സഹായകരമായ വീടാണ് ഒരു സ്വകാര്യ വീട്.

നിങ്ങളുടെ വീടൊരു പ്രത്യേക സ്ഥലമാണ്. നിങ്ങൾ വീട്ടിലേക്ക് കൊണ്ടുവരുന്ന കാര്യങ്ങൾ വിശ്വസനീയമായിരിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നു. വീട്ടിലുള്ള ആളുകളെയും അതിന് ചുറ്റുമുള്ളവരെയും പരിപാലിക്കുന്ന ഒരു വീട് സൃഷ്ടിക്കാൻ സഹായിക്കുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഉപകരണങ്ങളുമായും സേവനങ്ങളുമായും ബന്ധപ്പെട്ട് ആ വിശ്വാസ്യത കാത്തുസൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

സ്വകാര്യത, സുരക്ഷ എന്നിവയോടുള്ള ഞങ്ങളുടെ പ്രതിബദ്ധത

നിലവിൽ Google-ന്റെ എല്ലാ പ്രവർത്തനങ്ങൾക്കും മാർഗ്ഗദർശനമാകുന്ന കാതലായ അതേ സ്വകാര്യതാ, സുരക്ഷാ തത്വങ്ങളാണ് ഞങ്ങൾ പിന്തുടരുന്നത്. നിങ്ങളുടെ സ്വകാര്യതയെ ഞങ്ങൾ എങ്ങനെ മാനിക്കുന്നുവെന്നും കണക്റ്റ് ചെയ്‌ത ഹോം ഉപകരണങ്ങളും സേവനങ്ങളും സുരക്ഷിതമായി സൂക്ഷിക്കുന്നത് എങ്ങനെയെന്നും ഈ ഗൈഡ് വിശദീകരിക്കുന്നു.

ഏതെല്ലാം ഉപകരണങ്ങൾക്കും സേവനങ്ങൾക്കുമാണ് ഈ പ്രതിബദ്ധത ബാധകം?

Google അക്കൗണ്ടുകൾ ഉപയോഗിക്കുന്നതും Google Nest, Google Home, Nest, Google Wifi, അല്ലെങ്കിൽ Chromecast ബ്രാൻഡ് ഉള്ളതുമായ, ഞങ്ങളുടെ കണക്റ്റ് ചെയ്ത ഹോം ഉപകരണങ്ങൾക്കും സേവനങ്ങൾക്കുമാണ് ഈ ഗൈഡിൽ സൂചിപ്പിച്ചിരിക്കുന്ന, വീട്ടിലെ സ്വകാര്യതയ്ക്കുള്ള ഞങ്ങളുടെ പ്രതിബദ്ധത ബാധകം. Nest അക്കൗണ്ടുകളിൽ നിന്ന് ലഭ്യമായ Google അക്കൗണ്ടുകളിലേക്ക് മൈഗ്രേറ്റ് ചെയ്യുന്ന ആളുകൾക്കും ഇത് ബാധകമാകുമെന്ന് ഇത് അർത്ഥമാക്കുന്നു. ഇതു കൂടാതെ, Google-ന്റെ സ്വകാര്യതാ നയം മുകളിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഉപകരണങ്ങൾക്കും സേവനങ്ങൾക്കും ബാധകമാണ്; ഉദാഹരണത്തിന്, സേവന ദാതാക്കളെ ഞങ്ങൾ എങ്ങനെ ഉപയോഗിക്കുന്നു, വ്യക്തിപരമായി തിരിച്ചറിയാനാകാത്ത വിവരങ്ങൾ എങ്ങനെ പങ്കിട്ടേക്കാം, നിയമപരമായ കാരണങ്ങൾക്കായി നിങ്ങളുടെ വിവരങ്ങൾ ഞങ്ങൾ എപ്പോൾ, എങ്ങനെ സംഭരിക്കുകയും പങ്കിടുകയും ചെയ്തേക്കാം എന്നിവയെല്ലാം ഈ നയം വ്യക്തമാക്കുന്നു – താഴെയുള്ള പ്രതിബദ്ധതകൾ ഇവയെയൊന്നും ബാധിക്കുന്നില്ല. YouTube, Google Maps, Google Duo എന്നിവ പോലെ ലഭ്യമായ മറ്റു പല Google സേവനങ്ങളും നിങ്ങളുടെ കണക്റ്റ് ചെയ്ത ഹോം ഉപകരണങ്ങളുമായി ചേർത്ത് ഉപയോഗിക്കാനാകും എന്നതും ശ്രദ്ധിക്കുക. നിങ്ങൾ മറ്റുള്ള Google സേവനങ്ങൾ ഉപയോഗിക്കുമ്പോൾ, എന്തെല്ലാം ഡാറ്റയാണ് ആ സേവനങ്ങൾ ശേഖരിക്കുന്നത്, ആ ഡാറ്റ എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്നിവ ആ വ്യക്തിഗത സേവനങ്ങളുടെ നിബന്ധനകൾ, Google-ന്റെ സ്വകാര്യതാ നയം എന്നിവയാണ് തീരുമാനിക്കുന്നത്.

എന്തിനാണ് ഞങ്ങൾ നിങ്ങളോട് ഈ പ്രതിബദ്ധത കാണിക്കുന്നത്?

ഈ ഉപകരണങ്ങളുടെയും സേവനങ്ങളുടെയും ഉദ്ദേശ്യം സഹായിക്കുകയും മനഃസമാധാനം നൽകുകയും ആയതിനാൽ, ഇവ ഉപയോഗിക്കുന്നത് നിങ്ങൾക്കും കുടുംബത്തിനും അതിഥികൾക്കും ആശ്വാസപ്രദമായിരിക്കണമെന്ന് ഞങ്ങൾക്ക് ആഗ്രഹമുണ്ട്. ഞങ്ങൾ നിങ്ങളുടെ വീട്ടിലെ അതിഥിയാണെന്നും ഞങ്ങൾ തിരിച്ചറിയുന്നു, ആ ക്ഷണത്തെ ഞങ്ങൾ ബഹുമാനിക്കുകയും വിലമതിക്കുകയും ചെയ്യുന്നു. വീടിനായുള്ള സാങ്കേതികവിദ്യ മാറിക്കൊണ്ടിരിക്കുന്നതും വികസിച്ചുകൊണ്ടിരിക്കുന്നതുമാണ്, അതിനാൽ, ഭവ്യതയോടെയും വിവിധ കാഴ്ചപ്പാടുകൾ കണ്ടെത്താനുള്ള പ്രതിബദ്ധതയോടെയും അറിയാനും സ്വായത്തമാക്കാനുമുള്ള വ്യഗ്രതയോടെയുമായിരിക്കും ഞങ്ങളുടെ പ്രവർത്തനത്തോടുള്ള ഞങ്ങളുടെ സമീപനം.

പ്രതിബദ്ധത

സാങ്കേതിക സവിശേഷതകളുടെ സുതാര്യത

നിങ്ങളുടെ വീടിന്റെ അന്തരീക്ഷത്തെ കുറിച്ചുള്ള വിവരങ്ങൾ തിരിച്ചറിയുന്ന ക്യാമറകൾ, മൈക്രോഫോണുകൾ, അല്ലെങ്കിൽ അന്തരീക്ഷ / ആക്റ്റിവിറ്റി സെൻസറുകൾ ഞങ്ങളുടെ കണക്റ്റ് ചെയ്ത ഹോം ഉപകരണങ്ങൾ എന്നതിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ, അവ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും ഈ ഹാർഡ്‌വെയർ ഫീച്ചറുകൾ ഞങ്ങൾ ഉപകരണത്തിന്റെ സാങ്കേതിക സവിശേഷതകളിൽ ലിസ്റ്റ് ചെയ്യും.

പ്രതിബദ്ധത

സെൻസറുകളുടെ പ്രസിദ്ധീകരിച്ച ഗൈഡ്

ഈ സെൻസറുകളുടെ ഉദ്ദേശ്യം നന്നായി മനസ്സിലാക്കുന്നതിന്, ഈ സെൻസറുകൾ ഏതെല്ലാം തരത്തിലുള്ള വിവരങ്ങളാണ് Google-ന് അയയ്ക്കുന്നത്, ആ വിവരങ്ങൾ ഞങ്ങൾ എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്നതിനെ സംബന്ധിച്ച ഉദാഹരണങ്ങൾ എന്നിവ ഞങ്ങൾ സെൻസറുകളുടെ ഗൈഡ് എന്നതിൽ വ്യക്തമായി വിശദീകരിക്കും.

അവലോകനം ചെയ്‌ത എല്ലാ ക്രമീകരണവും കാണിക്കുന്ന Google അക്കൗണ്ട് മൊബൈൽ മെനു.

