നിങ്ങളുടെ സ്വകാര്യത പരിരക്ഷിക്കൽ
ആരംഭിക്കുന്നത് ലോകത്തെ
ഏറ്റവും വിപുലമായ സുരക്ഷയിലൂടെയാണ്.
ലോകത്തിലെ ഏറ്റവും വിപുലമായ സുരക്ഷാ സംവിധാനങ്ങളിൽ ഒന്ന് ഉപയോഗിച്ച് എല്ലാ Google ഉൽപ്പന്നങ്ങളെയും തുടർച്ചയായി പരിരക്ഷിക്കുന്നു. നിങ്ങളുടെ വ്യക്തിപര വിവരങ്ങൾ സുരക്ഷിതമാണെന്ന് ആത്മവിശ്വാസം പുലർത്താനാകുന്ന തരത്തിൽ, ഈ ബിൽറ്റ് ഇൻ സുരക്ഷ സ്വയമേവ ഓൺലൈൻ ഭീഷണികൾ തിരിച്ചറിയുകയും തടയുകയും ചെയ്യുന്നു.
അപ്ഡേറ്റ് ചെയ്യുന്ന സുരക്ഷയുടെ സഹായത്തോടെ
നിങ്ങളെ ഓൺലൈനിൽ സുരക്ഷിതരായി നിലനിർത്തുന്നു
എൻക്രിപ്ഷൻ
ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് മാറ്റുമ്പോൾ എൻക്രിപ്ഷൻ, ഡാറ്റയെ സ്വകാര്യമായും സുരക്ഷിതമായും സൂക്ഷിക്കുന്നു
എൻക്രിപ്‌ഷൻ ഞങ്ങളുടെ സേവനങ്ങൾക്ക് ഉയർന്ന തലത്തിലുള്ള സുരക്ഷയും സ്വകാര്യതയും നൽകുന്നു. ഒരു ഇമെയിൽ അയയ്‌ക്കുമ്പോഴോ വീഡിയോ പങ്കിടുമ്പോഴോ വെബ്സൈറ്റ് സന്ദർശിക്കുമ്പോഴോ ഫോട്ടോകൾ സംഭരിക്കുമ്പോഴോ നിങ്ങൾ സൃഷ്‌ടിക്കുന്ന ഡാറ്റ, ഉപകരണത്തിനും Google സേവനങ്ങൾക്കും ഞങ്ങളുടെ ഡാറ്റ കേന്ദ്രങ്ങൾക്കും ഇടയിൽ കൈമാറുന്നു. HTTPS, ട്രാൻസ്‌പോർട്ട് ലെയർ സുരക്ഷ, എന്നിവ പോലുള്ള മുൻനിര എൻക്രിപ്‌ഷൻ സാങ്കേതികവിദ്യ ഉൾപ്പെടെ, ഒന്നിലധികം സുരക്ഷാ ലെയറുകൾ ഉപയോഗിച്ച് ഞങ്ങൾ ഈ വിവരങ്ങൾ പരിരക്ഷിക്കുന്നു.
സുരക്ഷാ മുന്നറിയിപ്പുകൾ
നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ പരിരക്ഷിക്കാൻ മുൻകൂറായുള്ള സുരക്ഷാ അറിയിപ്പുകൾ സഹായിക്കുന്നു
സംശയാസ്‌പദമായ ലോഗിൻ ശ്രമമോ ദോഷകരമായ വെബ്സൈറ്റോ ഫയലോ ആപ്പോ പോലുള്ള, നിങ്ങൾ അറിഞ്ഞിരിക്കേണ്ടതെന്ന് ഞങ്ങൾ കരുതുന്ന എന്തെങ്കിലും കണ്ടെത്തിയാൽ നിങ്ങളെ മുൻകൂറായി അറിയിക്കുകയും നിങ്ങളുടെ സുരക്ഷ ശക്തിപ്പെടുത്താൻ സഹായിക്കുന്നതിന് മാർഗ്ഗനിർദ്ദേശം നൽകുകയും ചെയ്യും. ഉദാഹരണത്തിന് Gmail-ൽ, നിങ്ങളുടെ സുരക്ഷ അപകടത്തിലാക്കിയേക്കാവുന്ന ഒരു അറ്റാച്ച്‌മെൻ്റ് ഡൗൺലോഡ് ചെയ്യുന്നതിന് മുമ്പോ, അല്ലെങ്കിൽ നിങ്ങളുമായി ബന്ധിപ്പിച്ചിട്ടില്ലാത്ത ഒരു ഉപകരണത്തിൽ നിന്ന് ആരെങ്കിലും നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുകയാണെങ്കിലോ ഞങ്ങൾ മുന്നറിയിപ്പ് നൽകും. ഒറ്റ ക്ലിക്കിലൂടെ നിങ്ങൾക്ക് അക്കൗണ്ട് പരിരക്ഷിക്കാനാകുന്ന തരത്തിൽ, നിങ്ങളുടെ അക്കൗണ്ടിൽ സംശയാസ്പദമായ എന്തെങ്കിലും ഞങ്ങൾ കണ്ടെത്തുമ്പോൾ ഇൻബോക്സിലേക്കോ ഫോണിലേക്കോ ഞങ്ങൾ ഒരു അറിയിപ്പ് അയയ്ക്കും.
