സാമർത്ഥ്യത്തോടെയും ആത്മവിശ്വാസത്തോടെയും ഓൺലൈൻ ലോകത്തിന്റെ അന്വേഷകരായിരിക്കാൻ കുട്ടികളെ സഹായിക്കുന്നു

ഓൺലൈനിൽ ഉചിതമായ തീരുമാനങ്ങളെടുക്കാൻ, കുട്ടികളെ സമർത്ഥരും പ്രായോഗിക ബുദ്ധിയുള്ളവരും ഡിജിറ്റൽ പൗരന്മാരായി മാറ്റുന്നതിനും ഉതകുന്ന തരത്തിൽ, Connect Safely, Family Online Safety Institute എന്നിവ സാക്ഷ്യപ്പെടുത്തുന്ന വിഭവ സാമഗ്രികളും ഞങ്ങൾ ഒരുക്കിയിട്ടുണ്ട്.

ഈ നുറുങ്ങുകളും വിഭവസാമഗ്രികളും ഉപയോഗിച്ച്, ഓൺലൈനിൽ വിവരങ്ങൾ ബോധ്യപ്പെട്ടുള്ള തീരുമാനങ്ങൾ എടുക്കുക

 • 'ബി ഇന്റർനെറ്റ് ഓസം' എന്ന പദ്ധതിയിലൂടെ, സമർത്ഥരായ ഡിജിറ്റൽ പൗരന്മാരായി മാറാൻ കുട്ടികളെ സഹായിക്കുന്നു

  ഇന്റർനെറ്റ് പരമാവധി പ്രയോജനപ്പെടുത്തുന്നതിന്, വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള തീരുമാനങ്ങളെടുക്കാൻ കുട്ടികൾ സജ്ജരായിരിക്കണം. ഡിജിറ്റൽ പൗരത്വത്തിന്റെയും സുരക്ഷയുടെയും അടിസ്ഥാനങ്ങൾ ഈ പരിപാടി കുട്ടികളെ പഠിപ്പിക്കുന്നു, അതുവഴി അവർക്ക് ആത്മവിശ്വാസത്തോടെ ഓൺലൈൻ ലോകം അടുത്തറിയാനാവും. നാല് വെല്ലുവിളി നിറഞ്ഞ ഗെയിമുകളിലൂടെ, ഡിജിറ്റൽ സുരക്ഷയുടെ പ്രധാന പാഠങ്ങളിൽ പ്രായോഗിക പരിശീലനം നൽകുന്ന ഓൺലൈൻ സാഹസിക ഗെയിം ആയ Interland ഉപയോഗിച്ച് വിസ്‌മയാവഹമായ ഇന്റർനെറ്റിലേക്ക് കുട്ടികൾക്ക് സ്വയം കളിച്ച് മുന്നേറാം.

  കൂടുതൽ വിപണികളിലേക്ക് വികസിപ്പിക്കുന്നത് തുടരാനുള്ള ആസൂത്രണത്തോടെ, ഇതുവരെ, യുഎസ്, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ ഞങ്ങൾ ഈ പദ്ധതി ആരംഭിച്ചിട്ടുണ്ട്. ഓൺലൈനിൽ എങ്ങനെ സമർത്ഥരും സുരക്ഷിതരുമായിരിക്കാം എന്ന് അറിയാൻ കൗമാരക്കാരെ സഹായിക്കാനുള്ള ഓൺലൈൻ സുരക്ഷാ റോഡ്ഷോയുടെ ഭാഗമായി, ഞങ്ങൾ ഈ പഠനപദ്ധതി നേരിട്ട് യുഎസ്സിലെ സ്‌കൂളുകളിലേക്ക് എത്തിക്കുക പോലും ചെയ്‌തിട്ടുണ്ട്.

കരുതലോടെ പങ്കിടുക

നല്ല (ചീത്ത) വാർത്തകൾ ഓൺലൈനിൽ വളരെ വേഗത്തിൽ പരക്കുന്നു, ഒരൽപ്പം വീണ്ടുവിചാരം ഇല്ലെങ്കിൽ, കുട്ടികളും കൗമാരക്കാരും, നീണ്ടുനിൽക്കുന്ന അനന്തരഫലങ്ങളുള്ള, അപകടകരമായ സാഹചര്യങ്ങളിൽ പെട്ടുപോകാം. ലഭിക്കുന്ന വാർത്തകൾ, ഉചിതമായി, യോജിച്ച ആളുകളുമായി എങ്ങനെ പങ്കിടണം എന്നതിനെക്കുറിച്ച് കുട്ടികൾക്കും കൗമാരക്കാർക്കുമായുള്ള നുറുങ്ങുകൾ ഞങ്ങൾ സൃഷ്‌ടിച്ചിട്ടുണ്ട്.

