ഡാറ്റയുമായി ബന്ധപ്പെട്ട ഉത്തരവാദിത്തത്തോടെയുള്ള പ്രവർത്തനങ്ങൾ
നിങ്ങളുടെ സ്വകാര്യത പരിരക്ഷിക്കുന്നു.

നിങ്ങൾ ദിവസേന ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളും സേവനങ്ങളും കൂടുതൽ സഹായപ്രദമാക്കുന്നതിൽ ഡാറ്റ പ്രധാന പങ്കു വഹിക്കുന്നു. ആ ഡാറ്റ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യാനും കർശനമായ പ്രോട്ടോക്കോളുകളും നൂതനമായ സ്വകാര്യതാ സാങ്കേതികവിദ്യകളും ഉപയോഗിച്ച് നിങ്ങളുടെ സ്വകാര്യത പരിരക്ഷിക്കാനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

ഡാറ്റയുടെ അളവ് കുറയ്ക്കൽ

ഉപയോഗിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന വ്യക്തിപര വിവരങ്ങൾ പരിമിതപ്പെടുത്തൽ

Maps-ൽ നിങ്ങൾക്ക് പ്രിയപ്പെട്ട ലക്ഷ്യസ്ഥാനങ്ങൾ കണ്ടെത്താനാകുന്നതോ YouTube-ൽ കാണേണ്ടവയെ കുറിച്ചുള്ള നിർദ്ദേശങ്ങൾ നേടുന്നതോ എന്തുമാകട്ടെ, നിങ്ങൾക്ക് ഉപകാരപ്രദവും സഹായകരവും ആയിരിക്കുന്നിടത്തോളം മാത്രമേ ഉൽപ്പന്നങ്ങൾ നിങ്ങളുടെ വിവരങ്ങൾ സൂക്ഷിക്കാവൂ എന്ന് ഞങ്ങൾ കരുതുന്നു.

ഡിഫോൾട്ടായി ഓഫാക്കിയ നിലയിലുള്ള ലൊക്കേഷൻ ചരിത്രം നിങ്ങൾ ആദ്യമായി ഓണാക്കുമ്പോൾ, സ്വയമേവ ഇല്ലാതാക്കൽ ഓപ്ഷൻ 18 മാസത്തേക്ക് ഡിഫോൾട്ടായി സജ്ജീകരിക്കും. പുതിയ അക്കൗണ്ടുകൾക്ക്, വെബ്, ആപ്പ് ആക്റ്റിവിറ്റി സ്വയമേവ ഇല്ലാതാക്കൽ ഓപ്ഷൻ 18 മാസത്തേക്ക് ഡിഫോൾട്ടായി സജ്ജീകരിക്കും. നിങ്ങൾ ഇല്ലാതാക്കാൻ തീരുമാനിക്കുന്നതുവരെ സൂക്ഷിക്കുന്നതിന് പകരം, നിങ്ങളുടെ ആക്റ്റിവിറ്റി ഡാറ്റ 18 മാസത്തിനു ശേഷം സ്വയമേവ തുടർച്ചയായി ഇല്ലാതാക്കുമെന്നാണ് ഇതിനർത്ഥം. നിങ്ങൾക്ക് ഏതുസമയത്തും ഈ ക്രമീകരണം ഓഫാക്കുകയോ സ്വയമേവ ഇല്ലാതാക്കൽ ക്രമീകരണം മാറ്റുകയോ ചെയ്യാം.

ആക്‌സസ് ബ്ലോക്ക് ചെയ്യൽ

ഞങ്ങൾ ഒരിക്കലും നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ വിൽക്കില്ല, ആർക്കാണ് ആക്‌സസ് ഉള്ളത് എന്നതിന്റെ നിയന്ത്രണം നിങ്ങൾക്ക് നൽകുകയും ചെയ്യുന്നു