മോശം പരസ്യങ്ങൾ ബ്ലോക്ക് ചെയ്യൽ
ദോഷകരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പരസ്യങ്ങൾ നിങ്ങളിലേക്ക് എത്തുന്നതിന് മുമ്പ് ബ്ലോക്ക് ചെയ്യൽ
മാൽവെയറുള്ളതും നിങ്ങൾ കാണാൻ ശ്രമിക്കുന്ന ഉള്ളടക്കം മറയ്ക്കുന്നതും വ്യാജ ഉൽപ്പന്നങ്ങൾ പ്രമോട്ട് ചെയ്യുന്നതും മറ്റ് തരത്തിൽ ഞങ്ങളുടെ പരസ്യ നയങ്ങൾ ലംഘിക്കുന്നതുമായ പരസ്യങ്ങൾ നിങ്ങളുടെ ഓൺലൈൻ അനുഭവത്തെ മോശമായി ബാധിക്കുകയും നിങ്ങളുടെ സുരക്ഷ അപകടത്തിലാക്കുകയും ചെയ്തേക്കാം. ഞങ്ങൾ ഈ പ്രശ്‌നം വളരെ ഗൗരവമായി എടുക്കുന്നു. തത്സമയ അവലോകകരുടെയും സങ്കീർണ്ണമായ സോഫ്റ്റ്‌വെയറിന്റെയും സംയോജനത്തിലൂടെ, സെക്കൻഡിൽ 100 എന്ന ശരാശരി കണക്കിൽ ഓരോ വർഷവും കോടാനുകോടി മോശം പരസ്യങ്ങൾ ഞങ്ങൾ ബ്ലോക്ക് ചെയ്യാറുണ്ട്. നിന്ദ്യമായ പരസ്യങ്ങൾ റിപ്പോർട്ട് ചെയ്യാനും എന്തെല്ലാം തരത്തിലുള്ള പരസ്യങ്ങളാണ് കാണേണ്ടതെന്ന് നിയന്ത്രിക്കുന്നതിനുമുള്ള ടൂളുകളും ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഒപ്പം ഇന്റർനെറ്റ് എല്ലാവർക്കും സുരക്ഷിതമാക്കുന്നതിന് സഹായിക്കാൻ ഞങ്ങളുടെ ഉൾക്കാഴ്ചകളും മികച്ച രീതികളും ഞങ്ങൾ സജീവമായി പ്രസിദ്ധീകരിക്കുന്നു.