പ്രതിബദ്ധത

ഉത്തരവാദിത്തപ്പെട്ട പരസ്യം ചെയ്യൽ നടപടിക്രമങ്ങൾ

ഞങ്ങളുടെ കണക്റ്റ് ചെയ്ത ഹോം ഉപകരണങ്ങളിൽ നിന്നും സേവനങ്ങളിൽ നിന്നുമുള്ള നിങ്ങളുടെ വീഡിയോ ഫൂട്ടേജുകൾ, ഓഡിയോ റെക്കോർഡിംഗുകൾ, വീടിന്റെ അന്തരീക്ഷത്തിൽ നിന്നുള്ള സെൻസർ റീഡിംഗുകൾ എന്നിവ പരസ്യത്തിൽ നിന്ന് മാറ്റി സൂക്ഷിക്കും, പരസ്യം വ്യക്തിപരമാക്കാൻ ഈ ഡാറ്റ ഞങ്ങൾ ഉപയോഗിക്കില്ല. നിങ്ങൾ Assistant-മായി ആശയവിനിമയം നടത്തുമ്പോൾ, പരസ്യം വ്യക്തിപരമാക്കുന്നതിനായി നിങ്ങളുടെ താൽപ്പര്യങ്ങൾ അറിയിക്കാൻ ഞങ്ങൾ അത്തരം ആശയവിനിമയങ്ങൾ ഉപയോഗിച്ചേക്കാം. ഉദാഹരണത്തിന്, നിങ്ങൾ "Ok Google, ജൂലൈയിൽ ഹവായിയിലെ കാലാവസ്ഥ എന്താണ്?" എന്ന് ചോദിക്കുകയാണെങ്കിൽ, നിങ്ങൾക്ക് വ്യക്തിപരമാക്കിയ പരസ്യങ്ങൾ കാണിക്കാനായി ആ ശബ്ദ സമ്പർക്കത്തിന്റെ ടെക്സ്റ്റ് (ഓഡിയോ റെക്കോർഡിംഗ് നേരിട്ടല്ല) ഞങ്ങൾ ഉപയോഗിച്ചേക്കാം. പരസ്യം വ്യക്തിപരമാക്കൽ പൂർണ്ണമായും ഒഴിവാക്കുന്നത് ഉൾപ്പെടെ നിങ്ങൾ കാണുന്ന പരസ്യങ്ങൾ നിയന്ത്രിക്കാനുള്ള, Google ക്രമീകരണം നിങ്ങൾക്ക് എപ്പോഴും അവലോകനം ചെയ്യാവുന്നതാണ്. Google Assistant-നെ കുറിച്ചും നിങ്ങൾക്ക് ലഭ്യമായ ഓപ്ഷനുകളെ കുറിച്ചും ഇവിടെ കൂടുതലറിയുക.

പ്രതിബദ്ധത

സ്വതന്ത്രമായ സുരക്ഷാ മൂല്യനിർണ്ണയം

2019-ലോ അതിന് ശേഷമോ റിലീസ് ചെയ്ത Google Nest കണക്റ്റ് ചെയ്ത ഹോം ഉപകരണങ്ങൾ മൂന്നാം കക്ഷി, വ്യവസായ നിലവാര സുരക്ഷാ മാനദണ്ഡങ്ങൾ ഉപയോഗിച്ച് സാധൂകരിച്ച ശേഷം ഞങ്ങൾ സാധൂകരിക്കൽ ഫലങ്ങൾ പ്രസിദ്ധീകരിക്കുന്നു.

പ്രതിബദ്ധത

സുരക്ഷാ ഗവേഷണത്തിൽ നിക്ഷേപം നടത്തുക

Google അപകടസാധ്യതാ റിവാർഡ് പ്രോഗ്രാം എന്നതിൽ Google Nest പങ്കെടുക്കുന്നു.

ഇത് പ്രധാനമാകുന്നത് എന്തുകൊണ്ട്
Nest സുരക്ഷാ ടീമിന് അപകടസാധ്യതകൾ വെളിപ്പെടുത്തുന്ന ബാഹ്യ സുരക്ഷാ ഗവേഷകർക്ക് ഈ വ്യാവസായിക വ്യവസ്ഥകൾ പ്രകാരം സാമ്പത്തിക പ്രതിഫലങ്ങളും പൊതു അംഗീകാരവും നൽകുന്നു. ഞങ്ങളുടെ ഉൽപ്പന്നങ്ങൾ പരിശോധിക്കാൻ ഉത്തരവാദിത്തമുള്ള സുരക്ഷാ ഗവേഷകരെ ആവശ്യമാണ്, വെളിപ്പെട്ട അപകടസാധ്യതകൾ പരിഹരിച്ച ശേഷം മാത്രമേ ഞങ്ങൾ സാമ്പത്തിക പ്രതിഫലങ്ങൾ നൽകുകയുള്ളൂ. ഈ പ്രോഗ്രാമിലൂടെ, അത്തരം അപകടസാധ്യതകൾ ദുരുപയോഗം ചെയ്യുന്നതിന് മുമ്പ് Nest സുരക്ഷാ ടീമിന് അവ അറിയാനും പരിഹരിക്കാനും കഴിയും.

ഇത് Nest ഉപകരണങ്ങളെ കൂടുതൽ സുരക്ഷിതമാക്കുന്നത് എങ്ങനെ?

Google-ന് പുറത്തുള്ള ആരെങ്കിലും ഞങ്ങളുടെ ഉപകരണങ്ങളിലൊന്നിൽ സുരക്ഷാ പ്രശ്നങ്ങൾ കണ്ടെത്തിയാൽ, അതേക്കുറിച്ച് അറിയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. സാമ്പത്തിക പ്രതിഫലത്തിന് യോഗ്യത നേടുന്നതിന്, മറ്റാരോടെങ്കിലും സുരക്ഷാ പ്രശ്നങ്ങൾ വെളിപ്പെടുത്തുന്നതിന് മുമ്പ് Google അത് പരിഹരിക്കാൻ ഗവേഷകർ കാത്തിരിക്കണം. ഞങ്ങളുടെ ഉപകരണങ്ങൾ കൂടുതൽ സുരക്ഷിതമാക്കാൻ സഹായിക്കുന്നതിന് ലോകമെമ്പാടുമുള്ള സുരക്ഷാ ഗവേഷകർക്കായി ഈ പ്രോഗ്രാം ഒരു ഇൻസെന്റീവ് സൃഷ്‌ടിക്കുന്നു.

സുരക്ഷാ പ്രശ്നങ്ങൾ മറ്റേതെല്ലാം രീതിയിൽ Google-ന് കണ്ടെത്താനാകും?

പൊതുജനങ്ങൾക്ക് ലഭ്യമാകുന്നതിന് മുമ്പ് ഓരോ ഉപകരണത്തിന്റെയും ഹാര്‍ഡ്‍വെയറും സോഫ്റ്റ്‌വെയറും വിശകലനം ചെയ്യുന്ന പ്രത്യേക സുരക്ഷാ ടീമുകൾ ഞങ്ങൾക്കുണ്ട്, ഉപകരണങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കുന്നു. പ്രാഥമിക പരിശോധിച്ചുറപ്പിക്കൽ പ്രക്രിയ പൂർത്തിയാക്കിക്കഴിഞ്ഞാൽ, ഉപകരണങ്ങൾ അവതരിപ്പിച്ച ശേഷം അവയുടെ അപകടസാധ്യതകളും സുരക്ഷാ ഭീഷണികളും വിശകലനം ചെയ്യുന്നത് ഞങ്ങൾ തുടരുകയും സ്വയമേവയുള്ള, നിർണ്ണായക സുരക്ഷാ അപ്ഡേറ്റുകൾ യുഎസ് Google സ്റ്റോറിൽ ഉപകരണം ആദ്യം ലഭ്യമായിത്തുടങ്ങുമ്പോൾ കുറഞ്ഞത് 5 വർഷത്തേക്ക് നൽകുകയും ചെയ്യുന്നു.

സംശയകരമായ ആക്റ്റിവിറ്റി എന്താണ്?

നിങ്ങൾ ചെയ്യുന്നതല്ലെന്ന് തോന്നുന്ന ആക്‌റ്റിവിറ്റിക്കായി Google തിരയുന്നു. ഉദാഹരണത്തിന്, തിരിച്ചറിയാനാകാത്ത ഒരു ഉപകരണത്തിൽ നിന്ന് നിങ്ങളുടെ അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്യാൻ ശ്രമിച്ചാൽ.

എന്റെ അക്കൗണ്ടിനെ 2-ഘട്ട പരിശോധിച്ചുറപ്പിക്കൽ പരിരക്ഷിക്കുന്നത് എങ്ങനെ?