മൂന്നാം കക്ഷികളിൽ നിന്ന് നിങ്ങളുടെ ഡാറ്റ പരിരക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. അതിനാലാണ്, നിങ്ങളുടെ വ്യക്തിപര വിവരങ്ങൾ ഒരിക്കലും ആർക്കും വിൽക്കാതിരിക്കുക എന്നത് ഞങ്ങളുടെ ശക്തമായ നയമായി നിലകൊള്ളുന്നത്. നിങ്ങൾ ഞങ്ങളോട് ആവശ്യപ്പെടുന്നത് വരെ, നിങ്ങളുടെ പേരോ ഇമെയിലോ പോലെ, നിങ്ങളെ വ്യക്തിപരമായി തിരിച്ചറിയാൻ കഴിയുന്ന വിവരങ്ങൾ ഞങ്ങൾ പരസ്യദാതാക്കളുമായി പങ്കിടില്ല. ഉദാഹരണത്തിന്, നിങ്ങൾ സമീപത്തുള്ള പൂക്കടയുടെ പരസ്യം കണ്ട് “വിളിക്കാൻ ടാപ്പ് ചെയ്യുക” ബട്ടൺ തിരഞ്ഞെടുക്കുകയാണെങ്കിൽ, നിങ്ങളുടെ കോൾ ഞങ്ങൾ കണക്റ്റ് ചെയ്യുകയും പൂക്കടയുമായി നിങ്ങളുടെ ഫോൺ നമ്പർ പങ്കിടുകയും ചെയ്‌തേക്കാം. നിങ്ങൾ Android ഉപകരണമാണ് ഉപയോഗിക്കുന്നതെങ്കിൽ, നിങ്ങളുടെ ഫോട്ടോകളോ കോൺടാക്റ്റുകളോ ലൊക്കേഷനോ പോലെ പ്രത്യേക തരത്തിലുള്ള ഡാറ്റ ആക്‌സസ് ചെയ്യുന്നതിന് നിങ്ങളുടെ അനുമതി തേടാൻ ഞങ്ങൾ മൂന്നാം കക്ഷി ആപ്പുകളോട് ആവശ്യപ്പെടുന്നു.

സ്വകാര്യതാ നൂതന രീതി

നിങ്ങളുടെ വ്യക്തിപര വിവരങ്ങൾ സ്വകാര്യമായി സൂക്ഷിക്കാൻ വിപുലമായ സ്വകാര്യതാ സാങ്കേതികവിദ്യകൾ സഹായിക്കുന്നു

ഞങ്ങളുടെ ഉൽപ്പന്നങ്ങളിലെ നിങ്ങളുടെ അനുഭവങ്ങളെ ബാധിക്കാത്ത തരത്തിൽ, നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ പരിരക്ഷിക്കുന്ന പുതിയ സാങ്കേതികവിദ്യകൾ ഞങ്ങൾ തുടർച്ചയായി നവീകരിക്കുന്നു.

നിങ്ങളുടെ ഉപകരണത്തിലെ 'വാക്കുകൾ പ്രവചിക്കൽ' പോലെ സഹായകരമായ നിരവധി ഫീച്ചറുകൾ നൽകുന്ന മെഷീൻ ലേണിംഗ് മോഡലുകൾക്ക് പരിശീലനം നൽകുന്ന, Google വികസിപ്പിച്ചെടുത്ത, ഡാറ്റയുടെ അളവ് കുറയ്ക്കൽ സാങ്കേതികവിദ്യയാണ് ഫെഡറേറ്റഡ് ലേണിംഗ്. നിങ്ങളുടെ ഉപകരണങ്ങളിലെ വ്യക്തിപര വിവരങ്ങൾ സൂക്ഷിച്ചുകൊണ്ട് ഞങ്ങളുടെ ഉൽപ്പന്നങ്ങളിലുടനീളം സഹായകരമായ അനുഭവങ്ങൾ നൽകുന്നതിലൂടെ നിങ്ങളുടെ സ്വകാര്യത പരിരക്ഷിക്കാൻ ഈ പുതിയ സമീപനം സഹായിക്കുന്നു.

