരിരക്ഷിക്കാൻ ഞങ്ങൾ സ്വയമേവ നവീന രീതികൾ തുടർച്ചയായി കണ്ടെത്തുന്നു.

വിപുലമായ പരിരക്ഷാ പ്രോഗാം

ഏറ്റവും കൂടുതൽ സുരക്ഷ ആവശ്യമുള്ളവർക്ക്,
Google-ൻ്റെ ഏറ്റവും ശക്തമായ സുരക്ഷ

നയസ്രഷ്ടാക്കൾ, ക്യാമ്പെയ്ൻ ടീമുകൾ, മാദ്ധ്യമപ്രവർത്തകർ, ആക്റ്റിവിസ്റ്റുകൾ, ബിസിനസ് പ്രമുഖർ തുടങ്ങിയ, ടാർഗറ്റ് ചെയ്തുള്ള ഓൺലൈൻ ആക്രമണങ്ങൾ നേരിടാൻ സാധ്യത കൂടുതലുള്ള വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും Google അക്കൗണ്ടുകൾക്ക് സംരക്ഷണം നൽകാൻ രൂപകൽപ്പന ചെയ്ത, ഈ മേഖലയിലെ ആദ്യത്തെ സൗജന്യ പ്രോഗ്രാമും Google-ൻ്റെ ഏറ്റവും ശക്തമായ അക്കൗണ്ട് സുരക്ഷാ ഓഫറുമാണ് വിപുലമായ പരിരക്ഷാ പ്രോഗ്രാം. നിരവധി ഭീഷണികൾക്കെതിരെ ഈ പ്രോഗ്രാം, അക്കൗണ്ടിന് സമഗ്രമായ സുരക്ഷ നൽകുകയും പുതിയ പരിരക്ഷകൾ ചേർക്കുന്നതിന് തുടർച്ചയായി നവീകരിക്കുകയും ചെയ്യുന്നു.

വിപുലമായ പരിരക്ഷ അടുത്തറിയുക

ഡാറ്റയുടെ അളവ് കുറയ്‌ക്കൽ

ഉപയോഗിക്കുകയും സംരക്ഷിക്കുകയും ചെയ്ത വ്യക്തിപരമായ വിവരങ്ങൾ പരിമിതപ്പെടുത്തൽ

നിങ്ങൾക്ക് പ്രിയപ്പെട്ട ലക്ഷ്യസ്ഥാനങ്ങൾ Maps-ൽ കണ്ടെത്താൻ കഴിയുകയോ YouTube-ൽ കാണേണ്ടവയെ കുറിച്ചുള്ള നിർദ്ദേശങ്ങൾ നേടുകയോ ആകട്ടെ, നിങ്ങൾക്ക് ഉപകാരപ്രദവും സഹായകരവും ആയിരിക്കുന്നിടത്തോളം മാത്രമേ ഉൽപ്പന്നങ്ങൾ നിങ്ങളുടെ വിവരങ്ങൾ സൂക്ഷിക്കാവൂ എന്ന് ഞങ്ങൾ കരുതുന്നു.

ഡിഫോൾട്ടായി ഓഫായിരിക്കുന്ന ലൊക്കേഷൻ ചരിത്രം നിങ്ങൾ ആദ്യമായി ഓണാക്കുമ്പോൾ, സ്വയമേവ-ഇല്ലാതാക്കൽ ഓപ്ഷൻ ഡിഫോൾട്ടായി 18 മാസത്തേക്ക് സജ്ജീകരിക്കും. പുതിയ അക്കൗണ്ടുകൾക്ക് വെബ്, ആപ്പ് ആക്റ്റിവിറ്റി സ്വയമേവ ഇല്ലാതാക്കലും ഡിഫോൾട്ടായി 18 മാസത്തേക്ക് സജ്ജീകരിക്കും. നിങ്ങൾ ഇല്ലാതാക്കാൻ തീരുമാനിക്കുന്നതുവരെ സൂക്ഷിക്കുന്നതിന് പകരം, നിങ്ങളുടെ ആക്റ്റിവിറ്റി ഡാറ്റ 18 മാസത്തിനു ശേഷം സ്വയമേവ, തുടർച്ചയായി ഇല്ലാതാക്കുമെന്നാണ് ഇതിലൂടെ അർത്ഥമാക്കുന്നത്. നിങ്ങൾക്ക് എപ്പോഴും ഈ ക്രമീകരണം ഓഫാക്കുകയോ ഏത് സമയത്തും സ്വയമേവ ഇല്ലാതാക്കൽ ക്രമീകരണം മാറ്റുകയോ ചെയ്യാം.

