ഓൺലൈൻ ലോകം കൂടുതൽ സുരക്ഷിതമാക്കാൻ സഹായിക്കുന്നു.

എല്ലാവർക്കുമായി സാങ്കേതികവിദ്യ സൃഷ്‌ടിക്കുക എന്നാൽ അത് ഉപയോഗിക്കുന്ന എല്ലാവരെയും പരിരക്ഷിക്കുക എന്നത് കൂടിയാണ്. ഞങ്ങളുടെ ഉപയോക്താക്കളെ പരിരക്ഷിക്കുകയും വ്യവസായ മേഖലയെ മുന്നോട്ട് നയിക്കുകയും ചെയ്യുന്ന സ്വകാര്യതാ, സുരക്ഷാ സാങ്കേതികവിദ്യകൾ സൃഷ്‌ടിക്കുന്നതിലും പങ്കിടുന്നതിലും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

Google Assistant-ലെ സ്വകാര്യതയെ കുറിച്ചുള്ള വിവരങ്ങളടങ്ങിയ പ്ലേ ചെയ്യാവുന്ന വീഡിയോ
ഞങ്ങളുടെ
ഉപയോക്താക്കളെ ഓൺലൈനിൽ സുരക്ഷിതരായി നിലനിർത്താൻ സേവനങ്ങൾ നവീകരിക്കുന്നു.

പുതിയ ഭീഷണികൾ ഉണ്ടാകുന്നതിനാലും ഉപയോക്താക്കളുടെ ആവശ്യങ്ങൾ മാറുന്നതിനാലും ഞങ്ങളുടെ ഉൽപ്പന്നങ്ങളിലുടനീളമുള്ള എല്ലാ ഉപയോക്താക്കളുടെയും സ്വകാര്യ വിവരങ്ങൾ, അപകടസാധ്യതയുടെ എല്ലാ തലത്തിലും സ്വയമേവ പരിരക്ഷിക്കാൻ ഞങ്ങൾ തുടർച്ചയായി നവീന രീതികൾ കണ്ടെത്തുന്നു.

ഒരാൾ "he" എന്ന് ടെക്സ്റ്റ് ചെയ്യുന്നതും Google അത് "Hey" എന്ന് സ്വയമേവ പ്രവചിക്കുന്നതും കാണിക്കുന്ന ഫോൺ

ഫെഡറേറ്റഡ് ലേണിംഗ്

കുറഞ്ഞ ഡാറ്റ ഉപയോഗിച്ച് സഹായകരമായ ഉൽപ്പന്നങ്ങൾ സൃഷ്ടിക്കൽ

നിങ്ങളുടെ ഉപകരണത്തിൽ മെഷീൻ ലേണിംഗ് (ML) ഇൻ്റലിജൻസ് നേരിട്ട് ലഭ്യമാക്കുന്ന, Google രൂപം നൽകിയ ഡാറ്റയുടെ അളവ് കുറയ്ക്കൽ സാങ്കേതികവിദ്യയാണ് ഫെഡറേറ്റഡ് ലേണിംഗ്. ഈ പുതിയ സമീപനം, ML മോഡലുകളെ പരിശീലിപ്പിക്കാൻ വിവിധ ഉപകരണങ്ങളിൽ നിന്നുള്ള വ്യക്തിപര ഡാറ്റ എടുത്തുനീക്കിയ വിവരങ്ങൾ സംയോജിപ്പിക്കുന്നു. നിങ്ങളുടെ ഉപകരണത്തിലുള്ള വ്യക്തിപരമായ വിവരങ്ങൾ പരമാവധി നിലനിർത്തിക്കൊണ്ടുതന്നെ നിങ്ങളുടെ സ്വകാര്യത പരിരക്ഷിക്കാൻ ഫെഡറേറ്റഡ് ലേണിംഗ് സഹായിക്കുന്നു.

