നിങ്ങൾക്ക് നിയന്ത്രണം നൽകുന്ന
സ്വകാര്യതാ ടൂളുകൾ.
സ്വകാര്യതയുടെ കാര്യത്തിൽ, ഒരേ ക്രമീകരണം എല്ലാവർക്കും അനുയോജ്യമാകില്ലെന്ന് ഞങ്ങൾക്കറിയാം. അതിനാലാണ്, നിങ്ങൾക്ക് അനുയോജ്യമായ സ്വകാര്യതാ ക്രമീകരണം തിരഞ്ഞെടുക്കാനാകുന്നതിന്, എളുപ്പത്തിൽ ഉപയോഗിക്കാവുന്ന നിയന്ത്രണങ്ങൾ ഞങ്ങൾ നിർമ്മിച്ചിരിക്കുന്നത്.
Google Account
എളുപ്പത്തിൽ ഉപയോഗിക്കാവുന്ന സ്വകാര്യതാ ക്രമീകരണം, എല്ലാം ഒരിടത്ത് നേടൂ
പ്രധാന വിവരങ്ങൾ, സ്വകാര്യത, സുരക്ഷാ ക്രമീകരണം എന്നിവയെല്ലാം നിങ്ങളുടെ Google Account-ൽ കണ്ടെത്താം. Google സേവനങ്ങളിലുടനീളമുള്ള നിങ്ങളുടെ ആക്റ്റിവിറ്റിയിൽ നിന്ന് ശേഖരിക്കുന്ന ഡാറ്റയിൽ സുതാര്യത ഉറപ്പാക്കുന്നതിന് ഡാഷ്ബോർഡ്, എന്റെ ആക്റ്റിവിറ്റി എന്നിവ പോലെ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ടൂളുകൾ ഞങ്ങൾ സൃഷ്ടിച്ചിരിക്കുന്നു. Google-ന്റെ എല്ലാ സേവനങ്ങളും നിങ്ങൾക്ക് മികച്ച രീതിയിൽ പ്രവർത്തിക്കുന്നത് എങ്ങനെയെന്ന് തീരുമാനിക്കാൻ, ഡാറ്റയുടെ ശേഖരണവും ഉപയോഗവും ഓണാക്കാനോ ഓഫാക്കാനോ അനുവദിക്കുന്ന, ആക്റ്റിവിറ്റി നിയന്ത്രണങ്ങളും 'എന്റെ പരസ്യ കേന്ദ്രവും' പോലുള്ള ശക്തമായ സ്വകാര്യതാ നിയന്ത്രണങ്ങളും ഇതോടൊപ്പം ഉണ്ട്.
നിങ്ങളുടെ പ്രധാന സ്വകാര്യതാ ക്രമീകരണം അതിവേഗം ആക്സസ് ചെയ്യൂ
Search, Maps, YouTube, Gmail, Assistant എന്നിവ പോലുള്ള ഞങ്ങളുടെ ജനപ്രിയ സേവനങ്ങളിൽ നിങ്ങളുടെ Google Account എപ്പോഴും എളുപ്പത്തിൽ കണ്ടെത്താം. നിങ്ങളുടെ പ്രൊഫൈൽ ചിത്രം ടാപ്പ് ചെയ്ത് നിങ്ങളുടെ അക്കൗണ്ടിലേക്കുള്ള ലിങ്ക് പിന്തുടർന്നാൽ മാത്രം മതി.
നിങ്ങളുടെ Google അക്കൗണ്ടിൽ സംരക്ഷിക്കേണ്ടത് എന്നത് നിയന്ത്രിക്കുക
ആക്റ്റിവിറ്റി നിയന്ത്രണങ്ങൾ
ഏതൊക്കെ ഡാറ്റയാണ് സംരക്ഷിക്കേണ്ടതെന്ന് നിയന്ത്രിക്കുക
Google സേവനങ്ങളിലുടനീളമുള്ള നിങ്ങളുടെ അനുഭവം വ്യക്തിപരമാക്കാൻ ഏതൊക്കെ ആക്റ്റിവിറ്റി തരങ്ങളാണ് നിങ്ങളുടെ അക്കൗണ്ടുമായി ബന്ധപ്പെടുത്തേണ്ടതെന്ന് ആക്റ്റിവിറ്റി നിയന്ത്രണങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് തിരുമാനിക്കാം. Search, ബ്രൗസിംഗ് ആക്റ്റിവിറ്റി, YouTube ചരിത്രം, ലൊക്കേഷൻ ചരിത്രം എന്നിവ പോലുള്ള നിർദ്ദിഷ്ട ഡാറ്റാ തരങ്ങൾ നിങ്ങളുടെ അക്കൗണ്ടിൽ സംരക്ഷിക്കുന്നത് താൽക്കാലികമായി നിർത്താം.