മറ്റാർക്കെങ്കിലും നിങ്ങളുടെ പാസ്‌വേഡ് അറിയാമെങ്കിലും, 2-ഘട്ട പരിശോധിച്ചുറപ്പിക്കൽ ഉണ്ടെങ്കിൽ അക്കൗണ്ടിലേക്ക് എളുപ്പത്തിൽ സൈൻ ഇൻ ചെയ്യാനാകില്ല. 2-ഘട്ട പരിശോധിച്ചുറപ്പിക്കൽ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടെങ്കിൽ, നിങ്ങളുടെ അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്യുന്ന ആരും അതിന് മുമ്പ് രണ്ടാം ഘട്ടം അല്ലെങ്കിൽ "ഘട്ടം" പൂർത്തിയാക്കേണ്ടതുണ്ട്. ടെക്സ്റ്റ് മെസേജോ Google Authenticator ആപ്പിൽ നിന്നുള്ള കോഡോ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന Google ആപ്പിൽ നിന്നുള്ള അറിയിപ്പോ ഉൾപ്പെടെ ഒന്നിലധികം രണ്ടാം ഘട്ടങ്ങളിൽ നിന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

എനിക്ക് ഒരു Nest അക്കൗണ്ട് ഉണ്ട്, Nest ആപ്പിൽ സൈൻ ഇൻ ചെയ്യാൻ അതാണ് ഉപയോഗിക്കുന്നത്. Google അക്കൗണ്ടിലേക്ക് ഞാൻ എന്തിന് മാറണം?

Google അക്കൗണ്ടിലേക്ക് മൈഗ്രേറ്റ് ചെയ്യുന്നതിലൂടെ, ഇനിപ്പറയുന്നത് പോലുള്ള പുതിയ ആനുകൂല്യങ്ങൾ നിങ്ങൾക്ക് ലഭിക്കുന്നു:

  • സംശയകരമായ ആക്റ്റിവിറ്റി കണ്ടെത്തൽ, 2-ഘട്ട പരിശോധിച്ചുറപ്പിക്കൽ, സുരക്ഷാ പരിശോധന എന്നിവ പോലുള്ള സ്വയമേവയുള്ള സുരക്ഷാ പരിരക്ഷ.
  • നിങ്ങളുടെ Google Nest ഉപകരണങ്ങളും സേവനങ്ങളും ഒരുമിച്ച് പ്രവർത്തിക്കുന്നു. ഉദാഹരണത്തിന്, നിങ്ങൾക്ക് ഒരു Nest Cam-ഉം Chromecast-ഉം ഉണ്ടെങ്കിൽ, അത് സജ്ജീകരിക്കാതെ ക്യാമറാ സ്ട്രീം ടിവിയിലേക്ക് കാസ്റ്റ് ചെയ്യാൻ "Ok Google, വീടിന്റെ പിൻഭാഗത്തെ ക്യാമറ എന്നെ കാണിക്കൂ" എന്ന് പറഞ്ഞാൽ മതിയാകും.
  • Nest ആപ്പിലേക്കും Google Home ആപ്പിലേക്കും സൈൻ ഇൻ ചെയ്യാനുള്ള ഒരു അക്കൗണ്ട്.
  • നിങ്ങളുടെ വീടുകളെയും വീട്ടിലെ അംഗങ്ങളെയും Nest ആപ്പിലും Google Home ആപ്പിലും ഉടനീളം അലൈൻ ചെയ്തിരിക്കുന്നു.


നിലവിൽ ഒരു Nest അക്കൗണ്ട് ഉള്ള ആർക്കും ഒരു Google അക്കൗണ്ടിലേക്ക് മൈഗ്രേറ്റ് ചെയ്യാം. നിങ്ങളുടെ അക്കൗണ്ട് മൈഗ്രേറ്റ് ചെയ്യാൻ, Nest ആപ്പിൽ അക്കൗണ്ട് ക്രമീകരണം എന്നതിലേക്ക് പോകുക, തുടർന്ന് Google അക്കൗണ്ടിലേക്ക് മൈഗ്രേറ്റ് ചെയ്യുക തിരഞ്ഞെടുക്കുക.

പ്രതിബദ്ധത

സ്വയമേവയുള്ള സുരക്ഷാ അപ്‌ഡേറ്റുകൾ

യുഎസ് Google സ്റ്റോറിൽ ഉപകരണം ആദ്യം ലഭ്യമാകുമ്പോൾ മുതൽ ആരംഭിച്ച് കുറഞ്ഞത് 5 വർഷത്തേക്ക് Google Nest ഉപകരണങ്ങൾക്ക് സ്വയമേവയുള്ളതും നിർണ്ണായകവുമായ സുരക്ഷാ അപ്‌ഡേറ്റുകൾ ഞങ്ങൾ നൽകുന്നു.

ഇത് പ്രധാനമാകുന്നത് എന്തുകൊണ്ട്
ഉപയോക്താക്കളെ പരിരക്ഷിക്കാൻ പലതലങ്ങളിലുള്ള പ്രതിരോധം ഞങ്ങൾ ഒരുക്കുന്നുണ്ട്, എന്നിരുന്നാലും സാങ്കേതികവിദ്യ മാറുകയും പുതിയ ഭീഷണികൾ ഉടലെടുക്കുകയും ചെയ്യും. അതിനാൽ, Google Nest-ന് അറിയാവുന്ന സങ്കീർണ്ണമായ പ്രശ്‌നങ്ങൾ പരിഹരിക്കുന്ന സ്വയമേവയുള്ള സോഫ്‌റ്റ്‌വെയർ സുരക്ഷാ അപ്‌ഡേറ്റുകൾ നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഞങ്ങൾ ഉപകരണങ്ങളുടെ ഒരു ലിസ്റ്റും അവയ്ക്ക് അപ്‌ഡേറ്റുകൾ നൽകാൻ ഞങ്ങൾക്ക് എത്രകാലം പ്രതിബദ്ധത ഉണ്ടെന്നതും പ്രസിദ്ധീകരിക്കും.

എന്റെ ഉപകരണത്തിന് അപ്‌ഡേറ്റുകൾ ലഭിക്കുന്നുണ്ടെന്ന് ഞാൻ എങ്ങനെ അറിയും?

നിർണ്ണായക സുരക്ഷാ അപ്ഡേറ്റുകൾക്കുള്ള ഏറ്റവും കുറഞ്ഞ കാലയളവ് കാണിക്കുന്ന Google ഉപകരണങ്ങളുടെ ഒരു ലിസ്റ്റ് ഞങ്ങൾ പ്രസിദ്ധീകരിക്കും.

സുരക്ഷാ അപ്‌ഡേറ്റുകളുടെ പരിധിക്ക് പുറത്തുള്ളത് എന്താണ്?

ഒരു ഉപകരണം ഉദ്ദേശിക്കാത്ത രീതിയിലുള്ള ഉപയോഗം അല്ലെങ്കിൽ അതിന്റെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്തേക്കാവുന്ന തരത്തിലുള്ള ഉപയോഗം മൂലമുള്ള അപകടസാധ്യതകൾ സുരക്ഷാ അപ്‌ഡേറ്റുകൾ പരിഹരിക്കില്ല. ഉദാഹരണത്തിന്: ഉദാഹരണത്തിന്:

  • മറ്റൊരാൾക്ക് നൽകുന്നതിന് മുമ്പ് ശരിയായി ഫാക്‌ടറി റീസെറ്റ് ചെയ്യാത്ത ഉപകരണങ്ങൾ
  • 2-ഘട്ട പരിശോധിച്ചുറപ്പിക്കൽ ഉപയോഗിക്കാത്ത അക്കൗണ്ടുകൾ
  • മറ്റ് നിർമ്മാതാക്കൾ നിർമ്മിച്ച, Google വിലയിരുത്താത്തതും നിങ്ങളുടെ നെറ്റ്‌വർക്കിലേക്കും Google Nest ഉപകരണങ്ങളിലേക്കും ആക്‌സസ് ഉണ്ടായിരിക്കാനിടയുള്ളതുമായ ഉപകരണങ്ങൾ

പ്രതിബദ്ധത

പരിശോധിച്ചുറപ്പിച്ച സോഫ്‌റ്റ്‌വെയർ

അതിനാൽ Google Nest ഉപകരണങ്ങളിൽ അവയ്ക്ക് ആവശ്യമുള്ള സോഫ്റ്റ്‌വെയറുകൾ മാത്രമേ റൺ ചെയ്യൂ, ഇൻസ്റ്റാൾ ചെയ്യുന്നതിന് മുമ്പ് സോഫ്‌റ്റ്‌വെയർ ഞങ്ങൾ പരിശോധിച്ചുറപ്പിക്കും. 2019-ലും അതിന് ശേഷവും റിലീസ് ചെയ്ത ഞങ്ങളുടെ എല്ലാ ഉപകരണങ്ങളും പരിശോധിച്ചുറപ്പിച്ച ബൂട്ട് ചെയ്യൽ‌ ഉപയോഗിക്കുന്നു.

ഇത് പ്രധാനമാകുന്നത് എന്തുകൊണ്ട്
Google Nest ഉപകരണങ്ങളിൽ ദോഷകരമായ സോഫ്‌റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്നത് തടയാൻ ഞങ്ങൾ നടപടികൾ സ്വീകരിക്കുന്നു. നിങ്ങളുടെ അനുമതിയില്ലാതെ ആർക്കും അക്കൗണ്ട് ആക്‌സസ് ചെയ്യാനാകില്ലെന്നും ഉപകരണങ്ങൾ നിയന്ത്രിക്കാനാകില്ലെന്നും ഉറപ്പാക്കാൻ ഇത് സഹായിക്കുന്നു.

