നിങ്ങളുടെ വിവരങ്ങൾ
സ്വകാര്യവും സുരക്ഷിതവുമായി സൂക്ഷിക്കാൻ
നിർമ്മിച്ചിരിക്കുന്നതാണ് Google Assistant.

നിങ്ങൾ Google Assistant ഉപയോഗിക്കുമ്പോൾ, നിങ്ങളുടെ ഡാറ്റ നിങ്ങൾ ഞങ്ങളെ വിശ്വസിച്ച് ഏൽപ്പിക്കുന്നു, അത് പരിരക്ഷിക്കേണ്ടതും അതിനെ ബഹുമാനിക്കേണ്ടതും ഞങ്ങളുടെ ഉത്തരവാദിത്തമാണ്. സ്വകാര്യത വ്യക്തിപരമാണ്. അതിനാലാണ് നിങ്ങൾക്ക് ശരിയായത് തിരഞ്ഞെടുക്കാൻ സഹായിക്കാൻ ലളിതമായ സ്വകാര്യതാ നിയന്ത്രണങ്ങൾ ഞങ്ങൾ നിർമ്മിച്ചിരിക്കുന്നത്. Google Assistant-ന്റെ പ്രവർത്തനരീതി, നിങ്ങളുടെ ബിൽറ്റ് ഇൻ സ്വകാര്യതാ നിയന്ത്രണങ്ങൾ, പതിവ് ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ എന്നിവയെയും മറ്റും കുറിച്ച് കൂടുതലറിയാൻ ഈ പേജ് അടുത്തറിയുക.

Assistant പ്രധാന വീഡിയോ

സ്റ്റാൻഡ്ബൈയിൽ ആരംഭിക്കുന്നു

“Ok Google” എന്ന് കേൾക്കുന്നത് പോലുള്ള, സജീവമാക്കൽ തിരിച്ചറിയുന്നത് വരെ സ്റ്റാൻഡ്ബൈ മോഡിൽ കാത്തിരിക്കുന്ന വിധത്തിലാണ് Google Assistant രൂപകൽപ്പന ചെയ്തിരിക്കുന്നത്. സ്റ്റാൻഡ്ബൈ മോഡിൽ ആയിരിക്കുമ്പോൾ നിങ്ങളുടെ Assistant നിങ്ങൾ പറയുന്നത് Google-ലേക്കോ മറ്റാർക്കെങ്കിലുമോ അയയ്ക്കില്ല.

സജീവമാക്കൽ Google Assistant തിരിച്ചറിയുമ്പോൾ അത് സ്റ്റാൻഡ് ബൈ മോഡിൽ നിന്ന് പുറത്തുകടന്ന് നിങ്ങളുടെ അഭ്യർത്ഥന Google സെർവറുകളിലേക്ക് അയയ്ക്കും. “Ok Google” എന്ന് തോന്നിപ്പിക്കുന്ന ശബ്‌ദം കേട്ടാലോ ഉദ്ദേശിക്കാത്ത തരത്തിൽ നേരിട്ട് സജീവമാക്കിയാലോ ഇത് സംഭവിക്കാം.

Google Assistant എങ്ങനെയാണ് ഓഡിയോ റെക്കോർഡിംഗുകൾ, വെബ്, ആപ്പ് ആക്റ്റിവിറ്റി, പരസ്യങ്ങൾ വ്യക്തിപരമാക്കൽ എന്നിവ കൈകാര്യം ചെയ്യുന്നത് എന്നതിനെ കുറിച്ച് കൂടുതലറിയുക.

ഞാൻ പറയുന്നതെല്ലാം Google Assistant റെക്കോർഡ് ചെയ്യുന്നുണ്ടോ?

ഇല്ല. “Ok Google” എന്ന് കേൾക്കുന്നത് പോലുള്ള, സജീവമാക്കൽ തിരിച്ചറിയുന്നത് വരെ സ്റ്റാൻഡ്ബൈ മോഡിൽ കാത്തിരിക്കുന്ന വിധത്തിലാണ് Google Assistant രൂപകൽപ്പന ചെയ്തിരിക്കുന്നത്. സ്റ്റാൻഡ്ബൈ മോഡിൽ ആയിരിക്കുമ്പോൾ നിങ്ങളുടെ Assistant നിങ്ങൾ പറയുന്നത് Google-ലേക്കോ മറ്റാർക്കെങ്കിലുമോ അയയ്ക്കില്ല. സജീവമാക്കൽ Google Assistant തിരിച്ചറിയുമ്പോൾ അത് സ്റ്റാൻഡ് ബൈ മോഡിൽ നിന്ന് പുറത്തുകടന്ന് നിങ്ങളുടെ അഭ്യർത്ഥന Google സെർവറുകളിലേക്ക് അയയ്ക്കും. “Ok Google” എന്ന് തോന്നിപ്പിക്കുന്ന ശബ്‌ദം കേട്ടാലോ ഉദ്ദേശിക്കാത്ത തരത്തിൽ നേരിട്ട് സജീവമാക്കിയാലോ ഇത് സംഭവിക്കാം.

ഞാനെങ്ങനെ എന്റെ Google Assistant സജീവമാക്കും?

നിങ്ങളുടെ ഉപകരണം ഏതാണെന്നത് അടിസ്ഥാനമാക്കി, Assistant സജീവമാക്കാൻ ചില വഴികളുണ്ട്. ഉദാഹരണത്തിന് “Ok Google” എന്ന് പറയാം അല്ലെങ്കിൽ നിങ്ങളുടെ ഫോണിന്റെ പവർ ബട്ടണോ ഹോം ബട്ടണോ അമർത്തിപ്പിടിക്കുന്നതിലൂടെ അത് നേരിട്ട് സജീവമാക്കാം.