വിപുലമായ പരിരക്ഷാ പ്രോഗാം

ഏറ്റവും കൂടുതൽ സുരക്ഷ ആവശ്യമായുള്ളവർക്ക് Google-ന്റെ ഏറ്റവും ശക്തമായ സുരക്ഷ

മാധ്യമപ്രവർത്തകർ, ആക്റ്റിവിസ്റ്റുകൾ, ബിസിനസ് മേധാവികൾ, രാഷ്ട്രീയ പ്രചാരണ ടീമുകൾ മുതലായ ടാർഗറ്റ് ചെയ്‌ത ഓൺലൈൻ ആക്രമണങ്ങൾ നേരിടാൻ കൂടുതൽ സാധ്യതയുള്ളവരുടെ വ്യക്തിപരമായ Google അക്കൗണ്ടുകൾക്ക് വിപുലമായ പരിരക്ഷാ പ്രോഗാം സംരക്ഷണം നൽകുന്നു. നിരവധി ഭീഷണികളിൽ നിന്ന് ഈ പ്രോഗ്രാം സമഗ്രമായ അക്കൗണ്ട് സുരക്ഷ നൽകുകയും പുതിയ പരിരക്ഷകൾ ചേർക്കുന്നതിനായി തുടർച്ചയായി നവീകരിക്കുകയും ചെയ്യുന്നു.

എല്ലാവർക്കും
ഇന്റർനെറ്റ്
സുരക്ഷിതമാക്കാൻ വ്യാവസായിക മാനദണ്ഡങ്ങൾ ഉയർത്തുന്നു.

Google ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും മാത്രമല്ല, മുഴുവൻ ഇന്റർനെറ്റിന്റെയും സുരക്ഷ ശക്തിപ്പെടുത്തി ഞങ്ങളുടെ ഉപയോക്താക്കൾ ഓൺലൈനായിരിക്കുമ്പോഴെല്ലാം അവരെ പരിരക്ഷിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ലോകത്തുള്ള ഏറ്റവും വിപുലമായ സ്വകാര്യതാ, സുരക്ഷാ സാങ്കേതികവിദ്യകളിൽ ചിലത് സൃഷ്‌ടിക്കുന്നത് ഞങ്ങളാണ്, മറ്റുള്ളവർക്ക് ഉപയോഗിക്കുന്നതിനായി അവയിൽ പലതും പരസ്യമായി പങ്കിടുകയും ചെയ്യുന്നു.

കണക്ഷൻ സുരക്ഷിതമാണെന്ന അറിയിപ്പ് കാണിക്കുന്ന ഒരു ഫോൺ

HTTPS എൻക്രിപ്ഷൻ

വിപുലമായ എൻക്രിപ്ഷൻ ഉപയോഗിച്ച് വെബിലുടനീളമുള്ള സൈറ്റുകൾ സുരക്ഷിതമാക്കാൻ സഹായിക്കുന്നു

ഞങ്ങളുടെ സേവനങ്ങൾക്ക് HTTPS എൻക്രിപ്ഷൻ ഉപയോഗിച്ച് പിന്തുണ നൽകുന്നത്, മറ്റുള്ളവർ നിങ്ങളുടെ വിവരങ്ങളിൽ ഇടപെടാതെ നിങ്ങൾക്ക് സുരക്ഷിതമായി സൈറ്റുകളിലേക്ക് കണക്‌റ്റ് ചെയ്യാനാകുമെന്നും ക്രെഡിറ്റ് കാർഡ് നമ്പറുകൾ പോലുള്ള സ്വകാര്യ വിവരങ്ങൾ നൽകാനാകുമെന്നും ഉറപ്പുവരുത്തുന്നു. ഞങ്ങളുടെ സൈറ്റുകളും സേവനങ്ങളും ഡിഫോൾട്ടായി ആധുനിക HTTPS ആണ് നൽകുന്നതെന്ന് ഉറപ്പാക്കുന്നതിന് ഞങ്ങൾ തുടർന്നും നിക്ഷേപം നടത്തും, എല്ലാ ഡെവലപ്പർമാർക്കും ടൂളുകളും വിഭവങ്ങളും നൽകിക്കൊണ്ട് HTTPS-ലേക്ക് നീങ്ങുന്നതിന് ഞങ്ങൾ വെബിലെ മറ്റുള്ളവരെ സഹായിക്കുകയും ചെയ്യും.

