ജീവിതത്തിലെ മനോഹരമായ ചിത്രങ്ങൾക്കുള്ള
സുരക്ഷിതമായൊരു ഇടം.
നിങ്ങളുടെ എല്ലാ ഫോട്ടോകൾക്കും വീഡിയോകൾക്കുമുള്ള ഇടമാണ് Google Photos, എല്ലാം സ്വയമേവ ക്രമീകരിക്കുന്ന ഇവിടെ നിന്ന് എളുപ്പത്തിൽ പങ്കിടുകയും ചെയ്യാം. നിങ്ങളുടെ ഫോട്ടോകൾ സുരക്ഷിതമായി സംഭരിക്കാനും പങ്കിടാനും സാധിക്കേണ്ടതിന് അത്യാധുനിക സുരക്ഷാ സംവിധാനങ്ങളിലും, ഉപയോഗിക്കാൻ എളുപ്പമായ സ്വകാര്യതാ നിയന്ത്രണങ്ങളിലും ഞങ്ങൾ നിക്ഷേപം നടത്തുന്നു.
സുരക്ഷിത സ്റ്റോറേജ്
Google സേവനങ്ങളെ തുടർച്ചയായി പരിരക്ഷിക്കുന്നത് ലോകത്തിലെ ഏറ്റവും അത്യാധുനിക സുരക്ഷാ സംവിധാനങ്ങളാണ്. ഈ ബിൽറ്റ് ഇൻ സുരക്ഷാ സംവിധാനം, ഓൺലൈൻ ഭീഷണികൾ തിരിച്ചറിയാനും തടയാനും സഹായിക്കുന്നു, അതിനാൽ നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ സുരക്ഷിതമാണെന്ന് നിങ്ങൾക്ക് ഉറപ്പാക്കാം.
എൻക്രിപ്ഷൻ
ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് മാറ്റുമ്പോൾ എൻക്രിപ്ഷൻ, ഡാറ്റയെ സ്വകാര്യമായും സുരക്ഷിതമായും സൂക്ഷിക്കുന്നു. നിങ്ങളുടെ ഫോട്ടോകൾ സംഭരിക്കുമ്പോൾ, നിങ്ങൾ സൃഷ്ടിക്കുന്ന ഡാറ്റ നിങ്ങളുടെ ഉപകരണം, Google സേവനങ്ങൾ, ഞങ്ങളുടെ ഡാറ്റ കേന്ദ്രങ്ങൾ എന്നിവ തമ്മിൽ കൈമാറുന്നു. HTTPS, എൻക്രിപ്ഷൻ അറ്റ് റെസ്റ്റ് എന്നിവ പോലുള്ള മുൻനിര എൻക്രിപ്‌ഷൻ സാങ്കേതികവിദ്യ ഉൾപ്പെടെ ഒന്നിലധികം ലെയറുകളുള്ള സുരക്ഷ ഉപയോഗിച്ച് ഞങ്ങൾ ഈ ഡാറ്റ പരിരക്ഷിക്കുന്നു.
മുഖ ഗ്രൂപ്പിംഗ്
മുഖ ഗ്രൂപ്പിംഗ് സമാന മുഖങ്ങൾ സ്വയമേവ ഗ്രൂപ്പ് ചെയ്യുകയും നിങ്ങളുടെ ഫോട്ടോകൾ തിരയുന്നതും മാനേജ് ചെയ്യുന്നതും എളുപ്പമാക്കാൻ അവ നിങ്ങൾക്കായി അടുക്കുകയും ചെയ്യുന്നു. മുഖ ഗ്രൂപ്പുകളും ലേബലുകളും നിങ്ങൾക്ക് മാത്രമേ കാണാനാകൂ. മുഖ ഗ്രൂപ്പിംഗ് ഓണാണോ ഓഫാണോ എന്നത് നിങ്ങളുടെ നിയന്ത്രണത്തിലാണ്, നിങ്ങളത് ഓഫാക്കിയാൽ മുഖ ഗ്രൂപ്പുകൾ നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് ഇല്ലാതാക്കപ്പെടും. പൊതു ആവശ്യത്തിനുള്ള മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ ഞങ്ങൾ വാണിജ്യപരമായി ലഭ്യമാക്കില്ല. കൂടുതലറിയുക.
