കുടുംബത്തിന് അനുയോജ്യമായ
അനുഭവങ്ങൾ
സൃഷ്ടിക്കുന്നു.

നിങ്ങളുടെ കുടുംബത്തിന് ഞങ്ങളുടെ ഉൽപ്പന്നങ്ങൾ കൂടുതൽ ആസ്വാദ്യകരമാക്കുന്നതിന് നിരവധി ഉൽപ്പന്നങ്ങളിൽ – സ്‌മാർട്ട് ഫിൽട്ടറുകൾ, സൈറ്റ് ബ്ലോക്കറുകൾ ഉള്ളടക്ക റേറ്റിംഗുകൾ എന്നിവ പോലുള്ള – പ്രത്യേക ഫീച്ചറുകൾ ഞങ്ങൾ സൃഷ്ടിക്കുന്നു.

കണ്ടെത്താനും സൃഷ്ടിക്കാനും വളരാനും*
കുട്ടികളെ സഹായിക്കുന്ന ഉള്ളടക്കമുള്ള
ടാബ്‌ലെറ്റ് അനുഭവം.
ഒരു കുട്ടിയുടെ കാർട്ടൂൺ കഥാപാത്രത്തിനും ചാടുന്ന ജീവിയുടെ ചിത്രമുള്ള ക്യുറേറ്റ് ചെയ്ത ആപ്പിനുമൊപ്പം Google Kids Space ഫീച്ചർ ചെയ്യുന്ന സ്ക്രീൻ.
കുടുംബങ്ങൾക്കായി രൂപകൽപ്പന ചെയ്ത
നിങ്ങളുടെ പ്രിയപ്പെട്ട ഉൽപ്പന്നങ്ങൾ.
കുട്ടികൾക്ക് YouTube Kids-ൽ നിന്ന് തിരഞ്ഞെടുക്കാവുന്ന വ്യത്യസ്ത വീഡിയോകൾ ഫീച്ചർ ചെയ്യുന്ന സ്ക്രീൻ

YouTube Kids

YouTube Kids-ലൂടെ പഠനത്തിന്റെയും വിനോദത്തിന്റെയും ലോകം കണ്ടെത്തൂ

ഓൺലൈൻ വീഡിയോകളിലൂടെ കുട്ടികൾക്ക് അവരുടെ താൽപ്പര്യങ്ങൾ അടുത്തറിയുന്നതിന് സുരക്ഷിത സാഹചര്യമൊരുക്കാനാണ് ഞങ്ങൾ YouTube Kids സൃഷ്ടിച്ചത്. നിങ്ങൾ YouTube Kids ആപ്പ് ഡൗൺലോഡ് ചെയ്യുകയോ വെബിൽ ഞങ്ങളെ സന്ദർശിക്കുകയോ നിങ്ങളുടെ സ്‌മാർട്ട് ടിവിയിൽ YouTube Kids കാണുകയോ എന്തുമാകട്ടെ, നിങ്ങളുടെ ഉപകരണങ്ങളിലുടനീളം വ്യത്യസ്‌ത വിഷയങ്ങളിൽ കുടുംബങ്ങൾക്ക് അനുയോജ്യമായ വീഡിയോകൾ കണ്ടെത്താം.

Google Play-യിലെ, അധ്യാപകർ അംഗീകരിച്ച ഉള്ളടക്കമുള്ള 'കുട്ടികൾ' ടാബ് ഫീച്ചർ ചെയ്യുന്ന ഫോൺ

