ഓൺലൈനിൽ നിങ്ങളുടെ കുടുംബത്തിന് അനുയോജ്യമായ കാര്യങ്ങൾ മാനേജ് ചെയ്യാൻ ഞങ്ങൾ നിങ്ങളെ സഹായിക്കുന്നു.
ഇന്നത്തെ കുട്ടികൾ സാങ്കേതികവിദ്യയോടൊപ്പമാണ് വളരുന്നത്, മുൻ തലമുറകളെപ്പോലെ, വളർന്നശേഷം സാങ്കേതികവിദ്യ ഉപയോഗിക്കുകയല്ല ചെയ്യുന്നത്. അതിനാൽ, പരിധികൾ സജ്ജീകരിക്കാനും നിങ്ങളുടെ കുടുംബത്തിന് അനുയോജ്യമായ രീതിയിൽ സാങ്കേതികവിദ്യ ഉപയോഗിക്കാനും സഹായിക്കുന്നതിന്, വിദഗ്‌ധരുമായും അധ്യാപകരുമായും ഞങ്ങൾ നേരിട്ട് പ്രവർത്തിക്കുന്നു.
നിങ്ങളുടെ കുടുംബാംഗങ്ങളെ ഓൺലൈനിൽ സുരക്ഷിതരായി നിലനിർത്താൻ സഹായിക്കുക
FAMILY LINK
രക്ഷാകർതൃ നിയന്ത്രണങ്ങൾ സജ്ജീകരിക്കുക
നിങ്ങളുടെ കുട്ടി ഓൺലൈനായി കാര്യങ്ങൾ അടുത്തറിയുമ്പോൾ അവരുടെ അക്കൗണ്ടും ഉപകരണങ്ങളും മാനേജ് ചെയ്യാൻ Family Link സഹായിക്കുന്നു. സ്ക്രീൻ സമയ പരിധി സജ്ജീകരിക്കുക, നിങ്ങളുടെ കുട്ടിക്ക് കാണാനാകുന്ന ഉള്ളടക്കം മാനേജ് ചെയ്യുക, ഉപകരണം കുട്ടിയുടെ കൈവശമുള്ളപ്പോൾ അവരുടെ ലൊക്കേഷൻ അറിയുക.
ഞങ്ങളുടെ ഉൽപ്പന്നങ്ങളിൽ ഉടനീളം കുടുംബത്തിന് അനുയോജ്യമായ അനുഭവങ്ങൾ സൃഷ്ടിക്കുന്നു.
കുടുംബത്തിന് അനുയോജ്യമായ അനുഭവങ്ങൾ
കുടുംബങ്ങൾക്കായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഫീച്ചറുകൾ അടുത്തറിയുക
നിങ്ങളുടെ കുടുംബത്തിന് ഞങ്ങളുടെ ഉൽപ്പന്നങ്ങൾ കൂടുതൽ ആസ്വാദ്യകരമാക്കുന്നതിന് Play സ്റ്റോർ, Assistant, YouTube എന്നിവയിലും മറ്റുമുള്ള നിരവധി ഉൽപ്പന്നങ്ങളിൽ സ്‌മാർട്ട് ഫിൽട്ടറുകൾ, സൈറ്റ് ബ്ലോക്കറുകൾ, ഉള്ളടക്ക റേറ്റിംഗുകൾ എന്നിവ പോലുള്ള പ്രത്യേക ഫീച്ചറുകൾ ഞങ്ങൾ സൃഷ്ടിക്കുന്നു.