Google Assistant സജീവമാകുമ്പോൾ ഞാനെങ്ങനെ അറിയും?

നിങ്ങളുടെ ഉപകരണത്തിന് മുകളിലുള്ള ഓൺ സ്ക്രീൻ ഇൻഡിക്കേറ്റർ അല്ലെങ്കിൽ ഫ്ലാഷിംഗ് LED-കൾ പോലുള്ള നിങ്ങളുടെ ഉപകരണത്തിലെ സ്റ്റാറ്റസ് ഇൻഡിക്കേറ്റർ, Google Assistant സജീവമാകുമ്പോൾ നിങ്ങളെ അറിയിക്കും.

ചിലപ്പോഴൊക്കെ ഞാൻ ഉദ്ദേശിക്കാത്തപ്പോൾ Google Assistant സജീവമാകുന്നത് എന്തുകൊണ്ടാണ്?

നിങ്ങൾ ഉദ്ദേശിക്കാത്തപ്പോഴും Google Assistant സജീവമായേക്കാം, ഇതിന് കാരണം നിങ്ങൾക്ക് സഹായം ആവശ്യമുണ്ടെന്ന് അത് തെറ്റിദ്ധരിക്കുന്നതാണ് - ഉദാഹരണത്തിന് "Ok Google" എന്നതിന് സമാനമായ ശബ്ദങ്ങൾ കേൾക്കുമ്പോഴോ നിങ്ങൾ അബദ്ധത്തിൽ അത് നേരിട്ട് സജീവമാക്കുമ്പോഴോ ഇങ്ങനെ സംഭവിക്കാം. അനാവശ്യ സജീവമാക്കലുകൾ കുറയ്ക്കുന്നതിന് ഞങ്ങളുടെ സിസ്റ്റങ്ങൾ മെച്ചപ്പെടുത്താൻ ഞങ്ങൾ നിരന്തരം പരിശ്രമിക്കുന്നു.

അങ്ങനെ സംഭവിക്കുകയും നിങ്ങളുടെ വെബ്, ആപ്പ് ആക്റ്റിവിറ്റി ഓണായിരിക്കുകയും ആണെങ്കിൽ, "Ok Google, അത് നിന്നോടായിരുന്നില്ല" എന്ന് പറയാം, Assistant നിങ്ങൾ പറഞ്ഞത് എന്റെ ആക്റ്റിവിറ്റിയിൽ നിന്ന് ഇല്ലാതാക്കും. നിങ്ങൾക്ക് Assistant ആശയവിനിമയങ്ങൾ ഏതുസമയത്തും 'എന്റെ ആക്റ്റിവിറ്റിയിലും' അവലോകനം ചെയ്ത് ഇല്ലാതാക്കാം. നിങ്ങൾ ഉദ്ദേശിക്കാത്തപ്പോൾ Google Assistant സജീവമാകുകയും നിങ്ങളുടെ വെബ്, ആപ്പ് ആക്റ്റിവിറ്റി ക്രമീകരണം പ്രവർത്തനരഹിതമാക്കിയിരിക്കുകയും ആണെങ്കിൽ നിങ്ങളുടെ Assistant ആശയവിനിമയം 'എന്റെ ആക്റ്റിവിറ്റിയിൽ' സംഭരിക്കില്ല.

നിങ്ങളുടെ ചുറ്റുപാടിന് അനുയോജ്യമായ തരത്തിൽ Google Assistant-നെ മെച്ചപ്പെടുത്തുന്നതിന് ("Ok Google" പോലുള്ള) സജീവമാക്കൽ വാക്കുകളോട് നിങ്ങളുടെ Assistant എത്ര സെൻസിറ്റീവാണ് എന്നത് അഡ്‍ജസ്റ്റ് ചെയ്യാൻ സ്‍മാർട്ട് സ്‍പീക്കറുകൾക്കുള്ള Google Home ആപ്പ്, സ്‍മാർട്ട് ഡിസ്പ്ലേകൾ എന്നിവയിലൂടെ സാധിക്കും.

സ്റ്റാൻഡ്ബൈ മോഡിൽ ആയിരിക്കുമ്പോൾ Google Assistant എന്താണ് ചെയ്യുന്നത്?

സജീവമാക്കൽ തിരിച്ചറിയുന്നത് വരെ സ്റ്റാൻഡ്ബൈ മോഡിൽ കാത്തിരിക്കുന്ന വിധത്തിലാണ് Google Assistant രൂപകൽപ്പന ചെയ്തിരിക്കുന്നത്. സ്റ്റാൻഡ്ബൈ മോഡിൽ, “Ok Google” എന്ന് നിങ്ങൾ പറയുമ്പോൾ സജീവമാക്കൽ തിരിച്ചറിയുന്നതിന് ഉപകരണം ചെറിയ ഭാഗിക ഓഡിയോ (കുറച്ച് സെക്കൻഡ്) ഉള്ളടക്കം പ്രോസസ് ചെയ്യുന്നു. സജീവമാക്കലൊന്നും തിരിച്ചറിഞ്ഞില്ലെങ്കിൽ ആ ഭാഗിക ഓഡിയോ ഉള്ളടക്കങ്ങൾ Google-ലേക്ക് അയയ്ക്കുകയോ സംരക്ഷിക്കുകയോ ചെയ്യില്ല.

Google Assistant, സജീവമാക്കൽ തിരിച്ചറിയുമ്പോൾ എന്ത് സംഭവിക്കും?