 • സ്വന്തം ഡിജിറ്റൽ ഫൂട്ട്പ്രിന്റിനെക്കുറിച്ച് അവരെ പഠിപ്പിക്കൂ

  നിങ്ങളുടെ കുട്ടിയുമൊത്ത്, നിങ്ങൾക്കായി അല്ലെങ്കിൽ അവർ ഇഷ്‌ടപ്പെടുന്ന ഒരു സംഗീതജ്ഞനായി ഓൺലൈനിൽ തിരയുക, നിങ്ങൾ കണ്ടെത്തുന്നതിനെക്കുറിച്ച് സംസാരിക്കുക. ഫലങ്ങൾ നിങ്ങൾ നേരത്തേ പരിശോധിക്കേണ്ടി വന്നേക്കാം. ഈ ഫലങ്ങളിൽ നിന്ന് നിങ്ങളെക്കുറിച്ച് മറ്റുള്ളവർക്ക് എന്ത് മനസ്സിലാക്കാം, എങ്ങനെയാണ് ഓൺലൈനിൽ ഒരു ഡിജിറ്റൽ ഫൂട്ട്പ്രിന്റ് വികസിപ്പിക്കേണ്ടത് എന്നിവയെക്കുറിച്ച് സംസാരിക്കൂ.

 • സാമൂഹ്യ താരതമ്യം കുറയ്‌ക്കാൻ സഹായിക്കുക

  സുഹൃത്തുക്കൾ ഓൺലൈനിൽ പങ്കിടുന്നത് വലിയൊരു സംഭവത്തിന്റെ ഒരു ഭാഗം മാത്രമാണെന്നും സാധാരണയായി അത് ഹൈലൈറ്റുകൾ മാത്രമാണെന്നും നിങ്ങളുടെ കുട്ടിക്ക് അറിയാമെന്ന് ഉറപ്പാക്കുക. ആരുമായും പങ്കിടാനാവാത്ത, വിരസമായതോ ദുഃഖകരമായതോ ലജ്ജിതരാക്കുന്നതോ ആയ നിമിഷങ്ങൾ എല്ലാവർക്കും ഉണ്ടെന്നും അവരെ ഓർമിപ്പിക്കുക.

 • എന്ത് പങ്കിടണം എന്നതിനെക്കുറിച്ചുള്ള കുടുംബ നയം സൃഷ്‌ടിക്കുക

  ഫോട്ടോകൾ അല്ലെങ്കിൽ സ്വകാര്യ വിവരം എന്നിവ പോലെ, ഓൺലൈനിൽ പങ്കിടാൻ പാടില്ലാത്തത് എന്തെല്ലാമാണ് എന്നതിനെക്കുറിച്ച് നിങ്ങളുടെ കുടുംബത്തിന് കൃത്യമായ ധാരണ നൽകുക. ഒരുമിച്ച് ഏതാനും ഫോട്ടോകൾ എടുക്കുന്നത് പരിശീലിക്കുകയും ഉത്തരവാദിത്തത്തോടെയുള്ള പങ്കിടൽ എങ്ങനെയിരിക്കും എന്നതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്യുക. ഉദാഹരണത്തിന്, സ്വന്തം ഫോട്ടോകൾ മാത്രമല്ല, മറ്റുള്ളവരുടെ ഫോട്ടോകളും പങ്കിടുന്നതിന് മുമ്പ്, നന്നായി ചിന്തിക്കാൻ നിങ്ങളുടെ കുട്ടിയെ പ്രേരിപ്പിക്കുക. ഉറപ്പില്ലെങ്കിൽ അനുമതി ചോദിക്കാൻ അവരെ ഓർമിപ്പിക്കുക.