ദോഷകരമായ സോഫ്‌റ്റ്‌വെയർ ഒരു ഉപകരണത്തിൽ റൺ ചെയ്യുന്നത് തടയേണ്ടത് എങ്ങനെ?

ആദ്യം, സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്നതിന് മുമ്പ് Google സ്ഥിരീകരിച്ചതാണെന്ന് ഉറപ്പാക്കി ക്രിപ്‌റ്റോഗ്രാഫിക്ക് ആയി അത് പരിശോധിച്ചുറപ്പിക്കുന്നു. രണ്ടാമതായി, ഓരോ തവണ ഉപകരണം റീസ്റ്റാർട്ട് ചെയ്യുമ്പോഴും ശരിയായ സോഫ്റ്റ്‌വെയർ തന്നെയാണോ റൺ ചെയ്യുന്നതെന്ന് പരിശോധിക്കാൻ 2019-ന് ശേഷം റിലീസ് ചെയ്ത ഞങ്ങളുടെ ഹാർഡ്‌വെയർ പരിശോധിച്ചുറപ്പിച്ച ബൂട്ട് ചെയ്യൽ‌ ഉപയോഗിക്കുന്നു.

പ്രതിബദ്ധത

ഉപകരണത്തിന്റെ സുതാര്യത

നിങ്ങളുടെ Google Home ആപ്പിൽ കാണാൻ കഴിയുന്ന Google Nest ഉപകരണങ്ങൾ നിങ്ങളുടെ Google അക്കൗണ്ട് ഉപകരണത്തിലെ ആക്റ്റിവിറ്റി പേജ് ലിസ്റ്റ് ചെയ്യുന്നു.

ഇത് പ്രധാനമാകുന്നത് എന്തുകൊണ്ട്
സൈൻ ഇൻ ചെയ്‌തിരിക്കുന്ന എല്ലാ ഉപകരണങ്ങളും നിങ്ങളുടെ Google അക്കൗണ്ട് ഉപകരണത്തിലെ ആക്റ്റിവിറ്റി പേജിൽ ദൃശ്യമാകും. അതിലൂടെ, കണക്റ്റ് ചെയ്യേണ്ട ഉപകരണങ്ങളുമായി മാത്രമേ നിങ്ങളുടെ അക്കൗണ്ട് കണക്റ്റ് ചെയ്തിട്ടുള്ളൂ എന്ന് നിങ്ങൾക്ക് ഉറപ്പാക്കാനാകും.

ഒരു ഉപകരണം എന്റെ Google അക്കൗണ്ടിലേക്ക് കണക്റ്റ് ചെയ്യുന്നത് എങ്ങനെ?

ഒരു ഫോണിലേക്കോ കമ്പ്യൂട്ടറിലേക്കോ ആപ്പിലേക്കോ കണക്റ്റ് ചെയ്‌ത ഹോം ഉപകരണത്തിലേക്കോ സൈൻ ഇൻ ചെയ്യാൻ നിങ്ങളുടെ Google അക്കൗണ്ട് ഉപയോഗിക്കുന്ന ഏതുസമയത്തും അവ കണക്റ്റ് ചെയ്യും. നിങ്ങളുടേതല്ലാത്തതോ നിങ്ങൾ നിയന്ത്രിക്കാത്തതോ ആയ ഉപകരണങ്ങളിൽ നിന്ന് സൈൻ ഔട്ട് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക, തിരിച്ചറിയാത്ത ഉപകരണങ്ങൾ കണ്ടെത്താൻ നിങ്ങളുടെ Google അക്കൗണ്ട് പരിശോധിക്കുക.

എന്റെ അക്കൗണ്ടിൽ ഞാൻ തിരിച്ചറിയാത്ത ഒരു ഉപകരണം കണ്ടാൽ എന്ത് സംഭവിക്കും?

ഉപകരണത്തിൽ അല്ലെങ്കിൽ ഹോമിൽ നിന്ന് സൈൻ ഔട്ട് ചെയ്ത് ആക്‌സസ് റദ്ദാക്കിയ ശേഷം പാസ്‌വേഡ് മാറ്റുക.

ക്യാമറകൾ

ഓർമ്മകൾ പകർത്തുക, പ്രിയപ്പെട്ടവരുമായി കണക്റ്റ് ചെയ്യുക, നിങ്ങൾക്ക് സുരക്ഷിതത്വം തോന്നാൻ സഹായിക്കുക എന്നിവ പോലുള്ള വീട്ടിലെ വിവിധ ഉദ്ദേശ്യങ്ങൾ ക്യാമറകൾ നിറവേറ്റുന്നുണ്ട്. നിങ്ങൾ വീട്ടിൽ ഇല്ലാത്തപ്പോൾ പോലും വീട് നിരീക്ഷിക്കാനും എന്തെങ്കിലും സംഭവിക്കുമ്പോൾ മുന്നറിയിപ്പ് നൽകാനും Nest Cam പോലുള്ള ഉപകരണങ്ങൾ വീഡിയോ ഉപയോഗിക്കുന്നു.

ഞങ്ങളുടെ, ക്യാമറകളുള്ള കണക്റ്റ് ചെയ്ത ഹോം ഉപകരണങ്ങളുടെ കാര്യത്തിൽ, നിങ്ങളോട് ഞങ്ങൾ ഇനിപ്പറയുന്ന കാര്യങ്ങളിൽ പ്രതിജ്ഞാബദ്ധരാണ്:

നിങ്ങളോ വീട്ടിലെ ഒരാളോ വ്യക്തമായി ക്യാമറ ഓണാക്കുകയോ ക്യാമറ ആവശ്യമുള്ള ഒരു ഫീച്ചർ പ്രവർത്തനക്ഷമമാക്കുകയോ (Nest Cam നിരീക്ഷണം പോലുള്ളത്) ചെയ്താൽ മാത്രമേ നിങ്ങളുടെ ക്യാമറ Google-ന് വീഡിയോ ഫൂട്ടേജ് അയയ്ക്കൂ. നിങ്ങൾക്ക് എപ്പോഴും ക്യാമറ ഓഫാക്കാം.

നിങ്ങളുടെ ക്യാമറ ഓണായിരിക്കുകയും വീഡിയോ ഫൂട്ടേജ് Google-ന് അയയ്ക്കുകയും ചെയ്യുമ്പോൾ, ഞങ്ങൾ വ്യക്തമായ ഒരു വിഷ്വൽ സൂചകം (നിങ്ങളുടെ ഉപകരണത്തിലെ പച്ച ലൈറ്റ് പോലുള്ളത്) നൽകും.

വീഡിയോ ഫൂട്ടേജ് നിങ്ങളുടെ Google അക്കൗണ്ടിൽ സംഭരിക്കുമ്പോൾ (ഉദാഹരണത്തിന്, Nest Aware സബ്‌സ്‌ക്രിപ്‌ഷൻ വഴി), ഈ ഫൂട്ടേജ് നിങ്ങൾക്ക് ഏതുസമയത്തും ആക്‌സസ് ചെയ്യാനും അവലോകനം ചെയ്യാനും ഇല്ലാതാക്കാനും കഴിയും.

നിങ്ങളോ വീട്ടിലെ ഒരംഗമോ വ്യക്തമായ അനുമതി ഞങ്ങൾക്ക് നൽകിയാൽ മാത്രമേ ഞങ്ങളുടെ സേവനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്ന മൂന്നാം കക്ഷി ആപ്പുകൾക്കും സേവനങ്ങൾക്കും വീഡിയോ ഫൂട്ടേജ് ഞങ്ങൾ പങ്കിടൂ.

ലഭ്യമാകുന്നിടത്ത്, ക്യാമറ കാണുന്നതിനെ അടിസ്ഥാനമാക്കി നിങ്ങളുടെ അനുഭവം വ്യക്തിഗതമാക്കാനും നിയന്ത്രിക്കാനും സഹായിക്കുന്ന, Face Match (നിങ്ങളെ തിരിച്ചറിയാൻ ഉപകരണത്തെ സഹായിക്കുന്നത്), Quick Gestures (നിങ്ങളുടെ ഉപകരണം നിയന്ത്രിക്കാൻ സഹായിക്കുന്നത്) എന്നിവയെല്ലാം Nest Hub Max വാഗ്ദാനം ചെയ്യുന്നു. പ്രവർത്തനക്ഷമമാക്കി കഴിഞ്ഞാൽ ഉപകരണത്തിലുള്ള ഈ ക്യാമറാ സെൻസിംഗ് ഫീച്ചറുകൾ നിങ്ങളുടെ Nest Hub Max-ൽ നിന്ന് Google-ലേക്ക് വീഡിയോയോ ചിത്രങ്ങളോ അയയ്ക്കില്ല.

സംഭരിച്ച വീഡിയോ ഫൂട്ടേജ് എനിക്ക് എങ്ങനെ അവലോകനം ചെയ്യാനും ഇല്ലാതാക്കാനും കഴിയും?