ഉദ്ദേശിക്കാത്ത തരത്തിൽ നേരിട്ട് സജീവമാക്കുന്നതോ “Ok Google” എന്ന് തോന്നിപ്പിക്കുന്ന ശബ്‌ദം കേൾക്കുന്നതോ ഉൾപ്പെടെയുള്ള, സജീവമാക്കൽ തിരിച്ചറിഞ്ഞുകഴിഞ്ഞാൽ സ്റ്റാൻഡ്ബൈ മോഡിൽ നിന്ന് നിങ്ങളുടെ Assistant പുറത്ത് കടക്കുന്നു. തുടർന്ന് നിങ്ങളുടെ ഉപകരണം അത് കേൾക്കുന്നത് റെക്കോർഡ് ചെയ്യുകയും നിങ്ങളുടെ അഭ്യർത്ഥന പൂർത്തിയാക്കാൻ ഓഡിയോ റെക്കോർഡിംഗുകൾ Google സെർവറുകളിലേക്ക് അയയ്ക്കുകയും ചെയ്യും. അഭ്യർത്ഥന പൂർണ്ണമായി മനസ്സിലാക്കാൻ, സജീവമാക്കുന്നതിന് മുമ്പ് റെക്കോർഡിംഗിൽ കുറച്ച് സെക്കൻഡുകൾ ഉൾപ്പെടുത്തിയേക്കാം.

Google സെർവറുകളിലേക്ക് അയയ്ക്കുന്ന ഏതെങ്കിലും ഓഡിയോ റെക്കോർഡിംഗുകൾ തുടർന്ന് നിങ്ങളുടെ Google അക്കൗണ്ടിൽ സംരക്ഷിക്കേണ്ടതുണ്ടോ എന്ന് തീരുമാനിക്കുന്നതിൽ നിങ്ങൾക്ക് എപ്പോഴും നിയന്ത്രണം ഉണ്ടായിരിക്കും. ഡിഫോൾട്ടായി, ഞങ്ങൾ നിങ്ങളുടെ ഓഡിയോ റെക്കോർഡിംഗുകൾ സംരക്ഷിക്കില്ല. വെബ്, ആപ്പ് ആക്റ്റിവിറ്റി ക്രമീകരണത്തിന് കീഴിലുള്ള "ശബ്ദ, ഓഡിയോ റെക്കോർഡിംഗുകൾ ഉൾപ്പെടുത്തൂ" ചെക്ക്ബോക്‌സ് നോക്കുന്നതിലൂടെ നിങ്ങളുടെ നിലവിലെ ക്രമീകരണം പരിശോധിക്കാവുന്നതാണ്.

സ്വകാര്യതയ്ക്ക് രൂപകൽപ്പന ചെയ്‌തത്

ഡിഫോൾട്ടായി, ഞങ്ങൾ നിങ്ങളുടെ Google Assistant ഓഡിയോ റെക്കോർഡിംഗുകൾ നിലനിർത്തില്ല. Google Assistant നിങ്ങൾക്കായി പ്രവർത്തിക്കുന്നതിന് നിങ്ങളുടെ ഡാറ്റ സഹായിക്കുന്നത് എങ്ങനെ എന്നത് സംബന്ധിച്ച് കൂടുതലറിയാൻ “Google Assistant-ലെ നിങ്ങളുടെ ഡാറ്റ” സന്ദർശിക്കുക.

Google Assistant, എന്റെ ഡാറ്റ ഉപയോഗിക്കുന്നത് എങ്ങനെയാണ്?

നിങ്ങളെ മനസ്സിലാക്കാനും നിങ്ങൾ പറയുന്നതിനോട് പ്രതികരിക്കാനും നിങ്ങളുടെ അനുഭവം വ്യക്തിപരമാക്കാനും Assistant നിങ്ങളുടെ കണക്‌റ്റ് ചെയ്‌ത ഉപകരണങ്ങളിൽ നിന്നും സേവനങ്ങളിൽ നിന്നുമുള്ള വിവരങ്ങളും ചോദ്യങ്ങളും ഉപയോഗിക്കുന്നു. ലൊക്കേഷൻ, കോൺടാക്റ്റുകൾ, ഉപകരണ നാമങ്ങൾ, ടാസ്ക്കുകൾ, ഇവന്റുകൾ, അലാറങ്ങൾ, ഇൻസ്റ്റാൾ ചെയ്ത ആപ്പുകൾ, പ്ലേലിസ്റ്റുകൾ എന്നിവ നിങ്ങളുടെ കണക്റ്റ് ചെയ്ത ഉപകരണങ്ങളിലെയും സേവനങ്ങളിലെയും വിവരങ്ങളുടെ ഉദാഹരണങ്ങളിൽ ഉൾപ്പെടുന്നു.   

Google-ന്റെ സ്വകാര്യതാ നയത്തിൽ വിവരിച്ചിരിക്കുന്നതുപോലെ Google ഉൽപ്പന്നങ്ങളും സേവനങ്ങളും മെഷീൻ ലേണിംഗ് സാങ്കേതികവിദ്യകളും വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും നിങ്ങളുടെ ഡാറ്റ ഉപയോഗിക്കുന്നു. ഗുണനിലവാരം കണക്കാക്കാനും Assistant മെച്ചപ്പെടുത്താനും സഹായിക്കുന്നതിന് അവലോകനം ചെയ്യുന്നവർ നിങ്ങളുടെ Assistant-ന്റെ ചോദ്യങ്ങളുടെയും അനുബന്ധ വിവരങ്ങളുടെയും ടെക്സ്റ്റ് വായിക്കുന്നു, വ്യാഖ്യാനിക്കുന്നു, പ്രോസസ് ചെയ്യുന്നു. ഈ പ്രക്രിയയുടെ ഭാഗമായി നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനുള്ള നടപടികൾ ഞങ്ങൾ സ്വീകരിക്കുന്നു. അവലോകനം ചെയ്യുന്നവർ നിങ്ങളുടെ ചോദ്യങ്ങൾ കാണുകയോ വ്യാഖ്യാനിക്കുകയോ ചെയ്യുന്നതിനുമുമ്പ് Google Account-ൽ നിന്ന് ആ ചോദ്യങ്ങൾ വിച്ഛേദിക്കുന്നത് ഇതിൽ ഉൾപ്പെടുന്നു.  

