എല്ലാ Google ഉൽപ്പന്നങ്ങളും
സുരക്ഷയ്ക്കായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
വിശ്വസനീയമായ വിവരങ്ങൾ കണ്ടെത്താനും ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചേരാനും പ്രിയപ്പെട്ടവരുമായി കണക്റ്റ് ചെയ്യാനും മറ്റുമായി, കോടിക്കണക്കിന് ആളുകളാണ് ദിവസേന Google ഉപയോഗിക്കുന്നത്. ഞങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും ഉപയോഗിക്കുമ്പോൾ, നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ സ്വകാര്യവും സുരക്ഷിതവും പരിരക്ഷിതവുമായി നിലനിർത്തേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്.
വിശ്വസ്തവും സുരക്ഷിതവുമായി.
-
ഉയർന്ന നിലവാരമുള്ള, സുരക്ഷിത ഫലങ്ങൾ
ഉയർന്ന നിലവാരമുള്ള ഉള്ളടക്കം നൽകാത്തതോ ഉപയോക്താക്കൾക്ക് ഹാനികരമായേക്കാവുന്ന തന്ത്രങ്ങൾ നടപ്പിലാക്കുന്നതോ ആയ സൈറ്റുകൾ പോലെ വെബ് സ്പാം അല്ലാതെ, ഉയർന്ന നിലവാരമുള്ളതും സഹായകരവുമായ തിരയൽ ഫലങ്ങൾ നിങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഞങ്ങൾ നിരന്തരം പരിശ്രമിക്കുന്നു. സ്പാം പ്രതിരോധിക്കുന്നതിനുള്ള സാങ്കേതികവിദ്യ ഞങ്ങൾ തുടർച്ചയായി മെച്ചപ്പെടുത്തുകയും സുരക്ഷിതവും ഉയർന്ന നിലവാരമുള്ളതുമായ വെബിനെ പിന്തുണയ്ക്കാൻ Google-ന് പുറത്തുള്ളവരുമായി പ്രവർത്തിക്കുകയും ചെയ്യുന്നു.
-
നിങ്ങളുടെ തിരയലുകൾ സുരക്ഷിതമാണ്
google.com -ലെയും Google ആപ്പിലെയും എല്ലാ തിരയലുകളും എൻക്രിപ്റ്റ് ചെയ്തിരിക്കുന്നതിനാൽ നിങ്ങൾ തിരയുന്ന കാര്യങ്ങൾ സംരക്ഷിച്ചിരിക്കുന്നു.
-
എളുപ്പത്തിൽ ഉപയോഗിക്കാവുന്ന സ്വകാര്യതാ നിയന്ത്രണങ്ങൾ
ഞങ്ങൾ നിങ്ങളുടെ തിരയൽ ചരിത്രം സുരക്ഷിതമാക്കുകയും സ്വകാര്യതാ നിയന്ത്രണങ്ങൾ ഉപയോഗിച്ച് അവ അവലോകനം ചെയ്യുന്നതും അക്കൗണ്ടിൽ നിന്ന് ഇല്ലാതാക്കുന്നതും എളുപ്പമാക്കുകയും ചെയ്യുന്നു.
-
ഉള്ളടക്ക സുരക്ഷയ്ക്കായുള്ള നിയന്ത്രണങ്ങൾ
നിങ്ങൾ തിരയുന്നവ കണ്ടെത്താൻ സഹായിക്കുന്നതിനാണ് Search രൂപകൽപ്പന ചെയ്തിരിക്കുന്നത് . SafeSearch തിരഞ്ഞെടുക്കുന്നതിലൂടെ, ലൈംഗികത പ്രകടമാക്കുന്ന ഫലങ്ങൾ ഫിൽട്ടർ ചെയ്യാൻ സഹായിക്കുന്ന അധിക പരിരക്ഷ ചേർക്കാം.
-
Google ആപ്പ് ഉപയോഗിച്ച് ഇൻകോഗ്നിറ്റൊ മോഡിൽ തിരയുക
iOS-നുള്ള Google ആപ്പ് ഇൻകോഗ്നിറ്റൊ മോഡോടുകൂടിയാണ് വരുന്നത്. അത് എല്ലായ്പ്പോഴും ഹോംസ്ക്രീനിൽ നിന്ന് ഒരൊറ്റ ടാപ്പ് മാത്രം അകലെയാണ്.
നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ സുരക്ഷിതമായി നിലനിർത്തുന്ന ഇമെയിൽ.
-
ഫിഷിംഗിൽ നിന്ന് ശക്തമായ പരിരക്ഷ
നിരവധി മാൽവെയർ, ഫിംഷിംഗ് ആക്രമണങ്ങൾ ആരംഭിക്കുന്നത് ഇമെയിലിലൂടെയാണ്. നിങ്ങളിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ സ്പാം, ഫിഷിംഗിനുള്ള ശ്രമങ്ങൾ, മാൽവെയർ എന്നിവയിൽ 99.9%-ത്തിലേറെയും Gmail ബ്ലോക്ക് ചെയ്യുന്നു.
-
അക്കൗണ്ട് സുരക്ഷ
ഒന്നിലധികം സുരക്ഷാ സൂചനകൾ നിരീക്ഷിക്കുന്നതിലൂടെ സംശയകരമായ ലോഗിനുകളിൽ നിന്നും അനധികൃത ആക്റ്റിവിറ്റിയിൽ നിന്നും ഞങ്ങൾ നിങ്ങളെ സംരക്ഷിക്കുന്നു. ടാർഗറ്റ് ചെയ്തുള്ള ആക്രമണങ്ങൾ നേരിടാൻ സാധ്യതയുള്ള അക്കൗണ്ടുകൾക്കായി വിപുലമായ പരിരക്ഷാ പ്രോഗ്രാമും ഞങ്ങൾ നൽകുന്നു.
-
ഇമെയിൽ എൻക്രിപ്ഷൻ
Google സംവിധാനത്തിൽ സന്ദേശങ്ങൾ നിശ്ചലമായിരിക്കുമ്പോഴും ഡാറ്റാ കേന്ദ്രങ്ങൾക്കിടയിൽ കൈമാറുമ്പോഴും എൻക്രിപ്റ്റ് ചെയ്യുന്നു. മൂന്നാം കക്ഷി ദാതാക്കളിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ, സാധ്യമാകുമ്പോഴോ കോൺഫിഗറേഷൻ ആവശ്യപ്പെടുമ്പോഴോ ട്രാൻസ്പോർട്ട് ലെയർ സുരക്ഷ ഉപയോഗിച്ച് എൻക്രിപ്റ്റ് ചെയ്യുന്നു.
-
ഡിഫോൾട്ടായി സുരക്ഷിതം
സുരക്ഷിത ബ്രൗസിംഗ്, സാൻഡ്ബോക്സിംഗ്, മറ്റ് മികച്ച സാങ്കേതികവിദ്യകൾ എന്നിവ പോലുള്ള ബിൽറ്റ് ഇൻ പരിരക്ഷകൾ, Chrome ഉപയോഗിക്കുമ്പോൾ ഉണ്ടാകാവുന്ന അപകടകരമായ സൈറ്റുകൾ, മാൽവെയർ, ഭീഷണികൾ എന്നിവയിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുന്നു.
-
സ്വയമേവയുള്ള സുരക്ഷാ അപ്ഡേറ്റുകൾ
നിങ്ങൾക്ക് ഏറ്റവും പുതിയ സുരക്ഷാ ഫീച്ചറുകളും പരിഹാരങ്ങളും ലഭിക്കുന്നതിന് ഓരോ ആറ് ആഴ്ചയും Chrome സ്വയമേവ അപ്ഡേറ്റ് ചെയ്യുന്നു, നിങ്ങൾ ഒന്നും ചെയ്യേണ്ടതില്ല.
-
ശക്തവും തനതുമായ പാസ്വേഡുകൾ
നിങ്ങളുടെ അക്കൗണ്ടുകളെല്ലാം കൂടുതൽ സുരക്ഷിതമായി നിലനിർത്താൻ, ശക്തവും തനതുമായ പാസ്വേഡുകൾ സൃഷ്ടിക്കാനും വെബിൽ ബ്രൗസ് ചെയ്യുമ്പോഴെല്ലാം നിങ്ങളുടെ ഉപകരണങ്ങളിലുടനീളം നിങ്ങൾക്കായി അവ പൂരിപ്പിക്കാനും Chrome-ന് സഹായിക്കാനാകും.