ഒരാൾ "he" എന്ന് ടെക്സ്റ്റ് ചെയ്യുന്നതും Google അത് "Hey" എന്ന് സ്വയമേവ പ്രവചിക്കുന്നതും കാണിക്കുന്ന ഫോൺ

ഫെഡറേറ്റഡ് ലേണിംഗ്

കുറഞ്ഞ ഡാറ്റ ഉപയോഗിച്ച് സഹായകരമായ ഉൽപ്പന്നങ്ങൾ സൃഷ്ടിക്കൽ

നിങ്ങളുടെ ഉപകരണത്തിൽ മെഷീൻ ലേണിംഗ് (ML) ഇൻ്റലിജൻസ് നേരിട്ട് ലഭ്യമാക്കുന്ന, Google രൂപം നൽകിയ ഡാറ്റയുടെ അളവ് കുറയ്ക്കൽ സാങ്കേതികവിദ്യയാണ് ഫെഡറേറ്റഡ് ലേണിംഗ്. ഈ പുതിയ സമീപനം, ML മോഡലുകളെ പരിശീലിപ്പിക്കാൻ വിവിധ ഉപകരണങ്ങളിൽ നിന്നുള്ള വ്യക്തിപര ഡാറ്റ എടുത്തുനീക്കിയ വിവരങ്ങൾ സംയോജിപ്പിക്കുന്നു. നിങ്ങളുടെ ഉപകരണത്തിലുള്ള വ്യക്തിപരമായ വിവരങ്ങൾ പരമാവധി നിലനിർത്തിക്കൊണ്ടുതന്നെ നിങ്ങളുടെ സ്വകാര്യത പരിരക്ഷിക്കാൻ ഫെഡറേറ്റഡ് ലേണിംഗ് സഹായിക്കുന്നു.

വ്യക്തിപരമായ ഡാറ്റ എടുത്തുനീക്കൽ

വ്യക്തിപര ഡാറ്റ എടുത്തുനീക്കുന്നതിലൂടെ സ്വകാര്യതാ പരിരക്ഷകൾ ശക്തിപ്പെടുത്തൽ

ഞങ്ങളുടെ സേവനങ്ങൾ നിങ്ങൾക്ക് കൂടുതൽ നന്നായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുമ്പോൾ തന്നെ നിങ്ങളുടെ ഡാറ്റ പരിരക്ഷിക്കാൻ ഞങ്ങൾ മുൻനിര വ്യക്തിപര ഡാറ്റ എടുത്തുനീക്കൽ സാങ്കേതിക രീതികൾ ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, നിങ്ങൾ ഒരു സ്ഥലത്ത് എത്തുന്നതിന് മുമ്പ് തന്നെ അവിടെ എത്ര തിരക്കുണ്ടാകും എന്ന് കാണാനാകുന്ന തരത്തിൽ, ദശലക്ഷക്കണക്കിന് ഉപയോക്താക്കളിൽ നിന്നുള്ള ഡാറ്റ ഞങ്ങൾ സംയോജിപ്പിച്ച് അതിലെ വ്യക്തിപരമായ ഡാറ്റ എടുത്തുനീക്കുന്നു.

