Pixel സുരക്ഷിതമാക്കുന്ന
നിങ്ങളുടെ ഡിജിറ്റൽ ജീവിതം.

നിങ്ങളുടെ ഡിജിറ്റൽ ജീവിതത്തിന്റെ കേന്ദ്രബിന്ദു നിങ്ങളുടെ ഫോണാണ്, അതിനർത്ഥം നിങ്ങളുടെ ഏറ്റവും വ്യക്തിപരമായതും സ്വകാര്യമായതുമായ വിവരങ്ങൾ ഉള്ള ഇടമാണിത് എന്നാണ്. അതിനാലാണ് സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും ഇത്ര പ്രാധാന്യം നൽകി ഞങ്ങൾ Pixel ഫോൺ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

Pixel
നിങ്ങളുടെ ഡാറ്റ സുരക്ഷിതമാക്കി വയ്ക്കുന്ന എല്ലാ മാർഗ്ഗങ്ങളും.

ഡിസൈനിലൂടെ സുരക്ഷിതം

അകത്തും പുറത്തും ഒന്നിലധികം ലെയറുകളിലുള്ള സുരക്ഷയാലാണ് നിങ്ങളുടെ ഡാറ്റ പരിരക്ഷിച്ചിരിക്കുന്നത്.

പരിശോധിച്ചുറപ്പിക്കൽ

നിങ്ങളുടെ ഫോണിലേക്ക് നിങ്ങൾക്ക് മാത്രമേ ആക്‌സസ് ഉള്ളൂവെന്ന് ഉറപ്പാക്കാൻ പരിശോധിച്ചുറപ്പിക്കൽ സഹായിക്കുന്നു.

Pixel ഇന്റലിജൻസ്

നിങ്ങളുടെ ഡാറ്റയെ കൂടുതൽ സ്വകാര്യമായി നിലനിർത്താൻ ഉപകരണത്തിലെ ഇന്റലിജൻസ് സഹായിക്കുന്നു.

പരിരക്ഷയും നിയന്ത്രണങ്ങളും

ഉപയോഗിക്കാൻ എളുപ്പത്തിലുള്ള സ്വകാര്യതാ നിയന്ത്രണങ്ങളും നിങ്ങൾ ഡൗൺലോഡ് ചെയ്യുന്നതിനും ബ്രൗസ് ചെയ്യുന്നതിനും പങ്കിടുന്നതിനും സമയോചിതമായ സുരക്ഷയും.

ഡിസൈനിലൂടെ സുരക്ഷിതം

നിങ്ങളുടെ ഫോണും ഡാറ്റയും സ്വകാര്യവും സുരക്ഷിതവുമായി സൂക്ഷിക്കാൻ സഹായിക്കുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കുന്ന തരത്തിലാണ് ഞങ്ങൾ Pixel-ന്റെ ഹാര്‍ഡ്‍വെയറും സോഫ്റ്റ്‌വെയറും രൂപകൽപ്പന ചെയ്‍തിരിക്കുന്നത്.

Titan™ M ചിപ്പ്

Titan™ M ചിപ്പ്

എന്റർപ്രൈസ് ഗ്രേഡ് Titan M സുരക്ഷാ ചിപ്പ് നിങ്ങളുടെ ഏറ്റവും സൂക്ഷ്‌മമായി കൈകാര്യം ചെയ്യേണ്ട ഡാറ്റ പരിരക്ഷിക്കാൻ സഹായിക്കുന്നതിന് ഇഷ്ടാനുസൃതമായി നിർമ്മിച്ചിരിക്കുന്നതാണ്. Google ക്ലൗഡ് ഡാറ്റാ കേന്ദ്രങ്ങൾ പരിരക്ഷിക്കാൻ ഞങ്ങൾ ഉപയോഗിക്കുന്ന അതേ ചിപ്പിൽ നിന്ന് വികസിപ്പിച്ചിരിക്കുന്നതാണിത്, പാസ്‍കോഡ് പരിരക്ഷ, എൻക്രിപ്ഷൻ, ആപ്പുകളിലെ സുരക്ഷിത ഇടപാടുകൾ എന്നിവ പോലുള്ള ഏറ്റവും സൂക്ഷ്‌മമായി കൈകാര്യം ചെയ്യേണ്ട പ്രോസസുകളാണ് ഇത് കൈകാര്യം ചെയ്യുന്നത്.

ഉപകരണത്തിലെ ഇന്റലിജൻസ്

Pixel ഫോണുകളിൽ ഉൾപ്പെടെ, കഴിഞ്ഞ കുറേ വർഷങ്ങളായി ഞങ്ങളുടെ ഉൽപ്പന്നങ്ങൾ കൂടുതൽ സഹായകരമാക്കാൻ Google മെഷീൻ ലേണിംഗ് (ML) ഉപയോഗിച്ച് വരുന്നു. ഇപ്പോൾ കേൾക്കുന്നത്, Recorder ആപ്പ് പോലുള്ള ഫീച്ചറുകൾ പ്രവർത്തിപ്പിക്കാൻ നിങ്ങളുടെ ഫോണിലുള്ള ML മോഡലുകളെ ഉപകരണത്തിലെ ഇന്റലിജൻസ് ഉപയോഗിക്കുന്നു. ഇത് നിങ്ങളുടെ ഡാറ്റ കൂടുതലായും നിങ്ങളുടെ ഫോണിൽ തന്നെയും നിങ്ങൾക്ക് സ്വകാര്യമായും നിലനിർത്തുന്നു.