-
അദൃശ്യ മോഡ്
Chrome-ലെ അദൃശ്യ മോഡ്, നിങ്ങളുടെ ബ്രൗസറിലോ ഉപകരണത്തിലോ നിങ്ങളുടെ ആക്റ്റിവിറ്റി സംരക്ഷിക്കാതെ ഇന്റർനെറ്റ് ബ്രൗസ് ചെയ്യാനുള്ള ചോയ്സ് നിങ്ങൾക്ക് നൽകുന്നു.
നിങ്ങളുടെ സ്വകാര്യത നിയന്ത്രിക്കൂ.
-
അദൃശ്യ മോഡ്
അദൃശ്യ മോഡിൽ Maps ഉപയോഗിക്കുമ്പോൾ നിങ്ങളുടെ ആക്റ്റിവിറ്റി ഉപകരണത്തിൽ സംരക്ഷിക്കില്ല. നിങ്ങളുടെ പ്രൊഫൈൽ ഫോട്ടോയിൽ ടാപ്പ് ചെയ്ത് Maps-ൽ അദൃശ്യ മോഡ് എളുപ്പത്തിൽ ഓണാക്കുക, റെസ്റ്റോറന്റ് നിർദ്ദേശങ്ങളും നിങ്ങളുടെ താൽപ്പര്യത്തിനിണങ്ങിയ മറ്റ് ഫീച്ചറുകളും ഉൾപ്പെടെ കൂടുതൽ വ്യക്തിപരമാക്കിയ അനുഭവം നേടാൻ ഏതുസമയത്തും അത് ഓഫാക്കുകയും ചെയ്യുക.
-
എളുപ്പത്തിൽ ആക്സസ് ചെയ്യാവുന്ന സ്വകാര്യതാ നിയന്ത്രണങ്ങൾ
“Maps-ലെ നിങ്ങളുടെ ഡാറ്റ” ഉപയോഗിച്ച്, നിങ്ങളുടെ ലൊക്കേഷൻ ചരിത്രവും സ്വകാര്യതാ നിയന്ത്രണങ്ങളും എളുപ്പത്തിൽ ആക്സസ് ചെയ്യാം, ഇതുവഴി നിങ്ങളുടെ ഡാറ്റ കാണാനും മാനേജ് ചെയ്യാനും കഴിയും.
നിങ്ങൾക്ക് നിയന്ത്രിക്കാം.
-
പരസ്യ ക്രമീകരണം
നിങ്ങളുടെ വ്യക്തിപര വിവരങ്ങൾ ഞങ്ങൾ ആർക്കും വിൽക്കില്ല. ഞങ്ങൾ നൽകുന്ന പരസ്യ ക്രമീകരണത്തിലൂടെ നിങ്ങൾ കാണുന്ന പരസ്യങ്ങൾ മികച്ച രീതിയിൽ നിയന്ത്രിക്കാനും നിങ്ങളുടെ പരസ്യ ക്രമീകരണത്തിൽ പരസ്യം വ്യക്തിപരമാക്കൽ ഓഫാക്കാനും കഴിയും.
-
അദൃശ്യ മോഡ്
YouTube-ൽ അദൃശ്യ മോഡ് ഓണായിരിക്കുമ്പോൾ, നിങ്ങൾ കാണുന്ന വീഡിയോകൾ പോലുള്ള നിങ്ങളുടെ ആക്റ്റിവിറ്റി നിങ്ങളുടെ Google അക്കൗണ്ടിൽ സംരക്ഷിക്കുകയോ മുമ്പുകണ്ടവയുടെ വിവരങ്ങളിൽ ഉൾപ്പെടുത്തുകയോ ചെയ്യില്ല.
-
എളുപ്പത്തിൽ ഉപയോഗിക്കാവുന്ന സ്വകാര്യതാ നിയന്ത്രണങ്ങൾ
YouTube ചരിത്രത്തിന് നിങ്ങളുടെ അനുഭവം മെച്ചപ്പെടുത്താനും ഉള്ളടക്ക നിർദ്ദേശങ്ങൾ നൽകാനും കഴിയും. നിങ്ങളുടെ YouTube ചരിത്രം എത്രകാലം നിലനിർത്തണമെന്ന് തീരുമാനിക്കാനോ അത് ഒന്നിച്ച് ഓഫാക്കാനോ “YouTube-ലെ നിങ്ങളുടെ ഡാറ്റ” സന്ദർശിക്കുക.