നിങ്ങളുടെ ഡാറ്റ ഉപയോഗിച്ച് Google Assistant എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ച് കൂടുതലറിയുക. നിങ്ങളുടെ ഡാറ്റ Google എങ്ങനെ പരിരക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നു എന്നതിനെ കുറിച്ച് കൂടുതലറിയാൻ Google-ന്റെ സ്വകാര്യതാ നയം സന്ദർശിക്കുക.

Google Assistant എന്റെ ഓഡിയോ റെക്കോർഡിംഗുകൾ സംരക്ഷിക്കുമോ?

ഡിഫോൾട്ടായി നിങ്ങളുടെ ഓഡിയോ റെക്കോർഡിംഗുകൾ നിലനിർത്താറില്ല. വെബ്, ആപ്പ് ആക്റ്റിവിറ്റി ക്രമീകരണത്തിന് കീഴിലുള്ള "ഓഡിയോ റെക്കോർഡിംഗുകൾ ഉൾപ്പെടുത്തൂ" എന്നതിൽ ചെക്ക് മാർക്കിട്ട് നിങ്ങളുടെ ഓഡിയോ റെക്കോർഡിംഗുകൾ സംരക്ഷിക്കാൻ തിരഞ്ഞെടുക്കാം.

എന്റെ Google അക്കൗണ്ടിലേക്ക് എന്റെ ഓഡിയോ റെക്കോർഡിംഗുകൾ സംരക്ഷിക്കുന്നത് കൊണ്ടുള്ള പ്രയോജനം എന്താണ്?

എല്ലാവർക്കുമായി ഞങ്ങളുടെ ഓഡിയോ തിരിച്ചറിയൽ സാങ്കേതികവിദ്യ മെച്ചപ്പെടുത്താൻ സഹായിക്കണമെന്നുണ്ടെങ്കിൽ, നിങ്ങളുടെ ഓഡിയോ റെക്കോർഡിംഗുകൾ സുരക്ഷിതമായി നിലനിർത്താനും ഞങ്ങളുടെ സംഭാഷണം മെച്ചപ്പെടുത്തൽ സംവിധാനങ്ങൾക്ക് ലഭ്യമാക്കാനും നിങ്ങൾക്ക് തിരഞ്ഞെടുക്കാം. Google Assistant പോലുള്ള ഉൽപ്പന്നങ്ങൾക്ക് ഭാഷ കൂടുതൽ നന്നായി മനസ്സിലാക്കാനുള്ള കഴിവിനെ ഭാവിയിൽ കൂടുതൽ മികച്ചതാക്കാൻ ഇത് സഹായിക്കുന്നു. ഈ പ്രോസസിനെ കുറിച്ച് കൂടുതലറിയുക.

ഞാനല്ലാതെ മറ്റാർക്കെങ്കിലും എന്റെ സംരക്ഷിച്ച ഓഡിയോ റെക്കോർഡിംഗുകൾ കേൾക്കാനാകുമോ?

നിങ്ങളുടെ ഓഡിയോ റെക്കോർഡിംഗുകൾ സംരക്ഷിക്കാൻ തീരുമാനിച്ചാൽ, അവയിലെ ചില ഭാഗങ്ങൾ ഞങ്ങളുടെ ഓഡിയോ തിരിച്ചറിയൽ സാങ്കേതികവിദ്യകൾ മെച്ചപ്പെടുത്താൻ സഹായിക്കുന്നതിന് ഞങ്ങൾ അവലോകനം ചെയ്തേക്കാം.

ഉദാഹരണത്തിന്, ഓഡിയോ റെക്കോർഡിംഗുകൾ Google-ന്റെ ഓഡിയോ അവലോകന പ്രോസസിന് ഉപയോഗിച്ചേക്കാം. ഈ പ്രോസസിനിടെ, മെഷീൻ തിരഞ്ഞെടുത്ത ഭാഗിക ഓഡിയോ ഉള്ളടക്കങ്ങളുടെ മാതൃക അവയുടെ Google അക്കൗണ്ടുകളിൽ നിന്ന് വേർപ്പെടുത്തും. പിന്നീട്, പരിശീലനം ലഭിച്ച അവലോകകർ റെക്കോർഡിംഗുകൾ വ്യാഖ്യാനിക്കുകയും പറഞ്ഞ വാക്കുകൾ Google-ന്റെ ഓഡിയോ തിരിച്ചറിയൽ സാങ്കേതികവിദ്യകൾക്ക് കൃത്യമായി മനസ്സിലായോ എന്ന് പരിശോധിച്ചുറപ്പിക്കുകയും ചെയ്യും. Google Assistant പോലൊരു ഉൽപ്പന്നത്തിന് ഭാഷ മനസ്സിലാക്കാനുള്ള കഴിവ് ഭാവിയിൽ കൂടുതൽ മെച്ചപ്പെടുത്താൻ ഇത് സഹായിക്കുന്നു.

സർക്കാരിന് എന്റെ ഓഡിയോ റെക്കോർഡിംഗുകൾ ആക്‌സസ് ചെയ്യാനാകുമോ?

