ഡിസൈൻ പ്രകാരം സ്വകാര്യമായ ഉൽപ്പന്നങ്ങൾ എല്ലാവർക്കുമായി വികസിപ്പിക്കൽ.
ഡിസൈൻ പ്രകാരം സ്വകാര്യവും എല്ലാവർക്കും അനുയോജ്യമായതുമായ ഉൽപ്പന്നങ്ങളാണ് ഞങ്ങൾ നിർമ്മിക്കുന്നത്. ഇതിനർത്ഥം, ഞങ്ങൾ ഉപയോഗിക്കുന്ന ഡാറ്റ, ഞങ്ങൾ അത് എങ്ങനെ ഉപയോഗിക്കുന്നു, എങ്ങനെ സംരക്ഷിക്കുന്നു എന്നിവയെക്കുറിച്ച് ഞങ്ങൾ ചിന്തിച്ച് കൊണ്ടേയിരിക്കുന്നു എന്നാണ്.
ഡാറ്റ സ്വകാര്യമായും സുരക്ഷിതമായും സൂക്ഷിക്കുന്നതിനും നിങ്ങളുടെ വിവരങ്ങളുടെ നിയന്ത്രണം നിങ്ങൾക്ക് തന്നെ നൽകുന്നതിനും ഈ തത്വങ്ങൾ ഞങ്ങളുടെ ഉൽപ്പന്നങ്ങളെയും പ്രോസസുകളെയും ജീവനക്കാരെയും വഴികാട്ടുന്നു.
നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ ഞങ്ങൾ ആർക്കും വിൽക്കില്ല.
ആവശ്യമുള്ള അവസരങ്ങളിൽ Google ഉൽപ്പന്നങ്ങൾ സഹായകരമാക്കാൻ ഞങ്ങൾ ഡാറ്റ ഉപയോഗിക്കുന്നു. സമീപത്തുള്ള ഒരു റെസ്റ്റോറന്റോ വീട്ടിലേക്കുള്ള കൂടുതൽ ഇന്ധനക്ഷമതയുള്ള റൂട്ടോ കണ്ടെത്താൻ നിങ്ങളെ സഹായിക്കുന്ന അവസരങ്ങൾ ഉദാഹരണം.
കൂടുതൽ പ്രസക്തമായ പരസ്യങ്ങൾ നൽകുന്നതിനും ഞങ്ങൾ ഡാറ്റ ഉപയോഗിക്കുന്നു. എല്ലാവർക്കും ഉൽപ്പന്നങ്ങൾ സൗജന്യമായി ലഭ്യമാക്കാൻ ഈ പരസ്യങ്ങൾ ഞങ്ങളെ സഹായിക്കുമ്പോൾ തന്നെ, പരസ്യവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് ഉൾപ്പെടെ നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ ഞങ്ങൾ ആർക്കും വിൽക്കുന്നില്ലെന്നത് വ്യക്തമാക്കേണ്ടത് പ്രധാനമാണ്. ലളിതമായി പറഞ്ഞാൽ, അത് അനുവദനീയമല്ല.
എന്തെല്ലാം ഡാറ്റ ഞങ്ങൾ ശേഖരിക്കുന്നു, എന്തിനാണ് അവ ശേഖരിക്കുന്നത് എന്നിവയെക്കുറിച്ച് ഞങ്ങൾ സുതാര്യത നിലനിർത്തുന്നു..
എന്തെല്ലാം ഡാറ്റ ഞങ്ങൾ ശേഖരിക്കുന്നു, അത് എങ്ങനെ, എന്തിന് വേണ്ടി ഉപയോഗിക്കുന്നു എന്നിവയെ കുറിച്ച് നിങ്ങളെ അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. സുതാര്യത വളരെ പ്രധാനമാണ്, അതിനാൽ ഈ വിവരങ്ങൾ കണ്ടെത്തുന്നതും മനസ്സിലാക്കുന്നതും ഞങ്ങൾ എളുപ്പമാക്കുന്നു. ഇതുവഴി, Google ഉൽപ്പന്നങ്ങൾ എങ്ങനെ ഉപയോഗിക്കണം എന്നതിനെ കുറിച്ച് വസ്തുതകളുടെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് തീരുമാനമെടുക്കാനാകും.
നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ സ്വയം നിയന്ത്രിക്കുന്നത് ഞങ്ങൾ വളരെ എളുപ്പമാക്കുന്നു.
ഇതിനർത്ഥം, അനുയോജ്യമായ സ്വകാര്യതാ ക്രമീകരണങ്ങൾ നിങ്ങൾക്ക് എളുപ്പത്തിൽ തിരഞ്ഞെടുക്കാമെന്നും ഡാറ്റ അവലോകനം ചെയ്യുന്നതും ഡൗൺലോഡ് ചെയ്ത് മറ്റൊരു സേവനത്തിലേക്ക് മാറ്റുന്നതും അത് പൂർണ്ണമായും ഇല്ലാതാക്കുന്നതും ഉൾപ്പെടെ, Google-മായി പങ്കിട്ട വ്യക്തിപരമായ വിവരങ്ങൾ നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും നിയന്ത്രിക്കാമെന്നുമാണ്.
നിങ്ങളുടെ സ്വകാര്യതയ്ക്ക് കൂടുതലായി പരിരക്ഷ നൽകാൻ, ഞങ്ങൾ ഉപയോഗിക്കുന്ന ഡാറ്റയുടെ അളവ് കുറയ്ക്കുന്നു.
Drive, Gmail, Photos എന്നിവ പോലുള്ള ആപ്പുകളിൽ നിങ്ങൾ സൃഷ്ടിക്കുകയും സംഭരിക്കുകയും ചെയ്യുന്ന ഉള്ളടക്കം പരസ്യ ആവശ്യങ്ങൾക്കായി ഞങ്ങൾ ഉപയോഗിക്കില്ല, കൂടാതെ ആരോഗ്യം, വംശം, മതം, ലൈംഗിക ആഭിമുഖ്യം എന്നിവ പോലുള്ള സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ട വിവരങ്ങളും നിങ്ങൾക്ക് അനുയോജ്യമായ പരസ്യം തിരഞ്ഞെടുക്കാൻ ഞങ്ങൾ ഒരിക്കലും ഉപയോഗിക്കില്ല.
നിങ്ങൾ ഒരു Google Account-നായി സൈൻ അപ്പ് ചെയ്യുമ്പോൾ തന്നെ ഞങ്ങൾ സ്വയമേവ-ഇല്ലാതാക്കൽ നിയന്ത്രണങ്ങൾ ഡിഫോൾട്ടാക്കുകയും ചെയ്യുന്നു, അതുവഴി, നിങ്ങൾ തിരഞ്ഞതും കണ്ടതുമായ കാര്യങ്ങൾ പോലെ നിങ്ങളുടെ Google Account-മായി ബന്ധിപ്പിച്ചിട്ടുള്ള ഓൺലൈൻ ആക്റ്റിവിറ്റി ഡാറ്റ ഞങ്ങൾ പതിവായി ഇല്ലാതാക്കും.
ഡിഫോൾട്ടായി സുരക്ഷിതത്വമുള്ള ഉൽപ്പന്നങ്ങൾ വികസിപ്പിക്കുന്നതിലൂടെ ഞങ്ങൾ നിങ്ങൾക്ക് പരിരക്ഷ നൽകുന്നു.
ഞങ്ങളുടെ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുമ്പോൾ ഞങ്ങളെ വിശ്വസിച്ചാണ് നിങ്ങളുടെ വിവരങ്ങൾ നിങ്ങൾ ഏൽപ്പിക്കുന്നത്, അത് പരിരക്ഷിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. അതുകൊണ്ടാണ് നിങ്ങളുടെ ഡാറ്റ പരിരക്ഷിക്കുന്നതിന് ഞങ്ങൾ ലോകത്തിലെ ഏറ്റവും അത്യാധുനിക സുരക്ഷാ സംവിധാനങ്ങളിൽ ഒന്ന് ഉപയോഗിക്കുന്നത്.