സൂക്ഷിക്കാനുള്ള സുരക്ഷിത ഇടം.
-
നിങ്ങളുടെ വിവരങ്ങൾ സുരക്ഷിതമായി നിലനിർത്തുന്നു
Google Photos-ലേക്ക് ബാക്കപ്പ് ചെയ്യുന്ന നിങ്ങളുടെ ഓർമ്മകൾ, ലോകത്തിലെ ഏറ്റവും വിപുലമായ സുരക്ഷാ സംവിധാനങ്ങളിലൊന്ന് ഉപയോഗിച്ച് ഞങ്ങൾ സംരക്ഷിക്കുന്നു. നിങ്ങളുടെ ഉപകരണം, Google സേവനങ്ങൾ, ഞങ്ങളുടെ ഡാറ്റാ കേന്ദ്രങ്ങൾ എന്നിവ തമ്മിൽ കൈമാറുമ്പോൾ നിങ്ങളുടെ വിവരങ്ങൾ ഞങ്ങൾ എൻക്രിപ്റ്റ് ചെയ്യുന്നു.
-
ഡാറ്റ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യൽ
നിങ്ങളുടെ ഫോട്ടോകളോ വീഡിയോകളോ വ്യക്തിപരമായ വിവരങ്ങളോ Google Photos ആർക്കും വിൽക്കില്ല, നിങ്ങളുടെ ഫോട്ടോകളും വീഡിയോകളും ഞങ്ങൾ പരസ്യത്തിനും ഉപയോഗിക്കില്ല. മുഖ ഗ്രൂപ്പിംഗ് പോലുള്ള ഫീച്ചറുകൾ, നിങ്ങളുടെ ഫോട്ടോകൾ തിരയുന്നതും മാനേജ് ചെയ്യുന്നതും എളുപ്പമാക്കുന്നു. എന്നിരുന്നാലും, മുഖ ഗ്രൂപ്പുകളും ലേബലുകളും നിങ്ങൾക്ക് മാത്രമേ ദൃശ്യമാകൂ, പൊതു ആവശ്യത്തിനുള്ള മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ ഞങ്ങൾ വാണിജ്യപരമായി ലഭ്യമാക്കില്ല.
-
എല്ലാം നിങ്ങളുടെ നിയന്ത്രണത്തിൽ
Google Photos അനുഭവം നിയന്ത്രിക്കാൻ നിങ്ങളെ സഹായിക്കുന്ന, എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ടൂളുകൾ ഞങ്ങൾ സൃഷ്ടിക്കുന്നു. ക്ലൗഡിൽ സംഭരിക്കേണ്ട ഫോട്ടോകൾ തിരഞ്ഞെടുത്ത് ബാക്കപ്പ് ചെയ്യാനും ഫോട്ടോകൾ സുരക്ഷിതമായി പങ്കിടാനും മുഖ ഗ്രൂപ്പുകളും ലേബലുകളും നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് ഇല്ലാതാക്കുന്നതിന് അവ ഓഫാക്കാനും ലൊക്കേഷൻ വിവരങ്ങൾ എഡിറ്റ് ചെയ്യാനും നിങ്ങൾക്ക് കഴിയും.
Pixel സുരക്ഷിതമാക്കുന്നു.