Nest ആപ്പിലൂടെയോ (Nest Cam റെക്കോർഡിംഗുകളുടെ കാര്യത്തിൽ) എന്റെ ആക്‌റ്റിവിറ്റി എന്നതിലൂടെയോ (Google Assistant-മായുള്ള ആശയവിനിമയങ്ങൾക്ക്) സംഭരിച്ച വീഡിയോ ഫൂട്ടേജുകൾ നിങ്ങൾക്ക് അവലോകനം ചെയ്യാനും ഇല്ലാതാക്കാനും കഴിയും.

Nest Hub Max-ന്റെ ക്യാമറാ സെൻസിംഗ് ഫീച്ചറുകൾ എപ്പോഴെങ്കിലും എന്റെ വീട്ടിൽ നിന്ന് വീഡിയോയോ ചിത്രങ്ങളോ Google-ലേക്ക് അയയ്ക്കുമോ?

ഉവ്വ്, പക്ഷേ Face Match സജ്ജീകരണ പ്രക്രിയയുടെ ഭാഗമായി മാത്രം. നിങ്ങൾ സജ്ജീകരണം പൂർത്തിയാക്കിയതിന് ശേഷം ഇത് ചെയ്യില്ല. നിങ്ങളുടെ Nest Hub Max-ൽ Face Match സജ്ജീകരിക്കുമ്പോൾ, നിങ്ങളുടെ മുഖത്തിന്റെ തനതായ മോഡൽ സൃഷ്ടിക്കുന്നതിന് വേണ്ടി നിങ്ങളുടെ ഫോൺ ഉപയോഗിച്ച് നിരവധി ഫോട്ടോകളെടുത്ത് ഒന്നിച്ച് ചേർക്കുന്നു. ഈ ഫോട്ടോകൾ Google-ലേക്ക് അയയ്ക്കും, എന്റെ ആക്റ്റിവിറ്റി സന്ദർശിച്ച് നിങ്ങൾക്ക് ഏതുസമയത്തും ഇവ അവലോകനം ചെയ്യാനോ ഇല്ലാതാക്കാനോ കഴിയും. ഈ സജ്ജീകരണ പ്രക്രിയയ്ക്ക് ശേഷം, Face Match ഏതെങ്കിലും വീഡിയോയോ ചിത്രങ്ങളോ Google-ലേക്ക് അയയ്ക്കില്ല. മാത്രമല്ല, Quick Gestures-ന് ഏതെങ്കിലും വീഡിയോയോ ചിത്രങ്ങളോ Google-ലേക്ക് അയയ്‌ക്കേണ്ട ആവശ്യമേയില്ല. ഇതുകൂടാതെ, ഈ ഫീച്ചറുകൾക്ക് ശക്തി പകരുന്ന വീഡിയോയും ചിത്രങ്ങളും ഞങ്ങൾ പരസ്യത്തിൽ നിന്ന് മാറ്റി സൂക്ഷിക്കും, പരസ്യം വ്യക്തിപരമാക്കാൻ അവ ഉപയോഗിക്കില്ല.

എന്റെ വീഡിയോ ഫൂട്ടേജ് മൂന്നാം കക്ഷി ആപ്പുകളുമായും സേവനങ്ങളുമായും പങ്കിട്ടേക്കാവുന്ന ഒരു സാഹചര്യത്തിന്റെ ഉദാഹരണം എന്താണ്?

വീട് സുരക്ഷിതമായി സൂക്ഷിക്കാൻ സഹായിക്കുന്നതിനായി നിങ്ങളുടെ വീടിന്റെ സുരക്ഷാ സേവനം നൽകുന്നവർക്ക് Nest Cam-ൽ നിന്നുള്ള വീഡിയോ ക്ലിപ്പുകൾ പങ്കിടാനുള്ള ഓപ്ഷൻ വാഗ്ദാനം ചെയ്തേക്കാം എന്നത് ഇതിന്റെ ഒരു ഉദാഹരണമാണ്. മാത്രമല്ല, നിങ്ങളുടെ ഉപകരണത്തിന്റെ ക്യാമറ മറ്റ് Google സേവനങ്ങളുമായി (YouTube-ലേക്ക് വീഡിയോ അപ്‌ലോഡ് ചെയ്യുന്നത് അല്ലെങ്കിൽ Google Duo ലഭ്യമാണെങ്കിൽ വീഡിയോ കോൾ ചെയ്യുന്നത് പോലുള്ളവ) ചേർത്ത് ഉപയോഗിക്കാനും കഴിയും – ഇത് ചെയ്യുമ്പോൾ, Google-ന്റെ സ്വകാര്യതാ നയം ബാധകമാകും.

വിഷ്വൽ ഇൻഡിക്കേറ്റർ ഇല്ലാതെ വീഡിയോ ഫൂട്ടേജ് Google സെർവറുകളിലേക്ക് അയയ്‌ക്കുന്ന സമയങ്ങളുണ്ടോ?

ഓഫ്‌ലൈനായിരിക്കുമ്പോൾ വീഡിയോ ഫൂട്ടേജ് റെക്കോർഡ് ചെയ്യുന്നതിനെ ഞങ്ങളുടെ ക്യാമറകളുടെ ചില മോഡലുകൾ പിന്തുണയ്‌ക്കുന്നു. ഇത്തരം ക്യാമറകൾക്കായി, വീഡിയോ ഫൂട്ടേജ് റെക്കോർഡ് ചെയ്തതിന് ശേഷം ക്യാമറ വീണ്ടും ഓൺലൈനാകുമ്പോൾ വീഡിയോ ഫൂട്ടേജ് അപ്‌ലോഡ് ചെയ്യും. നിങ്ങളുടെ ക്യാമറ ഞങ്ങളുടെ സെർവറുകളിലേക്ക് വീഡിയോ ഫൂട്ടേജ് അയയ്ക്കുമ്പോൾ നിങ്ങൾക്ക് ഒരു വിഷ്വൽ ഇൻഡിക്കേറ്റർ കാണാൻ കഴിഞ്ഞേക്കില്ലെന്നാണ് ഇതിനർത്ഥം -- എന്നാൽ അത്തരം സന്ദർഭങ്ങളിൽ ക്യാമറ യഥാർത്ഥത്തിൽ വീഡിയോ ഫൂട്ടേജ് റെക്കോർഡ് ചെയ്യുമ്പോൾ വിഷ്വൽ ഇൻഡിക്കേറ്റർ ദൃശ്യമാകാം.

മൈക്രോഫോണുകൾ

നിങ്ങളുടെ ശബ്ദം മാത്രം ഉപയോഗിച്ച് വീട്ടിലുടനീളമുള്ള ഉപകരണങ്ങൾ നിയന്ത്രിക്കാൻ അനുവദിക്കുക, നിങ്ങൾ വീട്ടിലില്ലാത്തപ്പോൾ അപ്രതീക്ഷിത ആക്റ്റിവിറ്റികൾ തിരിച്ചറിയുക, സ്‌മാർട്ട് സ്‌പീക്കറോ ഡിസ്പ്ലേയോ ഉപയോഗിച്ച് വോയ്സ് കോൾ ചെയ്യുക എന്നിവ പോലെ, വീട്ടിലെ നിരവധി ഉദ്ദേശ്യങ്ങൾ മൈക്രോഫോൺ നിറവേറ്റുന്നു.

ഞങ്ങളുടെ, മൈക്രോഫോണുകളുമായി കണക്റ്റ് ചെയ്ത ഹോം ഉപകരണങ്ങളുടെ കാര്യത്തിൽ, നിങ്ങളോട് ഞങ്ങൾ ഇനിപ്പറയുന്ന കാര്യങ്ങളിൽ പ്രതിജ്ഞാബദ്ധരാണ്:

നിങ്ങളോ വീട്ടിലുള്ള ഏതെങ്കിലും വ്യക്തിയോ നിങ്ങളുടെ Assistant-മായി ആശയവിനിമയം നടത്തുന്നതായി (ഉദാഹരണത്തിന്, "Ok Google" എന്ന് പറഞ്ഞുകൊണ്ട്) ഞങ്ങൾ തിരിച്ചറിഞ്ഞാൽ, അല്ലെങ്കിൽ ഇത് ആവശ്യമുള്ള ഒരു ഫീച്ചർ നിങ്ങൾ ഉപയോഗിച്ചാൽ (ഉദാഹരണത്തിന്, ലഭ്യമാകുന്നിടത്ത് Nest Cam-ലെ ശബ്ദ മുന്നറിയിപ്പ്, അല്ലെങ്കിൽ ഓഡിയോ പ്രവർത്തനക്ഷമമാക്കിയ Nest Cam വീഡിയോ റെക്കോർഡിംഗ്) മാത്രമേ നിങ്ങളുടെ ഉപകരണം Google-ന് ഓഡിയോ അയയ്ക്കൂ. നിങ്ങൾക്ക് എപ്പോഴും മൈക്രോഫോൺ ഓഫാക്കാം.

നിങ്ങളുടെ മൈക്രോഫോൺ ഓണായിരിക്കുകയും ഓഡിയോ Google-ന് അയയ്ക്കുകയും ചെയ്യുമ്പോൾ, ഞങ്ങൾ വ്യക്തമായ ഒരു വിഷ്വൽ സൂചകം (നിങ്ങളുടെ ഉപകരണത്തിന്റെ മുകൾഭാഗത്ത് മിന്നുന്ന ഡോട്ടുകൾ അല്ലെങ്കിൽ സ്ക്രീനിലുള്ള ഇൻഡിക്കേറ്റർ പോലുള്ളത്) നൽകും.

