നിങ്ങൾക്ക് പരസ്യങ്ങൾ വ്യക്തിപരമാക്കുന്നതിന് എന്തെല്ലാം ഡാറ്റ ഞങ്ങൾ ഉപയോഗിക്കുന്നു എന്നത് നിയന്ത്രിക്കുന്നത്, പരസ്യ ക്രമീകരണത്തിൽ ഞങ്ങൾ എളുപ്പമാക്കിയിരിക്കുന്നു. Google അക്കൗണ്ടിലേക്ക് നിങ്ങൾ ചേർത്തിട്ടുള്ള വിവരം, ആക്റ്റിവിറ്റിയുടെ അടിസ്ഥാനത്തിൽ നിങ്ങളുടെ താൽപ്പര്യങ്ങളെക്കുറിച്ച് ഞങ്ങൾ ഊഹിച്ച കാര്യങ്ങൾ, പരസ്യങ്ങൾ കാണിക്കാനായി ഞങ്ങളുടെ പങ്കാളികളായ പരസ്യദാതാക്കളുമായുള്ള സമ്പർക്കം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഞങ്ങൾ നിങ്ങളെ എന്ത് കാണിക്കുന്നു എന്നതിനെ നിങ്ങളുടെ ആക്റ്റിവിറ്റി സ്വാധീനിക്കുന്നു, എന്നാൽ അതിന്റെ നിയന്ത്രണം എപ്പോഴും നിങ്ങൾക്ക് തന്നെയാണ്. ഉദാഹരണത്തിന്, അടുത്തിടെ നടന്ന ഒരു ഫുട്ബോൾ മത്സരത്തിന്റെ പ്രസക്തഭാഗങ്ങൾ YouTube-ൽ കാണുകയോ Google തിരയലിൽ "എന്റെ സമീപമുള്ള ഫുട്ബോൾ മൈതാനങ്ങൾ" എന്ന് തിരയുകയോ ചെയ്താൽ, നിങ്ങൾ ഒരു ഫുട്ബോൾ ആരാധകൻ ആണെന്ന് ഞങ്ങൾ കരുതിയേക്കാം. പങ്കാളിയായ ഒരു പരസ്യ ദാതാവിന്റെ സൈറ്റിൽ നിങ്ങൾ സമയം ചിലവഴിച്ചിട്ടുണ്ടെങ്കിലും, ആ സന്ദർശനത്തിന്റെ അടിസ്ഥാനത്തിൽ ഞങ്ങൾ പരസ്യങ്ങൾ നിർദേശിച്ചേക്കാം.
പരസ്യം വ്യക്തിഗതമാക്കൽ ഓണായിരിക്കുമ്പോൾ, നിങ്ങൾക്ക് ഏത് വിവരവും തിരഞ്ഞെടുക്കാം – പ്രായവും ലിംഗഭേദവും, ഊഹിക്കുന്ന താൽപ്പര്യം, അല്ലെങ്കിൽ പരസ്യദാതാവുമായി മുമ്പുള്ള സമ്പർക്കം – എന്തിനാണ് ഇത് ഉപയോഗിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതലറിയാം, ഓഫാക്കാം, അല്ലെങ്കിൽ വ്യക്തിപരമാക്കിയ പരസ്യങ്ങൾ പൂർണമായി നിർജ്ജീവമാക്കാം. അപ്പോഴും നിങ്ങൾ പരസ്യങ്ങൾ കാണും, എന്നാൽ അവ മിക്കവാറും അപ്രസക്തമായിരിക്കും.