-
ഉപകരണത്തിലെ ഇന്റലിജൻസ്
നിങ്ങളുടെ ഉപകരണത്തിൽ കൂടുതൽ ഡാറ്റ നിലനിർത്തുന്ന മെഷീൻ ലേണിംഗ് (ML) ഉപയോഗിക്കാനുള്ള പുതിയ മാർഗ്ഗങ്ങൾ ആദ്യമായി ആരംഭിക്കുന്നത് ഞങ്ങളാണ്. ML മോഡലുകളെ പരിശീലിപ്പിക്കാൻ വിവിധ ഉപകരണങ്ങളിൽ നിന്നുള്ള വ്യക്തിപര ഡാറ്റ എടുത്തുനീക്കിയ വിവരങ്ങൾ സംയോജിപ്പിക്കുന്ന പുതിയ സമീപനമാണ് ഫെഡറേറ്റഡ് ലേണിംഗ്, ആരെയും വ്യക്തിപരമായി പഠിക്കാതെ എല്ലാവരിൽ നിന്നും പഠിക്കാൻ ഇത് ഞങ്ങളെ സഹായിക്കുന്നു. കൂടുതൽ സഹായകരമായ ഉൽപ്പന്നങ്ങളും സേവനങ്ങളും സൃഷ്ടിക്കുമ്പോൾ നിങ്ങളുടെ സ്വകാര്യത പരിരക്ഷിക്കാൻ ഫെഡറേറ്റഡ് ലേണിംഗ് സഹായിക്കുന്നു.
-
Titan™ M ചിപ്പ്
Google Cloud ഡാറ്റാ കേന്ദ്രങ്ങൾ സംരക്ഷിക്കുന്ന അതേ സുരക്ഷാ ചിപ്പ് തന്നെയാണ് നിങ്ങളുടെ ഏറ്റവും തന്ത്രപ്രധാനമായ വിവരങ്ങളും സംരക്ഷിക്കുന്നത്. പാസ്കോഡ് പരിരക്ഷ, എൻക്രിപ്ഷൻ, ഇടപാടുകളുടെ സുരക്ഷ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
-
സ്വയമേവയുള്ള OS അപ്ഡേറ്റുകൾ
Pixel-നൊപ്പം, നിങ്ങൾക്ക് ഏറ്റവും പുതിയ OS പതിപ്പുകളും സുരക്ഷാ അപ്ഡേറ്റുകളും കുറഞ്ഞത് മൂന്ന് വർഷമെങ്കിലും സ്വയമേവ ലഭിക്കുന്നു.1 പുതിയ ഫീച്ചറുകൾ ആക്സസ് ചെയ്യാനും സുരക്ഷാ മെച്ചപ്പടുത്തലുകൾ പ്രയോജനപ്പെടുത്താനും ഇത് നിങ്ങളെ സഹായിക്കുന്നു.
1 യുഎസിലെ Google Store-ൽ ഉപകരണം ആദ്യം ലഭ്യമാകുന്ന തീയതി മുതൽ കുറഞ്ഞത് മൂന്ന് വർഷമെങ്കിലും Android പതിപ്പ് അപ്ഡേറ്റ് ചെയ്യുന്നു. വിശാദാംശങ്ങൾക്ക് g.co/pixel/updates കാണുക.
Google Assistant രൂപകൽപ്പന ചെയ്തിരിക്കുന്നത്.
-
സ്റ്റാൻഡ്ബൈയിൽ ആരംഭിക്കുന്നു
“Ok Google” എന്ന് കേൾക്കുന്നത് പോലുള്ള, സജീവമാക്കൽ തിരിച്ചറിയുന്നത് വരെ സ്റ്റാൻഡ്ബൈ മോഡിൽ കാത്തിരിക്കുന്ന വിധത്തിലാണ് Google Assistant രൂപകൽപ്പന ചെയ്തിരിക്കുന്നത്. സ്റ്റാൻഡ്ബൈ മോഡിൽ ആയിരിക്കുമ്പോൾ നിങ്ങളുടെ Assistant നിങ്ങൾ പറയുന്നത് Google-ലേക്കോ മറ്റാർക്കെങ്കിലുമോ അയയ്ക്കില്ല.
സജീവമാക്കൽ Google Assistant തിരിച്ചറിയുമ്പോൾ അത് സ്റ്റാൻഡ് ബൈ മോഡിൽ നിന്ന് പുറത്തുകടന്ന് നിങ്ങളുടെ അഭ്യർത്ഥന Google സെർവറുകളിലേക്ക് അയയ്ക്കും. “Ok Google” എന്ന് തോന്നിപ്പിക്കുന്ന ശബ്ദം കേട്ടാലോ ഉദ്ദേശിക്കാത്ത തരത്തിൽ നേരിട്ട് സജീവമാക്കിയാലോ ഇത് സംഭവിക്കാം.
