തിരയുന്നതിനുള്ള സുരക്ഷിതമായ വഴി
കഴിഞ്ഞ 20 വർഷമായി, ശതകോടിക്കണക്കിന് ആളുകൾ അവരുടെ ചോദ്യങ്ങളുമായി Google തിരയലിനെ വിശ്വസിച്ചു. വിശ്വസനീയമായ വിവരങ്ങൾ നൽകികൊണ്ടും ബിൽറ്റ്-ഇൻ സുരക്ഷാ സാങ്കേതികവിദ്യ ഉപയോഗിച്ച് നിങ്ങളുടെ സ്വകാര്യത പരിരക്ഷിച്ചുകൊണ്ടും ആ വിശ്വാസം നേടിയെടുക്കാൻ ഞങ്ങൾ എല്ലാ ദിവസവും പ്രവർത്തിക്കുന്നു.
വ്യവസായത്തിലെ മുൻനിര സാങ്കേതികവിദ്യ ഉപയോഗിച്ച് നിങ്ങളുടെ ഡാറ്റ ഞങ്ങൾ സുരക്ഷിതമാക്കുകയും എല്ലാ തിരയലുകളും എൻക്രിപ്റ്റ് ചെയ്യുകയും ചെയ്യുന്നു. നിങ്ങൾക്ക് അനുയോജ്യമായ സ്വകാര്യതാ ക്രമീകരണങ്ങൾ തിരഞ്ഞെടുക്കാൻ കഴിയുന്നതിന് ഞങ്ങൾ നിയന്ത്രണങ്ങൾ നിർമ്മിക്കുന്നു. മാത്രമല്ല ഞങ്ങൾ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ഒരിക്കലും വിൽക്കില്ല.
ഡാറ്റാ സുരക്ഷ
നിങ്ങളുടെ ഡാറ്റ സുരക്ഷിതമായി സൂക്ഷിക്കാൻ, ഞങ്ങൾ ലോകത്തിലെ ഏറ്റവും അത്യാധുനിക സുരക്ഷാ ഇൻഫ്രാസ്ട്രക്‌ചർ നിർമ്മിച്ചിട്ടുണ്ട്. നിങ്ങളുടെ ഉപകരണത്തിനും ഞങ്ങളുടെ ഡാറ്റാ സെൻ്ററുകൾക്കുമിടയിൽ ഡാറ്റ കൈമാറുമ്പോൾ, ഈ ഇൻഫ്രാസ്ട്രക്‌ചർ നിങ്ങളുടെ ഡാറ്റയെ സ്വകാര്യമായും സുരക്ഷിതമായും സൂക്ഷിക്കുന്നു. നിങ്ങളുടെ തിരയൽ ചരിത്രം നിങ്ങളുടെ Google അക്കൗണ്ടിൽ സേവ് ചെയ്യുകയാണെങ്കിൽ, നിങ്ങൾ സൃഷ്‌ടിക്കുന്ന ഡാറ്റ നിങ്ങളുടെ ഉപകരണത്തിനും Google സേവനങ്ങൾക്കും ഞങ്ങളുടെ ഡാറ്റാ സെൻ്ററുകൾക്കുമിടയിൽ സഞ്ചരിക്കുന്നു. HTTPS-ഉം എൻക്രിപ്ഷൻ അറ്റ് റെസ്റ്റും പോലുള്ള മുൻനിര എൻക്രിപ്ഷൻ സാങ്കേതികവിദ്യ ഉൾപ്പെടെ ഒന്നിലധികം സുരക്ഷാ പാളികൾ ഉപയോഗിച്ച് ഞങ്ങൾ ഈ ഡാറ്റ പരിരക്ഷിക്കുന്നു.
ഡാറ്റ ഉത്തരവാദിത്തം
നിങ്ങളുടെ ഡാറ്റ പരിരക്ഷിക്കാനും ബഹുമാനിക്കാനും ഞങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്. അതുകൊണ്ടാണ് ഞങ്ങൾ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ഒരിക്കലും വിൽക്കാത്തത്.
എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന നിയന്ത്രണങ്ങൾ
തിരയൽ സ്വകാര്യതാ നിയന്ത്രണങ്ങൾ വാഗ്‌ദാനം ചെയ്യുന്നതിനാൽ, നിങ്ങളുടെ Google അക്കൗണ്ടിൽ എന്തൊക്കെ സേവ് ചെയ്യണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാൻ കഴിയും. തുടർച്ചയായി നിങ്ങളുടെ ഡാറ്റ സ്വയമേവ ഇല്ലാതാക്കാൻ നിങ്ങൾക്ക് സ്വയമേവയുള്ള ഇല്ലാതാക്കൽ ഓൺ ചെയ്യാനും കഴിയും.
നിങ്ങളുടെ തിരയൽ ചരിത്രത്തിനുള്ള സ്വകാര്യതാ സംരക്ഷണം
നിങ്ങൾ ഒരു ഉപകരണം പങ്കിടുകയാണെങ്കിൽ, അത് ഉപയോഗിക്കുന്ന മറ്റുള്ളവർക്ക് 'എൻ്റെ പ്രവർത്തനം' എന്നതിലേക്ക് പോയി അവിടെ സേവ് ചെയ്തിരിക്കുന്ന തിരയൽ ചരിത്രം നോക്കാൻ കഴിയില്ലെന്ന് ഉറപ്പാക്കാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം. എൻ്റെ പ്രവർത്തനം എന്നതിന് അധികം സ്ഥിരീകരണം ആവശ്യപ്പെടാൻ നിങ്ങൾക്ക് ഇപ്പോൾ കഴിയും. ഈ ക്രമീകരണം ഉപയോഗിക്കുമ്പോൾ, നിങ്ങളുടെ മുഴുവൻ ചരിത്രവും കാണുന്നതിന് മുമ്പ് നിങ്ങളുടെ പാസ്‌വേഡ് അല്ലെങ്കിൽ ടൂ-ഫാക്‌ടർ ഓതൻ്റിക്കേഷൻ പോലുള്ള അധിക വിവരങ്ങൾ നിങ്ങൾ നൽകേണ്ടതുണ്ട്.
തിരയാനുള്ള ഏറ്റവും സുരക്ഷിതമായ മാർഗമാണ് Google തിരയൽ. നിങ്ങൾക്ക് സുരക്ഷിതമായി തിരയാൻ കഴിയുന്നതിന്, എല്ലാ ദിവസവും തിരയൽ ഫലങ്ങളിൽ നിന്ന് 40 ബില്യൺ സ്‌പാമി സൈറ്റുകളെ തിരയൽ തടയുന്നു, മാത്രമല്ല നിങ്ങളുടെ എല്ലാ തിരയലുകളും എൻക്രിപ്റ്റ് ചെയ്‌ത് മുൻകൂർ പരിരക്ഷയും നൽകുന്നു. നിങ്ങളുടെ ഫലങ്ങളെ കുറിച്ച് കൂടുതലറിയാനും നിങ്ങളുടെ തിരയൽ അനുഭവത്തിൻ്റെ നിയന്ത്രണം ഏറ്റെടുക്കാനുമുള്ള ടൂളുകളും തിരയൽ നൽകുന്നു.
തിരയൽ ഫലങ്ങളിൽ നിന്ന് വെബ്‌സ്‌പാമിനെ തിരയൽ മുൻകൂട്ടി തടയുന്നു
തിരയൽ ഫലങ്ങളിൽ നിന്ന് വെബ്‌സ്‌പാമിനെ തിരയൽ മുൻകൂട്ടി തടയുന്നു
വ്യക്തിഗത വിവരങ്ങളോ നിങ്ങളുടെ ഐഡന്റിറ്റിയോ മോഷ്‌ടിക്കപ്പെട്ടേക്കാവുന്ന ക്ഷുദ്രകരമായ വെബ്‌സൈറ്റുകളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കാൻ തിരയൽ സഹായിക്കുന്നു. മാൽവെയർ അടങ്ങിയിരിക്കുന്നതോ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ മോഷ്‌ടിക്കാൻ വഞ്ചനാപരമായ രീതിയിൽ സൃഷ്‌ടിച്ചതോ ആയ സൈറ്റുകൾ ഉൾപ്പെടെ സ്‌പാമുകൾ അടങ്ങിയ 40 ബില്യൺ പേജുകൾ ഞങ്ങൾ തിരയൽ ഫലങ്ങളിൽ നിന്ന് എല്ലാ ദിവസവും കണ്ടെത്തി തടയുന്നു.