 • അമിതമായ പങ്കിടലിനെക്കുറിച്ച് അവരെ പഠിപ്പിക്കുക

  പങ്കിട്ടത് പിൻവലിക്കുക അല്ലെങ്കിൽ സ്വകാര്യതാ ക്രമീകരണം പരിഹരിക്കുക എന്നിവ പോലുള്ള, അമിതമായ പങ്കിടലിനുള്ള പരിഹാരങ്ങളെക്കുറിച്ച് ഗഹനമായി ചർച്ച ചെയ്യുക. ഇത് സംഭവിക്കുകയാണെങ്കിൽ, കാര്യങ്ങളെ പൂർണ തലത്തിൽ കാണാൻ സഹായിക്കുക. ലജ്ജിതരാക്കുന്ന ചില നിമിഷങ്ങൾ ഗൗരവമുള്ളതാണ്, എന്നാൽ മറ്റുള്ളവ, പഠിക്കാനുള്ള നല്ല അവസരങ്ങളാണ്.

തട്ടിപ്പുകളിൽ വീണുപോകരുത്

ഓൺലൈനിൽ അഭിമുഖീകരിക്കുന്ന ആളുകളും സാഹചര്യങ്ങളും, എല്ലായ്‌പ്പോഴും കാണപ്പെടുന്നത് പോലെത്തന്നെ ആയിരിക്കില്ല എന്ന് മനസിലാക്കാൻ നിങ്ങളുടെ കുട്ടികളെ സഹായിക്കേണ്ടത് പ്രധാനമാണ്. എന്താണ് യഥാർത്ഥ്യമെന്നും എന്താണ് വ്യാജമെന്നും വേർതിരിച്ചറിയാൻ അവരെ സഹായിക്കുന്നത് എങ്ങനെയെന്നതിനെ കുറിച്ച് ഒരു ഉപയോഗപ്രദമായ മാർഗനിർദേശം ഞങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

 • ആൾമാറാട്ടത്തെക്കുറിച്ച് വിശദീകരിക്കുക

  അവരുടെ പാസ്‌വേഡുകൾ അല്ലെങ്കിൽ സ്വകാര്യ ഡാറ്റ കൈക്കലാക്കാൻ പലരും ആഗ്രഹിക്കുന്നത് എന്തുകൊണ്ടാവാം എന്ന് കുട്ടികളോട് വിശദീകരിക്കുക. ഈ വിവരം ഉപയോഗിച്ച്, പലർക്കും അവരുടെ അക്കൗണ്ട് ഉപയോഗിച്ച് അവരാണെന്ന് നടിക്കാനാവും.

 • ഫിഷിംഗ് ശ്രമങ്ങൾ കണ്ടെത്താൻ അവരെ സഹായിക്കുക

  വ്യക്തിപരമായ വിവരം വെളിപ്പെടുത്താനായി ആളുകൾ നിങ്ങളുടെ കുട്ടികളെ കബളിപ്പിച്ചേക്കാം എന്ന് അവർ തിരിച്ചറിയണമെന്നില്ല. അക്കൗണ്ട് വിവരം ആവശ്യപ്പെടുന്നതോ അസാധാരണമായി തോന്നുന്ന അറ്റാച്ച്‌മെന്റ് ഉള്ളതോ ആയ, സന്ദേശം, ലിങ്ക്, അല്ലെങ്കിൽ ഇമെയിൽ ഒരു അപരിചിതനിൽ നിന്ന് ലഭിച്ചാൽ, നിങ്ങളെ സമീപിക്കാൻ അവരെ പഠിപ്പിക്കുക.

 • ചതികൾ തിരിച്ചറിയാൻ അവരെ പഠിപ്പിക്കുക

  കൗശലത്തോടെയുള്ള ചില ചതികൾ, സുഹൃത്തിൽ നിന്ന് വരുന്നതുപോലെ തോന്നുമെന്ന് നിങ്ങളുടെ കുട്ടികളെ അറിയിക്കുക. പ്രായോഗികബുദ്ധിയുള്ള, പ്രായപൂർത്തിയായ വ്യക്തികൾ പോലും വഞ്ചിതരാവുന്നു! ഒരു സന്ദേശം അസാധാരണമാണെന്ന് തോന്നിയാൽ, നിങ്ങളുടെ അടുത്ത് വന്ന് അത് പരിശോധിക്കാൻ കുട്ടികളോട് ആവശ്യപ്പെടുക. അവരുടെ ആശങ്കകളോട് പ്രതികരിക്കുന്നത്, വിശ്വാസം കെട്ടിപ്പടുക്കാൻ കാര്യമായി സഹായിക്കുന്നു.