-
സ്വകാര്യതയ്ക്ക് രൂപകൽപ്പന ചെയ്തത്
ഡിഫോൾട്ടായി, ഞങ്ങൾ നിങ്ങളുടെ Google Assistant ഓഡിയോ റെക്കോർഡിംഗുകൾ നിലനിർത്തില്ല. Google Assistant നിങ്ങൾക്കായി പ്രവർത്തിക്കുന്നതിന് നിങ്ങളുടെ ഡാറ്റ സഹായിക്കുന്നത് എങ്ങനെ എന്നത് സംബന്ധിച്ച് കൂടുതലറിയാൻ “Google Assistant-ലെ നിങ്ങളുടെ ഡാറ്റ” സന്ദർശിക്കുക.
-
ഉപയോഗിക്കാൻ എളുപ്പമുള്ള സ്വകാര്യതാ നിയന്ത്രണങ്ങൾ
ഏതൊക്കെ ആശയവിനിമയങ്ങൾ സംഭരിക്കണമെന്നത് നിയന്ത്രിക്കാൻ, “OK Google, ഞാൻ ഈ ആഴ്ച പറഞ്ഞത് ഇല്ലാതാക്കൂ” പോലുള്ള എന്തെങ്കിലും പറഞ്ഞാൽ മതിയാകും, Google Assistant “എന്റെ ആക്റ്റിവിറ്റിയിലെ” ആ ആശയവിനിമയങ്ങൾ ഇല്ലാതാക്കും.
പരിരക്ഷയ്ക്കായി രൂപകൽപ്പന ചെയ്ത പ്ലാറ്റ്ഫോം.
-
Google Play Protect
നിങ്ങളുടെ ആപ്പുകൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ Google Play Protect അവ സ്വയമേവ സ്കാൻ ചെയ്യുന്നു. നിങ്ങളൊരു മോശം ആപ്പ് ഉപയോഗിക്കാനിടയായാൽ, ഞങ്ങൾ നിങ്ങൾക്ക് ഉടൻ മുന്നറിയിപ്പ് നൽകുകയും നിങ്ങളുടെ ഉപകരണത്തിൽ നിന്ന് എങ്ങനെ അത് നീക്കം ചെയ്യാമെന്ന് നിർദ്ദേശിക്കുകയും ചെയ്യും.
-
ആപ്പ് അനുമതികൾ
നിങ്ങൾ ഡൗൺലോഡ് ചെയ്യുന്ന ആപ്പുകൾ, അവയുടെ പ്രവർത്തനം കൂടുതൽ ഉപയോഗപ്രദമാക്കാൻ നിങ്ങളുടെ ഉപകരണത്തിലെ ഡാറ്റ ഉപയോഗിക്കുന്നു. കോൺടാക്റ്റുകൾ, ഫോട്ടോകൾ, ലൊക്കേഷൻ എന്നിവ പോലെ, നിങ്ങളുടെ ഉപകരണത്തിലെ വിവിധ തരത്തിലുള്ള ഡാറ്റകൾ ആപ്പിന് ആക്സസ് ചെയ്യാനാകുമോ എന്നും എപ്പോൾ ആക്സസ് ചെയ്യാമെന്നും ആപ്പ് അനുമതികളിലൂടെ നിങ്ങൾക്ക് നിയന്ത്രിക്കാം.
-
ഫിംഷിംഗിൽ നിന്നുള്ള പരിരക്ഷ
ആരെങ്കിലും നിങ്ങളെ കബളിപ്പിച്ച് നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ നേടാൻ ശ്രമിക്കുന്നതാണ് ഫിഷിംഗ്. സ്പാമർമാർക്കെതിരെ Android നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു, കൂടാതെ കോൾ എടുക്കുന്നതിന് മുമ്പ് തന്നെ ആരാണ് വിളിക്കുന്നതെന്ന് ചോദിക്കാൻ Call Screen നിങ്ങളെ അനുവദിക്കുന്നു.