Google Play

നിങ്ങളുടെ കുട്ടിക്കുള്ള, Google Play-യിലെ “അധ്യാപകർ അംഗീകരിച്ച” ഉള്ളടക്കം

നിങ്ങളുടെ കുട്ടിക്ക് അനുയോജ്യമായ ഉള്ളടക്കം കണ്ടെത്താൻ നിങ്ങളെ സഹായിക്കുന്നതിന്, ഞങ്ങൾ രാജ്യമെമ്പാടുമുള്ള അക്കാദമിക് വിദഗ്‌ധരുമായും അധ്യാപകരുമായും ചേർന്ന് പ്രവർത്തിച്ചു. അറിവ് പരിപോഷിക്കുന്നതും വിനോദകരവുമായ “അധ്യാപകർ അംഗീകരിച്ച” ആപ്പുകൾ കണ്ടെത്താൻ, Google Play സ്റ്റോറിലെ ഞങ്ങളുടെ 'കുട്ടികൾ' ടാബ് ബ്രൗസ് ചെയ്യുക. ആപ്പിന്റെ വിശദാംശങ്ങളുള്ള പേജിൽ, അധ്യാപകർ ആപ്പുകൾക്ക് ഉയർന്ന റേറ്റിംഗ് നൽകുന്നത് എന്തുകൊണ്ടാണെന്ന് കാണാം, ആപ്പ് നിശ്ചിത പ്രായത്തിലുള്ളവർക്ക് യോജിച്ചതാണോയെന്ന് മനസ്സിലാക്കാൻ ഉള്ളടക്ക റേറ്റിംഗുകൾ പരിശോധിക്കുകയും ചെയ്യാം. ആപ്പിൽ പരസ്യങ്ങൾ അടങ്ങിയിട്ടുണ്ടോ, ആപ്പ് വഴിയുള്ള വാങ്ങലുകൾ അനുവദനീയമാണോ, ഉപകരണ അനുമതികൾ ആവശ്യമുണ്ടോ എന്നും നിങ്ങൾക്ക് കാണാം.

Play സ്റ്റോറിനുള്ള ഞങ്ങളുടെ ഡെവലപ്പർ നയങ്ങൾക്ക് അനുസൃതമായി, കുട്ടികൾക്കുള്ള ആപ്പുകൾ നിർമ്മിക്കുന്ന ഡെവലപ്പർമാർ മികച്ച നിലവാരം പാലിക്കുന്നുണ്ടെന്ന് ഞങ്ങൾ ഉറപ്പാക്കുന്നു.

സ്‌പീച്ച് ബബിളുകൾ ഉള്ള Google Home: ആരോ, "Ok Google, ഒരു കഥ പറയൂ" എന്ന് പറയുന്നു. "തീർച്ചയായും, ഇത് Google Play ബുക്‌സിലെ Storynory-യിൽ നിന്നുള്ള "കുറുക്കനും കാക്കയും" എന്ന കഥയാണ്..." എന്ന് Google Assistant പ്രതികരിക്കുന്നു.

Google Assistant

Google Assistant-ന്റെ സഹായത്തോടെ കുടുംബത്തിന് മുഴുവൻ വിനോദം

കുടുംബത്തിന് ഒന്നിച്ച് ആസ്വദിക്കാവുന്ന വിനോദം കണ്ടെത്തുന്നത് നിങ്ങളുടെ Assistant എളുപ്പമാക്കുന്നു. ഞങ്ങളുടെ, കുടുംബങ്ങൾക്കുള്ള പ്രവർത്തനങ്ങളിലൂടെ സൃഷ്ടിച്ച കുടുംബങ്ങൾക്ക് അനുയോജ്യമായ ഗെയിമുകളും ആക്റ്റിവിറ്റികളും കണ്ടെത്തുകയോ നിങ്ങളുടെ Assistant-നോട് ഒരു കഥ പറയാൻ ആവശ്യപ്പെട്ട് ഉറങ്ങുന്നതിന് മുമ്പ് നിങ്ങളുടെ പ്രിയപ്പെട്ട കഥകൾ കേൾക്കുകയോ ചെയ്യുക. ഫിൽട്ടറുകൾ സജ്ജീകരിച്ചതിന് ശേഷം കുടുംബത്തിന് ഒന്നിച്ച് ആസ്വദിക്കാനാകുന്ന സംഗീതം കേൾക്കുക, അൺപ്ലഗ് ചെയ്യാൻ നിങ്ങളുടെ ഉപകരണത്തിലെ പ്രവർത്തനരഹിതമായ സമയം ഉപയോഗിച്ച് ഒന്നിച്ചുള്ള സമയം പരമാവധി ആസ്വാദ്യകരമാക്കുക.

കുടുംബങ്ങൾക്ക് അനുയോജ്യമാണോയെന്ന് പരിശോധിക്കുന്നതിന് കുടുംബങ്ങൾക്കുള്ള ഞങ്ങളുടെ പ്രവർത്തനങ്ങളിൽ ഓരോന്നും മനുഷ്യ അവലോകനത്തിന് വിധേയമാകുന്നുണ്ട്, എന്നാൽ ഒരു സംവിധാനവും കുറ്റമറ്റതല്ല. അനുചിതമായ ഉള്ളടക്കം കടന്നുകൂടാമെന്നതിനാൽ സുരക്ഷ മെച്ചപ്പെടുത്താൻ ഞങ്ങൾ നിരന്തരം പരിശ്രമിക്കുന്നു.