സുരക്ഷിത ബ്രൗസിംഗ്
സുരക്ഷിത ബ്രൗസിംഗ്
Google സുരക്ഷിത ബ്രൗസിംഗ് നാല് ബില്യണിലധികം ഉപകരണങ്ങളെ സംരക്ഷിക്കുന്നു, മാത്രമല്ല അത് Chrome-ൽ പ്രവർത്തനക്ഷമമാക്കിയിരിക്കുമ്പോൾ, നിങ്ങൾ പ്രവേശിക്കാൻ ശ്രമിക്കുന്ന സൈറ്റ് സുരക്ഷിതമല്ലെന്ന് നിങ്ങളെ അറിയിച്ചുകൊണ്ട് മുന്നറിയിപ്പ് സന്ദേശങ്ങൾ പ്രദർശിപ്പിക്കുന്നു. മാൽവെയർ, ഫിഷിംഗ് സ്‌കാമുകൾ എന്നിവയിൽ നിന്ന് നിങ്ങളെയും നിങ്ങളുടെ സ്വകാര്യ വിവരങ്ങളെയും സംരക്ഷിക്കാൻ ഈ മുന്നറിയിപ്പുകൾ സഹായിക്കുന്നു.
എല്ലാ തിരയലുകളും എൻക്രിപ്ഷൻ ഉപയോഗിച്ച് സംരക്ഷിച്ചിരിക്കുന്നു
നിങ്ങളുടെ ഡാറ്റ തടസ്സപ്പെടുത്താൻ ശ്രമിക്കുന്ന ആരിൽ നിന്നും നിങ്ങളുടെ വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിച്ചുകൊണ്ട്, Google.com-ലെയും Google ആപ്പിലെയും എല്ലാ തിരയലുകളും ഡിഫോൾട്ടായി എൻക്രിപ്റ്റ് ചെയ്‌തിരിക്കുന്നു.
SafeSearch
SafeSearch രൂപകൽപ്പന ചെയ്‌തിരിക്കുന്നത് Google തിരയലിൽ അശ്ലീലവും ഗ്രാഫിക് അതിക്രമവും പോലുള്ള മോശമായ ഉള്ളടക്കം കണ്ടെത്തുന്നതിനാണ്. നിങ്ങളുടെ തിരയൽ ഫലങ്ങളിൽ മോശമായ ഉള്ളടക്കം കാണാൻ താൽപ്പര്യമില്ലെങ്കിൽ, കണ്ടെത്തിയ ഏതെങ്കിലും മോശമായ ഉള്ളടക്കം തടയുന്നതിന് നിങ്ങൾക്ക് ഫിൽട്ടർ തിരഞ്ഞെടുക്കാം, അല്ലെങ്കിൽ മോശമായ ചിത്രങ്ങൾ മങ്ങിക്കുന്നതിന് മങ്ങിക്കുക തിരഞ്ഞെടുക്കുക.
നിങ്ങളുടെ പ്രായം 18 വയസ്സിൽ താഴെയായിരിക്കാമെന്ന് Google-ൻ്റെ സംവിധാനങ്ങൾ സൂചിപ്പിക്കുമ്പോൾ, അത്തരം ഉള്ളടക്കം SafeSearch സ്വയമേവ ഫിൽട്ടർ ചെയ്യുന്നു.
നിങ്ങളുടെ തിരയൽ ചരിത്രം Google അക്കൗണ്ടിൽ നിങ്ങൾ എങ്ങനെയാണ് സേവ് ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് നിയന്ത്രിക്കാൻ എളുപ്പമാണ് - അത് സേവ് ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ പോലും.