ഉപയോക്തൃ വിവരങ്ങൾ വെളിപ്പെടുത്താൻ ലോകമെമ്പാടുമുള്ള സർക്കാർ ഏജൻസികൾ Google-നോട് ആവശ്യപ്പെടുന്നു. ഓരോ അഭ്യർത്ഥനയും ബാധകമായ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അത് ഞങ്ങൾ ശ്രദ്ധാപൂർവ്വം അവലോകനം ചെയ്യുന്നു. അഭ്യർത്ഥനയിൽ വളരെയേറെ വിവരങ്ങൾ ആവശ്യപ്പെടുന്നുണ്ടെങ്കിൽ ഞങ്ങളത് ചുരുക്കാൻ ശ്രമിക്കും, ചില കേസുകളിൽ എന്തെങ്കിലും വിവരങ്ങൾ നൽകാൻ ഞങ്ങൾ വിസമ്മതിക്കാറുണ്ട്. ഞങ്ങളുടെ സുതാര്യതാ റിപ്പോർട്ടിൽ, ഞങ്ങൾക്ക് ലഭിക്കുന്ന അഭ്യർത്ഥനകളുടെ എണ്ണവും തരങ്ങളും ഞങ്ങൾ പങ്കിടുന്നു. കൂടുതലറിയുക

നിങ്ങൾ എന്റെ ഓഡിയോ റെക്കോർഡിംഗുകളോ മറ്റ് വ്യക്തിപരമായ വിവരങ്ങളോ വിൽക്കാറുണ്ടോ?

Google നിങ്ങളുടെ ഓഡിയോ റെക്കോർഡിംഗുകളോ മറ്റ് വ്യക്തിപരമായ വിവരങ്ങളോ ഒരിക്കലും വിൽക്കില്ല.

Google Assistant നിങ്ങളുടെ സ്വകാര്യത പരിരക്ഷിക്കുന്നത് എങ്ങനെ എന്നതിനെ കുറിച്ച് കൂടുതലറിയുക.

ഉപയോഗിക്കാൻ എളുപ്പമുള്ള സ്വകാര്യതാ നിയന്ത്രണങ്ങൾ

ഏതൊക്കെ ആശയവിനിമയങ്ങൾ സംഭരിക്കണമെന്നത് നിയന്ത്രിക്കാൻ, “OK Google, ഞാൻ ഈ ആഴ്‌ച പറഞ്ഞത് ഇല്ലാതാക്കൂ” പോലുള്ള എന്തെങ്കിലും പറഞ്ഞാൽ മതിയാകും, Google Assistant “എന്റെ ആക്റ്റിവിറ്റിയിലെ” ആ ആശയവിനിമയങ്ങൾ ഇല്ലാതാക്കും.

എന്റെ സ്വകാര്യതാ നിയന്ത്രണങ്ങൾ എവിടെ കണ്ടെത്താനാകും?

സ്വകാര്യതയും സുരക്ഷയും സംബന്ധിച്ച പൊതുചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കാൻ "എന്റെ സ്വകാര്യതാ ക്രമീകരണം എവിടെ മാറ്റാനാകും"? പോലുള്ള ചോദ്യങ്ങൾ Google Assistant-നോട് ചോദിക്കുക. അല്ലെങ്കിൽ നിങ്ങളുടെ സ്വകാര്യതാ നിയന്ത്രണങ്ങൾ നേരിട്ട് ആക്‌സസ് ചെയ്യാൻ “Assistant-ലെ നിങ്ങളുടെ ഡാറ്റ” ഏതുസമയത്തും സന്ദർശിക്കാം.

എനിക്ക് 'എന്റെ ആക്റ്റിവിറ്റിയിൽ' എന്റെ Assistant ആശയവിനിമയങ്ങൾ ഇല്ലാതാക്കാമെന്ന് നിങ്ങൾ പരാമർശിച്ചു. എന്താണ് അതിന്റെ പ്രവർത്തനരീതി?

'എന്റെ ആക്റ്റിവിറ്റിയിൽ' നിന്ന് നിങ്ങളുടെ Assistant ആശയവിനിമയങ്ങൾ അവലോകനം ചെയ്ത് ഇല്ലാതാക്കാനാകും, അല്ലെങ്കിൽ “OK Google, ഞാൻ ഈ ആഴ്‌ച പറഞ്ഞത് ഇല്ലാതാക്കൂ” എന്ന് പറയുന്നതിലൂടെ അവ ഇല്ലാതാക്കാം. കൂടുതൽ നിയന്ത്രണങ്ങൾ ആക്‌സസ് ചെയ്യാൻ നിങ്ങളുടെ Assistant ക്രമീകരണം സന്ദർശിക്കുക.

എന്റെ ഡാറ്റ സ്വയമേവ ഇല്ലാതാകുന്ന തരത്തിൽ എനിക്ക് സജ്ജീകരിക്കാനാകുമോ?

ഉവ്വ്, നിങ്ങളുടെ ആക്റ്റിവിറ്റി ഡാറ്റ എന്റെ ആക്റ്റിവിറ്റിയിൽ നിന്ന് സ്വയമേവ ഇല്ലാതാക്കുന്ന തരത്തിലാക്കാനാകും. 3 മാസമോ 18 മാസമോ 36 മാസമോ പോലെ നിങ്ങളുടെ ആക്റ്റിവിറ്റി ഡാറ്റ എത്ര കാലം സംരക്ഷിക്കണമെന്ന സമയ പരിധി നിങ്ങൾക്ക് തിരഞ്ഞെടുക്കാം, ഈ സമയ പരിധിയേക്കാൾ പഴക്കമുള്ള എല്ലാ ഡാറ്റയും തുടർച്ചയായി 'എന്റെ ആക്റ്റിവിറ്റിയിൽ' നിന്ന് സ്വയമേവ ഇല്ലാതാക്കും.

