Family Link ഉപയോഗിച്ച് അടിസ്ഥാന ഡിജിറ്റൽ നയങ്ങൾ
സജ്ജീകരിക്കാൻ സഹായിക്കുന്നു.
നിങ്ങളുടെ കുട്ടി ഓൺലൈനിൽ സമയം ചെലവഴിക്കുമ്പോഴെല്ലാം അവരുടെ അക്കൗണ്ടുകളും ഉപകരണങ്ങളും മാനേജ് ചെയ്യാൻ Family Link നിങ്ങളെ സഹായിക്കുന്നു. ആപ്പുകൾ മാനേജ് ചെയ്യാനും സ്ക്രീൻ സമയം നിരീക്ഷിക്കാനും നിങ്ങൾക്ക് കഴിയും, മാത്രമല്ല നിങ്ങളുടെ കുടുംബത്തിന് അടിസ്ഥാന ഡിജിറ്റൽ നയങ്ങൾ സജ്ജീകരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
-
ആപ്പ് ആക്റ്റിവിറ്റി റിപ്പോർട്ടുകൾ
എല്ലാ സ്ക്രീൻ സമയവും തുല്യമായിരിക്കണമെന്നില്ല. നിങ്ങളുടെ കുട്ടി പുസ്തകം വായിക്കാനാണോ വീഡിയോകൾ കാണാനാണോ ഗെയിമുകൾ കളിക്കാനാണോ ഉപകരണം ഉപയോഗിക്കുന്നത് എന്നതിനെ ആശ്രയിച്ച് ഇത് വ്യത്യാസപ്പെടാം. നിങ്ങളുടെ കുട്ടി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ഏതെല്ലാം ആപ്പുകളാണെന്ന് കാണാനും കുട്ടിക്ക് ഏതിലേക്കൊക്കെ ആക്സസുണ്ടായിരിക്കണം എന്നതിനെ കുറിച്ച് തീരുമാനങ്ങളെടുക്കാനും Family Link-ന്റെ ആപ്പ് ആക്റ്റിവിറ്റി റിപ്പോർട്ടുകൾ ഉപയോഗിക്കാം.
-
പ്രതിദിന ആക്സസ് പരിമിതപ്പെടുത്തുക
നിങ്ങളുടെ കുട്ടിക്ക് അനുയോജ്യമായ സ്ക്രീൻ സമയം തീരുമാനിക്കുന്നത് നിങ്ങളാണ്. പ്രതിദിന സ്ക്രീൻ സമയ പരിധികൾ സജ്ജീകരിക്കാനും ഉപകരണത്തിൽ ഉറക്ക സമയം സജ്ജീകരിക്കാനും നിങ്ങളുടെ കുട്ടിയുടെ Android അല്ലെങ്കിൽ Chrome OS ഉപകരണം വിദൂരമായി ലോക്ക് ചെയ്യാനും Family Link നിങ്ങളെ അനുവദിക്കുന്നു.
-
ഉള്ളടക്കവും വാങ്ങലുകളും മാനേജ് ചെയ്യുക
Google Play സ്റ്റോറിൽ നിന്നുള്ള ആപ്പ് ഡൗൺലോഡുകളും നിങ്ങളുടെ കുട്ടിയുടെ ആപ്പ് വഴിയുള്ള വാങ്ങലുകളും അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യുക.
അക്കൗണ്ട് ക്രമീകരണം മാനേജ് ചെയ്യുക
നിങ്ങളുടെ കുട്ടിയുടെ അക്കൗണ്ട് മാനേജ് ചെയ്യലും സുരക്ഷിതമാക്കലും
നിങ്ങളുടെ കുട്ടിയുടെ പ്രവർത്തന നിയന്ത്രണങ്ങൾ Family Link ക്രമീകരണത്തിൽ ആക്സസ് ചെയ്യുക. നിങ്ങളുടെ കുട്ടി പാസ്വേഡ് മറന്നാൽ, രക്ഷിതാവ് എന്ന നിലയിൽ അത് മാറ്റാനോ റീസെറ്റ് ചെയ്യാനോ നിങ്ങൾക്ക് സഹായിക്കാം. കുട്ടിയുടെ വ്യക്തിപരമായ വിവരങ്ങൾ നിങ്ങൾക്ക് എഡിറ്റ് ചെയ്യാം അല്ലെങ്കിൽ ആവശ്യമാണെന്ന് തോന്നിയാൽ അവരുടെ അക്കൗണ്ട് ഇല്ലാതാക്കുകയും ചെയ്യാം. നിങ്ങളുടെ അനുമതി ഇല്ലാതെ അവരുടെ അക്കൗണ്ടിലേക്കോ ഉപകരണത്തിലേക്കോ മറ്റൊരു പ്രൊഫൈൽ ചേർക്കാൻ അവർക്ക് കഴിയില്ല. അവസാനമായി, അവരുടെ Android ഉപകരണത്തിന്റെ (അത് ഓണായിരിക്കുകയും ഇന്റർനെറ്റിലേക്ക് കണക്റ്റ് ചെയ്തിരിക്കുകയും അടുത്തിടെ സജീവമായിരിക്കുകയും ചെയ്യുന്നിടത്തോളം) ലൊക്കേഷൻ കാണുന്നതിന് നിങ്ങൾക്ക് പരിശോധിക്കുകയും ചെയ്യാം.