ഞങ്ങളുടെ ഉൽപ്പന്നങ്ങൾ ഡിഫോൾട്ടായി സുരക്ഷിതത്വത്തോടെ രൂപകൽപ്പന ചെയ്തിരിക്കുന്നു, തെറ്റായ രീതിയിൽ പ്രവർത്തിക്കുന്നവർ നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ മോഷ്ടിക്കാൻ ശ്രമിക്കുന്നത് പോലുള്ള വർദ്ധിച്ചുവരുന്ന ഓൺലൈൻ ഭീഷണികൾ കണ്ടെത്തി പരിരക്ഷിക്കുന്നതിന് ഞങ്ങളുടെ സുരക്ഷാ നടപടികൾ ഞങ്ങൾ നിരന്തരം ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
ഞങ്ങൾ അതിനൂതന സ്വകാര്യതാ സാങ്കേതികവിദ്യകൾ വികസിപ്പിക്കുകയും മറ്റുള്ളവരുമായി അത് പങ്കിടുകയും ചെയ്യുന്നു.
പ്രവേശന സ്വാതന്ത്ര്യമുള്ളതും അതേ സമയം സ്വകാര്യവും സുരക്ഷിതവും ആയി ഇന്റർനെറ്റ് നിലനിർത്തുക എന്നതാണ് ഞങ്ങളുടെ പ്രവർത്തന മേഖലകളുടെയെല്ലാം അടിസ്ഥാനം. നിങ്ങളുടെ ഓൺലൈൻ സുരക്ഷ Google-ൽ ഒതുങ്ങേണ്ടതല്ല, ഇന്റർനെറ്റിൽ എല്ലായിടത്തും അത് ലഭ്യമാകണം. അതുകൊണ്ടാണ് സ്വകാര്യതാ സാങ്കേതികവിദ്യകൾ പുതുതായി വികസിപ്പിക്കുന്നതും അവ വ്യാപകമായി ലഭ്യമാക്കുന്നതും ഞങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നത്. ഇന്റർനെറ്റ് സുരക്ഷിതമായി സൂക്ഷിക്കുന്നതിന് എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട് എന്നതിനാൽ പങ്കാളികൾ, സ്ഥാപനങ്ങൾ, എതിരാളികൾ എന്നിവരുമായി ഞങ്ങൾ ഞങ്ങളുടെ പഠനങ്ങളും അനുഭവങ്ങളും ടൂളുകളും പങ്കിടുന്നു.
എല്ലാവരെയും ഓൺലൈനിൽ സുരക്ഷിതരായി തുടരാൻ സഹായിക്കുന്നതെന്ന് അടുത്തറിയുക.
-
ഞങ്ങളുടെ ഉൽപ്പന്നങ്ങളിലുള്ളത്Google-ൻ്റെ എല്ലാ ഉൽപ്പന്നങ്ങളിലും നിങ്ങളുടെ സുരക്ഷ പരിരക്ഷിക്കപ്പെടുന്നത് എങ്ങനെയെന്ന് അറിയുക.
-
സുരക്ഷയും സ്വകാര്യതയുംഎങ്ങനെയാണ് Google നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ പരിരക്ഷിക്കുന്നതെന്നും നിങ്ങൾക്ക് നിയന്ത്രണം നൽകുന്നതെന്നും അറിയുക.
-
കുടുംബ സുരക്ഷനിങ്ങളുടെ കുടുംബത്തിന് ഓൺലൈനിൽ അനുയോജ്യമായത് മാനേജ് ചെയ്യാൻ Google നിങ്ങളെ സഹായിക്കുന്നത് എങ്ങനെയെന്ന് അറിയുക.
-
നേതൃത്വംGoogle പുതിയ സുരക്ഷാ സാങ്കേതികവിദ്യകൾ അവതരിപ്പിക്കുന്നതിന്റെയും മേഖലയുമായി സഹകരിക്കുന്നതിന്റെയും രീതികൾ മനസ്സിലാക്കുക.