എന്റെ അനുഭവം വ്യക്തിപരമാക്കാൻ Google Assistant എങ്ങനെ ഡാറ്റ ഉപയോഗിക്കുന്നു?

നിങ്ങളുടെ Google അക്കൗണ്ടിൽ നിന്നുള്ള ഡാറ്റയ്ക്ക് നിങ്ങളുടെ Google Assistant അനുഭവം വ്യക്തിപരമാക്കാനും Assistant കൂടുതൽ ഉപയോഗപ്രദമാക്കാനും കഴിയും.

ചില ചോദ്യങ്ങളിൽ നിങ്ങളെ സഹായിക്കാനാകുന്നതിന് Google Assistant-ന് നിങ്ങളുടെ ഡാറ്റ ആവശ്യമാണ്. ഉദാഹരണത്തിന്, "എന്റെ അമ്മയുടെ ജന്മദിനം എന്നാണ്" എന്ന് നിങ്ങൾ ചോദിച്ചാൽ, നിങ്ങളുടെ Assistant നിങ്ങളുടെ കോണ്ടാക്റ്റുകൾ റഫർ ചെയ്ത് "അമ്മ" ആരാണെന്ന് അറിയുകയും അവരുടെ ജന്മദിനം നോക്കുകയും വേണം. അല്ലെങ്കിൽ “ഞാൻ നാളെ കുട എടുക്കണോ?” എന്ന് നിങ്ങൾ ചോദിച്ചാൽ നിങ്ങൾക്ക് ഏറ്റവും പ്രസക്തമായ ഉത്തരം നൽകാൻ Assistant നിങ്ങളുടെ നിലവിലെ ലൊക്കേഷൻ ഉപയോഗിക്കും.

നിങ്ങൾക്ക് സമയോചിതമായ നിർദ്ദേശങ്ങൾ നൽകാനും Google Assistant ഡാറ്റ ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, നിങ്ങളുടെ ലൊക്കേഷൻ ഉപയോഗിച്ച് നിങ്ങൾ പോകുന്ന പതിവ് റൂട്ടുകളിൽ ട്രാഫിക് ഉള്ളപ്പോൾ Assistant-ന് അത് നിങ്ങളെ അറിയിക്കാനാകും.

നിങ്ങളുടെ Google അക്കൗണ്ടിലെ ആക്റ്റിവിറ്റി ഉപയോഗിച്ച് Google Assistant-ന് നിങ്ങളുടെ ഫലങ്ങൾ മെച്ചപ്പെടുത്താനാകും. ഉദാഹരണത്തിന്, "ഞാനിന്ന് അത്താഴത്തിന് എന്തുണ്ടാക്കണം" എന്ന് ചോദിച്ചാൽ നിങ്ങൾക്ക് വ്യക്തിപരമാക്കിയ റെസിപ്പി നിർദ്ദേശങ്ങൾ നൽകുന്നതിനായി നിങ്ങളുടെ Assistant മുമ്പത്തെ തിരയൽ ചരിത്രം ഉപയോഗിച്ചേക്കാം.

നിങ്ങൾക്ക് എപ്പോഴും “Google Assistant-ലെ നിങ്ങളുടെ ഡാറ്റ” സന്ദർശിച്ച് നിങ്ങളുടെ ഡാറ്റ കാണുകയോ ഇല്ലാതാക്കുകയോ നിങ്ങളുടെ നിലവിലെ ക്രമീകരണം പരിശോധിക്കുകയോ ലഭ്യമായ നിയന്ത്രണങ്ങളെക്കുറിച്ച് കൂടുതലറിയുകയോ ചെയ്യാം.

Google നിങ്ങളുടെ ഡാറ്റ പരിരക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നത് എങ്ങനെ എന്നതിനെക്കുറിച്ച് കൂടുതലറിയാൻ Google-ന്റെ സ്വകാര്യതാ നയം സന്ദർശിക്കുക.

നിങ്ങളുടെ ഡാറ്റ ഉപയോഗിച്ച് Google Assistant പ്രവർത്തിക്കുന്നത് എങ്ങനെ എന്നതിനെ കുറിച്ച് കൂടുതലറിയുക.

Google Assistant എനിക്ക് വ്യക്തിപരമാക്കിയ തിരയൽ ഫലങ്ങളാണ് തരുന്നതെങ്കിൽ എനിക്കത് നിയന്ത്രിക്കാനാകുമോ?

ഉവ്വ്. പങ്കിട്ട ഉപകരണത്തിലെ ഉപയോക്താക്കൾ ഓരോരുത്തർക്കും വ്യക്തിപരമാക്കിയ അനുഭവം ലഭിക്കുന്നത് Google Assistant എളുപ്പമാക്കുന്നു. Assistant നിങ്ങളുടെ ശബ്ദം തിരിച്ചറിയുമ്പോൾ മാത്രം ജോലിസ്ഥലത്തേക്കുള്ള ദിശകളോ വ്യക്തിപരമാക്കിയ റെസിപ്പി നിർദ്ദേശങ്ങളോ പോലുള്ള വ്യക്തിപരമാക്കിയ തിരയൽ ഫലങ്ങൾ ലഭിക്കാൻ ഈ ഘട്ടങ്ങൾ പിന്തുടർന്ന് Voice Match സജ്ജീകരിക്കുക. Family Link ഉപയോക്താക്കൾക്കും Google Assistant-ൽ നിന്ന് ഈ ഘട്ടങ്ങൾ പിന്തുടർന്ന് വ്യക്തിപരമാക്കിയ തിരയൽ ഫലങ്ങൾ നേടാം.