നിങ്ങളുടെ കൂടുതൽ ഡാറ്റയും നിങ്ങളുടെ ഉപകരണത്തിൽ തന്നെ നിലനിർത്തുന്ന ML ഉപയോഗിക്കാനുള്ള പുതുവഴികൾ ഞങ്ങൾ തുറന്നുകൊണ്ടിരിക്കുകയാണ്. ഈ മാർഗ്ഗങ്ങളിലൊന്നിന്റെ പേരാണ് ഫെഡറേറ്റഡ് ലേണിംഗ്. ML മോഡലുകളെ പരിശീലിപ്പിക്കാൻ വിവിധ ഉപകരണങ്ങളിൽ നിന്നുള്ള വ്യക്തിപരമായ ഡാറ്റ എടുത്തുനീക്കിയ വിവരങ്ങൾ സംയോജിപ്പിക്കുന്നതാണ് ഈ പുതിയ രീതി, ആരെയും വ്യക്തിഗതമായി പഠിക്കാതെ എല്ലാവരിൽ നിന്നും പഠിക്കാൻ ഞങ്ങളെ ഇത് സഹായിക്കുന്നു. നിങ്ങളുടെ സ്വകാര്യത നിലനിർത്താനും ഇപ്പോൾ കേൾക്കുന്നത് പോലുള്ള കൂടുതൽ സഹായകരമായ ഉൽപ്പന്നങ്ങളും സേവനങ്ങളും സൃഷ്ടിക്കാനും ഫെഡറേറ്റഡ് ലേണിംഗ് സഹായിക്കുന്നു. കൂടുതലറിയുക

ഗ്യാരണ്ടിയുള്ളതും സ്വയമേവയുള്ളതുമായ അപ്ഡേറ്റുകൾ

ഏറ്റവും കുറഞ്ഞത് മൂന്നു വർഷത്തേക്ക് എങ്കിലും നിങ്ങളുടെ Pixel ഫോണിന് ഏറ്റവും പുതിയ OS, സുരക്ഷാ അപ്ഡേറ്റുകൾ സ്വയമേവ ലഭിക്കും.1 Google ആപ്പുകൾ Google Play-യിലൂടെ അപ്ഡേറ്റ് ചെയ്യാനാകും എന്നതിനാൽ അവ തയ്യാറായാൽ ഉടനെ നിങ്ങളുടെ പ്രിയപ്പെട്ട ആപ്പുകളിൽ നിങ്ങൾക്ക് പുതിയ ഫീച്ചറുകളും സുരക്ഷാ മെച്ചപ്പെടുത്തലുകളും നേടാനാകും.

തടസ്സരഹിതമായ അപ്ഡേറ്റുകളിലൂടെ തുടരൂ

ഒരു OS അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്യാൻ നിങ്ങളുടെ ഫോൺ ഉപയോഗം തടസ്സപ്പെടുത്തുന്നതിന് പകരം, Pixel സ്വയമേവ അപ്ഡേറ്റ് ഡൗൺലോഡ് ചെയ്യുകയും പാർട്ടീഷൻ എന്ന് അറിയപ്പെടുന്ന സ്റ്റോറേജിന്റെ പ്രത്യേക വിഭാഗത്തിൽ അത് ഇൻസ്റ്റാൾ ചെയ്യുകയും ചെയ്യുന്നു. ഇത് പൂർണ്ണമായും പശ്ചാത്തലത്തിലാണ് നടക്കുന്നത്, അതിനാൽ തടസ്സങ്ങളില്ലാതെ നിങ്ങൾക്ക് ഫോൺ ഉപയോഗിക്കുന്നത് തുടരാനാകും. അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്യുകയും നിങ്ങൾ തയ്യാറാകുകയും ചെയ്യുമ്പോൾ, നിങ്ങൾ ഫോൺ റീസ്റ്റാർട്ട് ചെയ്യുക മാത്രം ചെയ്താൽ മതി, നിങ്ങൾക്ക് OS-ന്റെ ഏറ്റവും പുതിയ പതിപ്പ് ലഭിക്കും.

പരിശോധിച്ചുറപ്പിച്ച ബൂട്ട് ചെയ്യൽ‌

ഓരോ തവണ നിങ്ങളുടെ Pixel ആരംഭിക്കുമ്പോഴും നിങ്ങൾ ഉപയോഗിക്കുന്ന OS, Google-ൽ നിന്ന് വരുന്നതാണെന്നും കേടുവരുത്തിയതല്ലെന്നും ഉറപ്പാക്കാൻ, Titan M, പരിശോധിച്ചുറപ്പിച്ച ബൂട്ട് ചെയ്യൽ എന്നിവ സഹായിക്കാനുണ്ടാകും. പരിശോധിച്ചുറപ്പിച്ച ബൂട്ട് ചെയ്യൽ‌, നിങ്ങൾക്കുള്ളത് ഏറ്റവും പുതിയ OS പതിപ്പാണെന്ന് സ്ഥിരീകരിക്കാനും പഴയത് ഉപയോഗിക്കുന്നതിൽ നിന്ന് നിങ്ങളുടെ Pixel-നെ തടയാനും Titan M-ൽ സംഭരിച്ചിരിക്കുന്ന വിവരങ്ങളും പരിശോധിക്കുന്നു. അറിയപ്പെടുന്ന സുരക്ഷാ പോരായ്‌മകൾ ഉണ്ടാകാനിടയുള്ള, OS-ന്റെ പഴയ പതിപ്പുകൾ ലോഡ് ചെയ്യുന്നതിൽ നിന്ന് അക്രമികളെ തടയാൻ ഇത് സഹായിക്കുന്നു, ഇതിനാൽ നിങ്ങളുടെ ഫോൺ സുരക്ഷിതമായി തുടരുന്നു.