ആക്റ്റിവിറ്റി നിയന്ത്രണങ്ങളിലേക്ക് പോകുകസ്വയമേവ-ഇല്ലാതാക്കൽ
നിങ്ങളുടെ ഡാറ്റ സ്വയമേവ ഇല്ലാതാക്കാൻ സജ്ജീകരിക്കുക
നിങ്ങൾക്ക് കൂടുതൽ നിയന്ത്രണം നൽകുന്നതിന്, നിങ്ങളുടെ ആക്റ്റിവിറ്റി ഡാറ്റ എത്ര കാലം സൂക്ഷിക്കണമെന്ന് തിരഞ്ഞെടുക്കാൻ സ്വയമേവ ഇല്ലാതാക്കൽ ക്രമീകരണം നിങ്ങളെ അനുവദിക്കുന്നു. നിങ്ങൾ തിരഞ്ഞെടുത്ത കാലയളവിനേക്കാൾ പഴക്കമുള്ള ഡാറ്റ നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് സ്വയമേവ തുടർച്ചയായി ഇല്ലാതാക്കും. ഇതുവഴി നിങ്ങൾക്കിത് എളുപ്പത്തിൽ സജ്ജീകരിക്കാനും നീക്കം ചെയ്യാനും കഴിയുന്നു, എന്നാൽ നിങ്ങൾക്ക് ഏതുസമയത്തും തിരികെ പോയി ഈ ക്രമീകരണം അപ്ഡേറ്റ് ചെയ്യാനാകും.
നിങ്ങളുടെ ആക്റ്റിവിറ്റി സ്വയമേവ ഇല്ലാതാക്കുകഎന്റെ ആക്റ്റിവിറ്റി
നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് ഏതുസമയത്തും ഡാറ്റ ഇല്ലാതാക്കുക
ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിച്ച് നിങ്ങൾ തിരഞ്ഞതും നോക്കിയതും കണ്ടതുമായ എല്ലാ കാര്യങ്ങളും കണ്ടെത്താനാകുന്ന കേന്ദ്രമാണ് എന്റെ ആക്റ്റിവിറ്റി. മുമ്പുള്ള ഓൺലൈൻ ആക്റ്റിവിറ്റി ഓർമിക്കുന്നത് എളുപ്പമാക്കാൻ, വിഷയം, തീയതി, ഉൽപ്പന്നം എന്നിവ പ്രകാരം തിരയാനുള്ള ടൂളുകൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. നിങ്ങളുടെ അക്കൗണ്ടുമായി ബന്ധപ്പെട്ട് നിലനിർത്താൻ താൽപ്പര്യമില്ലാത്ത നിർദ്ദിഷ്ട ആക്റ്റിവിറ്റികളോ മുഴുവൻ വിഷയങ്ങളോ നിങ്ങൾക്ക് ശാശ്വതമായി ഇല്ലാതാക്കാം.
എന്റെ ആക്റ്റിവിറ്റിയിലേക്ക് പോകുകക്രമീകരണം തിരഞ്ഞെടുക്കുക.
സ്വകാര്യതാ പരിശോധന
സ്വകാര്യതാ പരിശോധന നടത്തുക
ഏതാനും മിനിറ്റുകൾ മാത്രമെടുത്ത്, നിങ്ങളുടെ Google അക്കൗണ്ടിൽ സംരക്ഷിക്കേണ്ട ഡാറ്റാ തരങ്ങൾ തിരഞ്ഞെടുക്കാനും സുഹൃത്തുക്കളുമായോ എല്ലാവർക്കുമായോ പങ്കിടുന്ന കാര്യങ്ങൾ അപ്ഡേറ്റ് ചെയ്യാനും ഞങ്ങൾ നിങ്ങളെ കാണിക്കേണ്ട പരസ്യ തരങ്ങൾ ക്രമീകരിക്കാനും കഴിയും. നിങ്ങൾക്ക് ആവശ്യമുള്ളപ്പോഴെല്ലാം ഈ ക്രമീകരണം മാറ്റാനും പതിവായി റിമൈൻഡറുകൾ ലഭിക്കാൻ തിരഞ്ഞെടുക്കാനും കഴിയും.
ഉപയോഗിക്കുന്ന ആപ്പുകളിൽ നിന്ന്
നിങ്ങളുടെ സ്വകാര്യത നിയന്ത്രിക്കുക.