പങ്കാളി പ്രോഗ്രാം
നിങ്ങളുടെ Google Photos അനുഭവം മെച്ചപ്പെടുത്തുന്ന അർത്ഥവത്തായ കൂട്ടിച്ചേർക്കലുകൾ വികസിപ്പിക്കുന്നു എന്ന് ഉറപ്പാക്കാൻ, Google Photos API ഉപയോഗിക്കുന്ന പങ്കാളികളും ഡെവലപ്പർമാരുമായി ഞങ്ങൾ സഹകരിച്ച് പ്രവർത്തിക്കുന്നു. ഞങ്ങൾ സഹകരിച്ച് പ്രവർത്തിക്കുന്ന പങ്കാളികൾ ഞങ്ങളുടെ നയങ്ങൾ പാലിക്കേണ്ടതുണ്ട്, നിങ്ങളുടെ അനുമതി ഇല്ലാതെ ഒരു ഡാറ്റയും ആക്‌സസ് ചെയ്യാനാകില്ല.
പരസ്യങ്ങളില്ല
നിങ്ങളുടെ ഫോട്ടോകളോ വീഡിയോകളോ വ്യക്തിപരമായ വിവരങ്ങളോ Google Photos ആർക്കും വിൽക്കില്ല, നിങ്ങളുടെ ഫോട്ടോകളും വീഡിയോകളും ഞങ്ങൾ പരസ്യത്തിനും ഉപയോഗിക്കില്ല.
സെലക്റ്റീവ് ബാക്കപ്പ്
നിങ്ങളുടെ ഫോട്ടോകളും വീഡിയോകളും Google Photos-ലേക്ക് ബാക്കപ്പ് എടുക്കാനോ നിങ്ങളുടെ Google അക്കൗണ്ടിലേക്ക് സംഭരിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്ന ഫോട്ടോകളുടെ സെലക്റ്റീവ് ബാക്കപ്പ് എടുക്കാനോ നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
മനോഹര ഓർമ്മകൾ
നിങ്ങൾക്ക് സ്വകാര്യമായി ദൃശ്യമാക്കിയിരിക്കുന്ന നിങ്ങളുടെ ഏറ്റവും നല്ല നിമിഷങ്ങൾ വീണ്ടെടുക്കൂ. ചില ആളുകളുടെയോ സമയങ്ങളിലെയോ ഓർമ്മച്ചിത്രങ്ങൾ കാണുന്നതിൽ നിന്ന് ഒഴിവാകാനുള്ള ഓപ്ഷൻ നിങ്ങൾക്കുണ്ട്, ഈ ഫീച്ചർ മൊത്തത്തിൽ ഓഫാക്കാനും നിങ്ങൾക്ക് കഴിയും.
മാപ്പ് വ്യൂ
നിങ്ങൾക്ക് മാത്രം കാണാൻ കഴിയുന്ന ഒരു ഇന്ററാക്റ്റീവ് മാപ്പിൽ ലൊക്കേഷൻ അനുസരിച്ചുള്ള നിങ്ങളുടെ ഫോട്ടോകൾ കാണുക. നിങ്ങളുടെ Google അക്കൗണ്ടിൽ സംരക്ഷിച്ചിരിക്കുന്ന ലൊക്കേഷൻ ഡാറ്റ ഉപയോഗിച്ചാണ് ഈ മാപ്പ് വ്യൂ സൃഷ്ടിച്ചിരിക്കുന്നത്. മാപ്പ് വ്യൂ സൃഷ്ടിക്കാൻ ഉപയോഗിച്ച ലൊക്കേഷൻ വിവരങ്ങൾ നിങ്ങൾക്ക് photos.google.com -ൽ എഡിറ്റ് ചെയ്‌ത് നീക്കം ചെയ്യാം. ഈ മാപ്പ് വ്യൂവിൽ നിങ്ങളുടെ ഭാവി ഫോട്ടോകൾ ഓർഗനൈസ് ചെയ്‌ത് കാണണമെന്നില്ലെങ്കിൽ ക്യാമറാ ആപ്പിൽ നിങ്ങളുടെ ലൊക്കേഷൻ ചരിത്രവും ലൊക്കേഷൻ ഡാറ്റയും ഓഫാക്കാം.