ഞങ്ങളുടെ സേവനങ്ങൾ നിങ്ങൾക്ക് മികച്ച രീതിയിൽ പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുമ്പോൾ തന്നെ നിങ്ങളുടെ ഡാറ്റ പരിരക്ഷിക്കാൻ ഞങ്ങൾ വ്യക്തിപര ഡാറ്റ എടുത്തുനീക്കലിലെ മുൻനിര സാങ്കേതിക രീതികൾ ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, നിങ്ങൾക്ക് വേഗത്തിൽ വീട്ടിലെത്താനാകുന്ന മറ്റ് വഴികൾ നിർദ്ദേശിക്കുന്നതിന്, ഞങ്ങൾ ദശലക്ഷക്കണക്കിന് ഉപയോക്താക്കളിൽ നിന്നുള്ള ഡാറ്റ സംഗ്രഹിച്ച് അതിലെ വ്യക്തിപര ഡാറ്റ എടുത്തുനീക്കുന്നു.

Maps-ൽ ഒരു സ്ഥലത്തെ തിരക്ക് സൂചിപ്പിക്കുന്നത് പോലുള്ള ഫീച്ചറുകൾ നൽകാൻ, ഞങ്ങൾ ഡിഫറൻഷ്യൽ സ്വകാര്യത എന്ന വിപുലമായ വ്യക്തിപര ഡാറ്റ എടുത്തുനീക്കൽ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നു, ഇത് നിങ്ങളുടെ വിവരങ്ങളിൽ മറ്റ് പല ഡാറ്റയും ചേർക്കുന്നതിനാൽ അവ നിങ്ങളെ വ്യക്തിപരമായി തിരിച്ചറിയാൻ ഉപയോഗിക്കാനാകില്ല.

സ്വകാര്യതാ അവലോകനങ്ങൾ

ഓരോ ഉൽപ്പന്നത്തിന്റെയും വികസന ഘട്ടങ്ങളിലുടനീളം
കർശനമായ സ്വകാര്യതാ പ്രോട്ടോക്കോളുകൾ പാലിക്കുന്നു

ഉൽപ്പന്ന വികസനത്തിന്റെ ഓരോ ഘട്ടത്തിലും ഞങ്ങൾ കർശനമായ സ്വകാര്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നു, സ്വകാര്യതയാണ് ഞങ്ങളുടെ ഉൽപ്പന്ന സൃഷ്ടിയുടെ കാതൽ. സമഗ്രമായ സ്വകാര്യതാ അവലോകനങ്ങളിലൂടെ നടപ്പാക്കുന്ന ഈ സ്വകാര്യതാ മാനദണ്ഡങ്ങൾ ഓരോ ഉൽപ്പന്നവും ഫീച്ചറും പാലിക്കുന്നു. ഞങ്ങളുടെ സ്വകാര്യതാ നയത്തിൽ കൂടുതലറിയുക.

ഡാറ്റാ സുതാര്യത

നിങ്ങളുടെ ഡാറ്റ കാണുന്നതും ഇല്ലാതാക്കുന്നതും എളുപ്പമാക്കുന്നു

ഞങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും നിങ്ങൾ എങ്ങനെ ഉപയോഗിക്കുന്നു എന്നത് നിങ്ങൾക്ക് തന്നെ തീരുമാനിക്കാവുന്നതാണ്. ഏത് ഡാറ്റ സംരക്ഷിക്കണം, പങ്കിടണം, ഇല്ലാതാക്കണം എന്നതിനെക്കുറിച്ച് വസ്തുതകളുടെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കാൻ നിങ്ങളെ സഹായിക്കുന്നതിന്, എന്തൊക്കെ ഡാറ്റ ശേഖരിക്കുന്നുവെന്നും അവ എന്തിനുവേണ്ടി ശേഖരിക്കുന്നുവെന്നും മനസ്സിലാക്കുന്നത് ഞങ്ങൾ എളുപ്പമാക്കുന്നു.

