നിങ്ങളുടെ എല്ലാ ഓൺലൈൻ അക്കൗണ്ടുകളിലും സൈൻ ഇൻ ചെയ്യാനുള്ള സുരക്ഷിതമായ മാർഗ്ഗം.
നിങ്ങളുടെ എല്ലാ ഓൺലൈൻ അക്കൗണ്ടുകളിലേക്കും ബുദ്ധിമുട്ടില്ലാതെ സൈൻ ഇൻ ചെയ്യാൻ കഴിയണം. നിങ്ങളുടെ അക്കൗണ്ടിലെ വ്യക്തിപരമായ വിവരങ്ങൾ പരിരക്ഷിതമല്ലാതായേക്കാമെന്ന ആശങ്ക ഇല്ലാതെ വേഗത്തിലും എളുപ്പത്തിലും ഇത് ചെയ്യാനാകണം.
നിങ്ങൾ ഇഷ്ടപ്പെടുന്ന ആപ്പുകളിലേക്കും സേവനങ്ങളിലേക്കും വേഗത്തിലും സുരക്ഷിതമായും സൈൻ ഇൻ ചെയ്യാൻ സഹായിക്കാനാണ് ഞങ്ങളുടെ ബിൽറ്റ് ഇൻ പരിശോധിച്ചുറപ്പിക്കൽ ടൂളുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
-
പാസ്വേഡുകൾ ആവശ്യമില്ലാത്ത, ലളിതവും സുരക്ഷിതവുമായ സൈൻ ഇൻ ചെയ്യൽ
പാസ്കീകൾ വഴി, നിങ്ങളുടെ ഉപകരണത്തിന്റെ സ്ക്രീൻ ലോക്ക് ഉപയോഗിച്ച് വളരെ ലളിതമായ തരത്തിലും ഏറ്റവും സുരക്ഷിതമായും സൈൻ ഇൻ ചെയ്യാനാകും, ഇതുവഴി നിങ്ങളുടെ ഫോണിലേക്ക് നോക്കുന്നതിലൂടെയും ഫിംഗർപ്രിന്റ് സ്കാൻ ചെയ്യുന്നതിലൂടെയും എളുപ്പം സൈൻ ഇൻ ചെയ്യാം. നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും പ്ലാറ്റ്ഫോമുകളിലും പ്രവർത്തിക്കുന്ന ഒരു വ്യാവസായിക മാനദണ്ഡമാണ് പാസ്കീകൾ.
കൂടുതലറിയുക -
എല്ലാ ഉപകരണങ്ങളിലും അനായാസം സൈൻ ഇൻ ചെയ്യാം
പാസ്കീകൾ ഓർമ്മിക്കുകയോ ടൈപ്പ് ചെയ്യുകയോ വേണ്ട. പകരം, സൈൻ ഇൻ ചെയ്യാൻ നിങ്ങൾക്ക് ഫിംഗർപ്രിന്റ്, ഫെയ്സ് സ്കാൻ, പിൻ, മറ്റ് സ്ക്രീൻ ലോക്ക് എന്നിവ ഉപയോഗിക്കാം, ഇതുവഴി പാസ്വേഡ് ഉപയോഗിക്കുന്നതിനെക്കാൾ രണ്ടിരട്ടി വേഗത്തിൽ സൈൻ ഇൻ ചെയ്യാം. നിങ്ങളുടെ Google Account-ൽ പാസ്കീകൾ സംരക്ഷിക്കുന്നതിനാൽ നിങ്ങളുടെ സമന്വയിപ്പിച്ച എല്ലാ ഉപകരണങ്ങളിലും അവ ലഭ്യമാകും.
-
അടുത്ത തലമുറ അക്കൗണ്ട് സുരക്ഷ
പാസ്കീകൾ, FIDO Alliance, W3C മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി ഭൗതിക സുരക്ഷാ കീകളുടെ അടിത്തറയായി പ്രവർത്തിക്കുന്ന അതേ പബ്ലിക് കീ ക്രിപ്റ്റോഗ്രാഫിക് പ്രോട്ടോക്കോളുകൾ പരമാവധി പ്രയോജനപ്പെടുത്തുന്നു, ഇതുവഴി ഫിഷിംഗ്, ക്രെഡൻഷ്യൽ സ്റ്റഫിംഗ്, മറ്റ് തരത്തിലുള്ള റിമോട്ട് അറ്റാക്കുകൾ എന്നിവ പ്രതിരോധിക്കാൻ അവയ്ക്ക് കഴിയുന്നു.