 • ഒരുമിച്ച് സുരക്ഷാ സൂചനകൾ പരിശോധിക്കുക

  ഒരുമിച്ച് ഒരു വെബ്‌സൈറ്റ് സന്ദർശിച്ച് സുരക്ഷയുടെ സൂചനകൾക്കായി തിരയുക. സുരക്ഷിതമാണ് എന്ന് അർത്ഥമാക്കുന്ന, https ഉപയോഗിച്ചാണോ URL ആരംഭിക്കുന്നത് അല്ലെങ്കിൽ അതിന് തൊട്ടടുത്തായി ഒരു താഴിന്റെ ഐക്കൺ ഉണ്ടോ? സൈറ്റിന്റെ പേരുമായി URL പൊരുത്തപ്പെടുന്നുണ്ടോ? അവർ ഒരു സൈറ്റിൽ എത്തുമ്പോൾ ശ്രദ്ധിക്കേണ്ട സൂചനകൾ ചൂണ്ടിക്കാണിക്കാൻ സഹായിക്കുക.

നിങ്ങളുടെ രഹസ്യങ്ങൾ സുരക്ഷിതമാക്കൂ

വ്യക്തിപരമായ സ്വകാര്യതയും സുരക്ഷയും, ഓഫ്‌ലൈനിൽ എന്ന പോലെ തന്നെ ഓൺലൈനിലും പ്രധാനപ്പെട്ടതാണ്. ഉപകരണങ്ങളും സൽപ്പേരും ബന്ധങ്ങളും നശിക്കുന്നത് ഒഴിവാക്കാൻ, വിലപ്പെട്ട വിവരങ്ങൾക്ക് സംരക്ഷണം നൽകേണ്ടത് എങ്ങനെയെന്ന് നിങ്ങളുടെ കുട്ടികൾ മനസ്സിലാക്കേണ്ടത് പ്രധാന കാര്യമാണ്.

 • മനസ്സിലാക്കാൻ പ്രയാസമുള്ള പാസ്‌വേഡുകൾ സൃഷ്‌ടിക്കുക

  ഓർമിക്കാനാവുന്ന വാക്യാംശം എങ്ങനെ ഒരു ശക്തമായ പാസ്‌വേഡാക്കി മാറ്റാം എന്ന് അവരെ പഠിപ്പിക്കുക. ചെറിയക്ഷരവും വലിയക്ഷരവും, ഏറ്റവും കുറഞ്ഞത് എട്ടെണ്ണം എങ്കിലും ഉപയോഗിക്കുക, ഇവയിൽ ചിലത് ചിഹ്നങ്ങളും അക്കങ്ങളും ആക്കി മാറ്റുക. ഉദാഹരണത്തിന്, “My younger sister is named Ann” എന്നത് 'myL$1Nan' ആയി മാറുന്നു. മറ്റുള്ളവർക്ക് എളുപ്പത്തിൽ ഊഹിക്കാനാവുന്ന, നിങ്ങളുടെ വിലാസം, ജന്മദിനം, 123456, അല്ലെങ്കിൽ “password” പോലുള്ളവ ഉപയോഗിക്കുന്നത്, ദുർബലമായ പാസ്‌വേഡ് സൃഷ്‌ടിക്കലാണെന്ന് മനസ്സിലാക്കാൻ അവരെ സഹായിക്കുക.

 • അവരുടെ സ്വകാര്യ വിവരം, സ്വകാര്യമായി സൂക്ഷിക്കുക

  വീട്ടുവിലാസം, പാസ്‌വേഡുകൾ, അല്ലെങ്കിൽ അവർ പഠിക്കുന്ന സ്‌കൂൾ ഇതുപോലുള്ള, എന്തെല്ലാം വിവരം അവർ സ്വകാര്യമായി സൂക്ഷിക്കണം എന്നതിനെക്കുറിച്ച് സംസാരിക്കുക. ഇതുപോലുള്ള വിവരം ആരെങ്കിലും ആവശ്യപ്പെട്ടാൽ നിങ്ങളെ സമീപിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുക.