ഉദാഹരണത്തിന്, നിങ്ങൾ ഉപയോഗിക്കുന്ന Google ഉൽപ്പന്നങ്ങളുടെ അവലോകനം, ഇമെയിലുകളും ഫോട്ടോകളും പോലെ നിങ്ങൾ സംഭരിക്കുന്ന കാര്യങ്ങൾ എന്നിവ ഡാഷ്ബോർഡിലൂടെ നിങ്ങൾക്ക് കാണാം. കൂടാതെ, നിങ്ങൾ തിരഞ്ഞതും കണ്ടതും ആസ്വദിച്ചതുമായ കാര്യങ്ങൾ ഉൾപ്പെടെ, Google സേവനങ്ങളിലുടനീളമുള്ള നിങ്ങളുടെ ആക്റ്റിവിറ്റിയിൽ നിന്ന് ശേഖരിക്കുന്ന ഡാറ്റ എന്റെ ആക്റ്റിവിറ്റിയിലൂടെ എളുപ്പത്തിൽ കാണാം, ഇല്ലാതാക്കാം.

ഡാറ്റാ പോർട്ടബിലിറ്റി

നിങ്ങളുടെ ഡാറ്റ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുന്നതിന് നിങ്ങളെ ശാക്തീകരിക്കുന്നു

ഞങ്ങളുമായി പങ്കിട്ട ഉള്ളടക്കം, ഏത് സമയത്തും എന്ത് കാര്യത്തിന് വേണ്ടിയായാലും, എല്ലാ ഉപയോക്താക്കൾക്കും ആക്‌സസ് ചെയ്യാൻ കഴിയേണ്ടതുണ്ട്. അതിനാലാണ് ഞങ്ങൾ 'നിങ്ങളുടെ ഡാറ്റ ഡൗൺലോഡ് ചെയ്യുക' സൃഷ്ടിച്ചത് – അതുവഴി നിങ്ങൾക്ക് ഫോട്ടോകളും ഇമെയിലുകളും കോൺടാക്റ്റുകളും ബുക്ക്‌മാർക്കുകളും ഡൗൺലോഡ് ചെയ്യാം. നിങ്ങളുടെ ഡാറ്റയുടെ പകർപ്പ് സൃഷ്‌ടിക്കണോ ബാക്കപ്പ് ചെയ്യണോ അതോ മറ്റൊരു സേവനത്തിലേക്ക് നീക്കണോ എന്ന് നിങ്ങൾക്ക് തീരുമാനിക്കാം.

നിങ്ങളുടെ Google അക്കൗണ്ടിൽ സംരക്ഷിച്ചിട്ടുള്ള ഡാറ്റയുടെ നിയന്ത്രണം എപ്പോഴും നിങ്ങൾക്കാണ്. ഇവിടെ കൂടുതലറിയുക.

ബാധകമായ ഡാറ്റാ പരിരക്ഷാ നിയമങ്ങൾ
പാലിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്

ബാധകമായ സ്വകാര്യതാ നയങ്ങൾ പാലിക്കാൻ ഞങ്ങൾ നിരന്തരം പരിശ്രമിക്കുന്നു. വർഷങ്ങളായി, ഞങ്ങൾ ലോകമെമ്പാടുമുള്ള ഡാറ്റാ പരിരക്ഷാ അതോറിറ്റികളുമായി ചേർന്ന് പ്രവർത്തിക്കുകയും അവരുടെ മാർഗ്ഗനിർദ്ദേശങ്ങൾ പ്രതിഫലിക്കുന്ന കർശനമായ സ്വകാര്യതാ പരിരക്ഷകൾ നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. ലോകമെമ്പാടും സ്വകാര്യതാ നിയമങ്ങൾ നടപ്പാക്കുന്നതിനനുസരിച്ച് ഞങ്ങളുടെ സിസ്റ്റങ്ങളും നയങ്ങളും അപ്ഗ്രേഡ് ചെയ്യുന്നതിന് ഞങ്ങൾ ഗണ്യമായ നിക്ഷേപം നടത്തുന്നത് തുടരുന്നു.

കൂടുതലറിയുക
നിങ്ങളെ ഓൺലൈനിൽ സുരക്ഷിതമായി നിലനിർത്തുന്ന
ഞങ്ങളുടെ കൂടുതൽ മാർഗ്ഗങ്ങൾ അടുത്തറിയുക.