Cloud സുരക്ഷ
ഞങ്ങളുടെ Cloud സംവിധാനം, ഡാറ്റ 24/7 പരിരക്ഷിക്കുന്നു
ഇഷ്‌ടാനുസൃതമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഡാറ്റാ കേന്ദ്രങ്ങൾ മുതൽ, ഭൂഖണ്ഡങ്ങൾക്കിടയിൽ ഡാറ്റ കൈമാറുന്ന കടലിനടിയിലുള്ള സ്വകാര്യ കേബിളുകൾ വരെ ഉൾപ്പെടുന്ന, ലോകത്തിലെ ഏറ്റവും സുരക്ഷിതവും വിശ്വസ്‌തവുമായ Cloud സംവിധാനങ്ങളിലൊന്നാണ് ഞങ്ങൾ പ്രവർത്തിപ്പിക്കുന്നത്. നിങ്ങളുടെ ഡാറ്റ പരിരക്ഷിക്കാനും ലഭ്യമാക്കാനും അത് തുടർച്ചയായി നിരീക്ഷിക്കുന്നു. തടസ്സം വരുന്ന സാഹചര്യത്തിൽ, പ്ലാറ്റ്‌ഫോം സേവനങ്ങൾ ഒരു സൗകര്യത്തിൽ നിന്ന് മറ്റൊന്നിലേക്ക് സ്വയമേവ തൽക്ഷണം മാറ്റാനാകും, ഇതുവഴി അവയ്ക്ക് തടസ്സമില്ലാതെ തുടരാനാകും.
പരിശോധിച്ചുറപ്പിക്കൽ ടൂളുകൾ
നിങ്ങളുടെ എല്ലാ ഓൺലൈൻ അക്കൗണ്ടുകളിലേക്കും സുരക്ഷിതമായ സൈൻ ഇൻ ചെയ്യൽ
മൂല്യവത്തും വ്യക്തിപരമാക്കിയതുമായ സേവനങ്ങളിലേക്ക് ഓൺലൈൻ അക്കൗണ്ടുകൾ ആക്‌സസ് നൽകുന്നു, എന്നാൽ അവയിലേക്ക് സൈൻ ഇൻ ചെയ്യുന്നതിൽ സുരക്ഷയുമായി ബന്ധപ്പെട്ട ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട അപകടസാധ്യത നിലനിൽക്കുന്നു. ഓരോ ദിവസവും ദശലക്ഷക്കണക്കിന് പാസ്‌വേഡുകളാണ് ഡാറ്റാ ലംഘനത്തിന്റെ ഫലമായി വെളിപ്പെടുന്നത്, ഇത് നിങ്ങളുടെ സ്വകാര്യ വിവരങ്ങളെ അപകടത്തിലാക്കിയേക്കാം.
നിങ്ങൾ ഇഷ്ടപ്പെടുന്ന ആപ്പുകളിലേക്കും സേവനങ്ങളിലേക്കും വേഗത്തിലും സുരക്ഷിതമായും സൈൻ ഇൻ ചെയ്യാൻ സഹായിക്കാനാണ് ഞങ്ങളുടെ ബിൽറ്റ് ഇൻ പരിശോധിച്ചുറപ്പിക്കൽ ടൂളുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഉൽപ്പന്നങ്ങൾ ഞങ്ങൾ സുരക്ഷിതമാക്കുന്നു.
-
സംശയാസ്പദമായ
ഇമെയിലുകളിൽ നിന്ന് Gmail നിങ്ങളെ പരിരക്ഷിക്കുകയും അപകട സാധ്യതകളെ കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നുനിരവധി മാൽവെയർ, ഫിംഷിംഗ് ആക്രമണങ്ങൾ ആരംഭിക്കുന്നത് ഇമെയിലിലൂടെയാണ്. മറ്റ് ഇമെയിൽ സേവനങ്ങളേക്കാൾ മികച്ച രീതിയിൽ സ്പാം, ഫിഷിംഗ്, മാൽവെയർ എന്നിവയിൽ നിന്ന് Gmail നിങ്ങളെ പരിരക്ഷിക്കുന്നു. മെഷീൻ ലേണിംഗും കൃത്രിമബുദ്ധിയും ഉപയോഗിച്ച്, സ്പാമായി ഉപയോക്താക്കൾ അടയാളപ്പെടുത്തിയ ഇമെയിലുകളുടെ സവിശേഷതകൾ തിരിച്ചറിയാൻ കോടാനുകോടി സന്ദേശങ്ങളിലെ പാറ്റേണുകൾ Gmail വിശകലനം ചെയ്യുകയും സംശയാസ്പദമോ അപകടകരമോ ആയ 99.9% ഇമെയിലുകളും നിങ്ങളിലേക്കെത്തുന്നതിന് മുമ്പ് തന്നെ തടയാൻ ആ മാർക്കറുകൾ ഉപയോഗിക്കുകയും ചെയ്യുന്നു.