ഓഡിയോ റെക്കോർഡിംഗുകൾ നിങ്ങളുടെ Google അക്കൗണ്ടിൽ സംഭരിക്കുമ്പോൾ (ഉദാഹരണത്തിന്, ലഭ്യമാകുന്നിടത്ത് നിങ്ങൾ Nest Aware-ൽ വരിക്കാരായിരിക്കുമ്പോൾ നിങ്ങളുടെ Nest Cam ഫൂട്ടേജിൽ നിന്നുള്ള ഓഡിയോ), നിങ്ങളുടെ റെക്കോർഡിംഗുകൾ ഏത് സമയത്തും ആക്‌സസ് ചെയ്യാനും അവലോകനം ചെയ്യാനും ഇല്ലാതാക്കാനും കഴിയും.

നിങ്ങളോ വീട്ടിലെ ഒരംഗമോ വ്യക്തമായ അനുമതി ഞങ്ങൾക്ക് നൽകിയാൽ മാത്രമേ ഞങ്ങളുടെ സേവനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്ന മൂന്നാം കക്ഷി ആപ്പുകൾക്കും സേവനങ്ങൾക്കും നിങ്ങളുടെ ഉപകരണങ്ങളിൽ നിന്നുള്ള ഓഡിയോ റെക്കോർഡിംഗുകൾ ഞങ്ങൾ പങ്കിടൂ.

എന്റെ സംഭരിച്ച ഓഡിയോ റെക്കോർഡിംഗുകൾ എനിക്ക് എങ്ങനെ അവലോകനം ചെയ്യാനും ഇല്ലാതാക്കാനും കഴിയും?

Nest ആപ്പിലൂടെയോ (Nest Cam റെക്കോർഡിംഗുകളുടെ കാര്യത്തിൽ) എന്റെ ആക്‌റ്റിവിറ്റി എന്നതിലൂടെയോ (Google Assistant-മായുള്ള ആശയവിനിമയങ്ങൾക്ക്) സംഭരിച്ച വീഡിയോ ഫൂട്ടേജുകൾ നിങ്ങൾക്ക് അവലോകനം ചെയ്യാനും ഇല്ലാതാക്കാനും കഴിയും. ശബ്ദ കമാൻഡുകൾ ഉപയോഗിച്ച് നിങ്ങളുടെ Google Assistant ആക്‌റ്റിവിറ്റി ഇല്ലാതാക്കാനുമാകും.

പരസ്യം വ്യക്തിപരമാക്കാൻ എന്റെ Assistant ശബ്ദ ചോദ്യങ്ങൾ ഉപയോഗിക്കുമോ?

നിങ്ങളുടെ ഓഡിയോ റെക്കോർഡിംഗുകൾ ഞങ്ങൾ പരസ്യത്തിൽ നിന്ന് മാറ്റി സൂക്ഷിക്കും, പരസ്യം വ്യക്തിപരമാക്കാനായി അവ ഉപയോഗിക്കുകയുമില്ല – എന്നാൽ, നിങ്ങൾ Assistant-നോട് ശബ്ദത്തിലൂടെ ആശയവിനിമയം നടത്തുമ്പോൾ, പരസ്യം വ്യക്തിപരമാക്കുന്നതിനായി നിങ്ങളുടെ താൽപ്പര്യങ്ങൾ അറിയിക്കാൻ ഞങ്ങൾ ആ ആശയവിനിമയങ്ങളുടെ ടെക്സ്റ്റ് ഉപയോഗിച്ചേക്കാം. പരസ്യം വ്യക്തിപരമാക്കൽ പൂർണ്ണമായും ഒഴിവാക്കുന്നത് ഉൾപ്പെടെ നിങ്ങൾ കാണുന്ന പരസ്യങ്ങൾ നിയന്ത്രിക്കാനുള്ള Google ക്രമീകരണം നിങ്ങൾക്ക് എപ്പോഴും അവലോകനം ചെയ്യാവുന്നതാണ്. Google Assistant-നെ കുറിച്ചും നിങ്ങൾക്ക് ലഭ്യമായ ഓപ്ഷനുകളെ കുറിച്ചും ഇവിടെ കൂടുതലറിയുക.

എന്റെ ഓഡിയോ റെക്കോർഡിംഗുകൾ മൂന്നാം കക്ഷി ആപ്പുകളുമായും സേവനങ്ങളുമായും പങ്കിട്ടേക്കാവുന്ന ഒരു സാഹചര്യത്തിന്റെ ഉദാഹരണം എന്താണ്?

വീട് സുരക്ഷിതമായി സൂക്ഷിക്കാൻ സഹായിക്കുന്നതിനായി നിങ്ങളുടെ വീടിന്റെ സുരക്ഷാ സേവനം നൽകുന്നവർക്ക് Nest Cam-ൽ നിന്നുള്ള ഓഡിയോ ക്ലിപ്പുകൾ പങ്കിടാനുള്ള ഓപ്ഷൻ വാഗ്ദാനം ചെയ്തേക്കാം എന്നത് ഇതിന് ഒരു ഉദാഹരണമാണ്.

വിഷ്വൽ ഇൻഡിക്കേറ്റർ ഇല്ലാതെ ഓഡിയോ റെക്കോർഡിംഗുകൾ Google-ലേക്ക് അയയ്‌ക്കുന്ന സമയങ്ങളുണ്ടോ?

ഉപകരണത്തിൽ Google Assistant അഭ്യർത്ഥന വേഗത്തിൽ ലോക്കലായി നൽകാനാകുന്നത് പോലുള്ള ചില സാഹചര്യങ്ങളിൽ, വിഷ്വൽ ഇൻഡിക്കേറ്റർ ഓഫാക്കി നിങ്ങളുടെ അഭ്യർത്ഥന പൂർത്തിയാക്കിയ ശേഷം മാത്രമേ ഓഡിയോ റെക്കോർഡിംഗ് Google സെർവറുകളിലേക്ക് അയയ്ക്കൂ. ഇത്തരം സാഹചര്യങ്ങളിൽ, Google സെർവറുകളിലേക്ക് ഓഡിയോ ഡാറ്റ അയയ്ക്കുന്നതിൽ നിന്ന് വിപരീതമായി മൈക്രോഫോൺ സജീവമായിരിക്കുമ്പോൾ വിഷ്വൽ ഇൻഡിക്കേറ്റർ ദൃശ്യമാകും.

ഹോം സെൻസറുകൾ

ചലനം, വീട്ടിൽ ആരെങ്കിലും ഉണ്ടോ, ഇല്ലയോ, സ്വാഭാവിക പ്രകാശം, താപനില, ഈർപ്പം എന്നിവ പോലെ, നിങ്ങളുടെ വീടിന്റെ അന്തരീക്ഷത്തെ കുറിച്ചും അവിടെ എന്താണ് സംഭവിക്കുന്നത് എന്നതിനെ കുറിച്ചുമുള്ള വിവരങ്ങൾ തിരിച്ചറിയുന്ന സെൻസറുകൾ ഞങ്ങളുടെ ചില ഉപകരണങ്ങളിൽ അടങ്ങിയിരിക്കുന്നു. നിങ്ങൾ വീട്ടിലില്ലാത്തപ്പോൾ Nest Learning Thermostat ലഭ്യമാകുന്നിടത്ത് തനിയേ പ്രവർത്തനം ക്രമീകരിക്കുന്നത് പോലെ, നിങ്ങളെ നന്നായി പരിചരിക്കാൻ വീടിനെ അനുവദിക്കുന്നതും നിങ്ങളുടെ ഉപകരണങ്ങളും സേവനങ്ങളും മെച്ചപ്പെടുത്താൻ ഞങ്ങളെ സഹായിക്കുന്നതും പോലുള്ള വിവിധ ഉദ്ദേശ്യങ്ങൾ ഈ സെൻസറുകൾ നിറവേറ്റുന്നു.

ഞങ്ങളുടെ, ഈ പാരിസ്ഥിതിക, ആക്റ്റിവിറ്റി സെൻസറുകളുള്ള കണക്റ്റ് ചെയ്ത ഹോം
ഉപകരണങ്ങളുടെ കാര്യത്തിൽ ഞങ്ങൾ നിങ്ങളോട് പ്രതിജ്ഞാബദ്ധരാണ്:

നിങ്ങളുടെ വീടിന്റെ അന്തരീക്ഷത്തിൽ നിന്ന് ശേഖരിക്കുന്ന സെൻസർ റീഡിംഗുകൾ എങ്ങനെയാണ് ഞങ്ങളുടെ ഉപകരണങ്ങളിലും സേവനങ്ങളിലും ഉപയോഗിക്കുന്നതെന്ന് മനസ്സിലാക്കാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. അതിനാലാണ് ഗൈഡ് ഞങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

നിങ്ങളോ വീട്ടിലെ ഒരംഗമോ വ്യക്തമായ അനുമതി ഞങ്ങൾക്ക് നൽകിയാൽ മാത്രമേ ഞങ്ങളുടെ സേവനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്ന മൂന്നാം കക്ഷി ആപ്പുകൾക്കും സേവനങ്ങൾക്കും നിങ്ങളുടെ ഉപകരണ സെൻസർ ഡാറ്റ ഞങ്ങൾ പങ്കിടൂ.