സുരക്ഷിതമായ ഓൺലൈൻ പഠനത്തിന് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ടൂളുകൾ നൽകുന്നു.
Google Workspace-ന്റെ ഭാഗമായ വിവിധ Google ഉൽപ്പന്നങ്ങൾ ഫീച്ചർ ചെയ്യുന്ന ലാപ്‌ടോപ്പ്

Google Workspace

ക്ലാസ്‌റൂമുകളിൽ കൂടുതൽ സുരക്ഷിതമായ പഠന സാഹചര്യം സൃഷ്ടിക്കുന്നു

ഉപകരണങ്ങളിലുടനീളം സുരക്ഷിതമായി ഇടപഴകാൻ അധ്യാപകരെയും വിദ്യാർത്ഥികളെയും Google Workspace for Education സഹായിക്കുന്നു. അതിന്റെ പ്രധാന സേവനങ്ങളിൽ പരസ്യങ്ങൾ അടങ്ങിയിട്ടില്ല, പ്രൈമറി, സെക്കൻഡറി (K–12) സ്‌കൂളുകളിലെ ഉപയോക്താക്കളുടെ വ്യക്തിപര വിവരങ്ങളൊന്നും പരസ്യങ്ങൾ ടാർഗറ്റ് ചെയ്യാൻ ഉപയോഗിക്കുകയുമില്ല. ഉചിതമായ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നയങ്ങൾ സജ്ജീകരിക്കുന്നതിന് അഡ്‌മിൻമാരെ സഹായിക്കുന്നതിനും കുട്ടികളെ അവരുടെ സ്‌കൂൾ Google അക്കൗണ്ടുകൾ ഉപയോഗിച്ച് പരിരക്ഷിക്കാൻ സഹായിക്കുന്നതിനുമുള്ള ടൂളുകൾ ഞങ്ങൾ നൽകുന്നു. സ്‌കൂളുകൾക്ക് അവരുടെ കുട്ടികൾ ഉപയോഗിക്കുന്ന Google Workspace for Education സേവനങ്ങളുമായി ബന്ധപ്പെട്ട് തീരുമാനങ്ങൾ എടുക്കുന്നതിനാവശ്യമായ ടൂളുകളും വിഭവസാമഗ്രികളും നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

രണ്ട് Chromebook-കൾ, ഒന്നിന് പിന്നിൽ മറ്റൊന്ന്.

Chromebook-കൾ

ക്ലാസ്‌റൂം കൂടുതൽ സുരക്ഷിതമാക്കുന്നു

ദശലക്ഷക്കണക്കിന് വിദ്യാർത്ഥികൾ – Google-ന്റെ ലാപ്‌ടോപ്പുകൾ ആയ – Chromebook-കൾ ക്ലാസ്‌റൂമിൽ ഉപയോഗിക്കുന്നു. കുട്ടികൾക്ക് ആവശ്യമുള്ളത്രയുമോ അതിൽ കുറവോ ഫംഗ്ഷനുകൾ അല്ലെങ്കിൽ ആക്‌സസ് നൽകാൻ അഡ്‌മിൻമാർക്ക് ഗ്രൂപ്പ് ക്രമീകരണം മാനേജ് ചെയ്യാനാകും. ഞങ്ങളുടെ സ്വകാര്യതാ, സുരക്ഷാ ഫീച്ചറുകൾ, കുട്ടികളുടെ വ്യക്തിപര വിവരങ്ങൾ സുരക്ഷിതമായി നിലനിർത്താനും യുഎസിലെ K–12 സ്‌കൂളുകളിലും മറ്റ് രാജ്യങ്ങളിലെ നിരവധി സ്‌കൂളുകളിലും ഏറ്റവും മികച്ച ചോയ്‌സായി Chromebook-കൾ മാറ്റാനും സഹായിച്ചു.

രക്ഷാകർതൃ നിയന്ത്രണങ്ങൾ

കുടുംബങ്ങളെ അടിസ്ഥാന ഡിജിറ്റൽ നയങ്ങൾ സജ്ജീകരിക്കാനും ആരോഗ്യകരമായ ഓൺലൈൻ ശീലങ്ങൾ സൃഷ്ടിക്കാനും Google എങ്ങനെ സഹായിക്കുന്നു എന്നതിനെ കുറിച്ച് കൂടുതലറിയുക.