നിങ്ങളുടെ കുടുംബത്തിന് അടിസ്ഥാന ഡിജിറ്റൽ നയങ്ങൾ ഏർപ്പെടുത്തുന്നതിനെ കുറിച്ച് ചിന്തിക്കുകയാണെങ്കിൽ ഞങ്ങളുടെ കുടുംബ ഗൈഡ് പരിശോധിക്കൂ. നിങ്ങളുടെ കുട്ടിയുമായി സാങ്കേതികവിദ്യയെ കുറിച്ചുള്ള സംഭാഷണങ്ങൾക്ക് തുടക്കമിടുന്ന നുറുങ്ങുകളുടെ സഹായത്തോടെ നിങ്ങൾക്കും കുടുംബത്തിനും ഒരുമിച്ച്, കൂടുതൽ ആത്മവിശ്വാസത്തോടെ ഡിജിറ്റൽ ലോകത്തേക്ക് ഇറങ്ങാനാകും.
-
നിയന്ത്രിതമായ അക്കൗണ്ട് ഉപയോഗിച്ച് Google Assistant ആക്സസ് ചെയ്യാൻ നിങ്ങളുടെ കുട്ടിയെ അനുവദിക്കുക
Family Link ഉപയോഗിച്ച് മാനേജ് ചെയ്യുന്ന സ്വന്തം അക്കൗണ്ട് ഉപയോഗിച്ച്, Assistant പ്രവർത്തനക്ഷമമാക്കിയിരിക്കുന്ന ഉപകരണങ്ങളിലേക്ക് കുട്ടികൾക്ക് ലോഗിൻ ചെയ്യാം. വ്യക്തിപരമാക്കിയ Assistant അനുഭവം നേടാനും, കുടുംബങ്ങൾക്കായി സൃഷ്ടിച്ചിട്ടുള്ള ഗെയിമുകളും ആക്റ്റിവിറ്റികളും കഥകളും ആക്സസ് ചെയ്യാനും അവർക്കാവും. ഇടപാടുകൾ നടത്തുന്നതിൽ നിന്ന് കുട്ടികളെ ബ്ലോക്ക് ചെയ്തിരിക്കുന്നു, Assistant-ലെ മൂന്നാം കക്ഷി അനുഭവങ്ങളിലേക്ക് അവർക്ക് ആക്സസ് വേണോയെന്ന് രക്ഷിതാക്കൾക്ക് തീരുമാനിക്കാം.
-
നിങ്ങളുടെ കുട്ടി Chrome-ൽ വെബ്സൈറ്റുകൾ ആക്സസ് ചെയ്യുന്നത് നിയന്ത്രിക്കുക
Android അല്ലെങ്കിൽ Chrome OS ഉപകരണത്തിൽ നിങ്ങളുടെ കുട്ടി Chrome ബ്രൗസർ ഉപയോഗിക്കുമ്പോൾ, നിർദ്ദിഷ്ട വെബ്സൈറ്റുകളിലേക്കുള്ള അവരുടെ ആക്സസ് നിങ്ങൾക്ക് മാനേജ് ചെയ്യാനാകും. നിങ്ങൾക്ക് തൃപ്തിയുള്ള വെബ്സൈറ്റുകളിലേക്ക് മാത്രം കുട്ടിയുടെ ആക്സസ് പരിമിതപ്പെടുത്താനോ അവർ സന്ദർശിക്കരുതെന്ന് താൽപ്പര്യപ്പെടുന്ന നിർദ്ദിഷ്ട സൈറ്റുകൾ ബ്ലോക്ക് ചെയ്യാനോ തിരഞ്ഞെടുക്കാം.
-
Search-ൽ പ്രായപൂർത്തിയായവർക്കുള്ള ഫലങ്ങൾ ഫിൽട്ടർ ചെയ്യുക
അധിക പരിരക്ഷയ്ക്ക്, പോണോഗ്രഫി പോലുള്ള പ്രായപൂർത്തിയായവർക്കുള്ള ഫലങ്ങൾ ഫിൽട്ടർ ചെയ്യാൻ സഹായിക്കുന്നതിന് നിങ്ങൾക്ക് SafeSearch ഓണാക്കാം. Family Link ഉപയോഗിച്ച് മാനേജ് ചെയ്യുന്ന അക്കൗണ്ടുകളുള്ള, 13 വയസ്സിൽ (അല്ലെങ്കിൽ നിങ്ങളുടെ രാജ്യത്ത് ബാധകമായ പ്രായം) താഴെയുള്ള സൈൻ ഇൻ ചെയ്ത ഉപയോക്താക്കൾക്ക് ഡിഫോൾട്ടായി SafeSearch ഓണായിരിക്കും. ഇത് ഓഫാക്കാനോ Search-ലേക്കുള്ള ആക്സസ് പൂർണ്ണമായും ബ്ലോക്ക് ചെയ്യാനോ ഉള്ള ഓപ്ഷനും രക്ഷിതാക്കൾക്കുണ്ട്.