എന്തിനാണ് എന്റെ വീടിന്റെ അന്തരീക്ഷത്തിൽ നിന്നുള്ള ഡാറ്റയും ആക്റ്റിവിറ്റി സെൻസർ ഡാറ്റയും Google ശേഖരിക്കുന്നത്, അത് എങ്ങനെയാണ് ഉപയോഗിക്കുന്നത്?

ചലനം, വീട്ടിൽ ആരെങ്കിലും ഉണ്ടോ, ഇല്ലയോ, സ്വാഭാവിക പ്രകാശം, താപനില, ഈർപ്പം എന്നിവ പോലെ, നിങ്ങളുടെ വീടിന്റെ അന്തരീക്ഷത്തെ കുറിച്ചും അവിടെ എന്താണ് സംഭവിക്കുന്നത് എന്നതിനെ കുറിച്ചുമുള്ള വിവരങ്ങൾ തിരിച്ചറിയുന്ന, പാരിസ്ഥിതിക, ആക്റ്റിവിറ്റി സെൻസറുകൾ ഞങ്ങളുടെ ഉപകരണങ്ങളിൽ അടങ്ങിയിരിക്കുന്നു. നിങ്ങളെ നന്നായി പരിചരിക്കാൻ വീടിനെ അനുവദിക്കുന്നതും നിങ്ങളുടെ ഉപകരണങ്ങളും സേവനങ്ങളും മെച്ചപ്പെടുത്താൻ ഞങ്ങളെ സഹായിക്കുന്നതും നിങ്ങളെ അപ്പപ്പോൾ കാര്യങ്ങൾ അറിയിക്കുന്നതും പോലുള്ള വിവിധ ഉദ്ദേശ്യങ്ങൾ, Google-ന് പതിവായി അയയ്ക്കപ്പെടുന്ന, ഈ സെൻസറുകളിൽ നിന്നുള്ള ഡാറ്റ നിറവേറ്റുന്നു. ഉദാഹരണത്തിന്:

  • ഊർജ്ജം ലാഭിച്ച് നിങ്ങളുടെ വീട് സുഖപ്രദമാക്കാൻ നിങ്ങളുടെ Nest Learning Thermostat ലഭ്യമാകുന്നയിടത്ത് ഉള്ള താപനില, ഈർപ്പ സെൻസറുകൾ സഹായിക്കുന്നു.
  • നിങ്ങൾ പുറത്ത് പോകുമ്പോഴും തിരിച്ചെത്തുമ്പോഴും നിങ്ങളുടെ വീട്ടിലെ Nest ഉപകരണങ്ങളുടെ പ്രവർത്തനം സ്വയമേവ മാറ്റുന്നതിന് വീട്ടിലുള്ള ഒന്നിലധികം Nest ഉപകരണങ്ങളിലുടനീളം വീട്ടിലുണ്ട്/വീട്ടിലില്ല ദിനചര്യകളുമായി ബന്ധപ്പെട്ട സഹായം ആക്റ്റിവിറ്റി സെൻസറുകൾ ഉപയോഗിക്കുന്നു.
  • യഥാർത്ഥ ചൂടിനേക്കാൾ കൂടുതൽ ചൂടുള്ളതായി തെർമോസ്റ്റാറ്റുകൾക്ക് തോന്നാൻ നേരിട്ടുള്ള സൂര്യപ്രകാശം കാരണമാകുമെന്ന് തീരുമാനിക്കാനായി ഞങ്ങളുടെ ഉപഭോക്താക്കളുടെ കൈവശമുള്ള തെർമോസ്റ്റാറ്റുകളിൽ ഉടനീളമുള്ള, സംഗ്രഹിച്ച ആംബിയന്റ് പ്രകാശ, താപനിലാ സെൻസർ ഡാറ്റ ഞങ്ങൾ ഉപയോഗിച്ചു, അതിനാലാണ്, സൂര്യപ്രകാശത്തിനനുസരിച്ച് കൃത്യമായ താപനില ക്രമീകരിക്കുന്നതിനായി സ്വയം ക്രമീകരിക്കാൻ തെർമോസ്റ്റാറ്റിനെ സഹായിക്കുന്ന പുതിയ ഫീച്ചറായ Sunblock, ഞങ്ങൾ അവതരിപ്പിച്ചത്.
  • ഞങ്ങളുടെ ഉപകരണങ്ങളുടെയും സേവനങ്ങളുടെയും പ്രശ്നം പരിഹരിക്കാനും അവയുടെ പ്രകടനം, സുരക്ഷ, വിശ്വാസ്യത എന്നിവ മെച്ചപ്പെടുത്താനും സഹായിക്കുന്നതിന് ഞങ്ങൾ സെൻസർ ഡാറ്റ ഉപയോഗിക്കുന്നു – ഉദാഹരണത്തിന്, പാരിസ്ഥിതികാവസ്ഥകൾ ബാറ്ററി ലൈഫിലുണ്ടാക്കുന്ന പ്രഭാവം അളക്കുന്നതിനായി ഞങ്ങളുടെ ഉപകരണങ്ങളിൽ നിന്നുള്ള താപനില, ഈർപ്പ ഡാറ്റ ഉപയോഗിക്കുന്നു.
  • ഊർജ്ജ, ഗൃഹ സുരക്ഷാ പ്രോഗ്രാമുകൾ പോലെ, ലഭ്യമാകുന്ന നിങ്ങൾക്ക് താൽപ്പര്യമുണ്ടാകാം എന്ന് ഞങ്ങൾ കരുതുന്ന കണക്റ്റ് ചെയ്ത ഹോം സേവനങ്ങൾ ഉൾപ്പെടെയുള്ള, Google സേവനങ്ങളെ കുറിച്ചുള്ള അപ്ഡേറ്റുകൾ അപ്പപ്പോൾ നിങ്ങളെ അറിയിക്കുന്നതിനും ഞങ്ങൾ സെൻസർ ഡാറ്റ ഉപയോഗിച്ചേക്കാം – എന്നാൽ, Google-ൽ നിന്നുള്ള പ്രമോഷണൽ ഇമെയിലുകൾ ലഭിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ ഇല്ലയോ എന്നുള്ള നിങ്ങളുടെ തിരഞ്ഞെടുപ്പിനെ ഞങ്ങൾ എപ്പോഴും ബഹുമാനിക്കും.
  • പരസ്യം വ്യക്തിപരമാക്കുന്നതിനായി ഞങ്ങൾ പാരിസ്ഥിതിക, ആക്റ്റിവിറ്റി സെൻസർ ഡാറ്റ ഉപയോഗിക്കില്ല. ഉദാഹരണത്തിന്, പരസ്യം വ്യക്തിപരമാക്കലിന് നിങ്ങളുടെ Nest Hub-ൽ (രണ്ടാം ജനറേഷൻ) ലഭ്യമാകുന്നയിടത്ത് നിന്നുള്ള ഉറക്ക ഡാറ്റ ഞങ്ങൾ ഉപയോഗിക്കില്ല. (നിങ്ങളുടെ കണക്റ്റ് ചെയ്ത ഹോം ഉപകരണങ്ങളുമായി ബന്ധപ്പെട്ട ചില അഭ്യർത്ഥനകൾ പൂർത്തിയാക്കാൻ — ഉദാഹരണത്തിന്, “Ok Google, വീടിനകത്തെ താപനില എത്രയാണ്?” — നിങ്ങളുടെ Assistant-ന് സെൻസർ ഡാറ്റ വീണ്ടെടുക്കാൻ കഴിയുമെന്നത് ഓർമ്മിക്കുക. Google Assistant-നെ കുറിച്ചും നിങ്ങൾക്ക് ലഭ്യമായ ഓപ്ഷനുകളെ കുറിച്ചും ഇവിടെ കൂടുതലറിയുക.)
  • നിങ്ങളുടെ അക്കൗണ്ട് ഇല്ലാതാക്കുമ്പോൾ, നിലനിർത്തൽ നയം എന്നതിൽ വിശദീകരിച്ചിരിക്കുന്നത് പോലെ ഈ സെൻസർ ഡാറ്റ ഞങ്ങളുടെ സെർവറുകളിൽ നിന്ന് ഇല്ലാതാകുന്നു.

എന്റെ സെൻസർ ഡാറ്റ മൂന്നാം കക്ഷി ആപ്പുകളുമായും സേവനങ്ങളുമായും പങ്കിട്ടേക്കാവുന്ന ഒരു സാഹചര്യത്തിന്റെ ഉദാഹരണം എന്താണ്?