എൻ്റെ പ്രവർത്തനം എന്നതിലെ നിങ്ങളുടെ തിരയൽ ചരിത്രം ഇല്ലാതാക്കുക
വെബ്, ആപ്പ് ആക്റ്റിവിറ്റി ഓണാക്കിക്കൊണ്ട് നിങ്ങൾ Google-ൽ തിരയുമ്പോൾ, നിങ്ങളുടെ തിരയൽ ചരിത്രം പോലുള്ള പ്രവർത്തനം Google അക്കൗണ്ടിലേക്ക് Google സേവ് ചെയ്യുന്നു. ആപ്പ്, ഉള്ളടക്ക നിർദ്ദേശങ്ങൾ എന്നിവ പോലെ നിങ്ങൾക്ക് കൂടുതൽ വ്യക്തിപരമാക്കിയ അനുഭവങ്ങൾ നൽകുന്നതിന് Google സേവനങ്ങളിലുടനീളം നിങ്ങൾ സേവ് ചെയ്ത പ്രവർത്തി ഞങ്ങൾ ഉപയോഗിക്കുന്നു. നിങ്ങളുടെ Google അക്കൗണ്ടിൽ സേവ് ചെയ്തിട്ടുള്ള തിരയൽ ചരിത്രത്തിൽ ചിലതോ അല്ലെങ്കിൽ മുഴുവനായോ ഇല്ലാതാക്കാൻ നിങ്ങൾക്ക് എൻ്റെ പ്രവർത്തനം എന്നതിലേക്ക് പോകാം, തുടർന്ന് Google നിങ്ങളുടെ ഏതൊക്കെ പ്രവർത്തനങ്ങൾ സേവ് ചെയ്തിരിക്കുന്നു, നിങ്ങളുടെ സേവ് ചെയ്ത പ്രവർത്തി എപ്പോൾ സ്വയമേവ ഇല്ലാതാക്കുന്നു തുടങ്ങിയ ക്രമീകരണങ്ങൾ നിയന്ത്രിക്കാം.
നിങ്ങളുടെ തിരയൽ ചരിത്രം നിങ്ങളുടെ Google അക്കൗണ്ടിൽ സേവ് ചെയ്തിട്ടില്ലെങ്കിൽ പോലും, അല്ലെങ്കിൽ എൻ്റെ പ്രവർത്തനത്തിൽ നിന്ന് നിങ്ങൾ അത് ഇല്ലാതാക്കിയാലും, നിങ്ങളുടെ ബ്രൗസർ അത് സംഭരിച്ചേക്കാം. നിങ്ങളുടെ ബ്രൗസർ ചരിത്രം എങ്ങനെ ഇല്ലാതാക്കാം എന്നതിനെ കുറിച്ചുള്ള നിർദ്ദേശങ്ങൾക്കായി നിങ്ങളുടെ ബ്രൗസറിൻ്റെ നിർദ്ദേശങ്ങൾ പരിശോധിക്കുക.
സ്വയം ഇല്ലാതാക്കുന്ന നിയന്ത്രണങ്ങൾ ഉപയോഗിക്കുക
സ്വയം ഇല്ലാതാക്കുന്ന നിയന്ത്രണങ്ങൾ ഉപയോഗിക്കുക
മൂന്ന്, 18 അല്ലെങ്കിൽ 36 മാസങ്ങൾക്ക് ശേഷം നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് മറ്റ് വെബ്, ആപ്പ് പ്രവർത്തനങ്ങൾക്കൊപ്പം നിങ്ങളുടെ തിരയൽ ചരിത്രവും Google സ്വയമേവയും തുടർച്ചയായും ഇല്ലാതാക്കുന്നതിന് നിങ്ങൾക്ക് തീരുമാനിക്കാം. പുതിയ അക്കൗണ്ടുകൾക്ക്, വെബ്, ആപ്പ് പ്രവർത്തനത്തിനുള്ള ഡിഫോൾട്ടായി സ്വയമേവ ഇല്ലാതാക്കുന്നതിനുള്ള ഓപ്‌ഷൻ 18 മാസമാണ്, എന്നാൽ നിങ്ങൾക്ക് എപ്പോഴും നിങ്ങളുടെ ക്രമീകരണം അപ്‌ഡേറ്റ് ചെയ്യാൻ തീരുമാനിക്കാവുന്നതാണ്.
Google തിരയലിനെ കുറിച്ച് കൂടുതലറിയുക