പരിശോധിച്ചുറപ്പിക്കൽ

മറ്റുള്ളവർ നിങ്ങളുടെ ഫോൺ ആക്‌സസ് ചെയ്യുന്നതിനെ തടയാൻ സഹായിക്കുന്ന ബിൽറ്റ് ഇൻ പരിശോധിച്ചുറപ്പിക്കൽ സുരക്ഷയാണ് Pixel-ൽ ഉള്ളത്.

Pixel അൺലോക്ക് ചെയ്യൽ

Pixel അൺലോക്ക് ചെയ്യൽ

നിങ്ങളുടെ ഫോൺ അൺലോക്ക് ചെയ്യുന്നത് എളുപ്പവും വേഗത്തിലുള്ളതും സുരക്ഷിതവുമാകണം. Pixel 4a-യിലുള്ള Pixel Imprint പോലുള്ള ഫീച്ചറുകൾ നിങ്ങളുടെ ഫോണിലേക്ക് നിങ്ങൾക്ക് മാത്രമേ ആക്‌സസ് ഉള്ളൂവെന്ന് ഉറപ്പാക്കാൻ സഹായിക്കുന്നു. നിങ്ങളുടെ പ്രിയപ്പെട്ട ആപ്പുകളിൽ സുരക്ഷിതമായി പണം അടയ്ക്കാനും അവ അനുവദിക്കുന്നു. നിങ്ങളുടെ ഫിംഗർപ്രിന്റ് ഡാറ്റ സുരക്ഷിതമായി സംഭരിക്കുന്നു, ഒരിക്കലും ഫോണിൽ നിന്ന് പുറത്ത് പോകുന്നില്ല.

Pixel 4-ലുള്ള മുഖം തിരിച്ചറിഞ്ഞുള്ള അൺലോക്ക് ഉപയോഗിക്കുന്നത് നിങ്ങളുടെ ഫോണിൽ തന്നെ പ്രോസസ് ചെയ്യുന്ന മുഖം തിരിച്ചറിയലാണ്, ഇതിനാൽ നിങ്ങളുടെ മുഖവിവരങ്ങൾ ഒരിക്കലും ക്ലൗഡിലേക്ക് അപ്‍ലോഡ് ചെയ്യുകയോ മറ്റ് സേവനങ്ങളുമായി പങ്കിടുകയോ ചെയ്യുന്നില്ല. മുഖത്തിന്റെ ചിത്രങ്ങൾ ഒരിക്കലും സംഭരിക്കുകയോ നിലനിർത്തുകയോ ചെയ്യുന്നില്ല. നിങ്ങളുടെ സ്വകാര്യതയും സുരക്ഷയും പരിരക്ഷിക്കുന്നതിനായി, അൺലോക്ക് ചെയ്യലിന് ഉപയോഗിച്ച മുഖവിവരങ്ങൾ സുരക്ഷിതമായി Pixel-ലെ Titan M സുരക്ഷാ ചിപ്പിൽ സംഭരിക്കുന്നു, ഇത് നിങ്ങളുടെ ഫോണിന്റെ മറ്റ് പ്രവർത്തനങ്ങൾക്കോ ഓപ്പറേറ്റിംഗ് സിസ്റ്റത്തിനോ ലഭ്യമല്ല.

Find My Device

നിങ്ങളുടെ Pixel എപ്പോഴെങ്കിലും നഷ്ടപ്പെട്ട് പോയാൽ, Find My Device-ന് സഹായിക്കാനാകും.2 ഏതെങ്കിലും ബ്രൗസറിൽ നിങ്ങളുടെ Google അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്യുന്നതിലൂടെയോ ഏതെങ്കിലും Android ഉപകരണത്തിൽ Find My Device ആപ്പ് ഉപയോഗിച്ചോ നിങ്ങൾക്ക് ഫോൺ കണ്ടെത്താനും അത് റിംഗ് ചെയ്യിക്കാനും സാധിക്കും.

നിങ്ങളുടെ ഫോൺ റിമോട്ടായി ലോക്ക് ചെയ്യാനോ ലോക്ക് സ്ക്രീനിൽ ഒരു സന്ദേശം പ്രദർശിപ്പിക്കാനോ Find My Device നിങ്ങളെ അനുവദിക്കുന്നു, ആരെങ്കിലും നിങ്ങളുടെ ഫോൺ കണ്ടെത്തിയാൽ ആരെ കോൺടാക്‌റ്റ് ചെയ്യണമെന്ന് ഇതിലൂടെ അവർക്ക് അറിയാനാകും. ഫോൺ തിരികെ കിട്ടില്ലെന്ന് നിങ്ങൾക്ക് ഉറപ്പാണെങ്കിൽ, റിമോട്ടായി നിങ്ങളുടെ എല്ലാ ഡാറ്റയും മായ്ക്കാനാകും. കൂടുതലറിയുക

ഫാക്‌ടറി റീസെറ്റ് പരിരക്ഷ

മെച്ചപ്പെടുത്തിയ, മോഷണ വിരുദ്ധ പരിരക്ഷയ്ക്കായി ഓരോ Pixel-ലും ഫാക്‌ടറി റീസെറ്റ് പരിരക്ഷയുണ്ട്. നിങ്ങളുടെ പാസ്‍കോഡോ Google അക്കൗണ്ട് പാസ്‍വേഡോ ഇല്ലാതെ ആർക്കും നിങ്ങളുടെ ഫോൺ വീണ്ടും സജീവമാക്കാൻ കഴിയില്ല എന്ന് ഉറപ്പാക്കാൻ ഇത് സഹായിക്കുന്നു. നിങ്ങളുടെ ഫോൺ സുരക്ഷിതമായി സൂക്ഷിക്കുന്ന ഞങ്ങളുടെ പലവഴികളിൽ ഒന്നാണിത്. കൂടുതലറിയുക