 • നല്ല പാസ്‌വേഡ് സൂക്ഷിക്കാൻ പഠിപ്പിക്കുക

  എവിടെയെങ്കിലും പാസ്‌വേഡ് നൽകുന്നതിന് മുമ്പ് രണ്ടു തവണ ആലോചിക്കാനും അത് ശരിയായ ആപ്പോ സൈറ്റോ ആണോയെന്ന് രണ്ട് തവണ പരിശോധിക്കാനും അവരെ പഠിപ്പിക്കുക. സംശയമുണ്ടെങ്കിൽ, എന്തെങ്കിലും നൽകുന്നതിന് മുമ്പ് അവർ നിങ്ങളുടെ അടുത്തെത്തി സംസാരിക്കേണ്ടതാണ്. കൂടാതെ, വ്യത്യസ്‌ത ആപ്പുകൾക്കും സൈറ്റുകൾക്കും വ്യത്യസ്‌ത പാസ്‌വേഡുകൾ സൂക്ഷിക്കാനും അവരെ പ്രോത്സാഹിപ്പിക്കുക. ഒരു പ്രധാന പാസ്‌വേഡ് സൂക്ഷിച്ച്, ഓരോ ആപ്പിനുമായി അതിനോടൊപ്പം ഏതാനും അക്ഷരങ്ങൾ ചേർത്ത് ഉപയോഗിക്കാം.

 • ഭീതിനിറച്ച തമാശകൾ ഒഴിവാക്കാൻ അവരെ സഹായിക്കുക

  പാസ്‌വേഡുകൾ സ്വകാര്യമായി സൂക്ഷിക്കുക വഴി, വ്യാജമായ അല്ലെങ്കിൽ ലജ്ജിതരാക്കുന്ന സന്ദേശങ്ങൾ അയയ്ക്കാനായി മറ്റുള്ളവർ അക്കൗണ്ട് ആക്‌സസ് ചെയ്യുന്നതിൽ നിന്ന് തടയാൻ സഹായിക്കാനാവും എന്ന് അവരെ ഓർമിപ്പിക്കുക.

ദയ കാണിക്കുന്നത് ഒരു നല്ല ഗുണമാണ്

നല്ല കാര്യങ്ങളും മോശം കാര്യങ്ങളും പ്രചരിപ്പിക്കാൻ ഉപയോഗിക്കാൻ കഴിയുന്ന ശക്തമായൊരു ഉച്ചഭാഷിണിയാണ് ഇന്റർനെറ്റ്. തങ്ങളുടെ ഓൺലൈൻ പ്രവൃത്തികളുമായി ബന്ധപ്പെട്ട് “മറ്റുള്ളവർ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങൾ കരുതുന്നുവോ, അങ്ങനെ നിങ്ങളും മറ്റുള്ളവരോട് പെരുമാറുക” എന്ന ആശയം പ്രയോഗിച്ചും മറ്റുള്ളവർക്കായി പോസിറ്റീവ് ആയ പ്രഭാവം സൃഷ്‌ടിച്ചും ഉപദ്രവിക്കുന്ന പെരുമാറ്റം നിരുത്സാഹപ്പെടുത്തിയും ശരിയായ മാർഗത്തിൽ മുന്നോട്ട് പോവാൻ കുട്ടികളെ സഹായിക്കുക.

 • ഓൺലൈൻ ഉപദ്രവത്തെക്കുറിച്ച് സംഭാഷണം നടത്തുക

  ഓൺലൈൻ ഉപദ്രവം അല്ലെങ്കിൽ മറ്റുള്ളവരെ വേദനിപ്പിക്കുന്നതിനായി ആളുകൾ മനഃപൂര്‍വ്വം ഓൺലൈൻ ടൂളുകൾ ഉപോഗിക്കുന്ന സമയങ്ങളെക്കുറിച്ച് സംസാരിക്കുക. നിങ്ങളുടെ കുട്ടി ഇവ കാണുകയോ അനുഭവിക്കുകയോ ചെയ്‌താൽ ആരെ സമീപിക്കണം എന്ന് ആസൂത്രണം ചെയ്യുക. അവരോ അവരുടെ സുഹൃത്തുക്കളോ ഓൺലൈൻ ഉപദ്രവം നേരിട്ടിട്ടുണ്ടോ എന്ന് ചോദിക്കുക. നിങ്ങൾക്ക് ചോദിക്കാവുന്ന ചില ചോദ്യങ്ങൾ ഇവയാണ്: ഉപദ്രവം ഏത് രീതിയിലായിരുന്നു? അത് എങ്ങനെ അനുഭവപ്പെട്ടു? ഒരുപക്ഷേ, ഉപദ്രവകരമായ കമന്റിനെപ്പറ്റി ആരോടെങ്കിലും പറയുക വഴി അത് തടയാൻ സഹായിക്കുന്നതിനുള്ള കഴിവ് നിങ്ങൾക്കുണ്ടായിരുന്നെന്ന് നിങ്ങൾ കരുതിയിരുന്നോ?

