ഈ മേഖലയിലെ ഏറ്റവും ഉയർന്ന സുരക്ഷാ രീതി ഉപയോഗിച്ചാണ് ഞങ്ങൾ നിങ്ങളെ ഓൺലൈനിൽ പരിരക്ഷിക്കുന്നത്.

സ്‌പാം, മാൽവേർ, വൈറസുകൾ എന്നിവ പോലുള്ള ഭീഷണികൾ നിങ്ങളിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ തിരിച്ചറിയാനും ഉടൻ തന്നെ അവയെ ബ്ലോക്ക് ചെയ്യാനും സഹായിക്കുന്ന ശക്തമായ സുരക്ഷയോടെയുള്ള സാങ്കേതികവിദ്യകളാൽ, ഞങ്ങൾ നിർമിക്കുന്നതെല്ലാം പരിരക്ഷിക്കപ്പെട്ടിരിക്കുന്നു. ഈ സുരക്ഷാ സാങ്കേതികവിദ്യകൾ പങ്കാളികളുമായും ഞങ്ങളുടെ എതിർ കമ്പനികളുമായും ഒരേപോലെ പങ്കിടുന്നതിനാൽ, വ്യാവസായിക മാനദണ്ഡങ്ങൾ ഉയർത്തി എല്ലാവരേയും ഓൺലൈനിൽ പരിരക്ഷിക്കാൻ ഞങ്ങൾക്കാകുന്നു.

ഉൾച്ചേർത്തിട്ടുള്ള പരിരക്ഷ

ഞങ്ങൾ നിർമിക്കുന്ന എല്ലാത്തിലേക്കും പരിരക്ഷ ചേർക്കൽ

ലോകത്തിലെ ഏറ്റവും നൂതനമായ സുരക്ഷാ സംവിധാനങ്ങളിൽ ഒന്നിനാൽ തുടർച്ചയായി പരിരക്ഷിക്കപ്പെടുന്നതാണ് Google സേവനങ്ങൾ. സേവനങ്ങളിൽ ഉൾച്ചേർത്തിട്ടുള്ള ഈ സുരക്ഷാ സംവിധാനം, ഓൺലൈൻ ഭീഷണികൾ തിരിച്ചറിയുകയും തടയുകയും ചെയ്യുന്നു, അതിനാൽ നിങ്ങളുടെ വ്യക്തിഗത വിവരം സുരക്ഷിതമാണെന്ന് നിങ്ങൾക്ക് വിശ്വസിക്കാം.

കൂടുതലറിയുക

സുരക്ഷാ നേതൃത്വം

ഇന്റർനെറ്റിൽ ഉടനീളം സുരക്ഷ ശക്തിപ്പെടുത്താൻ സഹകരിച്ച് പ്രവർത്തിക്കൽ

ലോകത്തുടനീളമുള്ള പങ്കാളികൾ, ഞങ്ങളോട് മത്സരിക്കുന്ന സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവയുമായി ഞങ്ങളുടെ സുരക്ഷാ സംബന്ധമായ അറിവുകൾ, അനുഭവങ്ങൾ, സാങ്കേതികവിദ്യകൾ എന്നിവ പരസ്യമായി പങ്കിടുന്നതിന്റെ ഒരു നീണ്ട ചരിത്രം തന്നെ Google-ന് ഉണ്ട്. സുരക്ഷാ ഭീഷണികൾ ഉണ്ടാവുന്ന മുറയ്ക്ക്, ഉപയോക്താക്കളെ പരിരക്ഷിക്കുന്നതിനും ഒത്തൊരുമിച്ച് കൂടുതൽ സുരക്ഷിതമായ ഇന്റർനെറ്റ് സൃഷ്‌ടിക്കാൻ സഹായിക്കുന്നതിനും, വ്യവസായമേഖലയിൽ ഉടനീളമുള്ള ഈ സഹകരണം അത്യന്താപേക്ഷിതമാണ്.

കൂടുതലറിയുക

സുരക്ഷാ നുറുങ്ങുകൾ

ഓൺലൈനിൽ കൂടുതൽ സുരക്ഷിതമായിരിക്കാൻ നിങ്ങളെ സഹായിക്കുന്ന നുറുങ്ങുകൾ

ശക്തമായ പാസ്‌വേഡുകൾ സൃഷ്‌ടിക്കാനും ഉപകരണങ്ങൾ പരിരക്ഷിക്കാനും ഫിഷിംഗ് ശ്രമങ്ങൾ ഒഴിവാക്കാനും സുരക്ഷിതമായി ഇന്റർനെറ്റ് ബ്രൗസ് ചെയ്യാനുമായി, കുറച്ച് ദ്രുത നുറുങ്ങുകളും ഏറ്റവും മികച്ച സമ്പ്രദായങ്ങളും നിങ്ങൾക്കായി ഞങ്ങൾ ഒരുക്കിയിട്ടുണ്ട്.

കൂടുതലറിയുക

ഞങ്ങളുടെ സുരക്ഷാ നടപടികളെ കുറിച്ച് കൂടുതലറിയുക

നിങ്ങളുടെ സുരക്ഷ

ഈ മേഖലയിൽ ലഭ്യമായ മുൻനിര സുരക്ഷ ഉപയോഗിച്ച് ഞങ്ങൾ നിങ്ങളെ ഓൺലൈനിൽ പരിരക്ഷിക്കുന്നു.

നിങ്ങളുടെ സ്വകാര്യത

എല്ലാവർക്കും അനുയോജ്യമായ സ്വകാര്യതാ തത്ത്വങ്ങളാണ് ഞങ്ങൾ സൃഷ്‌ടിക്കുന്നത്.

കുടുംബങ്ങൾക്ക്

നിങ്ങളുടെ കുടുംബത്തിന് ഓൺലൈനിൽ അനുയോജ്യമായത് എന്താണെന്ന് മാനേജ് ചെയ്യാൻ ഞങ്ങൾ സഹായിക്കുന്നു.