ദിവസേന പണമടയ്ക്കാൻ കൂടുതൽ സുരക്ഷിതമായ മാർഗം
.

ഓരോ പേയ്‌മെന്റ് നടത്തുമ്പോഴും അതിന് മുമ്പും ശേഷവും നിങ്ങളെ സംരക്ഷിക്കാനുള്ള ബിൽറ്റ് ഇൻ സുരക്ഷ ഉള്ളതിനാൽ, നിങ്ങളുടെ കാർഡ് സ്വൈപ്പ് ചെയ്യുകയോ പണമായി നൽകുകയോ ചെയ്യുന്നതിനേക്കാൾ സുരക്ഷിതം Google Pay ഉപയോഗിക്കുന്നതാണ്.

നിങ്ങളുടെ പേയ്‌‌മെന്റ് വിവരങ്ങൾ സുരക്ഷിതമായി നിലനിർത്തൂ

നിങ്ങളുടെ പേയ്‌‌മെന്റ് വിവരങ്ങൾ സുരക്ഷിതമായി നിലനിർത്തൂ

പണമടയ്ക്കാൻ ടാപ്പ് ചെയ്യുമ്പോൾ, വ്യാപാരിയിലേക്ക് നിങ്ങളുടെ യഥാർത്ഥ കാർഡ് നമ്പറിന് പകരം ഒരു വെർച്വൽ അക്കൗണ്ട് നമ്പർ Google Pay അയയ്ക്കുന്നതിനാൽ നിങ്ങളുടെ പേയ്‌മെന്റ് വിവരങ്ങൾ സുരക്ഷിതമായി നിലനിൽക്കുന്നു.

നിങ്ങൾ പണമടയ്ക്കുന്നതിന് മുമ്പ് ബിൽറ്റ് ഇൻ സുരക്ഷ

നിങ്ങൾ പണമടയ്ക്കുന്നതിന് മുമ്പ് ബിൽറ്റ് ഇൻ സുരക്ഷ

Google Pay-ൽ അധിക സുരക്ഷ ചേർക്കാൻ, സ്‌ക്രീൻ ലോക്ക് സജ്ജീകരിക്കുക. പണമടയ്ക്കാൻ ടാപ്പ് ചെയ്യുന്നതിന് മുമ്പ്, ഫിംഗർപ്രിന്റ്, പാറ്റേൺ അല്ലെങ്കിൽ വ്യക്തിപരമായ പിൻ* നൽകി നിങ്ങളുടെ ഉപകരണം അൺലോക്ക് ചെയ്യേണ്ടി വരുമെന്നതിനാൽ, നിങ്ങളുടെ വാങ്ങലുകൾക്ക് കൂടുതൽ പരിരക്ഷയുണ്ട്.

*അൺലോക്ക് ആവശ്യകതകൾ രാജ്യത്തിന് അനുസരിച്ച് മാറും.

എവിടെ നിന്നും നിങ്ങളുടെ ഫോൺ ലോക്ക് ചെയ്യുക

എവിടെ നിന്നും നിങ്ങളുടെ ഫോൺ ലോക്ക് ചെയ്യുക

നിങ്ങളുടെ ഫോൺ നഷ്‌ടപ്പെടുകയോ കളവ് പോവുകയോ ചെയ്‌താൽ, Google Find My Device ഉപയോഗിച്ച് വിദൂരമായി ഫോൺ ലോക്ക് ചെയ്യാനും നിങ്ങളുടെ Google അക്കൗണ്ടിൽ നിന്ന് ലോഗൗട്ട് ചെയ്യാനും ഡാറ്റ മായ്ക്കാനും കഴിയും. ഇത് നിങ്ങളുടെ പേയ്‌മെന്റ് വിവരങ്ങളെ സുരക്ഷിതമായി നിലനിർത്തുന്നു.

വിപണിയിൽ ലഭ്യമായ ഏറ്റവും മികച്ച സുരക്ഷ

വിപണിയിൽ ലഭ്യമായ ഏറ്റവും മികച്ച സുരക്ഷ

നിങ്ങളുടെ Google അക്കൗണ്ടിൽ സംരക്ഷിച്ച പേയ്‌മെന്റ് രീതികൾ, Google-ന്റെ സ്വകാര്യ സെർവറുകളിൽ സുരക്ഷിതമായി സംഭരിക്കുന്നു. നിങ്ങൾ ഓൺലൈനിൽ പണമടയ്ക്കുമ്പോൾ, Google Pay നിങ്ങളുടെ ഡാറ്റ എൻക്രിപ്‌റ്റ് ചെയ്യുന്നതിനാൽ ട്രാൻസിറ്റിൽ പേയ്‌മെന്റ് സുരക്ഷിതമാണ്.

നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ ഞങ്ങൾ വിൽക്കില്ല

ഞങ്ങൾ നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ ആർക്കും വിൽക്കില്ല. Google Pay ഉപയോഗിച്ച് പണമടയ്ക്കുമ്പോൾ, നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ മൂന്നാം കക്ഷികൾക്ക് വിൽക്കില്ല.

Google Pay
പണമടയ്ക്കാനുള്ള വേഗമേറിയതും ലളിതവും സുരക്ഷിതവുമായ മാർഗമാണ് Google Pay.
ഞങ്ങൾ നിർമ്മിക്കുന്ന ഓരോ ഉൽപ്പന്നത്തിലും
സുരക്ഷ എങ്ങനെ ഉൾപ്പെടുത്തുന്നു എന്ന് അറിയുക.