-
നിങ്ങളുടെ പ്രിയപ്പെട്ട ആപ്പുകളിലേക്കും സേവനങ്ങളിലേക്കും സൈൻ ഇൻ ചെയ്യാനുള്ള സുരക്ഷിതമായ മാർഗ്ഗം
നിങ്ങളുടെ എല്ലാ ഓൺലൈൻ അക്കൗണ്ടുകളിലേക്കും സൈൻ ഇൻ ചെയ്യുമ്പോൾ വേഗതയും സുരക്ഷയും നിങ്ങൾക്ക് ലഭിക്കേണ്ടതുണ്ട്. Google Account-ൽ നിങ്ങളുടെ സൈൻ ഇൻ വിവരങ്ങൾ സ്വകാര്യമായും സുരക്ഷിതവും ഭദ്രവുമായും സൂക്ഷിക്കുമെന്ന തിരിച്ചറിവോടെ, ആയിരക്കണക്കിന് ആപ്പുകളിലേക്കും വെബ്സൈറ്റുകളിലേക്കും നിങ്ങൾക്ക് കൂടുതൽ സുരക്ഷിതമായും എളുപ്പത്തിലും സൈൻ ഇൻ ചെയ്യാം.
'Google ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുക' എങ്ങനെ ഉപയോഗിക്കാമെന്ന് അറിയുക -
ഒരൊറ്റ ടാപ്പിലൂടെ എവിടെ നിന്ന് വേണമെങ്കിലും സുരക്ഷിതമായി സൈൻ ഇൻ ചെയ്യൂ അല്ലെങ്കിൽ സൈൻ അപ്പ് ചെയ്യൂ
'Google ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുക' വഴി സൈൻ അപ്പ് ചെയ്യുന്നതും സൈൻ ഇൻ ചെയ്യുന്നതും, മൂന്നാം കക്ഷി ആപ്പുകൾക്കും സേവനങ്ങൾക്കും വേണ്ടി പാസ്വേഡുകൾ അപഹരിക്കുന്ന, തെറ്റായ രീതിയിൽ പ്രവർത്തിക്കുന്നവരിൽ നിന്ന് നിങ്ങളെ സുരക്ഷിതരായി നിലനിർത്തുന്നു. ആപ്പിനും സേവനത്തിനും സുരക്ഷാ വീഴ്ച സംഭവിച്ചാലും, 'Google ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുക' ഓരോ ലോഗിനും സവിശേഷമായി പരിശോധിച്ചുറപ്പിക്കുന്നതിലൂടെ നിങ്ങളെ പരിരക്ഷിക്കുന്നത് തുടരും.
-
നിങ്ങളുടെ അക്കൗണ്ടുകളിലും കണക്ഷനുകളിലും കൂടുതൽ നിയന്ത്രണം
'Google ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുക' എന്നതിന്റെ നിങ്ങളുടെ ഉപയോഗം, ലിങ്ക് ചെയ്ത അക്കൗണ്ടുകൾ, മറ്റ് മൂന്നാം കക്ഷി കണക്ഷനുകൾ എന്നിവ നിങ്ങളുടെ Google Account വഴി മാനേജ് ചെയ്യൂ. നിങ്ങൾ പങ്കിടാൻ തിരഞ്ഞെടുക്കുന്ന ഡാറ്റ ഒരിടത്ത് നിന്ന് തന്നെ കാണാനും അപ്ഡേറ്റ് ചെയ്യാനും മാനേജ് ചെയ്യാനുമാകും, ഇത് ചിട്ടയോടെയും നിയന്ത്രണമുള്ളവരായും തുടരാൻ നിങ്ങളെ അനുവദിക്കുന്നു.