മെച്ചപ്പെടുത്തിയ സുരക്ഷിത ബ്രൗസിംഗ്

ബ്രൗസ് ചെയ്യുമ്പോൾ നിങ്ങളെ പരിരക്ഷിക്കുന്നു

സമയോചിതമായി പരിരക്ഷ നൽകുന്നതിനും നിങ്ങളുടെ വ്യക്തിഗത ആവശ്യങ്ങൾക്ക് അനുയോജ്യമായിരിക്കാനും, നിലവിലുള്ള സുരക്ഷിത ബ്രൗസിംഗ് പരിരക്ഷകളേക്കാൾ നവീകരിച്ചതാണ് മെച്ചപ്പെടുത്തിയ സുരക്ഷിത ബ്രൗസിംഗ്. Chrome-ൽ മെച്ചപ്പെടുത്തിയ സുരക്ഷിത ബ്രൗസിംഗ് പ്രവർത്തനക്ഷമമാക്കാൻ തിരഞ്ഞെടുക്കുന്നവർക്ക് ഫിഷിംഗ്, മാൽവെയർ എന്നിവയിൽ നിന്നും മറ്റ് വെബ് അധിഷ്ഠിത ഭീഷണികളിൽ നിന്നും കൂടുതൽ സമയോചിതവും അനുയോജ്യവുമായ പരിരക്ഷകൾ നൽകാൻ, നിങ്ങൾ വെബ്ബിൽ നേരിടുന്ന ഭീഷണികളുടെയും നിങ്ങളുടെ Google അക്കൗണ്ടിന് എതിരെയുള്ള ആക്രമണങ്ങളുടെയും സമഗ്രമായ ചിത്രം Google സ്വയമേവ വിലയിരുത്തും. മെച്ചപ്പെടുത്തിയ സുരക്ഷിത ബ്രൗസിംഗിനെ കുറിച്ച് കൂടുതലറിയുക.

സഹകരണത്തിലൂടെ എല്ലാവരെയും ഓൺലൈനിൽ
കൂടുതൽ സുരക്ഷിതരാക്കുന്നു.

വെബ് എല്ലാവർക്കും സുരക്ഷിതമായ ഇടമാക്കി മാറ്റാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഇത് ചെയ്യാൻ സഹായിക്കുന്നതിന്, ഞങ്ങളുടെ നിരവധി സാങ്കേതികവിദ്യകൾ ഓപ്പൺ സോഴ്സ് ചെയ്യുകയും ഞങ്ങളുടെ വിഭവങ്ങൾ ഡെലവപ്പർമാർക്കും സ്ഥാപനങ്ങൾക്കും ലഭ്യമാക്കുകയും ചെയ്യുന്നു.

കണക്ഷൻ സുരക്ഷിതമല്ല എന്ന അറിയിപ്പ് കാണിക്കുന്ന ഫോൺ

HTTPS എൻക്രിപ്ഷൻ

എൻക്രിപ്ഷനിലൂടെ വെബ്ബിലുടനീളമുള്ള സൈറ്റുകൾ സുരക്ഷിതമാക്കാൻ സഹായിക്കൽ

ഞങ്ങളുടെ സേവനങ്ങൾക്ക് HTTPS എൻക്രിപ്ഷൻ ഉപയോഗിച്ച് പിന്തുണ നൽകുന്നത്, മറ്റുള്ളവർ നിങ്ങളുടെ വിവരങ്ങൾ കൈവശപ്പെടുത്താതെ തന്നെ നിങ്ങൾക്ക് സുരക്ഷിതമായി സൈറ്റുകളിലേക്ക് കണക്‌റ്റ് ചെയ്യാനാകുമെന്നും ക്രെഡിറ്റ് കാർഡ് നമ്പറുകൾ പോലുള്ള സ്വകാര്യ വിവരങ്ങൾ നൽകാനാകുമെന്നും ഉറപ്പുവരുത്തുന്നു. ഞങ്ങളുടെ സൈറ്റുകളും സേവനങ്ങളും ഡിഫോൾട്ടായി ആധുനിക HTTPS ആണ് നൽകുന്നതെന്ന് ഉറപ്പാക്കുന്നതിന് തുടർന്നും ഞങ്ങൾ നിക്ഷേപം നടത്തും, എല്ലാ ഡെവലപ്പർമാർക്കും ടൂളുകളും വിഭവങ്ങളും നൽകുന്നതിലൂടെ HTTPS-ലേക്ക് മാറാൻ ഞങ്ങൾ ബാക്കി വെബ്ബുകളെ സഹായിക്കുകയും ചെയ്യും.