Pixel ഇന്റലിജൻസ്

ഉപകരണത്തിലുള്ള മെഷീൻ ലേണിംഗ്, AI എന്നിവയിലുള്ള ഞങ്ങളുടെ നേട്ടങ്ങൾ Pixel-നെ കൂടുതൽ സഹായകരമാക്കുന്നു, അതേസമയം നിങ്ങളുടെ കൂടുതൽ ഡാറ്റയും ഇത് നിങ്ങളുടെ പക്കൽ തന്നെ നിലനിർത്തുകയും ചെയ്യുന്നു.

ഇപ്പോൾ കേൾക്കുന്നത്

ഇപ്പോൾ കേൾക്കുന്നത്

ഇപ്പോൾ കേൾക്കുന്നത് ഫീച്ചറിലൂടെ നിങ്ങളുടെ Pixel-ന് നിങ്ങൾക്ക് ചുറ്റും കേൾക്കുന്ന സംഗീതം തിരിച്ചറിയാനാകും. മറ്റ് പാട്ട് തിരിച്ചറിയൽ സേവനങ്ങളിൽ നിന്ന് വ്യത്യസ്‌തമായി, ഇതിൽ എല്ലാ പ്രോസസിംഗും നിങ്ങളുടെ Pixel ഫോണിൽ തന്നെയാണ് നടക്കുന്നത്. ഒരു പാട്ട് കേൾക്കുമ്പോൾ നിങ്ങളുടെ ഫോൺ ആ മ്യൂസിക്കിന്റെ ഏതാനും സെക്കൻഡ് ഭാഗം ഉപകരണത്തിലുള്ള മ്യൂസിക് ഡാറ്റാബേസുമായി താരതമ്യം ചെയ്‍ത് എന്താണ് പ്ലേ ചെയ്യുന്നതെന്ന് തിരിച്ചറിയുന്നു - ഓഡിയോ ഒന്നും ഫോണിൽ നിന്ന് പുറത്തേക്ക് അയയ്ക്കാതെയാണ് ഇതെല്ലാം ചെയ്യുന്നത്. ഇപ്പോൾ കേൾക്കുന്നത് ഫീച്ചർ വേഗത്തിൽ പ്രവർത്തിക്കുന്നു, സ്വകാര്യവുമാണ്.

Pixel 4-ൽ ഇപ്പോൾ കേൾക്കുന്നത് ഫീച്ചർ ഉപയോഗിക്കുന്നത്, സ്വകാര്യത സംരക്ഷിക്കുന്ന സാങ്കേതികവിദ്യയായ ഫെഡറേറ്റഡ് അനലിറ്റിക്‌സാണ്. ഏതെങ്കിലും വ്യക്തിഗത ഫോൺ കേട്ട പാട്ട് ഏതാണെന്ന് വെളിപ്പെടുത്താതെ, പ്രദേശം അനുസരിച്ച് Pixel ഫോണുകളിൽ ഉടനീളം പതിവായി തിരിച്ചറിയുന്ന പാട്ടുകൾ അത് മനസ്സിലാക്കുന്നു. സംഗ്രഹിച്ച ഈ ഡാറ്റ ഉപയോഗിച്ച്, അത് ഉപകരണത്തിലുള്ള പാട്ടുകളുടെ ഡാറ്റാബേസ് ആളുകൾ കേൾക്കാൻ സാധ്യത കൂടുതലുള്ള പാട്ടുകൾ കൊണ്ട് അപ്ഡേറ്റ് ചെയ്യുന്നു, നിങ്ങൾ എന്താണ് കേൾക്കുന്നതെന്ന് ഒരിക്കലും അറിയാതെയാണ് Google ഇത് ചെയ്യുന്നത്. കൂടുതലറിയുക

പരിചിത മുഖങ്ങൾ

നിങ്ങൾ കൂടുതൽ തവണ ഫോട്ടോ എടുക്കുന്ന ആളുകളെ Pixel ഫീച്ചർ പഠിക്കും, അവർ കണ്ണടയ്ക്കാത്ത, ചിരിക്കുന്ന ഫോട്ടോകളുടെ മികച്ച ഷോട്ട് ഇത് ക്യാപ്ച്ചർ ചെയ്യും. ഇത് ചെയ്യാൻ, നിങ്ങളുടെ ഫോട്ടോകളിൽ തുടർച്ചയായി കാണുന്ന മുഖങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നിങ്ങളുടെ Pixel പ്രോസസ് ചെയ്യുകയും സംരക്ഷിക്കുകയും ചെയ്യുന്നു. ഈ വിവരങ്ങൾ യഥാർത്ഥ ലോകത്തിലെ ഏതെങ്കിലും ഐഡന്റിറ്റിയുമായി ബന്ധിപ്പിക്കുന്നവയല്ല. ഇത് പൂർണ്ണമായും നിങ്ങളുടെ ഉപകരണത്തിലാണ് നടക്കുന്നത്, ഇത് ഒരിക്കലും Google-ലേക്കോ നിങ്ങളുടെ Google അക്കൗണ്ടുമായി ബന്ധപ്പെട്ടവയിലേക്കോ അപ്‌ലോഡ് ചെയ്യുകയോ മറ്റ് ആപ്പുകളുമായി പങ്കിടുകയോ ചെയ്യുന്നില്ല. ഡിഫോൾട്ടായി പരിചിത മുഖങ്ങൾ ഓഫാണ്, പരിചിത മുഖങ്ങൾ പ്രവർത്തനരഹിതമാക്കുമ്പോഴെല്ലാം അതിന്റെ ഡാറ്റ ഇല്ലാതാക്കും.