ദിവസേന പണം അടയ്ക്കാനുള്ള കൂടുതൽ സുരക്ഷിതമായ മാർഗ്ഗം
-
ഓരോ വാങ്ങലിനും മുമ്പ് പരിശോധിച്ചുറപ്പിക്കുക
ഫിംഗർപ്രിന്റ്, പാറ്റേൺ അല്ലെങ്കിൽ പിൻ ഉപയോഗിച്ച് നിങ്ങളുടെ ഉപകരണം അൺലോക്ക് ചെയ്തിരിക്കുമ്പോൾ മാത്രമേ Google Pay പ്രവർത്തിക്കൂ* – അതിനാൽ നിങ്ങളുടെ ഫോൺ ഉപയോഗിച്ച് നിങ്ങൾക്ക് മാത്രമേ പണമടയ്ക്കാനാകൂ.
*അൺലോക്ക് ആവശ്യകതകൾ രാജ്യമനുസരിച്ച് മാറും.
-
നിങ്ങളുടെ കാർഡിന്റെ വിശദാംശങ്ങൾ പങ്കിടില്ല
വ്യാപാരികൾക്ക് നിങ്ങളുടെ യഥാർത്ഥ കാർഡ് നമ്പർ ലഭിക്കില്ല എന്നതിനാൽ 'പണമടയ്ക്കാൻ ടാപ്പ് ചെയ്യുക' ആണ് കാർഡ് സ്വൈപ്പ് ചെയ്യുന്നതിനേക്കാൾ സുരക്ഷിതം. നിങ്ങളുടെ പേയ്മെന്റ് വിവരങ്ങൾ സംരക്ഷിക്കുന്ന ഒരു വെർച്വൽ അക്കൗണ്ട് നമ്പർ Google Pay ഉപയോഗിക്കുന്നു.
-
എവിടെ നിന്നും നിങ്ങളുടെ ഫോൺ ലോക്ക് ചെയ്യുക
നിങ്ങളുടെ ഫോൺ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താൽ, Google Find My Device ഉപയോഗിച്ച് അത് വിദൂരമായി ലോക്ക് ചെയ്യാനും നിങ്ങളുടെ Google അക്കൗണ്ടിൽ നിന്ന് ലോഗൗട്ട് ചെയ്യാനും നിങ്ങളുടെ ഡാറ്റ പൂർണ്ണമായി മായ്ക്കാനും കഴിയും - അതിനാൽ നിങ്ങൾക്കല്ലാതെ മറ്റാർക്കും പേയ്മെന്റുകൾ നടത്താനാകില്ല.
-
സുരക്ഷാ ഫീച്ചറുകൾ ഡിഫോൾട്ടായി ഓണാണ്
മീറ്റിംഗുകൾ സുരക്ഷിതമാക്കാൻ, Google Meet-ൽ ഡിഫോൾട്ടായി ഓണായ, ദുരുപയോഗത്തെ പ്രതിരോധിക്കുന്ന ഫീച്ചറുകളും സുരക്ഷിതമായ മീറ്റിംഗ് നിയന്ത്രണങ്ങളും ഉണ്ട്, കൂടാതെ സുരക്ഷാ കീകൾ ഉൾപ്പെടെ ഒന്നിലധികം രണ്ട് ഘട്ട പരിശോധനാ ഓപ്ഷനുകളെ Meet പിന്തുണയ്ക്കുകയും ചെയ്യുന്നു.
-
കൈമാറുമ്പോഴുള്ള എൻക്രിപ്ഷൻ ഡിഫോൾട്ടായി ഓണാണ്
കൈമാറുമ്പോൾ എല്ലാ വീഡിയോ മീറ്റിംഗുകളും എൻക്രിപ്റ്റ് ചെയ്യുന്നു. ഡാറ്റാഗ്രാം ട്രാൻസ്പോർട്ട് ലെയർ സെക്യൂരിറ്റി (DTLS) എന്നതിന്റെ IETF സുരക്ഷാ മാനദണ്ഡങ്ങൾ Meet പാലിക്കുന്നു.
-
ലളിതവും സുരക്ഷിതവുമായ വിന്യാസം
വെബിൽ Meet ഉപയോഗിക്കാൻ, ഞങ്ങൾക്ക് പ്ലഗിനുകൾ ആവശ്യമില്ല. ഇത് Chrome-ലും മറ്റ് ബ്രൗസറുകളിലും പൂർണ്ണമായി പ്രവർത്തിക്കുന്നതിനാൽ സുരക്ഷാ ഭീഷണികൾ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. മൊബൈലിൽ, നിങ്ങൾക്ക് Google Meet ആപ്പ് ഇൻസ്റ്റാൾ ചെയ്യാം.