വഞ്ചനാപരമായ വെബ്സൈറ്റിനെ കുറിച്ചുള്ള Google Chrome-ന്റെ മുന്നറിയിപ്പ് കാണിക്കുന്ന ഫോൺ

സുരക്ഷിത ബ്രൗസിംഗ്

വെബ്ബിലുടനീളം അപകടസാധ്യതയുള്ള സൈറ്റുകൾ, ആപ്പുകൾ, പരസ്യങ്ങൾ എന്നിവയിൽ നിന്ന് നിങ്ങളെ പരിരക്ഷിക്കൽ

ഉപയോക്താക്കൾ അപകടകരമായ വെബ്സൈറ്റുകൾ സന്ദർശിക്കാൻ ശ്രമിക്കുമ്പോൾ മുന്നറിയിപ്പ് നൽകുന്നതിലൂടെ വെബ് ഉപയോക്താക്കളെ മാൽവെയർ, ഫിഷിംഗ് ശ്രമങ്ങളിൽ നിന്ന് പരിരക്ഷിക്കാനാണ് ഞങ്ങളുടെ സുരക്ഷിത ബ്രൗസിംഗ് സാങ്കേതികവിദ്യ ഞങ്ങൾ സൃഷ്ടിച്ചത്. സുരക്ഷിത ബ്രൗസിംഗ് കേവലം Chrome ഉപയോക്താക്കളെ മാത്രമല്ല പരിരക്ഷിക്കുന്നത് – ഇന്റർനെറ്റ് എല്ലാവർക്കും സുരക്ഷിതമാക്കുന്നതിന്, Apple-ൻ്റെ Safari, Mozilla-യുടെ Firefox എന്നിവ ഉൾപ്പെടെ മറ്റ് കമ്പനികൾക്ക് അവരുടെ ബ്രൗസറുകളിൽ ഉപയോഗിക്കാൻ ഈ സാങ്കേതികവിദ്യ ഞങ്ങൾ സൗജന്യമാക്കി. ഇന്ന് 400 കോടിയിലധികം ഉപകരണങ്ങളെ സുരക്ഷിത ബ്രൗസിംഗ് പരിരക്ഷിക്കുന്നു. വെബ്സൈറ്റുകളിൽ സുരക്ഷാ പിഴവുകളുള്ളപ്പോൾ വെബ്സൈറ്റ് ഉടമകൾക്ക് മുന്നറിയിപ്പ് നൽകുകയും പ്രശ്‌നങ്ങൾ വേഗത്തിൽ പരിഹരിക്കാൻ സഹായിക്കുന്നതിന് സൗജന്യ ടൂളുകൾ നൽകുകയും ചെയ്യുന്നു.

കോവിഡ്-19 സ്ഥിതിവിവരക്കണക്കുകളുടെ വിവിധ തരത്തിലുള്ള ചിത്രീകരണങ്ങൾ കാണിക്കുന്ന ഫോൺ

ഉപയോക്താക്കളുടെ ഡാറ്റ സ്വകാര്യവും സുരക്ഷിതവുമായി സൂക്ഷിക്കുന്നതിന്, ഡിഫറൻഷ്യൽ സ്വകാര്യത ഉൾപ്പെടെയുള്ള ലോകോത്തര, വ്യക്തിപര ഡാറ്റ എടുത്തുനീക്കൽ സാങ്കേതികവിദ്യ Google-ൻ്റെ കോവിഡ്-19 കമ്മ്യൂണിറ്റി മൊബിലിറ്റി റിപ്പോർട്ടുകൾ ഉപയോഗിക്കുന്നു.