ഉപഭോഗം കൂടുന്ന സമയത്തുള്ള റിവാർഡുകൾ പോലെ ലഭ്യമാകുന്ന ഊർജ്ജം ലാഭിക്കാനുള്ള പ്രോഗ്രാമുകളുടെ പ്രയോജനം നേടാൻ യൂട്ടിലിറ്റി കമ്പനികളുമായി ഡാറ്റ പങ്കിടാൻ നിങ്ങൾക്ക് തീരുമാനിക്കാം എന്നത് ഇതിന്റെ ഒരു ഉദാഹരണമാണ്.

Wifi ഡാറ്റ

Google Wi-Fi ഉപകരണങ്ങൾ, ലഭ്യമാകുന്നിടത്ത്, നിങ്ങളുടെ മോഡം, ഇന്റർനെറ്റ് സേവന ദാതാവിനൊപ്പം ഒരു ഹോം-വൈ-മെഷ് നെറ്റ്‌വർക്ക് സൃഷ്ടിക്കാൻ പ്രവർത്തിക്കുന്ന റൂട്ടർ സിസ്റ്റങ്ങളാണ്. നിങ്ങൾക്ക് വൈഫൈ കവറേജും അനുഭവവും നൽകുന്നതിനും മെച്ചപ്പെടുത്തുന്നതിനും നിങ്ങളുടെ നെറ്റ്‌വർക്കിന്റെ പ്രകടനത്തെ കുറിച്ചുള്ള ഡാറ്റ (ഉദാഹരണത്തിന്, നെറ്റ്‌വർക്ക് വേഗതയും ബാൻഡ്‌വിഡ്‌ത് ഉപയോഗവും) ഈ ഉപകരണങ്ങൾ ഉപയോഗിക്കുന്നു. ഏതെല്ലാം ഉപകരണങ്ങളാണ് കണക്റ്റ് ചെയ്തിരിക്കുന്നതെന്നും അവ എത്രമാത്രം ബാൻഡ്‌വിഡ്‌ത് ഉപയോഗിക്കുന്നുവെന്ന് കാണാനും ഇത് നിങ്ങളെ അനുവദിക്കുന്നു.

Google Wifi ഉപകരണങ്ങളുടെ കാര്യത്തിൽ, നിങ്ങളോട് ഞങ്ങൾ ഇനിപ്പറയുന്ന കാര്യങ്ങളിൽ പ്രതിജ്ഞാബദ്ധരാണ്:

Google Wifi ഉപകരണങ്ങൾ നിങ്ങൾ സന്ദർശിക്കുന്ന വെബ്സൈറ്റുകൾ ട്രാക്ക് ചെയ്യുകയോ വൈഫൈ നെറ്റ്‌വർക്കിലെ ട്രാഫിക്കിന്റെ ഉള്ളടക്കം നിരീക്ഷിക്കുകയോ ചെയ്യില്ല.

നിങ്ങളുടെ വൈഫൈ നെറ്റ്‌വർക്ക് പ്രകടന ഡാറ്റ ഞങ്ങൾ പ്രത്യേകം സൂക്ഷിക്കും, പരസ്യം വ്യക്തിപരമാക്കാൻ ഇത് ഉപയോഗിക്കില്ല.

നിങ്ങളോ നിങ്ങളുടെ വൈഫൈ നെറ്റ്‌വർക്കിന്റെ ഒരു മാനേജരോ ഞങ്ങൾക്ക് അനുമതി നൽകിയാൽ മാത്രമേ ഞങ്ങളുടെ കണക്റ്റ് ചെയ്‌ത ഹോം ഉപകരണങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്ന മൂന്നാം കക്ഷി ആപ്പുകൾക്കും സേവനങ്ങൾക്കും നിങ്ങളുടെ Google Wifi-യിൽ നിന്നുള്ള വൈഫൈ നെറ്റ്‌വർക്ക് പ്രകടന ഡാറ്റ ഞങ്ങൾ പങ്കിടൂ.

എന്റെ Google Wifi റൂട്ടറിൽ നിന്നുള്ള ഡാറ്റ എന്തിനാണ് Google-ലേക്ക് അയയ്ക്കുന്നത്, അത് എങ്ങനെയാണ് ഉപയോഗിക്കുന്നത്?

നിങ്ങൾക്കുള്ള കണക്റ്റ് ചെയ്ത ഉപകരണങ്ങളുടെ തരങ്ങൾ, അവയുടെ നെറ്റ്‌വർക്ക് ഉപയോഗം എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടെയുള്ള ഡാറ്റ ഇവിടെ വിവരിക്കുന്നത് പോലെ Google Wifi ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നു. ഇവിടെ (ഇതിനെ ഞങ്ങൾ “വൈഫൈ നെറ്റ്‌വർക്ക് പ്രകടന ഡാറ്റ” എന്ന് പരാമർശിക്കുന്നു) വിശദീകരിച്ചിരിക്കുന്ന ക്ലൗഡ് സേവനങ്ങൾ, വൈഫൈ പോയിന്റ് സ്ഥിതിവിവരക്കണക്കുകൾ, ആപ്പ് സ്ഥിതിവിവരക്കണക്ക് ഡാറ്റ എന്നിവ പരസ്യം വ്യക്തിപരമാക്കാനായി ഉപയോഗിക്കുന്നില്ല. നിങ്ങളുടെ ഇന്റർനെറ്റ് കണക്റ്റിവിറ്റി മെച്ചപ്പെടുത്താനുള്ള അധിക വൈഫൈ പോയിന്റ് പോലുള്ള, നിങ്ങൾക്ക് സഹായകരമായേക്കാം എന്ന് ഞങ്ങൾ കരുതുന്ന കണക്റ്റ് ചെയ്ത ഹോം ഉപകരണങ്ങളും സേവനങ്ങളും ഉൾപ്പെടെയുള്ള Google സേവനങ്ങളുടെ അപ്ഡേറ്റുകളെ കുറിച്ച് നിങ്ങളെ അപ്പപ്പോൾ അറിയിക്കാൻ ഈ ഡാറ്റ ഞങ്ങൾ ഉപയോഗിച്ചേക്കാം. ഇവിടെ വിവരിച്ചിരിക്കുന്നത് പോലെ ഈ ഡാറ്റാ ശേഖരത്തിന്റെ ചില ഭാഗങ്ങൾ നിങ്ങൾക്ക് ഒഴിവാക്കാനാകും.

Google Wifi നിങ്ങൾ സന്ദർശിക്കുന്ന വെബ്സൈറ്റുകൾ ട്രാക്ക് ചെയ്യുകയോ നിങ്ങളുടെ വൈഫൈ നെറ്റ്‌വർക്കിലെ ട്രാഫിക്കിന്റെ ഉള്ളടക്കം നിരീക്ഷിക്കുകയോ ചെയ്യുന്നില്ല. ചില വ്യവസ്ഥകൾ പാലിച്ചിട്ടുണ്ടെങ്കിൽ, Google-ന്റെ പബ്ലിക് DNS അല്ലെങ്കിൽ നിങ്ങളുടെ ഇന്റര്‍നെറ്റ് സേവന ദാതാവിന്റെ (ISP) DNS ഉപയോഗിക്കുന്ന ഡിഫോൾട്ട് DNS ദാതാവിനെ "സ്വയമേവ" എന്നതായി Google Wifi സജ്ജീകരിക്കുന്നു. Google-ന്റെ പബ്ലിക് DNS എന്തെല്ലാമാണ് ശേഖരിക്കുക എന്നതിനെ കുറിച്ച് ഇവിടെ കൂടുതൽ കണ്ടെത്താം. Google Home ആപ്പിലെ വിപുലമായ നെറ്റ്‌വർക്കിംഗ് ക്രമീകരണം എന്നതിൽ നിങ്ങൾക്ക് ഏതുസമയത്തും DNS ദാതാവിനെ മാറ്റാം.

എന്റെ വൈഫൈ നെറ്റ്‌വർക്ക് പ്രകടന ഡാറ്റ മൂന്നാം കക്ഷി ആപ്പുകളുമായും സേവനങ്ങളുമായും പങ്കിട്ടേക്കാവുന്ന ഒരു സാഹചര്യത്തിന്റെ ഉദാഹരണം എന്താണ്?

നിങ്ങളുടെ വൈഫൈ അല്ലെങ്കിൽ ഇന്റർനെറ്റ് കണക്റ്റിവിറ്റി പ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്റർനെറ്റ് സേവന ദാതാവിന് നിങ്ങളെ സഹായിക്കാൻ കഴിയുന്നതിന് അവരുമായി നിങ്ങളുടെ വൈഫൈ നെറ്റ്‌വ‍ർക്ക് പ്രകടന ഡാറ്റ നിങ്ങൾക്ക് പങ്കിടാൻ കഴിഞ്ഞേക്കാം എന്നത് ഇതിന് ഒരു ഉദാഹരണമാണ്.

Nest
Google സ്റ്റോറിൽ
Nest ഷോപ്പ് ചെയ്യുക.
ഞങ്ങൾ നിർമ്മിക്കുന്ന ഓരോ ഉൽപ്പന്നത്തിലും
സുരക്ഷ എങ്ങനെ ഉൾപ്പെടുത്തുന്നു എന്ന് അറിയുക.