 • നിങ്ങളുടെ കുടുംബ മൂല്യങ്ങൾ ഓൺലൈനിൽ ഉറപ്പിക്കൂ

  ഓൺലൈനിൽ അവർ എങ്ങനെ പെരുമാറണം എന്നതിനെക്കുറിച്ച് നിങ്ങൾ എന്ത് പ്രതീക്ഷിക്കുന്നു എന്നതിൽ വ്യക്തതയുണ്ടായിരിക്കുക. മറ്റുള്ളവർ ആഗ്രഹിക്കുന്നപോലെ അവരെ പരിഗണിക്കുകയും മുഖാമുഖം കാണുമ്പോൾ അവരോട് എന്ത് പറയും എന്നത് മാത്രം ഓൺലൈനിൽ പറയുകയും ചെയ്യുന്നത് സംഭാഷണം തുടങ്ങാനുള്ള മികച്ച രീതികളാണ്.

 • ആരുടെയെങ്കിലും വാക്കുകൾക്ക് പിന്നിലെ അർത്ഥത്തെക്കുറിച്ച് സംസാരിക്കുകയും പോസിറ്റീവായിരിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക

  ശബ്‌ദത്തിന്റെ വ്യത്യാസത്തെക്കുറിച്ച് സംസാരിക്കുകയും ഓൺലൈനിൽ ആരുടെയും വാക്കുകളുടെ അർത്ഥം എളുപ്പത്തിൽ ദുർവ്യാഖ്യാനം ചെയ്യാനാവുമെന്ന് നിങ്ങളുടെ കുട്ടികളെ ഓർമപ്പെടുത്തുകയും ചെയ്യുക. സദുദ്ദേശ്യം കാത്തുസൂക്ഷിക്കാനും ആരെങ്കിലും ഉപയോഗിച്ച വാക്കുകളുടെ അർത്ഥത്തെക്കുറിച്ച് വ്യക്തതയില്ലെങ്കിൽ സുഹൃത്തുക്കളോട് നേരിട്ട് സംസാരിക്കാനും അവരെ പ്രോത്സാഹിപ്പിക്കുക. ഓൺലൈനിൽ, പോസിറ്റീവായ സന്ദേശങ്ങൾ അയയ്ക്കുന്നതും സ്വീകരിക്കുന്നതും എത്ര നല്ല അനുഭവമാണെന്നതിനെക്കുറിച്ച് സംസാരിക്കുക. ഒരു പോസിറ്റീവ് കമന്റ് അല്ലെങ്കിൽ സന്ദേശം അയയ്ക്കുന്നതിന് നിങ്ങളുടെ സ്വന്തം ആപ്പുകളിൽ ഒന്ന് ഒരുമിച്ച് ഉപയോഗിക്കുന്നത് പരിഗണിക്കുക.

സംശയമുള്ളപ്പോൾ, ഉപദേശം തേടുക

ഡിജിറ്റൽ ലോകത്തിലെ എല്ലാ സംഭവവികാസങ്ങൾക്കും ഒരുപോലെ ബാധകമായ ഒരു പാഠമുണ്ട്: ചോദ്യം ചെയ്യേണ്ടതായ എന്തെങ്കിലും നിങ്ങളുടെ കുട്ടികൾ അഭിമുഖീകരിക്കുകയാണെങ്കിൽ, വിശ്വസിക്കാവുന്ന ഒരു മുതിർന്നയാളുമായി സംസാരിക്കാൻ സ്വതന്ത്രമായി അവർക്ക് തോന്നണം. വീട്ടിൽ തുറന്ന ആശയവിനിമയം പരിപോഷിപ്പിക്കുക വഴി, നിങ്ങൾക്ക് ഇത്തരമൊരു സ്വഭാവം അവരിൽ വളർത്തിയെടുക്കാനാകും.