മൊബൈലിലും സ്‍പീക്കറുകൾ പോലെ പങ്കിട്ട ഉപകരണങ്ങളിലും നിങ്ങൾക്ക് ക്രമീകരണം മാറ്റി വ്യക്തിപരമാക്കിയ തിരയൽ ഫലങ്ങളിലേക്കുള്ള ആക്‌സസ് നിയന്ത്രിക്കാൻ കഴിയും. മൊബൈലിൽ, നിങ്ങളുടെ ലോക്ക് സ്ക്രീനിൽ എങ്ങനെ വ്യക്തിപരമാക്കിയ തിരയൽ ഫലങ്ങൾ ദൃശ്യമാകുന്നു എന്ന് നിങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയും.

കുടുംബങ്ങൾക്കായി നിർമ്മിച്ചത്

നിങ്ങളുടെ കുടുംബത്തിന് മുഴുവൻ വിനോദം പകരാനും മികച്ച രീതിയിൽ തുടരാനുമുള്ള നിരവധി മാർഗ്ഗങ്ങൾ Google Assistant നൽകുന്നു. നിങ്ങളുടെ കുടുംബം Assistant-മായി ആശയവിനിമയം നടത്തുന്നത് എങ്ങനെയെന്ന് മാനേജ് ചെയ്യാൻ Family Link പോലുള്ള ടൂളുകൾ നിങ്ങളെ സഹായിക്കും.

കുടുംബത്തിന് അനുയോജ്യമായ ഉള്ളടക്കം Google Assistant നൽകുന്നത് എങ്ങനെയാണ്?

കഥകൾ മുതൽ ഗെയിമുകളും പഠനത്തിനുള്ള ടൂളുകളും വരെയുള്ള നിരവധി ആക്റ്റിവിറ്റികൾ കുട്ടികൾക്കും കുടുംബങ്ങൾക്കുമായി Google Assistant നൽകുന്നു, മൂന്നാം കക്ഷി ഡെവലപ്പർമാർ നൽകുന്ന ഏതാനും ഉള്ളടക്കവും ഇതിൽ ഉൾപ്പെടുന്നു. Assistant-ൽ കുടുംബങ്ങൾക്കുള്ള ഉള്ളടക്കം പ്രസിദ്ധീകരിക്കാൻ ഈ ഡെവലപ്പർമാർ, അധ്യാപകർ അംഗീകരിച്ച ആപ്പ് വികസിപ്പിച്ചോ കുടുംബങ്ങൾക്ക് അനുയോജ്യമായ പ്രവർത്തനത്തിന് Google-മായി പങ്കാളിത്ത കരാറിൽ ഏർപ്പെട്ടോ യോഗ്യത നേടിയിരിക്കണം. മൂന്നാം കക്ഷി ഡെവലപ്പർമാർ നൽകുന്ന, കുട്ടികളെ ഉദ്ദേശിച്ചുള്ള എല്ലാ പ്രവർത്തനങ്ങളും ഞങ്ങളുടെ സാധാരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നയങ്ങൾക്ക് പുറമെ കുടുംബങ്ങൾക്കുള്ള പ്രവർത്തനങ്ങൾ പ്രോഗ്രാമിന്റെ നിർദ്ദിഷ്ട ആവശ്യകതകളും പാലിച്ചിരിക്കണം. ഈ പ്രവർത്തനങ്ങൾ Google Assistant-ൽ പൊതുവായി ലഭ്യമാകുന്നതിന് മുമ്പ് അവ ഞങ്ങളുടെ നയങ്ങൾക്കും ആവശ്യകതകൾക്കും അനുസൃതമാണോയെന്ന് ഞങ്ങൾ അവലോകനം ചെയ്യും.

Google Assistant-ലൂടെ എന്റെ കുടുംബാംഗങ്ങൾക്ക് ലഭ്യമാകുന്ന ഉള്ളടക്കം എനിക്ക് എങ്ങനെ മാനേജ് ചെയ്യാനാകും?

Google Home ആപ്പിലെ ഡിജിറ്റൽ ആരോഗ്യവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ഉപയോഗിച്ച് സ്മാർട്ട് ഡിസ്‌പ്ലേകൾ പോലെ, നിങ്ങളുടെ വീട്ടിലുള്ള പങ്കിട്ട ഉപകരണങ്ങൾക്കായി ഉള്ളടക്ക നിയന്ത്രണങ്ങൾ സജ്ജീകരിക്കാം. ഈ ക്രമീകരണം ഉപയോഗിച്ച് നിങ്ങൾക്ക് പ്രവർത്തനരഹിതമായ സമയ ഷെഡ്യൂളുകളും ഉള്ളടക്കം ഫിൽട്ടർ ചെയ്യൽ ക്രമീകരണവും മാനേജ് ചെയ്യാനും ഫോൺ കോളുകൾ പോലുള്ള നിരവധി ആക്റ്റിവിറ്റികൾ പരിമിതപ്പെടുത്താനും കഴിയും. ഈ ക്രമീകരണം അതിഥികൾക്കും Family Link ഉപയോഗിച്ച് മാനേജ് ചെയ്യുന്ന മേൽനോട്ടത്തിലുള്ള അക്കൗണ്ടുകൾക്കും ബാധകമാക്കണോ അതോ ആ ഉപകരണത്തിലെ എല്ലാ ഉപയോക്താക്കൾക്കും ബാധകമാക്കണോ എന്ന് നിങ്ങൾക്ക് തീരുമാനിക്കാം.