അദൃശ്യ മോഡ്
Chrome, Search, YouTube, Maps എന്നിവയിൽ അദൃശ്യ മോഡ് ഓണാക്കുക
ആദ്യമായി Chrome-ൽ ലോഞ്ച് ചെയ്ത അദൃശ്യ മോഡ്, ഇന്ന് ഞങ്ങളുടെ ജനപ്രിയമായ ഭൂരിഭാഗം ആപ്പുകളിലും ലഭ്യമാണ്. YouTube-ലും iOS-ലെ Search-ലും Maps-ലും നിങ്ങളുടെ പ്രൊഫൈൽ ചിത്രത്തിൽ ടാപ്പ് ചെയ്ത് അത് എളുപ്പത്തിൽ ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യാം. Maps-ലും YouTube-ലും അദൃശ്യ മോഡ് ഓണാക്കുമ്പോൾ, നിങ്ങൾ തിരയുന്ന സ്ഥലങ്ങളോ കാണുന്ന വീഡിയോകളോ പോലുള്ള നിങ്ങളുടെ ആക്റ്റിവിറ്റി നിങ്ങളുടെ Google അക്കൗണ്ടിൽ സംരക്ഷിക്കില്ല. എല്ലാ അദൃശ്യ വിൻഡോകളും അടച്ചതിന് ശേഷം നിങ്ങളുടെ അദൃശ്യ സെഷനിൽ നിന്നുള്ള ബ്രൗസിംഗ് ചരിത്രവും കുക്കികളും Chrome-ൽ നിന്ന് ഇല്ലാതാക്കും.
ഇനിപ്പറയുന്നതിലെ നിങ്ങളുടെ ഡാറ്റ
നിങ്ങളുടെ ആപ്പുകളിൽ നിന്ന് നേരിട്ട് നിങ്ങളുടെ ഡാറ്റ നിയന്ത്രിക്കുക
നിങ്ങൾ ദിവസേന ഉപയോഗിക്കുന്ന Google സേവനങ്ങളിൽ നേരിട്ട് നിങ്ങളുടെ ഡാറ്റയെ കുറിച്ച് തീരുമാനങ്ങളെടുക്കുന്നത് ഞങ്ങൾ എളുപ്പമാക്കിയിരിക്കുന്നു. ഉദാഹരണത്തിന്, Search-ൽ നിന്ന് പുറത്തുകടക്കാതെ തന്നെ, നിങ്ങളുടെ സമീപകാല Search ആക്റ്റിവിറ്റി ഇല്ലാതാക്കാനും അവലോകനം ചെയ്യാനും നിങ്ങളുടെ Google അക്കൗണ്ടിൽ നിന്ന് പ്രസക്തമായ സ്വകാര്യതാ നിയന്ത്രണങ്ങളിലേക്ക് അതിവേഗ ആക്സസ് നേടാനും നിങ്ങളുടെ ഡാറ്റ ഉപയോഗിച്ച് Search പ്രവർത്തിക്കുന്നത് എങ്ങനെ എന്നതിനെ കുറിച്ച് കൂടുതലറിയാനും കഴിയും. Search, Maps, Google Assistant എന്നിവയിൽ നിങ്ങൾക്ക് ഈ നിയന്ത്രണങ്ങൾ ആക്സസ് ചെയ്യാം.
ഞങ്ങളുടെ കൂടുതൽ മാർഗ്ഗങ്ങൾ അടുത്തറിയുക.
-
ബിൽറ്റ് ഇൻ സുരക്ഷഞങ്ങളുടെ സ്വയമേവയുള്ള സുരക്ഷാ പരിരക്ഷയെ കുറിച്ച് കൂടുതലറിയുക.
-
ഡാറ്റയുമായി ബന്ധപ്പെട്ട പ്രവർത്തനരീതികൾഡാറ്റയുമായി ബന്ധപ്പെട്ട ഉത്തരവാദിത്തത്തോടെയുള്ള പ്രവർത്തനരീതികളിലൂടെ, ഞങ്ങൾ നിങ്ങളുടെ സ്വകാര്യതയെ ബഹുമാനിക്കുന്നതിനെ കുറിച്ച് കൂടുതലറിയുക.
-
സുരക്ഷാ നുറുങ്ങുകൾഓൺലൈനിൽ സുരക്ഷിതമായി തുടരാൻ ആവശ്യമായ മികച്ച പ്രവർത്തനരീതികളും എളുപ്പത്തിലുള്ള നുറുങ്ങുകളും കണ്ടെത്തുക.
-
പരസ്യങ്ങളും ഡാറ്റയുംഞങ്ങളുടെ പ്ലാറ്റ്ഫോമുകളിൽ നിങ്ങൾ കാണുന്ന പരസ്യങ്ങളെക്കുറിച്ച് കൂടുതലറിയുക.