Google Assistant
ഫോട്ടോകൾ കണ്ടെത്താനും കാണാനും പങ്കിടാനും നിങ്ങളെ സഹായിക്കാൻ Google Assistant-നോട് ആവശ്യപ്പെടുക. Google Nest Hub അല്ലെങ്കിൽ Android ഫോൺ പോലുള്ള നിങ്ങളുടെ Assistant ഉപകരണങ്ങളിൽ നിന്ന് എന്ത് പ്രദർശിപ്പിക്കണമെന്നും പങ്കിടണമെന്നും നിങ്ങളുടെ Assistant ക്രമീകരണത്തിൽ നിന്ന് തിരഞ്ഞെടുക്കാം. നിർദ്ദിഷ്ട സ്‍മാർട്ട് ഡിസ്പ്ലേകളിൽ അല്ലെങ്കിൽ കാസ്റ്റ് കണക്റ്റ് ചെയ്‌ത ഉപകരണങ്ങളിൽ ദൃശ്യമാകുന്ന ഫോട്ടോകൾ ക്യുറേറ്റ് ചെയ്യാനും നിയന്ത്രിക്കാനും നിങ്ങളുടെ Home ആപ്പിലുള്ള വ്യക്തിഗത ഉപകരണ ക്രമീകരണം ഉപയോഗിക്കാം.
ആൽബം പങ്കിടൽ
നിങ്ങളൊരു ആൽബം പങ്കിടുമ്പോൾ, ഡിഫോൾട്ട് ഓപ്ഷൻ നിർദ്ദിഷ്ട വ്യക്തിയുമായോ വ്യക്തികളുമായോ അവരുടെ Google അക്കൗണ്ടിലൂടെ പങ്കിടുക എന്നതാണ്. ആൽബത്തിലേക്ക് ആരെ ചേർക്കുന്നു എന്നതിൽ കൂടുതൽ നിയന്ത്രണം ഇത് നിങ്ങൾക്ക് നൽകുന്നു. Google Photos ഉപയോഗിക്കാത്തവരോ Google അക്കൗണ്ട് ഇല്ലാത്തവരോ ആയ ആളുകളുമായി ഫോട്ടോകൾ പങ്കിടുന്നത് എളുപ്പമാക്കുന്ന, ലിങ്ക് ഉപയോഗിച്ച് പങ്കിടാനുള്ള ഓപ്ഷൻ നിങ്ങൾക്ക് ഇപ്പോഴുമുണ്ട്. ഏതുസമയത്തും നിങ്ങളുടെ ആൽബത്തിന്റെ പങ്കിടൽ ക്രമീകരണം അപ്ഡേറ്റ് ചെയ്‌ത് ഓരോ ആൽബത്തിലേക്കും ആർക്കൊക്കെ ആക്‌സസ് ഉണ്ടെന്ന് നിയന്ത്രിക്കാനാകും.
നേരിട്ടുള്ള പങ്കിടൽ
ഫോട്ടോകളും വീഡിയോകളും ഒരിക്കൽ മാത്രമായി പങ്കിടുമ്പോൾ, ആപ്പിൽ നടന്നു കൊണ്ടിരിക്കുന്ന സ്വകാര്യ സംഭാഷണത്തിലേക്ക് അവ ചേർക്കാനുള്ള ഓപ്ഷൻ നിങ്ങൾക്കുണ്ട്.
ആക്റ്റിവിറ്റി പങ്കിടൽ
നിങ്ങൾ Google Photos-ലൂടെ പങ്കിട്ടതെല്ലാം ഒരേ സ്ഥലത്താണുള്ളത് എന്നതിനാൽ നിങ്ങളുടെ സുഹൃത്തുക്കളും കുടുംബവുമായി പങ്കിട്ട നിമിഷങ്ങളെല്ലാം കണ്ടെത്താനാകും.
അടുത്തറിയൂ.