 • അവർ ഓൺലൈനിൽ എന്താണ് ചെയ്യുന്നതെന്ന ചർച്ച ചെയ്യുക

  നിങ്ങളുടെ കുടുംബം എങ്ങനെ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ച് സംസാരിക്കാൻ സമയം ചിലവഴിക്കുക. നിങ്ങളുടെ കുട്ടികൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ആപ്പുകളിൽ താൽപ്പര്യം കാണിക്കുകയും അവ നിങ്ങളെ പരിചയപ്പെടുത്താൻ ആവശ്യപ്പെടുകയും ചെയ്യുക. കുട്ടികൾ എങ്ങനെയാണ് ആ ആപ്പുകൾ ഉപയോഗിക്കുന്നതെന്നും അവയിൽ അവർ ഇഷ്‌ടപ്പെടുന്നത് എന്താണെന്നും കണ്ടെത്തുക.

 • കാലാനുസൃതമായി മാറാവുന്ന പരിധികൾ സജ്ജീകരിക്കുക

  ഉള്ളടക്ക ഫിൽട്ടറുകളും സമയ പരിധികളും പോലുള്ള നയങ്ങൾ നിങ്ങളുടെ കുട്ടികളുടെ അക്കൗണ്ടുകൾക്കായി സജ്ജീകരിക്കുക, കൂടാതെ അവരുടെ പ്രായം കൂടുന്നതനുസരിച്ച് ഇവ മാറിയേക്കാമെന്ന് കുട്ടികളെ അറിയിക്കുകയും ചെയ്യുക. ക്രമീകരണം കാലാനുസൃതമായി പരിഷ്‌കരിക്കേണ്ടതാണ്. അതിനാൽ, “സജ്ജീകരിച്ച ശേഷം മറക്കുക” എന്ന രീതി പിന്തുടരാതിരിക്കുക.

 • സമീപിക്കേണ്ട ആളുകളെ തിരിച്ചറിയാൻ അവരെ സഹായിക്കൂ

  ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങൾ ആകസ്‌മികമായി ഓൺലൈനിൽ കണ്ടാൽ കുട്ടികൾക്ക് സമീപിക്കാവുന്ന മൂന്ന് വിശ്വസ്‌തരായ ആളുകളെ കണ്ടെത്തുക. കുട്ടികൾ കണ്ടത് എന്തെന്ന് മനസ്സിലാക്കാനും ഭാവിയിൽ അതുപോലുള്ളവ കൂടുതൽ കാണുന്നത് തടയാനും അവരെ സഹായിക്കാൻ ഒരു വിശ്വസ്‌തനായ ആളിന് കഴിയും.

 • ഓൺലൈനിൽ ഗുണപരമായി ചിലവഴിക്കുന്നതിനെ പിന്തുണയ്ക്കുക

  ക്രിയാത്മകത അല്ലെങ്കിൽ പ്രശ്‌നപരിഹാര വൈദഗ്ധ്യം പഠിപ്പിക്കുന്ന ഗെയിമുകളും ആപ്പുകളുമായി ഇടപഴകാൻ അവരെ പ്രോത്സാഹിപ്പിക്കുക.

ഞങ്ങളുടെ സുരക്ഷാ നടപടികളെ കുറിച്ച് കൂടുതലറിയുക

നിങ്ങളുടെ സുരക്ഷ

ഈ മേഖലയിൽ ലഭ്യമായ മുൻനിര സുരക്ഷ ഉപയോഗിച്ച് ഞങ്ങൾ നിങ്ങളെ ഓൺലൈനിൽ പരിരക്ഷിക്കുന്നു.

നിങ്ങളുടെ സ്വകാര്യത

എല്ലാവർക്കും അനുയോജ്യമായ സ്വകാര്യതാ തത്ത്വങ്ങളാണ് ഞങ്ങൾ സൃഷ്‌ടിക്കുന്നത്.

കുടുംബങ്ങൾക്ക്

നിങ്ങളുടെ കുടുംബത്തിന് ഓൺലൈനിൽ അനുയോജ്യമായത് എന്താണെന്ന് മാനേജ് ചെയ്യാൻ ഞങ്ങൾ സഹായിക്കുന്നു.