Family Link-ൽ ലഭ്യമായ രക്ഷാകർതൃ നിയന്ത്രണങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് ഓരോ കുട്ടികൾക്കും പരിധികൾ സജ്ജീകരിക്കാം. പങ്കിട്ട ഉപകരണങ്ങളിൽ Voice Match ഉപയോഗിച്ച് നിങ്ങളുടെ കുട്ടിയുടെ അക്കൗണ്ട് ഉപകരണവുമായി ലിങ്ക് ചെയ്യുന്നതിലൂടെ Assistant-ന് അവരെ തിരിച്ചറിയാനാകും. നിങ്ങളുടെ കുട്ടി എൻറോൾ ചെയ്ത ശേഷം, “കുടുംബങ്ങൾക്കുള്ളത്” ബാഡ്‌ജ് ഉപയോഗിച്ച് Google ഇതര പ്രവർത്തനങ്ങൾ മാത്രമേ അവർക്ക് ആക്‌സസ് ചെയ്യാനാകൂ, Assistant-ലൂടെ വാങ്ങലുകൾ നടത്തുന്നത് പോലുള്ള നിരവധി പ്രവർത്തനങ്ങൾ നടത്താൻ കഴിയില്ല. അവർ എൻറോൾ ചെയ്തിരിക്കുന്ന ഏതൊരു Google Assistant ഉപകരണത്തിലും ഈ പരിധികൾ ബാധകമാകും. Google Home-ലും Assistant-ലും Family Link അക്കൗണ്ട് പ്രവർത്തിക്കുന്നത് എങ്ങനെ എന്നതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, Google for Families സഹായം കാണുക.

കുട്ടികളുടെ വ്യക്തിപരമായ വിവരങ്ങൾ Google Assistant സംരക്ഷിക്കുന്നത് എങ്ങനെയാണ്?

നിങ്ങളുടെ കുട്ടിയുടെ പേരോ ഇമെയിൽ വിലാസമോ വോയ്‌സ് റെക്കോർഡിംഗുകളോ നിർദ്ദിഷ്ട ലൊക്കേഷനോ പോലുള്ള വ്യക്തിപരമായ വിവരങ്ങൾ കുടുംബങ്ങൾക്കുള്ള പ്രവർത്തനങ്ങൾ പ്രോഗ്രാമിന്റെ ദാതാക്കളുമായി Google പങ്കിടുന്നില്ല. Google Assistant സംഭാഷണങ്ങളിൽ നിന്നുള്ള വ്യക്തിപരമായ വിവരങ്ങൾ ഉപയോക്താക്കളിൽ നിന്ന് അഭ്യർത്ഥിക്കില്ലെന്നും ഈ ദാതാക്കൾ അംഗീകരിക്കുന്നു. ഈ നയങ്ങൾ ലംഘിക്കുന്ന പ്രവർത്തനങ്ങൾ കണ്ടെത്തിയാൽ ഞങ്ങൾ നടപടിയെടുക്കും.

കുട്ടികളുടെ ഫീച്ചറുകളിൽ നിന്നുള്ള ഓഡിയോ റെക്കോർഡിംഗുകൾ Google Assistant സംരക്ഷിക്കുമോ?

കുടുംബങ്ങൾക്കുള്ള പ്രവർത്തനങ്ങൾ പ്രോഗ്രാമിലെ ആക്റ്റിവിറ്റികളോ YouTube Kids വീഡിയോകളോ പോലെ, കുട്ടികൾക്കായുള്ള ഫീച്ചറുകളുമായുള്ള ആശയവിനിമയത്തിൽ നിന്നുള്ള ഓഡിയോ റെക്കോർഡിംഗുകൾ ഞങ്ങൾ സംരക്ഷിക്കില്ല, ഓഡിയോ റെക്കോർഡിംഗുകൾ ഉൾപ്പെടുത്താൻ ഓപ്റ്റ് ഇൻ ചെയ്തിട്ടുള്ള, Family Link ഉപയോഗിച്ച് മാനേജ് ചെയ്യുന്ന Google അക്കൗണ്ടിനായി ഇങ്ങനെ ചെയ്യാൻ ഞങ്ങൾക്ക് സമ്മതം ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണിത്. കൂടുതൽ വിശദാംശങ്ങൾക്ക്, ഞങ്ങളുടെ സ്വകാര്യതാ അറിയിപ്പ് കാണുക.

എന്റെ കുട്ടിയുടെ Google Assistant ആക്റ്റിവിറ്റികളിൽ നിന്നുള്ള എന്തെങ്കിലും ഡാറ്റ എനിക്ക് നീക്കം ചെയ്യാനാകുമോ?

അതെ. നിങ്ങളുടെ കുട്ടിയുടെ സംരക്ഷിച്ച ആക്റ്റിവിറ്റി ആക്‌സസ് ചെയ്യാനും എക്സ്പോർട്ട് ചെയ്യാനും ഇല്ലാതാക്കാനും Family Link ഉപയോഗിച്ച് മാനേജ് ചെയ്യുന്ന അവരുടെ അക്കൗണ്ടിൽ സൈൻ ഇൻ ചെയ്യുക. Family Link ആപ്പിലൂടെയോ families.google.com സന്ദർശിച്ച് നിങ്ങളുടെ കുട്ടിയുടെ പ്രൊഫൈലിൽ ക്ലിക്ക് ചെയ്യുന്നതിലൂടെയോ നിങ്ങളുടെ കുട്ടിയുടെ ആക്റ്റിവിറ്റി ക്രമീകരണം മാനേജ് ചെയ്യാം. കൂടുതൽ വിശദാംശങ്ങൾക്ക്, g.co/childaccounthelp എന്നതിൽ പോകുക.

Google Assistant
Google Assistant-നെക്കുറിച്ച്
കൂടുതലറിയുക.
ഞങ്ങൾ നിർമ്മിക്കുന്ന ഓരോ ഉൽപ്പന്നത്തിലും
സുരക്ഷ എങ്ങനെ ഉൾപ്പെടുത്തുന്നു എന്ന് അറിയുക.