-
സ്വയമേവയുള്ള Chrome അപ്ഡേറ്റുകൾ
മാൽവെയറിൽ നിന്നും വഞ്ചനാപരമായ സൈറ്റുകളിൽ നിന്നും നിങ്ങളെ പരിരക്ഷിക്കുന്നുസുരക്ഷാ സാങ്കേതികവിദ്യകൾ എപ്പോഴും മാറിക്കൊണ്ടിരിക്കുന്നതിനാൽ, നിങ്ങൾ ഉപയോഗിക്കുന്ന ബ്രൗസറിന്റെ പതിപ്പ് അപ് ടു ഡേറ്റ് ആണെന്ന് ഉറപ്പാക്കാൻ Chrome പതിവായി പരിശോധന നടത്തുന്നു. ഏറ്റവും പുതിയ സുരക്ഷാ പരിഹാരങ്ങൾ, മാൽവെയറുകളിൽ നിന്നും വഞ്ചനാപരമായ സൈറ്റുകളിൽ നിന്നുമുള്ള പരിരക്ഷകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ ഇതിന് സ്വമേധയാ അപ്ഡേറ്റ് ചെയ്യാനാകും എന്നതിനാൽ ഏറ്റവും പുതിയ Chrome സുരക്ഷാ സാങ്കേതികവിദ്യയിലൂടെ പരിരക്ഷ കൈവരിക്കാൻ എളുപ്പമാണ്.
-
Google Play Protect ഉപയോഗിച്ച് നിങ്ങളുടെ Android ഉപകരണം, ആപ്പുകൾ,
ഡാറ്റ എന്നിവ സുരക്ഷിതമായി നിലനിർത്തുന്നുനിങ്ങളുടെ Android ഉപകരണത്തിലേക്ക് Google Play Protect ചേർത്തിരിക്കുന്നു, ഉപകരണവും ഡാറ്റയും ആപ്പുകളും സുരക്ഷിതമായി നിലനിർത്താൻ ഇത് അണിയറയിൽ തുടർച്ചയായി പ്രവർത്തിക്കുന്നു. മൊബൈലിലെ ഭീഷണിക്കെതിരെ ലോകത്ത് ഏറ്റവും വ്യാപകമായി വിന്യസിക്കപ്പെടുന്ന സേവനമായി Google Play Protect-നെ മാറ്റിക്കൊണ്ട്, എല്ലാ ദിവസവും Android ഫോണുകളിലെ ആപ്പുകൾ ഞങ്ങൾ സ്വയമേവ സ്കാൻ ചെയ്യുകയും ദോഷകരമായ ആപ്പുകൾ ഫോണുകളിലേക്ക് എത്തിച്ചേരുന്നത് തടയാൻ പ്രവർത്തിക്കുകയും ചെയ്യുന്നു.
കൂടുതൽ വഴികൾ അടുത്തറിയുക.
-
സ്വകാര്യതാ നിയന്ത്രണങ്ങൾനിങ്ങൾക്ക് അനുയോജ്യമായ സ്വകാര്യതാ ക്രമീകരണം തിരഞ്ഞെടുക്കുക.
-
ഡാറ്റയുമായി ബന്ധപ്പെട്ട പ്രവർത്തനരീതികൾഡാറ്റയുമായി ബന്ധപ്പെട്ട ഉത്തരവാദിത്തത്തോടെയുള്ള പ്രവർത്തനരീതികളിലൂടെ, ഞങ്ങൾ നിങ്ങളുടെ സ്വകാര്യതയെ ബഹുമാനിക്കുന്നതിനെ കുറിച്ച് കൂടുതലറിയുക.
-
സുരക്ഷാ നുറുങ്ങുകൾഓൺലൈനിൽ സുരക്ഷിതമായി തുടരാൻ ആവശ്യമായ മികച്ച പ്രവർത്തനരീതികളും എളുപ്പത്തിലുള്ള നുറുങ്ങുകളും കണ്ടെത്തുക.
-
പരസ്യങ്ങളും ഡാറ്റയുംഞങ്ങളുടെ പ്ലാറ്റ്ഫോമുകളിൽ നിങ്ങൾ കാണുന്ന പരസ്യങ്ങളെക്കുറിച്ച് കൂടുതലറിയുക.