സ്ക്രീൻ ശ്രദ്ധ

നിങ്ങൾ സ്ക്രീനിലേക്ക് നോക്കുമ്പോൾ അത് ഓണാക്കി നിലനിർത്താൻ സ്ക്രീൻ ശ്രദ്ധ ഉപയോഗിക്കാം. മെഷീൻ ലേണിംഗ് മോഡലുകൾ, ഫ്രണ്ട് ക്യാമറ എന്നിവ ഉപയോഗിച്ച് സ്ക്രീനിലേക്ക് ആരെങ്കിലും നോക്കുന്നുണ്ടോ എന്ന് തിരിച്ചറിഞ്ഞ് സ്ക്രീൻ ശ്രദ്ധ നിങ്ങളുടെ ഫോൺ സ്ക്രീൻ ഉറക്ക മോഡിലേക്ക് പോകുന്നത് തടയുന്നു. ഈ വിലയിരുത്തൽ നടക്കുന്നത് ഉപകരണത്തിൽ തന്നെയാണ്, ഡാറ്റയൊന്നും സംഭരിക്കുകയോ പങ്കിടുകയോ Google-ലേക്ക് അയയ്ക്കുകയോ ചെയ്യുന്നില്ല. ഡിസ്പ്ലേ ക്രമീകരണത്തിൽ നിങ്ങൾക്ക് സ്ക്രീൻ ശ്രദ്ധ ഏതു സമയത്തും ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യാം.

Motion Sense

Motion Sense

ജെസ്ച്ചറുകൾ തിരിച്ചറിയാനും ആരെങ്കിലും സമീപത്തുള്ളപ്പോൾ അത് മനസ്സിലാക്കാനും Pixel 4, Soli എന്ന് പേരുള്ള മോഷൻ സെൻസിംഗ് റഡാർ ചിപ്പും തനതായ സോഫ്റ്റ്‌വെയർ അൽഗരിതങ്ങളും ഉപയോഗിക്കുന്നു. നിങ്ങൾക്ക് Motion Sense3 ഏതുസമയത്തും ഓണാക്കാനും ഓഫാക്കാനും കഴിയും. സെൻസറിന്റെ എല്ലാ ഡാറ്റയും നിങ്ങളുടെ Pixel-ൽ തന്നെയാണ് പ്രോസസ് ചെയ്യുന്നത്. അത് ഒരിക്കലും സംരക്ഷിക്കുകയോ Google സേവനങ്ങളുമായോ മറ്റ് ആപ്പുകളുമായോ പങ്കിടുകയോ ചെയ്യുന്നില്ല.

കോളർ ഐഡിയും സ്‍പാം പരിരക്ഷയും

പരിചയമില്ലാത്ത നമ്പറുകളിൽ നിന്നുള്ള ചില കോളുകൾ സ്‍കാമുകളാകാം. അതിനാലാണ് എല്ലാ Pixel ഫോണുകളിലും കോളർ ഐഡിയും സ്‍പാം പരിരക്ഷയും ഉള്ളത്, ഇതിലൂടെ നിങ്ങളുടെ കോൺടാക്‌റ്റുകളിൽ ഇല്ലാത്ത വിളിക്കുന്ന ആളെക്കുറിച്ചോ ബിസിനസുകളെക്കുറിച്ചോ ഉള്ള വിവരങ്ങൾ നിങ്ങൾക്ക് കാണാനാകും, ഒപ്പം സ്‌പാം കോളർമാരാകാൻ സാധ്യതയുള്ളവരെക്കുറിച്ച് മുന്നറിയിപ്പുകൾ നേടാനും കഴിയും. കൂടുതലറിയുക

പരിശോധിച്ചുറപ്പിച്ച SMS, Messages-നുള്ള സ്‍പാം പരിരക്ഷ എന്നിവ

Messages-നുള്ള പരിശോധിച്ചുറപ്പിച്ച SMS, നിങ്ങൾക്ക് ടെക്സ്റ്റ് അയയ്ക്കുന്ന ബിസിനസിന്റെ യഥാർത്ഥ ഐഡന്റിറ്റി സ്ഥിരീകരിക്കാൻ നിങ്ങളെ സഹായിക്കുന്നു. ഉള്ളടക്കം അയച്ചിരിക്കുന്നത് നിർദ്ദിഷ്ട ബിസിനസ് തന്നെയാണെന്ന് ഓരോ സന്ദേശവും പരിശോധിച്ചുറപ്പിക്കുന്നതാണ് ഈ ഫീച്ചറിന്റെ പ്രവർത്തന രീതി. Google-ലേക്ക് നിങ്ങളുടെ സന്ദേശങ്ങൾ അയയ്ക്കാതെയാണ് ഓരോ സന്ദേശവും പരിശോധിച്ചുറപ്പിക്കുന്നത് - ഇങ്ങനെ ചെയ്യുമ്പോൾ സന്ദേശ ത്രെഡിൽ ബിസിനസിന്റെ പേര്, ലോഗോ, പരിശോധിച്ചുറപ്പിക്കൽ ബാഡ്‌ജ് എന്നിവ നിങ്ങൾക്ക് കാണാനാകും.