ഡിഫറൻഷ്യൽ സ്വകാര്യത

ഡിഫറൻഷ്യൽ സ്വകാര്യത ഉപയോഗിച്ച് ഡാറ്റയിലെ വ്യക്തിപര ഡാറ്റ എടുത്തുനീക്കാൻ സ്ഥാപനങ്ങളെ സഹായിക്കുന്നു

ഞങ്ങളുടെ ഉപയോക്താക്കളുടെ ഐഡന്റിറ്റി തിരിച്ചറിയാതെ ഡാറ്റയിൽ നിന്നും ഉൾക്കാഴ്‌ചകൾ നേടാൻ ഞങ്ങളെ അനുവദിക്കുന്ന ആധുനിക, വ്യക്തിപരമായ ഡാറ്റ എടുത്തുനീക്കൽ സാങ്കേതികവിദ്യയാണ് ഡിഫറൻഷ്യൽ സ്വകാര്യത. ലോകത്തിലെ ഏറ്റവും വലിയ ഡിഫ്രൻഷ്യൽ സ്വകാര്യതാ അൽഗരിതങ്ങളുടെ ലൈബ്രറി സൃഷ്ടിക്കാനായി ഞങ്ങൾ ഒരു ദശാബ്ദത്തിലേറെ സമയം ചെലവഴിച്ചു, മാത്രമല്ല ആ സ്വകാര്യതാ പരിരക്ഷകൾ സ്ഥാപനങ്ങൾക്ക് അവരുടെ ഡാറ്റയിൽ എളുപ്പം ബാധകമാക്കാൻ സഹായിക്കുന്നതിന് ഞങ്ങൾ ലൈബ്രറി ഓപ്പൺ സോഴ്‌സ് ആക്കുകയും ചെയ്തു.

Google സുരക്ഷാ എഞ്ചിനീയറിംഗ് കേന്ദ്രം
ഓൺലൈൻ സുരക്ഷയുടെ ഭാവി രൂപകൽപ്പന ചെയ്യുന്നു
.

പരിചയസമ്പന്നരായ ഒരു കൂട്ടം എഞ്ചിനീയർമാരുടെ നേതൃത്വത്തിലുള്ള, Google-ന്റെ ഇന്റർനെറ്റ് സുരക്ഷാ പ്രവർത്തനങ്ങളുടെ ആഗോള ഹബ് ആണ് Google സുരക്ഷാ എഞ്ചിനീയറിംഗ് കേന്ദ്രം. പ്രശ്‌നം മനസ്സിലാക്കുകയും പരിഹാരങ്ങൾ വികസിപ്പിക്കുകയും മറ്റുള്ളവരുമായി പങ്കാളിത്തത്തിലേർപ്പെടുകയും എല്ലായിടത്തുമുള്ള ഉപയോക്താക്കളെ ശാക്തീകരിക്കുകയും ചെയ്യുന്നതിലൂടെ മെച്ചപ്പെട്ടതും കൂടുതൽ സുരക്ഷിതവുമായ ഇന്റർനെറ്റ് എല്ലാവർക്കും ലഭ്യമാക്കാൻ ഞങ്ങൾക്ക് കഴിയും.

കൂടുതലറിയുക

Google എങ്ങനെയാണ്
എല്ലാവരെയും ഓൺലൈനിൽ സുരക്ഷിതരായി തുടരാൻ സഹായിക്കുന്നതെന്ന് അടുത്തറിയുക.