ഓപ്പൺ സോഴ്സ് സ്വകാര്യതാ സാങ്കേതിവിദ്യകൾ

ഞങ്ങളുടെ സ്വകാര്യതാ പരിരക്ഷകളും നവീകരണങ്ങളും പങ്കിടൽ

ഞങ്ങൾ നൽകുന്ന സ്വകാര്യതാ പരിരക്ഷകൾ നിരന്തരം മെച്ചപ്പെടുത്താനും ഈ മെച്ചപ്പെടുത്തലുകൾ മറ്റുള്ളവരുമായി പങ്കിടാനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. അതിനാലാണ്, ഡിഫറൻഷ്യൽ സ്വകാര്യത, ഫെഡറേറ്റഡ് ലേണിംഗ്, പ്രൈവറ്റ് ജോയിൻ ആൻഡ് കമ്പ്യൂട്ട് പോലുള്ള, വ്യക്തിപര ഡാറ്റ എടുത്തുനീക്കുന്നതിനും ഡാറ്റയുടെ അളവ് കുറയ്ക്കുന്നതിനുമുള്ള ഞങ്ങളുടെ വിപുലീകരിച്ച സാങ്കേതികവിദ്യകൾ ഞങ്ങൾ ഓപ്പൺ സോഴ്സ് ചെയ്യുന്നത്. വ്യക്തിപരമായ സ്വകാര്യത പരിരക്ഷിച്ചുകൊണ്ടു തന്നെ, എല്ലാവർക്കും പ്രയോജനകരമായ ഉൾക്കാഴ്ചകൾ സൃഷ്ടിക്കാൻ ഈ ഓപ്പൺ സോഴ്സ് ടൂളുകൾ സഹായിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

ക്രോസ് അക്കൗണ്ട് പരിരക്ഷ
നിങ്ങളുടെ Google അക്കൗണ്ടിന് പുറത്തേക്കും പരിരക്ഷ വിപുലീകരിക്കൽ

നിങ്ങളുടെ Google അക്കൗണ്ടിൽ ഞങ്ങൾ നൽകുന്ന പരിരക്ഷകൾ, Google സൈൻ ഇൻ ഉപയോഗിച്ച് നിങ്ങൾ സൈൻ ഇൻ ചെയ്യുന്ന ആപ്പുകളിലേക്കും സൈറ്റുകളിലേക്കും ക്രോസ് അക്കൗണ്ട് പരിരക്ഷ വ്യാപിപ്പിക്കുന്നു. ആപ്പുകളും സൈറ്റുകളും ക്രോസ് അക്കൗണ്ട് പരിരക്ഷ വിന്യസിച്ചിട്ടുള്ളപ്പോൾ, നിങ്ങളെക്കൂടി പരിരക്ഷിക്കാൻ അവർക്ക് കഴിയുന്ന തരത്തിൽ, അക്കൗണ്ട് ഹൈജാക്ക് ചെയ്യൽ പോലുള്ള സുരക്ഷാ ഇവന്റുകളെ കുറിച്ച് അവർക്ക് വിവരങ്ങൾ നൽകാൻ ഞങ്ങൾക്കാകും. ഈ മുൻനിര സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന്, എല്ലാ ആപ്പുകൾക്കും നടപ്പാക്കുന്നത് എളുപ്പമാക്കാൻ ഞങ്ങൾ മറ്റ് പ്രധാന സാങ്കേതികവിദ്യാ കമ്പനികളുമായും മാനദണ്ഡങ്ങൾ നിശ്ചയിക്കുന്ന കമ്മ്യൂണിറ്റികളുമായും ചേർന്ന് പ്രവർത്തിച്ചു.

അപകടസാധ്യതാ റിവാർഡുകൾ
സുരക്ഷാ സംബന്ധമായ അപകടസാധ്യതകൾ പുറത്തുകൊണ്ടുവരാൻ വ്യാവസായിക പങ്കാളികളെ പ്രോത്സാഹിപ്പിക്കൽ

ഞങ്ങളുടെ സേവനങ്ങളിലെ അപകടസാധ്യതകൾ കണ്ടെത്തുന്ന സ്വതന്ത്ര ഗവേഷകർക്ക് പണം നൽകുന്ന അപകടസാധ്യതാ റിവാർഡ് പ്രോഗ്രാമുകൾ തുടങ്ങിയത് Google ആണ്. ഞങ്ങളുടെ ഉപഭോക്താക്കളെ സുരക്ഷിതരായി നിലനിർത്താൻ സഹായിക്കുന്ന നവീനമായ ബാഹ്യ സഹകരണങ്ങൾക്കെല്ലാം റിവാർഡ് നൽകുന്നതിന്, ഓരോ വർഷവും ഗവേഷണ ഗ്രാൻ്റുകളായും ബഗ് ബൗണ്ടികളായും ദശലക്ഷക്കണക്കിന് ഡോളർ ഞങ്ങൾ നൽകുന്നു. Chrome, Android എന്നിവയുൾപ്പെടെ ഞങ്ങളുടെ നിരവധി ഉൽപ്പന്നങ്ങൾക്ക് ഞങ്ങൾ നിലവിൽ അപകടസാധ്യതാ റിവാർഡുകൾ നൽകുന്നു.