നിങ്ങൾക്ക് സന്ദേശം അയയ്ക്കുന്ന ബിസിനസുകളെ പരിശോധിച്ചുറപ്പിക്കുന്നത് കൂടാതെ, Messages-ൽ വരുന്ന സ്‍പാമുകളിൽ നിന്നും നിങ്ങളെ പരിരക്ഷിക്കാനും ഞങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. Messages-നുള്ള സ്‍പാം പരിരക്ഷയിലൂടെ സ്‍പാമെന്നും സുരക്ഷിതമല്ലാത്തതെന്നും സംശയിക്കുന്ന വെബ്സൈറ്റുകളെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞവയെക്കുറിച്ച് നിങ്ങൾക്ക് മുന്നറിയിപ്പ് നൽകും. Messages-ൽ സ്‍പാമെന്ന് സംശയിക്കുന്നു എന്ന മുന്നറിയിപ്പ് കാണുകയാണെങ്കിൽ, അത് സ്‌പാം ആണോ അല്ലയോ എന്ന് ഞങ്ങളെ അറിയിച്ച് ഞങ്ങളുടെ സ്‍പാം മോഡലുകൾ മെച്ചപ്പെടുത്താൻ നിങ്ങൾക്ക് ഞങ്ങളെ സഹായിക്കാനാകും. നിങ്ങൾക്ക് Messages-ൽ ഏതുസമയത്തും സ്‍പാം ടെക്സ്റ്റുകൾ റിപ്പോർട്ട് ചെയ്യാം, ഭാവിയിൽ സന്ദേശങ്ങൾ ലഭിക്കാതിരിക്കാൻ സംഭാഷണം ബ്ലോക്കും ചെയ്യാം.

Call Screen

Pixel-ലിൽ Call Screen4 ഫീച്ചറുമുണ്ട്, ആരാണ് വിളിക്കുന്നതെന്നും കോൾ എടുക്കുന്നതിന് മുമ്പ് തന്നെ എന്തിനാണ് വിളിക്കുന്നതെന്നും അറിയാൻ നിങ്ങളെ സഹായിക്കാൻ Google Assistant-നെ ഉപയോഗിക്കുന്ന ഒരു ഫീച്ചറാണിത്. സമയം ലാഭിക്കാനും ആവശ്യമില്ലാത്ത കോളുകൾ ഒഴിവാക്കാനും ഇത് സഹായിക്കുന്നു. നിങ്ങളുടെ സ്വകാര്യതയുടെ പരിരക്ഷയ്ക്കായി, നിങ്ങളുടെ കോളിന്റെ ട്രാൻസ്‍ക്രിപ്ഷൻ പൂർണ്ണമായും നിങ്ങളുടെ ഉപകരണത്തിൽ തന്നെയാണ് നടക്കുന്നത്. കൂടുതലറിയുക

Gboard

വിരൽചലിത ടൈപ്പിംഗ്, ശബ്ദം, ജെസ്ച്ചർ പോലുള്ള നിരവധി മാർഗ്ഗങ്ങളിലൂടെ നിങ്ങളുടെ സുഹൃത്തുക്കളും കുടുംബവുമായി ആശയവിനിമയം നടത്താൻ അനുവദിക്കുന്ന Pixel-ന്റെ ഡിഫോൾട്ട് കീബോർഡാണിത്. 900+ ഭാഷകൾ തമ്മിൽ മാറ്റാനും ആപ്പുകൾ മാറാതെ GIF-കളും ഇമോജികളും സ്റ്റിക്കറുകളും മറ്റും പങ്കിടാനും നിങ്ങൾക്ക് കഴിയും. നിങ്ങൾ ടൈപ്പ് ചെയ്യുന്നത് സ്വകാര്യമായി സൂക്ഷിക്കാൻ Gboard ഫെഡറേറ്റഡ് ലേണിംഗ് എന്നറിയപ്പെടുന്ന മെഷീൻ ലേണിംഗ് രീതിയാണ് ഉപയോഗിക്കുന്നത്. നിങ്ങളുടെ സന്ദേശങ്ങൾ ഉപകരണത്തിൽ തന്നെ നിലനിൽക്കുന്നുവെന്ന് ഇത് ഉറപ്പാക്കുന്നു, അതേസമയം സ്വയമേവയുള്ള തിരുത്തൽ, വാക്ക് നിർദ്ദേശങ്ങൾ, ഇമോജി നിർദ്ദേശങ്ങൾ എന്നിവ Gboard-ൽ എങ്ങനെ പ്രവർത്തിക്കുന്നു എന്നത് മെച്ചപ്പെടുത്താൻ Google-നെ അനുവദിക്കുകയും ചെയ്യുന്നു. കൂടുതലറിയുക

തത്സമയ ക്യാപ്ഷൻ

ഒറ്റ ടാപ്പിൽ, തത്സമയ ക്യാപ്ഷൻ5 നിങ്ങളുടെ ഫോണിലെ മീഡിയയും ഫോൺ കോളുകളും സ്വയമേവ കേട്ടെഴുതുന്നു. നിങ്ങൾക്കത് ഫോൺ കോളുകൾക്കും വീഡിയോകളിലും പോഡ്‌കാസ്റ്റുകളിലും ഓഡിയോ സന്ദേശങ്ങളിലും - നിങ്ങൾ സ്വന്തമായി റെക്കോർഡ് ചെയ്യുന്നവയിലും ഉപയോഗിക്കാം. തത്സമയ ക്യാപ്ഷൻ നിങ്ങളുടെ ഉപകരണത്തിലാണ് പ്രവർത്തിക്കുന്നത്, സംഭാഷണം തിരിച്ചറിയുന്ന ഉടൻ അടിക്കുറിപ്പുകൾ നിങ്ങളുടെ സ്ക്രീനിൽ ദൃശ്യമാകും. എല്ലാ ഡാറ്റയും നിങ്ങളുടെ ഫോണിൽ തന്നെ തുടരുന്നു.

