എല്ലാവർക്കും അനുയോജ്യമായ സ്വകാര്യതാ തത്ത്വങ്ങളാണ് ഞങ്ങൾ സൃഷ്‌ടിക്കുന്നത്.

ഡാറ്റ, Google സേവനങ്ങളെ കൂടുതൽ സഹായകരവും പ്രസക്തവുമാക്കുന്നു, എന്നാൽ ഈ വിവരം ഞങ്ങൾ എങ്ങനെ ഉപയോഗിക്കണമെന്നത് നിങ്ങളുടെ വ്യക്തിഗതമായ തിരഞ്ഞെടുപ്പാണ്. ഏതെല്ലാം ഡാറ്റ ഞങ്ങൾ ശേഖരിക്കുന്നു, അത് എങ്ങനെ, എന്തിനുവേണ്ടി ഉപയോഗിക്കുന്നു എന്നിങ്ങനെയുള്ള കാര്യങ്ങളെ കുറിച്ച് ഞങ്ങൾ നിങ്ങളെ അറിയിക്കുന്നതാണ്. നിങ്ങളുടെ Google അക്കൗണ്ടിൽ ഞങ്ങൾ ശക്തമായ ഡാറ്റാ നിയന്ത്രണങ്ങൾ ചേർത്തിട്ടുള്ളതിനാൽ നിങ്ങൾക്ക് അനുയോജ്യമായ സ്വകാര്യതാ ക്രമീകരണം തിരഞ്ഞെടുക്കാം.

ഡാറ്റാ സുതാര്യത

എന്തെല്ലാം ഡാറ്റയാണ് ഞങ്ങൾ ഉപയോഗിക്കുന്നത്, എന്തിനാണ് ഉപയോഗിക്കുന്നത് എന്നിവ മനസ്സിലാക്കുന്നത് എളുപ്പമാക്കൽ

നിങ്ങൾ Google സേവനങ്ങൾ ഉപയോഗിക്കുമ്പോൾ, നിങ്ങളുടെ ഡാറ്റ ഞങ്ങളെ വിശ്വസിച്ച് ഏൽപ്പിക്കുന്നു. ഞങ്ങൾ ശേഖരിക്കുന്ന ഡാറ്റയെ കുറിച്ചും ഞങ്ങളുടെ സേവനങ്ങൾ നിങ്ങൾക്കായി കൂടുതൽ നല്ല രീതിയിൽ പ്രവർത്തിക്കുന്നതിനായി അത് എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ കുറിച്ചുമുള്ള കാര്യങ്ങൾ സുതാര്യമായിരിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്.

കൂടുതലറിയുക

സ്വകാര്യതാ നിയന്ത്രണങ്ങൾ

നിയന്ത്രണം നിങ്ങൾക്കാണ്

സ്വകാര്യതയുടെ കാര്യത്തിൽ, ഒരു നിയമം എല്ലായിടത്തും ഒരുപോലെ ബാധകമാവില്ലെന്ന് ഞങ്ങൾക്ക് അറിയാം, അതിനാലാണ് ശക്തമായ, എളുപ്പത്തിൽ ഉപയോഗിക്കാവുന്ന, സ്വകാര്യതാ ടൂളുകൾ ഞങ്ങൾ നിങ്ങളുടെ Google അക്കൗണ്ടിലേക്ക് ചേർത്തിട്ടുള്ളത്. നിങ്ങൾക്ക് യോജിക്കുന്ന സ്വകാര്യതാ ക്രമീകരണം, സേവനങ്ങളിൽ ഉടനീളം ഞങ്ങൾ എതൊക്കെ തരത്തിലുള്ള ഡാറ്റയാണ് ശേഖരിക്കുന്നത്, ഉപയോഗിക്കുന്നത് എന്നിവയ്ക്ക് മേലുള്ള നിയന്ത്രണം നിങ്ങൾക്ക് അവ നൽകുന്നു.

കൂടുതലറിയുക

പരസ്യങ്ങളും ഡാറ്റയും

ഞങ്ങൾ നിങ്ങളുടെ വ്യക്തിഗത വിവരം ആർക്കും വിൽക്കില്ല

Google ഉപകരണങ്ങളിലും പങ്കാളി വെബ്‌സൈറ്റുകളിലും മൊബൈൽ ആപ്പുകളിലും പ്രസക്തമായ പരസ്യങ്ങൾ നിങ്ങൾക്ക് നൽകുന്നതിന് ഞങ്ങൾ ഡാറ്റ ഉപയോഗിക്കുന്നു. ഞങ്ങളുടെ സേവനങ്ങൾക്ക് പണം കണ്ടെത്താനും അവ എല്ലാവർക്കും സൗജന്യമായി നൽകാനും ഈ പരസ്യങ്ങൾ സഹായിക്കുമെങ്കിലും, നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ഞങ്ങൾ വിൽപ്പന നടത്തുകയില്ല. എന്തെല്ലാം പരസ്യങ്ങൾ കാണും എന്നത് കൂടുതൽ നന്നായി നിയന്ത്രിക്കുന്നതിന്, ഞങ്ങൾ നിങ്ങൾക്ക് ശക്തമായ പരസ്യ ക്രമീകരണവും നൽകുന്നു.

കൂടുതലറിയുക

ഞങ്ങളുടെ സുരക്ഷാ നടപടികളെ കുറിച്ച് കൂടുതലറിയുക

നിങ്ങളുടെ സുരക്ഷ

ഈ മേഖലയിൽ ലഭ്യമായ മുൻനിര സുരക്ഷ ഉപയോഗിച്ച് ഞങ്ങൾ നിങ്ങളെ ഓൺലൈനിൽ പരിരക്ഷിക്കുന്നു.

നിങ്ങളുടെ സ്വകാര്യത

എല്ലാവർക്കും അനുയോജ്യമായ സ്വകാര്യതാ തത്ത്വങ്ങളാണ് ഞങ്ങൾ സൃഷ്‌ടിക്കുന്നത്.

കുടുംബങ്ങൾക്ക്

നിങ്ങളുടെ കുടുംബത്തിന് ഓൺലൈനിൽ അനുയോജ്യമായത് എന്താണെന്ന് മാനേജ് ചെയ്യാൻ ഞങ്ങൾ സഹായിക്കുന്നു.