Family Link ഉപയോഗിച്ച് അടിസ്ഥാന ഡിജിറ്റൽ നയങ്ങൾ
സജ്ജീകരിക്കാൻ സഹായിക്കുന്നു.

നിങ്ങളുടെ കുട്ടി ഓൺലൈനിൽ സമയം ചെലവഴിക്കുമ്പോഴെല്ലാം അവരുടെ അക്കൗണ്ടുകളും ഉപകരണങ്ങളും മാനേജ് ചെയ്യാൻ Family Link നിങ്ങളെ സഹായിക്കുന്നു. ആപ്പുകൾ മാനേജ് ചെയ്യാനും സ്ക്രീൻ സമയം നിരീക്ഷിക്കാനും നിങ്ങൾക്ക് കഴിയും, മാത്രമല്ല നിങ്ങളുടെ കുടുംബത്തിന് അടിസ്ഥാന ഡിജിറ്റൽ നയങ്ങൾ സജ്ജീകരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

നിങ്ങളുടെ കുടുംബത്തിന്റെ ഓൺലൈൻ ഉപയോഗത്തിന്
പരിധി നിർണ്ണയിക്കൂ.
Family Link ആപ്പ് ഉപയോഗിച്ച്, നിങ്ങൾക്ക് എങ്ങനെ ഒരു ഉപകരണത്തിൽ പ്രതിദിന സമയ പരിധികൾ സജ്ജീകരിക്കാമെന്ന് കാണിക്കുന്ന ഫോൺ
സഹായം വേണോ?

നിങ്ങളുടെ കുടുംബത്തിന് അടിസ്ഥാന ഡിജിറ്റൽ നയങ്ങൾ ഏർപ്പെടുത്തുന്നതിനെ കുറിച്ച് ചിന്തിക്കുകയാണെങ്കിൽ ഞങ്ങളുടെ കുടുംബ ഗൈഡ് പരിശോധിക്കൂ. നിങ്ങളുടെ കുട്ടിയുമായി സാങ്കേതികവിദ്യയെ കുറിച്ചുള്ള സംഭാഷണങ്ങൾക്ക് തുടക്കമിടുന്ന നുറുങ്ങുകളുടെ സഹായത്തോടെ നിങ്ങൾക്കും കുടുംബത്തിനും ഒരുമിച്ച്, കൂടുതൽ ആത്മവിശ്വാസത്തോടെ ഡിജിറ്റൽ ലോകത്തേക്ക് ഇറങ്ങാനാകും.

കുടുംബ ഗൈഡ് അടുത്തറിയുക
നിങ്ങളുടെ കുട്ടികൾക്ക് ഓൺലൈനിൽ എന്തൊക്കെ കണ്ടെത്താനാകുമെന്നതിന്റെ
ആക്‌സസ് മാനേജ് ചെയ്യുക.
കുടുംബത്തിന് അനുയോജ്യമായ അനുഭവങ്ങൾ

നിങ്ങളുടെ കുടുംബത്തിന്റെ സുരക്ഷ കണക്കിലെടുത്ത് ഉൽപ്പന്നങ്ങൾ സൃഷ്‌ടിക്കാൻ Google സ്വീകരിക്കുന്ന മാർഗ്ഗങ്ങൾ മനസ്സിലാക്കുക.