മികച്ച ഷോട്ട്

മികച്ച ഷോട്ട് ഓണായിരിക്കുമ്പോൾ, ഉപകരണത്തിലുള്ള കമ്പ്യൂട്ടർ വിഷൻ മോഡൽ നിങ്ങളുടെ ഫോട്ടോകളിൽ നിന്ന് ലൈറ്റിംഗ്, എക്‌സ്പ്രഷനുകൾ, കോമ്പോസിഷൻ എന്നിവ പോലുള്ള നിലവാരങ്ങളുടെ അടിസ്ഥാനത്തിൽ ഏറ്റവും മികച്ച ഫ്രെയിമുകൾ തിരിച്ചറിയും. മികച്ച ഷോട്ട് പിന്നീട് ഏറ്റവും മികച്ച ഇമേജുകൾ നിങ്ങൾക്ക് നിർദ്ദേശിക്കും. ഇതെല്ലാം നടക്കുന്നത് നിങ്ങളുടെ ഫോണിൽ തന്നെയാണ്, പകരമുള്ള ഫോട്ടോകളൊന്നും നിങ്ങൾ സംരക്ഷിക്കാൻ തിരഞ്ഞെടുക്കാതെ ഒരിക്കലും ക്ലൗഡിലേക്ക് അപ്‍ലോഡ് ചെയ്യില്ല.

Google Assistant6

നിങ്ങളുടെ ശബ്ദം ഉപയോഗിച്ച് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ Google Assistant സഹായിക്കുന്നു. നിങ്ങളുടെ Pixel-ന്റെ Google Assistant, "Ok Google" പോലുള്ള സജീവമാക്കൽ വാക്കുകൾ തിരിച്ചറിയുന്നത് വരെ സ്റ്റാൻഡ്ബൈ മോഡിൽ കാത്തിരിക്കുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. സ്റ്റാൻഡ്ബൈ മോഡിൽ ആയിരിക്കുമ്പോൾ, Google Assistant നിങ്ങൾ പറയുന്നത് Google-ലേക്കോ മറ്റാർക്കെങ്കിലുമോ അയയ്ക്കില്ല.

പരിരക്ഷയും നിയന്ത്രണങ്ങളും

നിങ്ങളുടെ ഡാറ്റ പരിരക്ഷിക്കാനും നിങ്ങൾ പങ്കിടുന്നവയ്ക്ക് മേൽ വിശദമായ നിയന്ത്രണങ്ങൾ നൽകുന്നതിലും Pixel സമയോചിതമായ നടപടികൾ കൈക്കൊള്ളുന്നു.

Google Play Protect

Google Play Protect

Google Play സ്റ്റോറിലുള്ള എല്ലാ ആപ്പുകളും അംഗീകരിക്കുന്നതിന് മുമ്പ് കർശനമായ സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കാറുണ്ട്. ഞങ്ങളുടെ മെഷീൻ ലേണിംഗ് സിസ്റ്റം 100 ബില്യൺ ആപ്പുകൾ വരെ ഓരോ ദിവസവും സ്‌കാൻ ചെയ്യുന്നു, നിങ്ങളുടെ ഉപകരണം, ഡാറ്റ, ആപ്പുകൾ എന്നിവ മാൽവെയറിൽ നിന്ന് സുരക്ഷിതമായി നിലനിർത്താൻ തുടർച്ചയായി അണിയറയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ആപ്പുകൾ എവിടെ നിന്ന് ഡൗൺലോഡ് ചെയ്യുന്നു എന്ന് പരിഗണിക്കാതെ, നിങ്ങൾ ഡൗൺലോഡ് ചെയ്യുന്നതിന് മുമ്പും ചെയ്യുമ്പോഴും ശേഷവും സിസ്റ്റം അത് സ്‍കാൻ ചെയ്യുന്നു. കൂടുതലറിയുക

സുരക്ഷിത ബ്രൗസിംഗ്

അപകടകരമായ സൈറ്റുകളിലേക്ക് നിങ്ങൾ നാവിഗേറ്റ് ചെയ്യാനോ അപകടകരമായ ഫയലുകൾ ഡൗൺലോഡ് ചെയ്യാനോ ശ്രമിക്കുമ്പോഴെല്ലാം നിങ്ങൾക്ക് മുന്നറിയിപ്പ് നൽകി Google-ന്റെ സുരക്ഷിത ബ്രൗസിംഗ് ടെക്നോളജി നിങ്ങളുടെ Pixel-നെ ഫിഷിംഗ് ആക്രമണങ്ങളിൽ നിന്ന് പരിരക്ഷിക്കാൻ സഹായിക്കുന്നു. ദോഷകരമായ ആളുകൾ, വെബ്സൈറ്റുകളിൽ ആക്രമണങ്ങൾ നടത്തുമ്പോൾ സുരക്ഷിത ബ്രൗസിംഗ് അത് വെബ്സൈറ്റുകളുടെ വെബ്‌മാസ്റ്റർമാരെ അറിയിക്കുകയും പ്രശ്നം കണ്ടെത്താനും പരിഹരിക്കാനും അവരെ സഹായിക്കുകയും ചെയ്യുന്നു.