സ്വതന്ത്ര ഗവേഷകരെ ഉൾപ്പെടുത്തുന്നതിന് പുറമെ, ഇൻ്റർനെറ്റിലുടനീളം ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറിലെ സുരക്ഷാ പാളിച്ചകൾ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനുമായി Project Zero എന്ന പേരിൽ എഞ്ചിനീയർമാരുടെ ഒരു ആന്തരിക ടീമും ഞങ്ങൾക്കുണ്ട്.

പരിശോധിച്ചുറപ്പിക്കൽ മാനദണ്ഡങ്ങൾ
നിങ്ങളെ സുരക്ഷിതരായി നിലനിർത്താൻ പരിശോധിച്ചുറപ്പിക്കൽ മാനദണ്ഡങ്ങൾ ഉയർത്തൽ

സാധ്യമായ ഏറ്റവും ശക്തമായ സൈൻ ഇൻ, പരിശോധിച്ചുറപ്പിക്കൽ മാനദണ്ഡങ്ങൾ വെബ്ബിൽ സ്വീകരിക്കുന്നതിലോ ഉപയോക്താക്കളുടെ കൂടി സഹകരണത്തോടെ സൃഷ്ടിക്കുന്നതിലോ ഞങ്ങൾ എന്നും മുൻപന്തിയിലാണ്. കേന്ദ്രീകൃത വെബ് മാനദണ്ഡങ്ങൾ വികസിപ്പിക്കുന്നതിലൂടെ മേഖലയിലുടനീളം ഞങ്ങൾ സഹകരിക്കുകയും സാങ്കേതികവിദ്യ പങ്കിടുകയും ചെയ്യുന്നു. എല്ലാവർക്കും സുരക്ഷിതമായ അക്കൗണ്ട് ആക്സസ് ഉറപ്പാക്കുന്നതിലൂടെ, ഉപയോക്താക്കൾക്കും കമ്പനികൾക്കും അവയുടെ ജീവനക്കാർക്കും ഉപയോഗിക്കാൻ പുതിയ വ്യാവസായിക മാനദണ്ഡങ്ങൾ സജ്ജീകരിക്കുകയും വിന്യസിക്കുകയും ചെയ്യുക എന്നതായിരുന്നു FIDO Alliance എന്ന സന്നദ്ധ സംഘടനയുമായുള്ള അത്തരമൊരു പങ്കാളിത്തത്തിൻ്റെ ലക്ഷ്യം.

ഓപ്പൺ സോഴ്സ് സുരക്ഷ
സുരക്ഷാ സംബന്ധമായ അപകടസാധ്യതകൾ തടയുന്നതിന് സഹായിക്കാൻ കഴിയുന്ന തരത്തിൽ ഡെവലപ്പർമാർക്ക് സുരക്ഷാ ടൂളുകൾ ലഭ്യമാക്കൽ

മറ്റുള്ളവർക്ക് മൂല്യവത്താകും എന്ന് കരുതുമ്പോഴെല്ലാം ഞങ്ങളുടെ സുരക്ഷാ സാങ്കേതികവിദ്യ ഞങ്ങൾ പങ്കിടുന്നു. ഉദാഹരണത്തിന്, ഡെലവപ്പർമാരുടെ വെബ് ആപ്പുകളിലെ സുരക്ഷാ സംബന്ധമായ അപകടസാധ്യതകൾ സ്കാൻ ചെയ്യാനും വിലയിരുത്താനും ഞങ്ങളുടെ Google Cloud വെബ് സുരക്ഷാ സ്കാനർ ഞങ്ങൾ അവർക്ക് സൗജന്യമായി ലഭ്യമാക്കുന്നു. ഞങ്ങളുടെ ഉപയോഗത്തിനായി വികസിപ്പിച്ചെടുത്ത ഒന്നിലധികം സുരക്ഷാ ടൂളുകൾ ഞങ്ങൾ മറ്റുള്ളവർക്ക് ഉപയോഗിക്കാൻ ഓപ്പൺ സോഴ്സ് പ്രോജക്റ്റുകളായി സംഭാവന ചെയ്തിട്ടുണ്ട്.