സഹായകരമായ വീട്.
-
സ്വകാര്യതാ നിയന്ത്രണങ്ങൾ
ഞങ്ങളുടെ ഡിസ്പ്ലേകളിലും സ്പീക്കറുകളിലും മൈക്രോഫോൺ മ്യൂട്ട് ചെയ്യാനുള്ള ഫിസിക്കൽ സ്വിച്ചുകളുണ്ട്, കൂടാതെ നിങ്ങളുടെ Google അക്കൗണ്ടിൽ സംഭരിച്ചിരിക്കുന്ന ഓഡിയോയും വീഡിയോയും ആക്സസ് ചെയ്യുന്നതും അവലോകനം ചെയ്യുന്നതും ഇല്ലാതാക്കുന്നതും ഉൾപ്പെടെ, നിങ്ങളുടെ ഡാറ്റ ഏതുസമയത്തും മാനേജ് ചെയ്യാനും കഴിയും.
-
സെൻസർ സുതാര്യത
ഞങ്ങളുടെ ഉൽപ്പന്നങ്ങളിലെ സെൻസറുകൾ ഏതൊക്കെയെന്നും അവ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും ഞങ്ങൾ നിങ്ങളെ അറിയിക്കും. എല്ലാ ഓഡിയോ, വീഡിയോ, പാരിസ്ഥിതിക, ആക്റ്റിവിറ്റി സെൻസറുകളും പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടോ ഇല്ലയോ എന്നത് പരിഗണിക്കാതെ ഞങ്ങളുടെ ഉപകരണത്തിന്റെ സാങ്കേതിക സവിശേഷതകളിൽ ലിസ്റ്റ് ചെയ്യുന്നു. ഈ സെൻസറുകൾ ഏതൊക്കെ ഡാറ്റാ തരങ്ങളാണ് Google-ലേക്ക് അയയ്ക്കുന്നതെന്നും അവ എങ്ങനെ ഉപയോഗിക്കുന്നു എന്നതിന്റെ ഉദാഹരണങ്ങളും ഞങ്ങളുടെ സെൻസറുകളുടെ ഗൈഡ് വിശദീകരിക്കുന്നു.
-
ഉത്തരവാദിത്തത്തോടെയുള്ള ഡാറ്റാ ഉപയോഗം
കൂടുതൽ സഹായകരമായ വീട് സൃഷ്ടിക്കാനാണ് Google Nest ഉപകരണങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. സഹായകരമായ ഫീച്ചറുകളും സേവനങ്ങളും പ്രവർത്തനക്ഷമമാക്കാൻ, ഞങ്ങളുടെ ഉപകരണങ്ങളിൽ നിന്നുള്ള വീഡിയോ, ഓഡിയോ, പാരിസ്ഥിതിക സെൻസർ ഡാറ്റ ഉപയോഗിക്കുന്നു. പരസ്യം വ്യക്തിപരമാക്കലിൽ നിന്ന് ഞങ്ങൾ എങ്ങനെയാണ് ഈ ഡാറ്റ വേർതിരിച്ച് നിലനിർത്തുന്നത് എന്ന് ഇവിടെ വിശദീകരിക്കുന്നു.
കൂടുതൽ വഴികൾ അടുത്തറിയുക.
-
സുരക്ഷയും സ്വകാര്യതയുംഎങ്ങനെയാണ് Google നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ പരിരക്ഷിക്കുന്നതെന്നും നിങ്ങൾക്ക് നിയന്ത്രണം നൽകുന്നതെന്നും അറിയുക.
-
കുടുംബ സുരക്ഷനിങ്ങളുടെ കുടുംബത്തിന് ഓൺലൈനിൽ അനുയോജ്യമായത് മാനേജ് ചെയ്യാൻ Google നിങ്ങളെ സഹായിക്കുന്നത് എങ്ങനെയെന്ന് അറിയുക.
-
സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട മുന്നേറ്റങ്ങൾആളുകളെ, ലോകത്തിലെ മറ്റാരെക്കാളും കൂടുതൽ ഓൺലൈനിൽ സുരക്ഷിതരായി നിലനിർത്തുന്നത് എങ്ങനെയെന്ന് അറിയുക.