നിങ്ങളുടെ സ്വകാര്യത പരിരക്ഷിക്കുന്നതിനൊപ്പം നിങ്ങളെ സുരക്ഷിതമായി നിലനിർത്താനും ഡിസൈൻ ചെയ്‌തിരിക്കുന്നതാണ് സുരക്ഷിത ബ്രൗസിംഗ്. നിങ്ങളുടെ ഉപകരണത്തിൽ, ഫ്ളാഗ് ചെയ്‌ത സൈറ്റുകളുടെ ഒരു ലിസ്റ്റ് ഇത് സംഭരിക്കുന്നു. ലിസ്റ്റിലുള്ള ഒരു സൈറ്റ് നിങ്ങൾ സന്ദർശിക്കുകയാണെങ്കിൽ, ഞങ്ങൾക്ക് നടപടി എടുക്കേണ്ടതിനായി സൈറ്റ് URL-ന്റെ ഭാഗിക പകർപ്പ് നിങ്ങളുടെ ബ്രൗസർ Google-ന് അയയ്ക്കും. നിങ്ങൾ പങ്കിടുന്ന വിവരങ്ങളിൽ നിന്ന് നിങ്ങൾ ഏത് സൈറ്റാണ് യഥാർത്ഥത്തിൽ സന്ദർശിച്ചതെന്ന് Google-ന് അറിയാൻ കഴിയില്ല. കൂടുതലറിയുക

അനുമതികൾ

നിങ്ങൾ ഡൗൺലോഡ് ചെയ്യുന്ന ആപ്പുകൾ, നിങ്ങളുടെ ഫോട്ടോകളോ ലൊക്കേഷനോ പോലുള്ള സൂക്ഷ്‌മമായി കൈകാര്യം ചെയ്യേണ്ട ഡാറ്റ ആക്‌സസ് ചെയ്യുന്നതിന് മുമ്പ് നിങ്ങളുടെ അനുമതി നേടേണ്ടതുണ്ട്. അനുമതി അഭ്യർത്ഥനകൾ സാന്ദർഭികമാകുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്, അതിനാൽ നിങ്ങൾക്ക് ആവശ്യമുള്ള സാഹചര്യം വരുന്നത് വരെ അഭ്യർത്ഥനകൾ ലഭിക്കില്ല. നിങ്ങൾക്ക് എപ്പോഴെങ്കിലും മനംമാറ്റമുണ്ടായാൽ, ക്രമീകരണത്തിൽ ഏതുസമയത്തും അനുമതികൾ ഓഫാക്കാം. നിങ്ങളുടെ ലൊക്കേഷൻ ഡാറ്റയുമായി ബന്ധപ്പെട്ട്, നിർദ്ദിഷ്ട ആപ്പുകൾക്ക് പശ്ചാത്തലത്തിൽ നിങ്ങളുടെ ലൊക്കേഷനിലേക്ക് ആക്‌സസ് അനുവദിക്കുന്നത്, ആപ്പ് ഉപയോഗിക്കുമ്പോൾ മാത്രം ലൊക്കേഷനിലേക്ക് ആക്‌സസ് അനുവദിക്കുന്നത്, ആക്‌സസ് അനുവദിക്കുന്നില്ല എന്നിങ്ങനെ അധിക നിയന്ത്രണങ്ങൾ നിങ്ങൾക്കുണ്ട്.

Google അക്കൗണ്ട് ക്രമീകരണം

YouTube, Search, Google Maps എന്നിവ പോലുള്ള Google ഉൽപ്പന്നങ്ങളും സേവനങ്ങളും കൂടുതൽ സഹായകരവും പ്രസക്‌തവും ആകാൻ നിങ്ങളുടെ ആക്റ്റിവിറ്റി ഡാറ്റ ഉപയോഗിക്കുന്നു. ഞങ്ങൾ ഈ വിവരങ്ങൾ എങ്ങനെ ഉപയോഗിക്കുന്നു എന്നതിന്മേലുള്ള നിയന്ത്രണം നിങ്ങൾക്കുള്ളൊരു വ്യക്തിഗതമായ തിരഞ്ഞെടുപ്പാണ്. ഏതെല്ലാം ഡാറ്റ ഞങ്ങൾ ശേഖരിക്കുന്നു, അത് എങ്ങനെ, എന്തിന് വേണ്ടി ഉപയോഗിക്കുന്നു എന്നിങ്ങനെയുള്ള കാര്യങ്ങളെ കുറിച്ച് ഞങ്ങൾ നിങ്ങളെ അറിയിക്കുന്നു. ഉപയോഗിക്കാൻ എളുപ്പമുള്ള ഡാറ്റാ നിയന്ത്രണങ്ങൾ നിങ്ങളുടെ Google അക്കൗണ്ടിൽ ഞങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്, ഇതിലൂടെ നിങ്ങൾക്ക് അനുയോജ്യമായ സ്വകാര്യതാ ക്രമീകരണം തിരഞ്ഞെടുക്കാവുന്നതാണ് കൂടുതലറിയുക

Pixel ഫോൺ
Google Store-ൽ
Pixel ഷോപ്പ് ചെയ്യുക.
ഞങ്ങൾ നിർമ്മിക്കുന്ന ഓരോ ഉൽപ്പന്നത്തിലും
സുരക്ഷ എങ്ങനെ ഉൾപ്പെടുത്തുന്നു എന്ന് അറിയുക.