ഇപ്പോൾ നിങ്ങളുടെ കണക്ഷനുകൾ അവലോകനം ചെയ്യുക
-
ശക്തമായ പാസ്വേഡുകൾ നിങ്ങളെ സുരക്ഷിതരായി നിലനിൽക്കാൻ സഹായിക്കുന്നു
ഓൺലൈൻ അക്കൗണ്ടുകൾക്ക് ശക്തവും തനതുമായ പാസ്വേഡുകൾ തിരഞ്ഞെടുക്കുക എന്നതാണ് നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ സ്വകാര്യമായി സൂക്ഷിക്കുന്നതിനുള്ള പ്രധാന ഘട്ടം. എന്നാൽ തങ്ങൾ ഒന്നിലധികം സൈറ്റുകളിൽ, ദുർബലമായ ഒരേ പാസ്വേഡ് ഉപയോഗിക്കുന്നതായി ഭൂരിഭാഗം ആളുകളും പറയുന്നു, ഇങ്ങനെ ചെയ്യുന്നത് അവരുടെ അക്കൗണ്ടുകൾ അപകടത്തിലാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
-
പാസ്വേഡുകളും പാസ്കീകളും മാനേജ് ചെയ്യാൻ Google-ന്റെ Password Manager നിങ്ങളെ സഹായിക്കുന്നു
നിങ്ങളുടെ സംരക്ഷിച്ച പാസ്വേഡുകളും പാസ്കീകളും മാനേജ് ചെയ്യുകChrome-ലും Android-ലും ഉൾച്ചേർത്തിരിക്കുന്ന, Google-ന്റെ Password Manager നിങ്ങളുടെ എല്ലാ ഓൺലൈൻ അക്കൗണ്ടുകളുടെയും പാസ്വേഡുകൾ സുരക്ഷിതമായി നിർദ്ദേശിക്കുകയും സംരക്ഷിക്കുകയും പൂരിപ്പിക്കുകയും ചെയ്യുന്നു. പാസ്കീകൾ, പാസ്വേഡുകൾക്കൊപ്പം പ്രവർത്തിക്കുന്നു, മാത്രമല്ല സൗകര്യപ്രദമായ തരത്തിൽ ഒരിടത്ത് നിന്ന് തന്നെ അവ മാനേജ് ചെയ്യുന്നു.
-
സ്വയമേവയുള്ള പാസ്വേഡ് മുന്നറിയിപ്പുകൾ നിങ്ങളുടെ പാസ്വേഡുകൾ സുരക്ഷിതമായി സൂക്ഷിക്കാൻ സഹായിക്കുന്നു
ഓരോ ദിവസവും പുതിയ ഡാറ്റാ ലംഘനങ്ങളിലൂടെ ദശലക്ഷണക്കിന് ഉപയോക്തൃനാമങ്ങളും പാസ്വേഡുകളും പബ്ലിക്കായി വെളിപ്പെടുന്നു. അപഹരിക്കപ്പെട്ട പാസ്വേഡുകൾ Google നിരീക്ഷിക്കുന്നതിനാൽ, നിങ്ങളുടെ സംരക്ഷിച്ച ഏതെങ്കിലും പാസ്വേഡുകൾ ഡാറ്റാ ലംഘനത്തിൽ ഉൾപ്പെട്ടതായി കണ്ടെത്തിയാൽ ഞങ്ങൾ സ്വയമേവ നിങ്ങൾക്ക് മുന്നറിയിപ്പ് നൽകും.
പാസ്വേഡ് പരിശോധന നടത്തി നിങ്ങളുടെ എല്ലാ ഓൺലൈൻ അക്കൗണ്ടുകളും പരിരക്ഷിക്കുക. നിങ്ങളുടെ പാസ്വേഡുകളുടെ ശക്തി പരിശോധിക്കുക, ഒരു പാസ്വേഡ് ഒന്നിലധികം തവണ ഉപയോഗിച്ചിട്ടുണ്ടോ എന്നും ഏതെങ്കിലും പാസ്വേഡ് അപഹരിക്കപ്പെട്ടിട്ടുണ്ടോ എന്നും മനസ്സിലാക്കുക.
കൂടുതൽ വഴികൾ അടുത്തറിയുക.
-
സ്വകാര്യതാ നിയന്ത്രണങ്ങൾനിങ്ങൾക്ക് അനുയോജ്യമായ സ്വകാര്യതാ ക്രമീകരണം തിരഞ്ഞെടുക്കുക.
-
ഡാറ്റയുമായി ബന്ധപ്പെട്ട പ്രവർത്തനരീതികൾഡാറ്റയുമായി ബന്ധപ്പെട്ട ഉത്തരവാദിത്തത്തോടെയുള്ള പ്രവർത്തനരീതികളിലൂടെ, ഞങ്ങൾ നിങ്ങളുടെ സ്വകാര്യതയെ ബഹുമാനിക്കുന്നതിനെ കുറിച്ച് കൂടുതലറിയുക.
-
സുരക്ഷാ നുറുങ്ങുകൾഓൺലൈനിൽ സുരക്ഷിതമായി തുടരാൻ ആവശ്യമായ മികച്ച പ്രവർത്തനരീതികളും എളുപ്പത്തിലുള്ള നുറുങ്ങുകളും കണ്ടെത്തുക.
-
പരസ്യങ്ങളും ഡാറ്റയുംഞങ്ങളുടെ പ്ലാറ്റ്ഫോമുകളിൽ നിങ്ങൾ കാണുന്ന പരസ്യങ്ങളെക്കുറിച്ച് കൂടുതലറിയുക.