വാഷിങ്ടൺ ഡിസിയിലെ ഫെഡറൽ ട്രയാംഗിളിൽ Google Trust & Safety വിദഗ്ദ്ധർ സ്വകാര്യതയും സുരക്ഷയും സംബന്ധിച്ച നുറുങ്ങുകൾ പങ്കിടുന്നു.

ഓൺലൈൻ സുരക്ഷാ പരിശീലനം
എല്ലാവർക്കും മെച്ചപ്പെട്ട സുരക്ഷ നൽകാൻ സൗകര്യമൊരുക്കലും ഓൺലൈൻ സുരക്ഷാ പരിശീലനം നൽകലും

ഓൺലൈനിൽ സുരക്ഷിതരായി നിലനിൽക്കേണ്ടത് എങ്ങനെ എന്നറിയാൻ ലോകമെമ്പാടുമുള്ള ആളുകളെ സഹായിക്കുന്നതിന് ഞങ്ങൾ വിദ്യാഭ്യാസ സാമഗ്രികളും പരിശീലനവും ടൂളുകളും നൽകുന്നു. അദ്ധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, പ്രായമായവർ, ഭിന്നശേഷികളുള്ള ആളുകൾ എന്നിവരുൾപ്പെടെ 100 ദശലക്ഷത്തിലധികം ആളുകളിലേക്ക് ഓൺലൈൻ സുരക്ഷാ വിഭവങ്ങളും പരിശീലനവുമായി ഞങ്ങളുടെ ഔട്ട്റീച്ച് ടീം ഓരോ വർഷവും എത്തുന്നു.

Project shield
ഷട്ട് ഡൗൺ ചെയ്യപ്പെടുന്നതിൽ നിന്ന് വാർത്താ വെബ്സൈറ്റുകളെ പരിരക്ഷിക്കൽ

ഡിസ്ട്രിബ്യൂട്ടഡ് ഡിനയൽ ഓഫ് സർവീസ് (DDoS) ആക്രമണങ്ങളിൽ നിന്ന് വാർത്ത, മനുഷ്യാവകാശ സംഘടനകൾ, ഇലക്ഷൻ സൈറ്റുകൾ, രാഷ്ട്രീയ സംഘടനകൾ, ക്യാമ്പെയ്നുകൾ, സ്ഥാനാർത്ഥികൾ എന്നിവരെ പരിരക്ഷിക്കാൻ സഹായിക്കുന്നതിന് ഞങ്ങളുടെ സുരക്ഷാ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഒരു സേവനമാണ് Project shield. അമിതമായി വ്യാജ ട്രാഫിക് സൃഷ്‌ടിക്കുന്നതിലൂടെ വെബ്‌സൈറ്റുകളുടെ പ്രവർത്തനം താറുമാറാക്കുകയും അതുവഴി ഉപയോക്താക്കൾക്ക് പ്രധാനപ്പെട്ട വിവരങ്ങൾ ലഭിക്കുന്നത് തടയുകയും ചെയ്യാനുള്ള ശ്രമങ്ങളാണ് ഇത്തരം ആക്രമണങ്ങൾ. വെബ്‌സൈറ്റിൻ്റെ വലുപ്പമോ ആക്രമണത്തിൻ്റെ കാഠിന്യമോ എത്രയാണെങ്കിലും, Project Shield എപ്പോഴും സൗജന്യമാണ്.

ഡാറ്റാ പോർട്ടബിലിറ്റി
ഡാറ്റാ പോർട്ടബിലിറ്റിയിലെ മുൻനിര സ്വകാര്യതാ, സുരക്ഷാ നവീകരണങ്ങൾ

ആളുകൾക്ക് അവരുടെ ഡാറ്റ വെബ്ബിലുടനീളം നീക്കാനും പുതിയ ഓൺലൈൻ സേവന ദാതാക്കളെ എളുപ്പത്തിൽ പരീക്ഷിക്കാനും സഹായിക്കുന്നതിന് ഞങ്ങൾ ഒരു ഓപ്പൺ സോഴ്സ് ഡാറ്റാ പോർട്ടബിലിറ്റി പ്ലാറ്റ്‌ഫോം ലോഞ്ച് ചെയ്‌തു, Apple, Microsoft, Facebook, Twitter തുടങ്ങിയ കമ്പനികളുമായി സഹകരിച്ച് പ്രവർത്തിക്കുന്നത് തുടരുകയും ചെയ്യുന്നു.

സ്വകാര്യതാ സഹകരണം
എല്ലാവർക്കുമായി കൂടുതൽ സ്വകാര്യതയുള്ള വെബ് സൃഷ്ടിക്കൽ

സ്വകാര്യതാ സാൻഡ്ബോക്സ് പോലുള്ള സഹകരണ ഇടങ്ങൾ സൃഷ്ടിക്കാനും വെബ്ബിലുടനീളം സൗജന്യവും ആക്സസ് ചെയ്യാവുന്നതുമായ ഉള്ളടക്കത്തെ പിന്തുണയ്ക്കുമ്പോൾ തന്നെ ഉപയോക്തൃ സ്വകാര്യത പരിരക്ഷിക്കുന്ന പൊതുവായ ഒരു കൂട്ടം മാനദണ്ഡങ്ങൾ വികസിപ്പിക്കുന്നതിനായി വെബ് കമ്മ്യൂണിറ്റിയുമായി ചേർന്ന് പ്രവർത്തിക്കാനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഞങ്ങളുടെ വിഭവങ്ങളും പ്ലാറ്റ്‌ഫോമുകളും പങ്കിടുന്നതിലൂടെ, കൂടുതൽ സ്വകാര്യതയുള്ള വെബ്ബിലേക്കുള്ള പുരോഗതി പ്രോത്സാഹിപ്പിക്കാനാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

കോൺടാക്റ്റ് ട്രേസ് ചെയ്യൽ

കോവിഡ്-19-നെ
നേരിടാൻ പൊതുജനാരോഗ്യ അധികൃതരെ സഹായിക്കുമ്പോൾ തന്നെ ഉപയോക്തൃ സ്വകാര്യത സംരക്ഷിക്കുന്നു

കോവിഡ്-19 മഹാമാരി നേരിടാൻ സർക്കാരുകളെ സഹായിക്കുന്നതിന്, രൂപകൽപ്പനയിൽ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും മുഖ്യ പരിഗണന നൽകിക്കൊണ്ട് എക്സ്പോഷർ അറിയിപ്പുകൾ സിസ്റ്റം പോലുള്ള കോൺടാക്റ്റ് ട്രേസ് ചെയ്യൽ സാങ്കേതികവിദ്യകൾ Google-ഉം Apple-ഉം സംയുക്തമായി സൃഷ്ടിച്ചിട്ടുണ്ട്. ഡെവലപ്പർമാരും സർക്കാരുകളും പൊതുജനാരോഗ്യ പ്രവർത്തകരുമായി ചേർന്നുള്ള പ്രവർത്തനത്തിലൂടെയും സഹകരണത്തിലൂടെയും, ഉയർന്ന നിലവാരത്തിൽ ഉപയോക്തൃ സ്വകാര്യത പരിരക്ഷിച്ചുകൊണ്ടുതന്നെ ആഗോള പ്രശ്നങ്ങൾ തുടർന്നും പരിഹരിക്കാൻ സാങ്കേതികവിദ്യയെ ആശ്രയിക്കാനാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

എഞ്ചിനീയറിംഗ് കേന്ദ്രം

ഓൺലൈൻ സുരക്ഷയുടെ ഭാവിക്കായി Google സുരക്ഷാ എഞ്ചിനീയറിംഗ് കേന്ദ്രം എങ്ങനെയാണ് തയ്യാറെടുക്കുന്നതെന്ന് അറിയുക.